മലയാള സാഹിത്യം - 2

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. മലയാളം അച്ചടിയുടെ പിതാവ്‌ - ബഞ്ചമിന്‍ ബെയിലി


2. കുചേലന്‍ കുഞ്ഞന്‍ നായര്‍ ആരുടെ കഥാപാത്രം - വയലാര്‍ രാമവര്‍മ


3. “വത്സല എം.എ” എന്ന തൂലികാ നാമത്തില്‍ എഴുതിയ സാഹിത്യകാരന്‍ - വൈക്കം ചന്ദ്രശേഖരന്‍ നായര്‍


4. 'പപ്പു' ഏതു കൃതിയിലെ കഥാപാത്രം - ഓടയില്‍ നിന്ന്‌


5. 'പയ്യന്‍' എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ്‌ - വി.കെ.എന്‍


6. ആവണിമുത്തു ആരുടെ കഥാപാത്രം - ഇ.വി. കൃഷ്ണപിള്ള (കവിതക്കേസ്‌)


7. ലെക്സിക്കോഗ്രാഫി എന്നാല്‍ - ശബ്ദകോശനിര്‍മാണം


8. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ സംസ്കൃത സ്വാധീനം ഏറ്റവും കുറവുള്ള ഭാഷ - തമിഴ്


9. 'മണിപ്രവാള' ഭാഷയിൽ ഏതൊക്കെ ഭാഷകൾ ചേരുന്നു - മലയാളവും സംസ്കൃതവും


10. 'ഉറുദു' എന്ന പദത്തിന്റെ അര്‍ഥം - താവളം, ക്യാമ്പ്‌


11. ഗ്ലോബോളജി എന്നാല്‍ - ശബ്ദാവലി ശാസ്ത്രം


12. 'ഒറ്റക്കമ്പിയുള്ള തംബുരു' ആരുടെ കൃതി - പി. ഭാസ്കരൻ


13. 'ഗോത്രയാനം' ഏതുവിഭാഗത്തില്‍ പെടുന്നു? കര്‍ത്താവ്‌? - കവിത, ഡോ. അയ്യപ്പപ്പണിക്കര്‍


14. എഴുത്തിന്റെ ഏറ്റവും ചെറിയ സ്വതന്ത്രരൂപം - അക്ഷരം


15. എഴുത്തച്ഛന്റെ ജന്മസ്ഥലം - തുഞ്ചന്‍ പറമ്പ്‌, തിരൂര്‍


16. മലയാളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മാസിക - ഉപാധ്യായന്‍ (1897)


17. എഴുത്തച്ഛനെ വള്ളത്തോൾ വിശേഷിപ്പിക്കുന്നത്‌ എങ്ങനെ? - പുതുമലയാണ്മതന്‍ മഹേശ്വരന്‍


18. മലയാളത്തിലെ വിലാപകാവ്യ പ്രസ്ഥാനത്തില്‍ ആദ്യമുണ്ടായ മൗലിക കൃതി? - ഒരു വിലാപം - 1902. (സി.എസ്‌. സുബ്രഹ്മണ്യന്‍ പോറ്റി.)


19. പച്ചമലയാളപ്രസ്ഥാനത്തിനു തുടക്കം കുറിച്ച കൃതി - നല്ല ഭാഷ, (1891 കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍)


20. മലയാളത്തിന്റെ ഒറ്റശ്ലോകങ്ങളുടെ ഉപജ്ഞാതാവ്‌ - തോലകവി


21. "കാടേ ഗതി നമുക്ക്‌" എന്ന പ്രയോഗം അറംപറ്റിയ കവി - കോട്ടയത്തു തമ്പുരാന്‍ (ബകവധം കഥ)


22. കുഞ്ഞേനാച്ചന്‍ ഏതു നോവലിലെ കഥാപാത്രം - അരനാഴികനേരം (പാറപ്പുറം)


