എം.ടി വാസുദേവൻ നായർ

എം.ടി വാസുദേവൻ നായർ (MT Vasudevan Nair in Malayalam)

പ്രധാന കൃതികൾ


■ പെരുന്തച്ചൻ

■ തന്ത്രക്കാരി

■ മാണിക്യക്കല്ല്

■ പരിണയം

■ വൻകടലിലെ തുഴവള്ളക്കാർ

■ സ്നേഹാദരങ്ങളോടെ

■ രമണീയം ഒരു കാലം

■ ഓളവും തീരവും

■ പതനം

■ വാരിക്കുഴി

■ രക്തം പുരണ്ട മൺതരികൾ

■ അമ്മയ്ക്ക്

■ ആൾക്കൂട്ടത്തിൽ തനിയെ

■ കണ്ണാന്തളിപ്പൂക്കളുടെ കാലം

■ അസുരവിത്ത്

■ വാരാണസി

■ രണ്ടാമൂഴം

■ കാലം

■ ഇരുട്ടിന്റെ ആത്മാവ്

■ കളിവീട്

■ ഡാർ-എസ്-സലാം

■ മഞ്ഞ്

■ ബന്ധനം

■ ഗോപുരനടയിൽ

■ സുകൃതം

■ എന്ന് സ്വന്തം ജാനകിക്കുട്ടി

■ വാക്കുകളുടെ വിസ്മയം

■ വാനപ്രസ്ഥം

■ സ്വർഗം തുറക്കുന്ന സമയം

■ വിലാപയാത്ര

■ ഷെർലക്ക്

■ നാലുകെട്ട്

■ ഒരു ചെറുപുഞ്ചിരി

■ കാഥികന്റെ പണിപ്പുര

■ അറബിപ്പൊന്ന്

■ നിന്റെ ഓർമയ്ക്ക്

■ പാതിരാവും പകൽവെളിച്ചവും

■ കിളിവാതിലിലൂടെ


കഥാപാത്രങ്ങളും കൃതികളും


■ അപ്പുണ്ണി - നാലുകെട്ട്

■ അപ്പു - ഓപ്പോൾ

■ വിമല - മഞ്ഞ്

■ ഗോവിന്ദൻകുട്ടി - അസുരവിത്ത്

■ സേതു - കാലം

■ ഭ്രാന്തൻ വേലായുധൻ - ഇരുട്ടിന്റെ ആത്മാവ്


പുരസ്‌കാരങ്ങൾ


■ കേരള സാഹിത്യ അക്കാദമി അവാർഡ് (1986)

■ ജ്ഞാനപീഠം (1995)

■ പത്മഭൂഷൺ (2005)

■ എഴുത്തച്ഛൻ പുരസ്കാരം (2011)

■ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (2013)

■ ജെ.സി. ദാനിയേൽ അവാർഡ് (2013)

■ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് (1973, നിർമ്മാല്യം)

■ മികച്ച തിരക്കഥക്കുള്ള ദേശീയ അവാർഡ് (1990, 1992, 1993, 1995)


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. പ്രിയപ്പെട്ടവരേ 'തിരിച്ചുവരാൻ വേണ്ടി യാത്രയാരംഭിക്കുന്നു' എന്ന വരികളോടെ അവസാനിക്കുന്ന പ്രമുഖ മലയാള നോവൽ ഏത്? - അസുരവിത്ത്


2. തകരുന്ന നാലുകെട്ടുകളുടെ നെടുവീർപ്പുകളും ഗതകാല ഗ്രാമീണ സൗഭാഗ്യങ്ങളെ ഓർത്തുള്ള വ്യാകുലതകളും ചാരുതയാർന്ന ഭാഷയിൽ അനുഭവവേദ്യമാക്കിത്തരുന്ന മലയാളത്തിലെ ഒരു പ്രമുഖ നോവലിസ്റ്റ് ആര്? - എം.ടി വാസുദേവൻ നായർ


