ജോവാൻ ഓഫ് ആർക്ക്

ജോവാൻ ഓഫ് ആർക്ക് (Saint Joan of Arc in Malayalam)

ജനനം: 1412

മരണം: 1431 മെയ് 30


ജോവാൻ ഓഫ് ആർക്കിനെ ദുർമന്ത്രവാദിനി എന്ന് മുദ്രകുത്തി ജീവനോടെദഹിപ്പിച്ച് വർഷങ്ങൾക്ക്ശേഷം പോപ്പ് ബെനഡിക്ട് പതിനഞ്ചാമൻ അവരെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഫ്രഞ്ചുകാരിയായ ജോവാന് പന്ത്രണ്ടാം വയസ്സിൽ ദൈവവിളി ഉണ്ടായതായി കരുതുന്നു. എഴുത്തും വായനയും അറിയാത്ത ജോവാനെ 'ദൈവവചനം' അനുസരിച്ച് സൈന്യത്തിന്റെ അധിപയാക്കി. തത്ഫലമായി ചരിത്രപ്രസിദ്ധമായ ഓർലിയൻസ് യുദ്ധത്തിൽ ജോവാന്റെ സൈന്യം വിജയം കണ്ടു. പിന്നീട് കേംപനിൽ വച്ചു നടന്ന യുദ്ധത്തിൽ പരാജയപ്പെട്ട ജോവാനെ ഇംഗ്ലീഷുകാർ തടവിലാക്കുകയും ദുർമന്ത്രവാദിനിയായി പ്രഖ്യാപിച്ച് ജീവനോടെ ദഹിപ്പിക്കുകയും ചെയ്തു.


ജോവാൻ ഓഫ് ആർക്ക് ജീവചരിത്രം


ഫ്രാൻസിൽ ജീവിച്ചിരുന്ന ഒരു ധീരദേശീയനായികയും റോമൻ കത്തോലിക്കാ പള്ളിയിലെ പുണ്യവാളത്തിയുമായിരുന്നു ജോവാൻ ഓഫ് ആർക്ക്. ഒരു ദൈവവിളിയെന്നോണം ബ്രിട്ടീഷുകാരുടെ കറുത്ത കരങ്ങളിൽ നിന്നും ഫ്രാൻസിനെ മോചിപ്പിക്കാനായി രാപ്പകൽ പരിശ്രമിച്ച വ്യക്തി കൂടിയാണവർ. പാശ്ചാത്യ സംസ്ക്കാരത്തിലെ പ്രധാനപ്പെട്ടൊരു വ്യക്തിത്വമായാണ് ജോവാൻ ഓഫ് ആർക്കിനെ കണക്കാക്കിപ്പോരുന്നത്. പാട്ടുകളിലൂടെയും ടെലിവിഷനിലൂടെയും, സിനിമകളിലൂടെയും ഇന്നും ജോവാൻ ഓഫ് ആർക്ക് ചിത്രീകരിക്കപ്പെടുന്നു. 


ഫ്രാൻസിലെ രാജാവായ ചാൾസ് ആറാമൻ നിരന്തരമായ കലഹങ്ങൾ കാരണം ഭരണം നടത്താൻ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കാലത്തായിരുന്നു ജോവാനിന്റെ ജനനം. ജാക്വിസ് ഡി ആർക്കിന്റേയും ഇഷബെൽ റോമിയുടേയും പുത്രിയായ ജോവാൻ ഓഫ് ആർക്ക് ലോറയ്ൻ പ്രവിശ്യയിലെ ഡോം റെമി ജില്ലയിലായിരുന്നു ജനിച്ചത്. 1424 ലായിരുന്നു ജോവാനിന് ആദ്യത്തെ ഉൾവിളി ഉണ്ടാകുന്നത്. ഇംഗ്ലീഷുകാരുടെ അധ്യപത്യത്തിൽ നിന്നും സ്വന്തം രാജ്യത്തെ രക്ഷിച്ച് സ്വാതന്ത്രയാക്കണമെന്ന ബോധം അതോടെ ജോവാനിൽ വളർന്നു വരാൻ തുടങ്ങി. ശതവത്സരയുദ്ധത്തിനിടയ്ക്ക് ഫ്രഞ്ചുകാർക്ക് നിർണായക വിജയം സമ്മാനിക്കാൻ ജോവാൻ ഓഫ് ആർക്കിനു കഴിഞ്ഞു. തുടർന്ന് അവർ ഫ്രാൻസിലെ രാജാവായ ചാൾസ് ഏഴാമന്റെ സമ്മതത്തോടെ ഓർലിയൻസിലേക്ക് പോയി. അവിടെ വെച്ച് സൈനികരുമായി ഏറ്റുമുട്ടി ആധിപത്യം സ്ഥാപിച്ചെടുക്കാൻ ജോവാനിന് സാധിച്ചു. അങ്ങനെ 1429-ൽ ഫ്രാൻസിലെ ഓർലിയൻസ് നഗരത്തെ ഇംഗ്ലീഷുകാരിൽ നിന്നും മോചിപ്പിക്കാൻ ജോവാന്റെ നേതൃത്വത്തിൽ ഫ്രഞ്ചു സൈന്യത്തിനായി. ഇതിനെത്തുടർന്ന് Maid of Orleans എന്ന പേര് അവർക്കു ലഭിച്ചു. ഇതുപോലെ മറ്റ്‌ ധാരാളം സൈനിക പോരാട്ടങ്ങളിലും വിജയം വരിക്കാൻ അവർക്ക് സാധിച്ചിരുന്നു.