23. സ്ഥിരതയുമില്ലതിനിന്ദ്യമീ,നരത്വം- ആരുടെ വരികൾ? - കുമാരനാശാന്‍


24. 'പങ്കിപ്പണിക്കര്‍' ആരുടെ കഥാപാത്രം - പ്രേമാമൃതം (സി.വി. രാമന്‍പിള്ള)


25. ശബ്ദതാരാവലി ഏതു സാഹിത്യവിഭാഗത്തില്‍പ്പെടുന്നു - നിഘണ്ടു


26. മോയിന്‍കുട്ടി വൈദ്യര്‍ ആരാണ്‌? - അറബി മലയാളം കവി


27. മാനവിക്രമന്റെ സദസ്സിലെ പതിനെട്ടരക്കവികളില്‍ അരക്കവി ആരാണ്‌ - പുനം നമ്പൂതിരി


28. ഇസങ്ങൾക്കപ്പുറം എന്ന പേരില്‍ ഒരാൾ ഒരു പുസ്തകമെഴുതിയപ്പോൾ മറ്റൊരാൾ ഇസങ്ങാംക്കിപ്പുറം എന്ന പേരില്‍ കൃതി പ്രസിദ്ധീകരിച്ചു. ഇവര്‍ ആരൊക്കെ - എസ്‌. ഗുപ്തൻ നായര്‍, പി. ഗോവിന്ദപിള്ള


29. “ഖസാക്കിന്റെ ഇതിഹാസം” രചിച്ചതാര്‌ - ഒ.വി. വിജയന്‍


30. ഇരവിക്കുട്ടിപ്പിള്ളപ്പോര്‌ - ഏതു സാഹിത്യവിഭാഗത്തില്‍പ്പെടുന്നു - തെക്കന്‍പാട്ട്‌


31. "കേരളപാണിനീയം" രചിച്ചതാര്‌ - എ.ആര്‍. രാജരാജവര്‍മ്മ


32. സംഘംകൃതികൾ ഉണ്ടായത്‌ ഏതുഭാഷയില്‍ - തമിഴിൽ


33. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം - സാഹിത്യലോകം


34. “നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്‌” -ആരുടെ വരികൾ - കടമ്മനിട്ട രാമകൃഷ്ണന്‍


35. ഏതു കലയുമായി ബന്ധപ്പെട്ട വാദ്യമാണ്‌. 'തപ്പ്‌' - പടയണി


36. ഒരു കഥ എഴുതിക്കഴിഞ്ഞപ്പോൾ മാത്രമേ ഞാന്‍ കരഞ്ഞിട്ടുള്ളൂ. അതാണ്‌ 'നിന്റെ ഓര്‍മ്മയ്ക്ക്‌' - ആര് പറഞ്ഞതാണിത്‌ - എം.ടി. വാസുദേവന്‍ നായര്‍


37. 'അകവൂർ ചാത്തന്‍' ഏതു കഥയിലെ കഥാപാത്രം? - പറയിപെറ്റ പന്തിരുകുലം


38. കേസരി എന്നു കേൾക്കുമ്പോൾ ഓര്‍മവരുന്ന സാഹിത്യകാരന്മാർ - കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ, കേസരി ബാലകൃഷ്ണപിള്ള


39. 'ചെമ്പൻകുഞ്ഞ്' ആരുടെ കഥാപാത്രം? - തകഴി ശിവശങ്കരപ്പിള്ള


40. മലയാള ഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം - സംക്ഷേപവേദാര്‍ഥം. (1772-ല്‍)


41. ഇന്ത്യന്‍ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം - വര്‍ത്തമാനപുസ്‌തകം 1785, പാറേമ്മാക്കല്‍ തോമ്മാ കത്തനാര്‍ (1936-ല്‍ അച്ചടിച്ചു)


