മൗലാനാ അബ്ദുൽ കലാം ആസാദ്

മൗലാനാ അബ്ദുൽ കലാം ആസാദ് (Maulana Abul kalam Azad in Malayalam)

ജനനം: 1888 നവംബർ 11

മരണം: 1958 ഫെബ്രുവരി 22

ഇന്ത്യൻ ദേശീയ നേതാവും പ്രമുഖ എഴുത്തുകാരനുമായ അബ്ദുൽ കലാം ആസാദ് അറേബിയയിലെ മക്കയിലാണ് ജനിച്ചത്. അൽ-ഹിലാൽ എന്ന പേരിൽ ഒരു ഉറുദു വാരിക 1912-ൽ ആരംഭിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു ആസാദ്. ഇന്ത്യ വിൻസ് ദ ഫ്രീഡം എന്ന ആത്മകഥയും, ഇസ്ലാമിക ദർശനങ്ങളേയും സാഹിത്യത്തേയും കുറിച്ചുള്ള ഏതാനും ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളാണ്.

അബ്ദുൽ കലാം ആസാദ് ജീവചരിത്രം

ദേശീയനേതാവ്, പണ്ഡിതൻ, വിപ്ലവകാരി, ഗ്രന്ഥകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അബ്ദുൽ കലാം ആസാദ് മക്കയിലാണ് ജനിച്ചത്. കലാമിന് രണ്ടുവയസ്സുള്ളപ്പോൾ പിതാവ് ഖൈറുദ്ദീൻ കൊൽക്കത്തയിലേക്ക് താമസം മാറ്റി. മൂന്നാം വയസ്സിൽ മാതാവ് മരിച്ചു. പ്രാഥമിക വിദ്യാഭ്യാസം പിതാവ് തന്നെയാണ് നൽകിയത്. പതിനാറു വയസ്സിന് ശേഷമാണ് ഇംഗ്ലീഷ് പഠിച്ചത്. തുടർന്ന് ഗ്രന്ഥങ്ങൾ രചിക്കുവാൻ തുടങ്ങി. രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങളിൽ താല്പര്യമുള്ളതിനാൽ ആസാദ് എന്ന തൂലിക നാമം സ്വീകരിച്ചു. 1905-ലെ ബംഗാൾ വിഭജനത്തിനെതിരായ സമരത്തിൽ അരബിന്ദോയോടൊപ്പം ചേർന്ന് പ്രവർത്തിച്ചു.

1912ൽ അൽഹിന്ദ് ഉറുദു വാരിക ഉൾപ്പെടെ നിരവധി പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായി ഇദ്ദേഹം പ്രവർത്തിച്ചു. ചില പ്രസിദ്ധീകരണങ്ങൾ ബ്രിട്ടീഷ് ഗവണ്മെന്റ് നിരോധിച്ചു. ഹിന്ദു സഹോദരങ്ങളോടൊത്ത് ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ മുസ്ലീങ്ങൾക്ക് ഉത്തേജനം നൽകിയത് ആസാദിന്റെ മുഖപ്രസംഗങ്ങളാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുകയും ഗാന്ധിജിയുടെ അനുയായിയായിത്തീരുകയും ചെയ്തു. നിസ്സഹകരണ പ്രക്ഷോഭണത്തിൽ അബ്ദുൽ കലാം ഗാന്ധിജിയോടൊപ്പം പ്രവർത്തിച്ചു. 1921 മുതൽ 1945 വരെ ഇദ്ദേഹം പല തവണ ജയിലിലായി. 1923, 1940-1946 കാലയളവിൽ കോൺഗ്രസ് പ്രസിഡന്റായി. 1942-ൽ ക്വിറ്റ് ഇന്ത്യ സമരകാലത്ത് ജയിലിലായി. 1945-ലാണ് പുറത്തുവന്നത്. 1942-ൽ ഭാര്യ മരിച്ചപ്പോൾ ജയിലിലായിരുന്നു. 

1947-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വഴിവെച്ചതിൽ ഒരു മുഖ്യപങ്ക് ഇദ്ദേഹത്തിന്റെ നയതന്ത്രജ്ഞതക്കുണ്ടായിരുന്നു. ഇടക്കാല മന്ത്രിസഭയിലും സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവൺമെന്റിലും അബ്ദുൽ കലാം ആസാദ് വിദ്യാഭ്യാസമന്ത്രി എന്ന നിലയിൽ സേവനമനുഷ്ഠിച്ചു. ദേശീയ മുസ്ലിം എന്ന നിലയിൽ ജിന്നയുടെ ദ്വിരാഷ്ട്രവാദത്തെ അചഞ്ചലമായി എതിർത്ത ആസാദ് ഇന്ത്യയുടെ വിഭജനത്തിന് എതിരായിരുന്നു. 'ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു' എന്ന പേരിൽ ആസാദ് എഴുതിയ ആത്മകഥ ചരിത്രപരമായ പ്രാധാന്യവും രചനാഭംഗിയും കൊണ്ട് വളരെയേറെ ശ്രദ്ധയാകർഷിച്ചു. ഇദ്ദേഹത്തിന്റെ 'തർജ്ജമാൻ അൽ ഖുർആൻ' മുസ്ലീംമതസാഹിത്യത്തിലെ ഒരു ക്ലാസിക് ആണ്. 1958 ഫെബ്രുവരി 22-ന് അദ്ദേഹം അന്തരിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ആരുടെ ആത്മകഥയാണ്‌ ഹുമയൂണ്‍ കബീര്‍ ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തിയത്‌ - അബുൾ കലാം ആസാദ്