ഫ്രാൻസിലെ സമാധാനം വീണ്ടെടുത്തതിൽ ജോവാൻ ഓഫ് ആർക്കിനുള്ള സ്ഥാനം പ്രഥമഗണനീയമാണ്. അതുപോലെതന്നെ ഫ്രാൻസിനു വേണ്ടി ജയിൽ വാസമനുഷ്ഠിച്ച വനിത കൂടിയായിരുന്നു ഇവർ. അങ്ങനെ പതിനേഴ് വയസ്സായപ്പോഴേക്കും ഫ്രാൻസിലെ ഒരു ധീരനായികയായി ജോവാൻ ഓഫ് ആർക്ക് മാറി. എന്നാൽ കേംപനിൽ വച്ചു നടന്ന യുദ്ധത്തിൽ പരാജയപ്പെട്ട ജോവാനെ ഇംഗ്ലീഷുകാർ തടവിലാക്കുകയും ജീവനോടെ ദഹിപ്പിക്കുകയും ചെയ്തു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. ഫ്രാൻസിലെ ഒരു കർഷക പെൺകുട്ടി ഓർലീയൻസിൽ നിന്ന് ഇംഗ്ലീഷുകാരെ തുരത്തുന്നതിന് ഫ്രാൻസുകാർക്ക് പ്രചോദനം നൽകി. ഒടുവിൽ ബ്രിട്ടീഷുകാരുടെ കൈയിലകപ്പെട്ട ഈ പെൺകുട്ടിയെ ഉൽപ്പതിഷ്ണുവെന്ന് ആരോപിച്ച് റുവെന്നയിൽ വച്ച് ചുട്ടുകൊന്നു. ഇവളുടെ പേര് എന്ത്? - ജോൺ ഓഫ് ആർക്ക്


2. ഇന്ത്യയുടെ ജൊവാൻ ഓഫ് ആർക്ക് എന്നു വിശേഷിപ്പിക്കുന്നതാരെ - ഝാൻസി റാണി


3. ഏത് യുദ്ധത്തിലാണ് ജോൻ ഓഫ് ആർക്ക് ഫ്രാൻസിനുവേണ്ടി ധീരമായി പോരാടിയത് - ശതവർഷയുദ്ധം


4. ഇന്ത്യയിൽ ജോൻ ഓഫ് ആർക്ക് സ്‌ക്വയർ എവിടെയാണ് - പുതുച്ചേരി


5. ജോൻ ഓഫ് ആർക്കിന്റെ സ്വദേശം - ഫ്രാൻസ്


6. ജോൺ ഓഫ് ആർക്ക് സംബന്ധിച്ചിരുന്ന ഇംഗ്ലണ്ടും ഫ്രാൻസും തമ്മിലുണ്ടായ യുദ്ധം - ദി ഹൺഡ്രഡ് ഇയേഴ്സ് വാർ


7. ചരിത്രത്തിലെ ഏറ്റവും നീണ്ട യുദ്ധം - ശതവർഷയുദ്ധം (ദി ഹൺഡ്രഡ് ഇയേഴ്സ് വാർ)


8. 'ഹൺഡ്രഡ് ഇയേഴ്സ് വാർ' അഥവാ '100 വർഷത്തെ യുദ്ധം'. ഇതിന്റെ ഒന്നാം ഘട്ടം അവസാനിച്ചത് ഏത് സമാധാന ഉടമ്പടി പ്രകാരം? - ബ്രറ്റിഗ്‌നിയിലെ ഉടമ്പടി പ്രകാരം (1360)


9. 1420-ലെ ട്രോയീസിലെ സമാധാന ഉടമ്പടിയുടെ ഫലമായി അവകാശങ്ങൾ നൽകാതിരുന്നത് ഏത് ചക്രവർത്തി - ചാൾസ് ഏഴാമൻ

0 Comments