42. “ആ രാത്രിമുഴുവന്‍ ഞാന്‍ എന്റെ ഭാവിയെപ്പറ്റി ചിന്തിച്ചു. വിജ്ഞാനം നേടിയേ അടങ്ങു എന്ന്‌ ആ ഘോരാന്ധകാരത്തില്‍ ഞാന്‍ ശപഥം ചെയ്തു. ആര്‌ ഏതു കൃതിയില്‍ എഴുതി? - വി.ടി. ഭട്ടതിരിപ്പാട്‌, 'കണ്ണീരും കിനാവും'


43. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി പ്രസിദ്ധീകരിച്ചത്‌ മലയാളത്തിലാണ്‌. കൃതിയുടെയും കര്‍ത്താവിന്റെയും പേര്‌ - മോഹന്‍ദാസ്‌ ഗാന്ധി (1913), സ്വദേശാഭിമാനി രാമകൃഷ്ണപിള്ള


44. ആനവാരി രാമന്‍ നായര്‍ ആരുടെ കഥാപാത്രം - ബഷീര്‍


45. സെമന്‍റിക്സ്‌ എന്നാല്‍ - അര്‍ഥപഠന വിജ്ഞാനം


46. കാളിയുടയാന്‍ ചന്ദ്രക്കാരന്‍ ആരുടെ കഥാപാത്രം - സി.വി. രാമന്‍പിള്ള


47. സംസ്കൃതത്തില്‍നിന്ന്‌ മലയാളത്തിലേക്ക്‌ ഏറ്റവും കൂടുതല്‍ പരിഭാഷ ചെയ്യപ്പെട്ട കൃതി - കാളിദാസന്റെ ശാകുന്തളം


48. “പുല്ലേലിക്കുഞ്ചു' ആരുടെ കൃതി? - ആര്‍ച്ച്‌ ഡീക്കണ്‍ കോശി


49. ഏതു കൃതിയുടെ വിവര്‍ത്തനമാണ്‌ ഘാതകവധം? - ദ സ്ലേയർ സ്ലെയിൽ


50. പ്രതാപചന്ദ്രന്‍, കപിലനാഥന്‍, സ്വര്‍ണമയി എന്നീ കഥാപാത്രങ്ങൾ ഏതു കൃതിയിലാണുള്ളത്‌? - കുന്ദലത


51. വൈത്തിപ്പട്ടര്‍ ഏതു കൃതിയിലെ കഥാപാത്രം?- ശാരദ


52. സി.വി. രാമന്‍പിള്ള രചിച്ച സാമൂഹികനോവല്‍? - പ്രേമാമൃതം


53. മലയാളത്തില്‍ ആദ്യമായി സിനിമയാക്കിയ നോവല്‍? - മാര്‍ത്താണ്ഡവര്‍മ


54. ഭ്രാന്തന്‍ ചാന്നാന്‍-ഷംസുദ്ദിന്‍ എന്നീ കഥാപാത്രങ്ങളുടെ പ്രത്യേകത? - രണ്ടും ഒരാൾതന്നെ


55. മലയാളത്തിലെ ആദ്യത്തെ കുറ്റാന്വേഷണ നോവല്‍? - അപ്പന്‍തമ്പുരാന്റെ 'ഭാസ്കരമേനോന്‍' (ഒരു ദൂര്‍മരണം എന്ന പേരിലാണ്‌ ആദ്യം പ്രസിദ്ധീകരിച്ചത്).


56. മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ നോവല്‍? - പറങ്ങോടീപരിണയം (കിഴക്കേപ്പാട്ട്‌ രാമന്‍മേനോന്‍)


57. കേരളസിംഹം എന്ന നോവലില്‍ ആരുടെ കഥയാണ്‌ പറയുന്നത്‌? - പഴശ്ശിരാജാവ്‌


58. 'അക്ബര്‍' ആരുടെ കൃതി? - കേരളവര്‍മ വലിയകോയിത്തമ്പുരാന്‍


59. കേശവദേവിന്റെ ആദ്യനോവല്‍? - ഓടയിൽ നിന്ന് (തൊഴിലാളി നായകനാവുന്ന ആദ്യ നോവൽ)