3. കുട്ട്യേടത്തി, നിന്റെ ഓർമയ്ക്ക്, ഇരുട്ടിന്റെ ആത്മാവ് എന്നീ ചെറുകഥകൾ എഴുതിയത് ആര്? - എം.ടി


4. 'പെരുമഴയുടെ പിറ്റേന്ന്' എന്ന ചെറുകഥയുടെ കർത്താവാര്? - എം.ടി


5. ബന്ധനം, വാനപ്രസ്ഥം എന്നീ ചെറുകഥകൾ എഴുതിയതാര്? - എം.ടി


6. എം.ടി വാസുദേവൻ നായർ രചിച്ച യാത്രവിവരണ ഗ്രന്ഥം ഏത്? ആൾക്കൂട്ടത്തിൽ തനിയെ


7. 'മനുഷ്യർ നിഴലുകൾ' എന്ന കൃതിയുടെ കർത്താവ് - എം.ടി.വാസുദേവൻ നായർ


8. 'സിനിക്' എന്നറിയപ്പെടുന്നത് - എം.ടി


9. 1995-ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചതാർക്ക് - എം.ടി


10. എം.ടിയ്ക്ക് ഓടക്കുഴൽ അവാർഡ് നേടിക്കൊടുത്ത കൃതി - വാനപ്രസ്ഥം


11. 2005-ൽ വള്ളത്തോൾ പുരസ്‌കാരം ലഭിച്ചതാർക്ക് - എം.ടി


12. രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിയ മൂന്നാമത്തെ മലയാള ചലച്ചിത്രമേത് - നിർമ്മാല്യം (1973-ൽ) 


13. നാലുകെട്ട് എന്ന മലയാളം സീരിയലിന്റെ സംവിധായകൻ ആര്? - എം.ടി


14. 1996-ൽ സംസ്ഥാന സർക്കാരിന്റെ എട്ട്‌ അവാർഡുകൾ നേടിയ മലയാള സീരിയൽ ഏത്? - നാലുകെട്ട്


15. ഒരു കഥ എഴുതിക്കഴിഞ്ഞപ്പോൾ മാത്രമേ ഞാന്‍ കരഞ്ഞിട്ടുള്ളൂ. അതാണ്‌ 'നിന്റെ ഓര്‍മ്മയ്ക്ക്‌' - ആര് പറഞ്ഞതാണിത്‌ - എം.ടി. വാസുദേവന്‍ നായര്‍


16. എം.ടി. വാസുദേവന്‍ നായരും എന്‍.പി. മുഹമ്മദും ചേര്‍ന്നെഴുതിയ നോവല്‍ - അറബിപ്പൊന്ന്‌


17. മികച്ച ചിത്രത്തിനുള്ള 1974 ദേശീയ അവാർഡിനും മികച്ച നടനുള്ള ഭരത് അവാർഡും (പി.ജെ ആന്‍റണി) നേടിയ നിർമ്മാല്യം എന്ന സിനിമ സംവിധാനം ചെയ്തതാര് - എം ടി വാസുദേവൻ നായർ


18. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് (1970) നേടിയ ‘കാലം’ എന്ന നോവലെഴുതിയത് - എം ടി വാസുദേവൻ നായർ


19. മലയാളത്തിലെ പ്രശസ്തനായ ഒരു സാഹിത്യകാരൻ രചിച്ച ഒരേയൊരു നാടകത്തിന്‍റെ  പേരാണ് ഗോപുരനടയിൽ ആരാണദ്ദേഹം - എം.ടി.വാസുദേവൻ നായർ


20. തിരക്കഥയ്ക്ക് നാലു പ്രാവശ്യം (ഒരു വടക്കൻ വീരഗാഥ, കടവ്, സദയം, പരിണയം) ദേശീയ അവാർഡിനർഹനായ മലയാളി - എം.ടി.വാസുദേവൻ നായർ