2. സിംല കോണ്‍ഫറന്‍സ്‌ നടന്നപ്പോള്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റായിരുന്നത്‌ - മൗലാനാ അബ്ദുൽ കലാം ആസാദ്

3. സെക്കന്ററി എഡ്യൂക്കേഷൻ കമ്മീഷനെ നിയമിച്ച വിദ്യാഭ്യാസ മന്ത്രി - മൗലാന അബ്ദുൽ കലാം ആസാദ്

4. യൂണിവേഴ്‌സിറ്റി എഡ്യൂക്കേഷൻ കമ്മീഷനെ നിയമിച്ച്‌ വിദ്യാഭ്യാസ മന്ത്രി - മൗലാനാ ആസാദ്

5. ആരുടെ ജന്മദിനമാണ്‌ ഇന്ത്യയില്‍ ദേശീയ വിദ്യാഭ്യാസ ദിനമായി (നവംബര്‍ 11) ആചരിക്കുന്നത്‌ - അബുൾ കലാം ആസാദ്

6. യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ്‌ കമ്മീഷന്‍ സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച വിദ്യാഭ്യാസ മന്ത്രി - മൗലാനാ അബ്ദുൽ കലാം ആസാദ്

7. സ്വാതന്ത്ര്യത്തിനുമുമ്പ്‌ ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ്‌ അധ്യക്ഷപദം വഹിച്ച നേതാവ്‌ - മൗലാന അബ്ദുൽ കലാം ആസാദ്

8. 1923 സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ പ്രത്യേക സമ്മേളനത്തില്‍, മുപ്പത്തഞ്ചാം വയസ്സില്‍ അധ്യക്ഷത വഹിച്ച നേതാവ്‌ - മൗലാന ആസാദ്

9. രാഷ്ട്രീയാശയങ്ങള്‍ പ്രചരിപ്പിക്കാന്‍ പൈഗാം എന്ന വാരിക ആരംഭിച്ച നേതാവ്‌ - അബുൾ കലാം ആസാദ്

10. ആസാദ്‌ എന്ന തൂലികാ നാമത്തില്‍ എഴുതിയതിനാല്‍ ആ പേരില്‍ പ്രസിദ്ധനായ നേതാവ്‌ - മൗലാനാ അബ്ദുൽ കലാം ആസാദ്

11. അല്‍-ബലാഗ എന്ന പേരില്‍ പത്രം ആരംഭിച്ച സ്വാതന്ത്ര്യ സമരസേനാനി - മൗലാന അബ്ദുൽ കലാം ആസാദ്

12. അല്‍ ഹിലാല്‍ (ചന്ദക്കല) എന്ന ഉര്‍ദുപത്രം ആരംഭിച്ച സ്വാതന്ത്ര്യ സമരസേനാനി - മൗലാന അബുൾ കലാം ആസാദ്

13. കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷന്‍ - അബുൾ കലാം ആസാദ്

14. ഇന്ത്യയുടെ സ്വാതന്ത്ര്യം സംബന്ധിച്ച്‌ ബ്രിട്ടീഷ്‌ ക്യാബിനറ്റ്‌ മിഷനുമായി കൂടിയാലോചനകളുടെ നേതൃത്വം വഹിച്ച നേതാവ്‌ - മൗലാനാ അബ്ദുൽ കലാം ആസാദ്

15. ഗാന്ധിജി കോണ്‍ഗ്രസില്‍ നിന്ന്‌ രാജി വെച്ചപ്പോള്‍ ഒപ്പം രാജിസമര്‍പ്പിച്ച രാജേന്ദ്രപ്രസാദിനെ രാജി പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചത്‌ - മൗലാന അബ്ദുൽ കലാം ആസാദ്

16. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി - മൗലാനാ അബുൾ കലാം ആസാദ്

17. ആരാണ്‌ ഇന്ത്യ വിന്‍സ്‌ ഫ്രീഡം എന്ന ആത്മകഥ രചിച്ചത്‌ - അബുൾ കലാം ആസാദ്

18. ക്വിറ്റിന്ത്യാ സമരം (1942) നടന്നപ്പോള്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ - മൗലാനാ അബ്ദുൽ കലാം ആസാദ്

19. സ്വാതന്ത്യത്തിനു മുമ്പ്‌ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി (1940-1946) കോണ്‍ഗ്രസ്‌ പ്രസിഡന്റായിരുന്നത്‌ - മൗലാന അബ്ദുൽ കലാം ആസാദ്

20. യു.ജി.സി രൂപവൽക്കരിച്ചപ്പോൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി - മൗലാന ആസാദ്

21. 1912-ൽ ആസാദ് തുടങ്ങിയ ഉറുദു വാരികയാണ് അൽ ഹിലാൽ. 1914-ൽ പത്രമാരണനിയമപ്രകാരം ബ്രിട്ടീഷധികാരികൾ അൽ ഹിലാൽ പിടിച്ചെടുത്തപ്പോൾ ആസാദ് തുടങ്ങിയ പത്രം - അൽ ബാലഘ്

22. തുടർച്ചയായി ആറുവർഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായിരുന്നത് - മൗലാനാ അബുൾ കലാം ആസാദ്

23. മൗലാന അബുൾ കലാം ആസാദിന്റെ ജന്മദേശം - മെക്ക

24. ക്വിറ്റ് ഇന്ത്യ സമരകാലത്തെ ഐ.എൻ.സി പ്രസിഡന്റ് - മൗലാന അബുൾ കലാം ആസാദ്

Post a Comment

Previous Post Next Post