60. 'ഉലക്ക' എന്ന പേരില്‍ നോവല്‍ എഴുതിയതാര് - കേശവദേവ്‌


61. പുന്നപ്ര വയലാര്‍ സമരം പശ്ചാത്തലമാക്കി തകഴി രചിച്ച കഥ? - തലയോട്‌


62. സര്‍ സി.പി. രാമസ്വാമി അയ്യര്‍ കഥാപാത്രമാവുന്ന തകഴിയുടെ നോവല്‍? - ഏണിപ്പടികൾ


63. 'ചുക്ക്‌' എന്ന നോവല്‍ ആരുടെ രചന? - തകഴി ശിവശങ്കരപിള്ള


64. നാരായണി എന്ന കഥാപാത്രമുള്ള ബഷീര്‍ നോവല്‍ - മതിലുകൾ


65. 'ഒന്നും ഒന്നും കൂട്ടിയാല്‍ ഇമ്മിണി ബല്യ ഒന്ന്‌' ഈ പരാമര്‍ശം ഏതു കൃതിയില്‍? - ബാല്യകാലസഖി (ബഷീര്‍)


66. എസ്‌.കെ.പൊറ്റെക്കാട്‌ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവല്‍? - വിഷകന്യക


67. എം.ടി. വാസുദേവന്‍ നായരും എന്‍.പി. മുഹമ്മദും ചേര്‍ന്നെഴുതിയ നോവല്‍ - അറബിപ്പൊന്ന്‌


68. മായന്‍ എന്ന കഥാപാത്രം ഏതു നോവലില്‍? - ഉറൂബിന്റെ ഉമ്മാച്ചു


69. കള്ള്‌ എന്ന പേരില്‍ നോവല്‍ എഴുതിയത്‌ ആര്‌? - ജി.വിവേകാനന്ദന്‍


70. ഒരു വഴിയും കുറേ നിഴലുകളും ആരുടെ രചന? - രാജലക്ഷ്മി


71. എ മൈനസ്‌ ബി ആരുടെ രചന? - കോവിലന്‍


72. 'ആദ്യകിരണങ്ങൾ' ആരുടെ കൃതി? - പാറപ്പുറത്ത്‌


73. അമ്മാഞ്ചി എന്ന കഥാപാത്രം ഏതു നോവലില്‍? - വേരുകൾ (മലയാറ്റൂര്‍)


74. എണ്ണപ്പാടം ആരുടെ രചന? - എന്‍.പി. മുഹമ്മദ്‌


75. കര്‍ണനെ കേന്ദ്രകഥാപാത്രമാക്കി പി.കെ. ബാലകൃഷ്ണന്‍ രചിച്ച നോവല്‍? - ഇനി ഞാന്‍ ഉറങ്ങട്ടെ


76. ദേവകി മാനമ്പള്ളി ഏതു നോവലിലെ കഥാപാത്രം? - അഗ്നിസാക്ഷി


77. കോഴി എന്ന നോവല്‍ ആരുടെ രചന? - കാക്കനാടന്‍


78. എം. മുകുന്ദന്റെ കൃതികളില്‍ ഇ.എം.എസിനെ പരാമര്‍ശിക്കുന്നത്‌ ഏതില്‍? - കേശവന്റെ വിലാപങ്ങൾ


79. ഇബനുബത്തൂത്ത കഥാപാത്രമാവുന്നത്‌ ആനന്ദിന്റെ ഏതു നോവലില്‍? - ഗോവര്‍ധന്റെ യാത്രകൾ


80. പെരുമ്പടവം ശ്രീധരന്‌ വയലാര്‍ അവാര്‍ഡ്‌ ലഭിച്ചത് ഏതു കൃതിക്ക്? - ഒരു സങ്കീർത്തനംപോലെ