21. ഒരു വടക്കൻ വീരഗാഥ, കേരളവർമ്മ പഴശ്ശിരാജ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ  എഴുതിയതാര് - എം.ടി.വാസുദേവൻ നായർ


22. തകരുന്ന സാമൂഹിക സ്ഥാപനങ്ങളും വ്യക്തിയുടെ ഏകാന്തതയും പ്രമേയമാക്കിയ മലയാള സാഹിത്യകാരൻ - എം ടി വാസുദേവൻ


23. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത് - എം.ടി.വാസുദേവൻ


24. ആരുടെ മാസ്റ്റർപീസാണ് രണ്ടാമൂഴം - എം.ടിയുടെ


25. 1953-ൽ ലോക ചെറുകഥാ മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ വളർത്തുമൃഗങ്ങൾ എന്ന കഥയെഴുതിയതാര് - എം.ടി


26. 1996-ൽ കാലിക്കറ്റ് സർവ്വകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ച ജ്ഞാനപീഠ ജേതാവ് - എം.ടി


27. 1975 മുതൽ 1994 വരെ സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് 1995 ലെ ജ്ഞാനപീഠം ആർക്കാണ് നൽകിയത് - എം.ടിക്ക്


28. ആരുടെ തൂലികാ നാമമാണ് എം.ടി - എം ടി വാസുദേവൻ നായരുടെ


29. സേതു എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ് - എം ടിയുടെ


30. നാലുകെട്ട് എന്ന നോവലെഴുതിയതാര് - എം ടി


31. കൂടല്ലൂരിന്‍റെ കഥാകാരൻ എന്നറിയപ്പെടുന്നത് - എം ടി


32. ആൾക്കൂട്ടത്തിൽ തനിയെ എന്ന യാത്രാവിവരണം രചിച്ച ജ്ഞാനപീഠ ജേതാവ് - എം ടി


33. മഹാഭാരതത്തിലെ ഭീമനെ കേന്ദ്രകഥാപാത്രമാക്കി മലയാളത്തിൽ രണ്ടാമൂഴം എന്ന അതിപ്രശസ്തമായ നോവലെഴുതിയതാര് - എം ടി വാസുദേവൻ നായർ


34. ദയ എന്ന പെൺകുട്ടി എന്ന ബാലസാഹിത്യകൃതി എഴുതിയതാര് - എം ടി വാസുദേവൻ നായർ


35. കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷസ്ഥാനവും മാതൃഭൂമി ആഴ്ചപതിപ്പിന്‍റെ പത്രാധിപസ്ഥാനവും വഹിച്ചിട്ടുള്ള ജ്ഞാനപീഠ ജേതാവ് - എം ടി വാസുദേവൻ നായർ


36. മലയാളത്തിലെ തിരക്കഥയെ ഒരു സാഹിത്യശാഖയായി വികസിപ്പിച്ചതിൽ സുപ്രധാന പങ്കു വഹിച്ച എഴുത്തുകാരൻ - എം ടി


37. 1991ലെ മികച്ച മലയാള ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള ദേശീയ അവാർഡ് നേടിയ കടവ് സംവിധാനം ചെയ്തത് - എം ടി


38. കേരള ഹെമിങ് വേ എന്നു വിശേഷിപ്പിക്കുന്നതാരെയാണ് - എം ടി വാസുദേവൻ നായരെ


39. മഹാഭാരതത്തിലെ ഭീമന്റെ വിചാരങ്ങൾ അവതരിപ്പിക്കുന്ന എം.ടി.യുടെ കൃതി - രണ്ടാമൂഴം


40. എം.ടി.വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന നോവലിന്റെ മൂലകഥ സ്വീകരിച്ചിരിക്കുന്നത് ഏതിൽനിന്നാണ് - മഹാഭാരതം


41. ഏത് ആഴ്ചപ്പതിപ്പിന്റെ പത്രധിപരായിട്ടാണ് എം ടി ദീർഘകാലം സേവനമനുഷ്ഠിച്ചത് - മാതൃഭൂമി

0 Comments