81. കഥാപാത്രങ്ങൾക്ക് പേരില്ലാത്ത മലയാള നോവൽ? - മരണസർട്ടിഫിക്കറ്റ്


82. പ്രവാചകന്റെ വഴി ആരുടെ നോവൽ - ഒ.വി.വിജയൻ


83. 'പൂജ്യം' എന്ന നോവൽ എഴുതിയത്? - സി.രാധാകൃഷ്ണൻ


84. പന്തിരുകുലത്തിന്റെ കഥ പറയുന്ന മലയാള നോവല്‍? - എന്‍. മോഹനന്റെ ഇന്നലത്തെ മഴ


85. കാരൂര്‍ നീലകണ്ഠപിള്ളയും ബഷീറും ഒരേ പേരില്‍ കഥ എഴുതി. കഥകളുടെ പേര്‌ - പൂവമ്പഴം


86. വാസനാവികൃതി എന്ന ആദ്യ ചെറുകഥ പ്രസിദ്ധീകരിച്ചത്‌ എവിടെ? - വിദ്യാവിനോദിനി മാസികയില്‍


87. പുള്ളിമാന്‍ എന്ന ചെറുകഥ ആരുടെ? - എസ്‌.കെ. പൊറ്റെക്കാട്ട്‌.


88. എട്ടുകാലികൾ, പാറ്റകൾ ഇവ ആരുടെ കഥകൾ? - ഒ.വി. വിജയന്‍


89. മുരുകന്‍ എന്ന പാമ്പാട്ടി ആരുടെ രചന? - എം.പി. നാരായണപിള്ള


90. ഗോപാലന്‍ നായരുടെ താടി ഒരു ചെറുകഥയുടെ പേരാണ്‌. ആരുടെ? - ഉറൂബ്‌


91. 'വെള്ളപ്പൊക്കത്തില്‍' ആരുടെ കഥ - തകഴി


92. മലയാളഭാഷാചരിത്രം ആരുടെ കൃതി? - പി. ഗോവിന്ദപിള്ള


93. ഉള്ളൂരിന്റെ സാഹിത്യ ചരിത്രത്തിന്റെ പേര്‌ - കേരളസാഹിത്യചരിത്രം


94. “കൈരളിയുടെ കഥ" എഴുതിയത്‌ ആര്‌? - എന്‍. കൃഷ്ണപിള്ള


95. കഥകളി വിജ്ഞാനകോശം ആരുടെ കൃതി - അയ്മനം കൃഷ്ണകൈമൾ


96. കോവുണ്ണി നെടുങ്ങാടിയുടെ വ്യാകരണഗ്രന്ഥം - കേരളകൗമുദി


97. ഇരവിക്കുട്ടിപ്പിള്ളപ്പോര്‌ ഏതു വിഭാഗത്തില്‍ പെടുന്ന കൃതിയാണ്‌ - തെക്കന്‍പാട്ട്‌


98. കണ്ണശ്ശരാമായണത്തിന്റെ കര്‍ത്താവ്‌ - രാമപ്പണിക്കര്‍


99. ഭഗവദ്‌ ഗീത ആദ്യമായി മലയാളത്തിലാക്കിയത്‌ - മാധവപ്പണിക്കർ (കണ്ണശ കവികളിലൊരാൾ)


100. അനംഗസേനയ്ക്ക് നൽകുന്ന ഉപദേശരൂപത്തിൽ രചിച്ച കൃതി? - വൈശികതന്ത്രം


101. മലയാളത്തിലെ ആദ്യ സന്ദേശകാവ്യം? - ഉണ്ണുനീലി സന്ദേശം


102. മഹാകവി ഉള്ളൂര്‍ എഴുതിയ ചമ്പുകൃതി? - സുജാതോദ്വാഹം


103. ഗാഥാവൃത്തം എന്ന്‌ അറിയപ്പെടുന്നത്‌ - മഞ്ജരി


104. 'സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ' ആരുടെ കൃതി? - ഡോ. കെ.എം. ജോര്‍ജ്‌


105. ബുദ്ധചരിതം ആരുടെ ആട്ടക്കഥ - എന്‍. വി. കൃഷ്ണവാര്യര്‍


106. കേരള ശാകുന്തളം എന്ന്‌ ജോസഫ്‌ മുണ്ടശ്ശേരി വിശേഷിപ്പിച്ച ആട്ടക്കഥ? - നളചരിതം


107. കവിരാമായണം ആരുടെ കൃതി? - മൂലൂര്‍ പദ്മനാഭപ്പണിക്കര്‍


108. എ.ആര്‍. രാജരാജവര്‍മയുടെ നളചരിതവ്യാഖ്യാനത്തിന്റെ പേര്‌? - കാന്താരതാരകം


109. മങ്കിഗീത ആരുടെ കൃതി? - വി.സി. ബാലകൃഷ്ണപണിക്കര്‍


110. ബാലരാമായണം ആരുടെ കൃതി? - കുമാരനാശാന്‍


111. മയൂരസന്ദേശത്തിന്‌ ഇംഗ്ലീഷ്‌ പരിഭാഷ തയ്യാറാക്കിയത്‌ ആര്‌ - ഉള്ളൂര്‍


112. കുമാരനാശാന്‍ അവസാനം രചിച്ച ഖണ്ഡകാവ്യം - കരുണ


113. ഔഷധാഹരണം ആട്ടക്കഥ രചിച്ചത്‌ - വള്ളത്തോൾ


114. മലയാളത്തിന്‍റ തല എന്ന വള്ളത്തോൾ കവിത ആരെക്കുറിച്ചുള്ളതാണ്‌ - ശ്രീശങ്കരാചാര്യരെ


115. വിവേകാനന്ദസ്വാമികളുടെ അമേരിക്കന്‍ സന്ദര്‍ശനം വിഷയമാക്കി വള്ളത്തോൾ എഴുതിയ കവിത - കൃഷ്ണപ്പരുന്തിനോട്‌


116. മൂന്നരുവിയും ഒരു പുഴയും ആരുടെ കൃതി - ജി. ശങ്കരക്കുറുപ്പ്‌


117. മഴുവിന്റെ കഥ രചിച്ചതാര്‌ - ബാലാമണിയമ്മ


118. ചങ്ങമ്പുഴ ഗീതാഗോവിന്ദം വിവര്‍ത്തനം ചെയ്തത്‌ ഏതു പേരില്‍ - ദേവഗീത


119. 'മാവേലി നാടു വാണീടും കാലം" ആരുടെ രചന - വൈലോപ്പിള്ളി (അടിയന്തരാവസ്ഥയെക്കുറിച്ച്‌)


120. കവിയുടെ കാല്പാടുകൾ, എന്നെത്തിരയുന്ന ഞാന്‍, നിത്യകന്യകയെത്തേടി. ഈ കൃതികളുടെ പ്രത്യേകത - മൂന്നും പി. കുഞ്ഞിരാമന്‍ നായരുടെ ആത്മകഥ


121. 'മാടവനപ്പറമ്പിലെ ചിത' എന്ന വയലാറിന്റെ കവിതയില്‍ ആരെക്കുറിച്ചാണ്‌ പറയുന്നത്‌? - കേസരി ബാലകൃഷ്ണപിള്ള


122. ഒറ്റക്കമ്പിയുള്ള തംബുരു ആരുടെ കൃതി - പി. ഭാസ്കരന്‍


123. കടത്തുവഞ്ചി ആരുടെ കവിത? - കെടാമംഗലം പപ്പുക്കുട്ടി


124. എഴുത്തച്ഛനെഴുതുമ്പോൾ ആരുടെ കവിത? - സച്ചിദാനന്ദന്‍


125. സംക്രമണം ആരുടെ രചന - ആറ്റൂര്‍ രവിവര്‍മയുടെ കവിത

0 Comments