ഗാന്ധിജി ക്വിസ്

ഗാന്ധിജി ക്വിസ് (Mahatma Gandhi Quiz in Malayalam)

മഹാത്മാ ഗാന്ധി കുടുംബം

1. മോഹൻദാസ് കരംചന്ദ് ഗാന്ധി ജനിച്ചതെന്ന്? - 1869 ഒക്ടോബർ രണ്ടാം തീയതി

2. ഗാന്ധിജി ജനിച്ചത് എവിടെ? - പോർബന്ദറിൽ

3. പോർബന്ദറിലെ ദിവാൻ ആയിരുന്ന ഗാന്ധിജിയുടെ മുത്തച്ഛൻ ആര്? - ഉത്തംചന്ദ് ഗാന്ധി

4. രഹസ്യപദ്ധതിയെ അതിജീവിക്കുവാന്‍ ഉത്തംചന്ദ്‌ ഗാന്ധി അഭയം തേടിയത് എവിടെ? - ജുനഗഡില്‍

5. ഉത്തംചന്ദ്‌ ഗാന്ധിയ്ക്ക്‌ എത്ര പുത്രന്മാര്‍ ഉണ്ടായിരുന്നു? - 6

6. കസ്തൂര്‍ബായ്‌ ഗാന്ധി മരിച്ചത്‌ എത്രാമത്തെ വയസ്സിലാണ്‌? - 72-ാമത്തെ

7. ഉത്തംചന്ദ്‌ ഗാന്ധിയുടെ എത്രാമത്തെ മകനായിരുന്നു കരംചന്ദ്‌ ഗാന്ധി? - അഞ്ചാമത്തെ

8. കരംചന്ദ്‌ ഗാന്ധിയ്ക്കും പുത്തലീബായിക്കും കൂടി എത്ര മക്കള്‍ ഉണ്ടായിരുന്നു? - 4

9. പുത്തലീബായിയെ വിവാഹം കഴിക്കുമ്പോള്‍ കരംചന്ദ്‌ ഗാന്ധിയ്ക്ക്‌ എത്ര വയസ്സ്‌ പ്രായമുണ്ടായിരുന്നു? - 40

10. കരംചന്ദ്‌ ഗാന്ധി വിവാഹം കഴിക്കുമ്പോള്‍ പുത്തലീബായിക്ക്‌ എത്ര വയസ്സ്‌ പ്രായമുണ്ടായിരുന്നു? - 15

11. പുത്തലീബായിയുടെ ഏറ്റവും ഇളയ മകന്‍ ആരായിരുന്നു? - മോഹൻദാസ്

12. കരംചന്ദ്‌ ഗാന്ധി എത്രാമത്തെ വയസ്സില്‍ പോര്‍ബന്ദറിലെ ദിവാനായി? - 25-മത്തെ

13. ഗാന്ധിജിയുടെ ഏറ്റവും മൂത്ത സഹോദരന്‍ ആര്‌? - ലക്ഷ്മിദാസ്‌

14. ഗാന്ധിജിയുടെ പിതാവ്‌ മരിക്കുമ്പോള്‍ ഏതു സ്ഥലത്തെ സേവനത്തില്‍ നിന്നാണ്‌ വിരമിച്ചത്‌? - രാജ്‌കോട്ടില്‍

15. ഗാന്ധിയുടെ എത്രാമത്തെ വയസ്സില്‍ അദ്ദേഹത്തിന്റെ പിതാവ്‌ മരിച്ചു - 17-ാമത്തെ

16. ഗാന്ധിജിയുടെ ജന്മവാര്‍ഷികം എത്ര രാജ്യങ്ങള്‍ ആഘോഷിച്ചു? - 92

17. രാജ്കോട്ടിലെ ആല്‍ഫ്രഡ്‌ ഹൈസ്ക്കൂളില്‍ ഗാന്ധിജി ചേര്‍ന്നതെന്ന് - 1881-ല്‍

18. ഗാന്ധിജി മെട്രിക്കുലേഷന്‍ പരീക്ഷ പാസായതെന്ന്‌ - 1887-ല്‍

19. എത്ര സൈനികര്‍. ചേര്‍ന്നാണ്‌ ഗാന്ധിജിയുടെ ശവശരീരം വച്ചിരുന്ന സൈനിക വാഹനം വലിച്ചുകൊണ്ട്‌ പോയത്‌? - 200

20. ഗാന്ധിജിയുടെ എത്രാമത്തെ വയസ്സില്‍ കസ്തൂര്‍ബായെ വിവാഹം കഴിച്ചു - പതിമൂന്നാമത്തെ

21. ഗാന്ധിജി വിവാഹിതനായത്‌ എവിടെ വച്ച്‌? - പോര്‍ബന്ദറില്‍ വച്ച്‌

22. തെറ്റായ വഴിയിലൂടെ ഇറച്ചി കഴിക്കുവാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സുഹൃത്താര്? - ഷെയ്ഖ് മെഹ്താബ്‌

23. ഗാന്ധിജിയെ ഇംഗ്ലണ്ടിലയച്ച്‌ നിയമം പഠിപ്പിക്കുവാന്‍ ഗാന്ധിജിയുടെ കുടുംബത്തോട് നിർദേശിച്ചതാര്? - മവ്‌ജി ദാവെ

24. കസ്തൂർബായ് ഗാന്ധി എത്ര വർഷം ഗാന്ധിജിയുടെ ജീവിതസഖി ആയിരുന്നു? - 62

25. ഗാന്ധിജി ലണ്ടൻ മെട്രിക് പാസായതെന്ന്‌? - 1890 ജനുവരിയില്‍

26. ഗാന്ധിജി വക്കീൽ ജോലി ആരംഭിച്ചതെന്ന്? - 1891 ജൂൺ പത്താം തീയതി

27. ഗാന്ധിജിയ്ക്ക് എത്ര മക്കൾ ഉണ്ടായിരുന്നു? - 4

28. ഗാന്ധിജിയുടെ അവസാനത്തെ മകൻ ജനിച്ചതെന്ന്? - 1900 ൽ

29. ഗാന്ധിജിയുടെ മൂത്ത മകൻ ആര്? - ഹരിലാൽ

30. ഗാന്ധിജിയുടെ ഏറ്റവും ഇളയ മകന്‍ ആര്‌? - ദേവ്ദാസ്‌

31. ഗാന്ധിജി ബ്രഹ്മചര്യ പ്രതിജ്ഞ എടുത്തതെന്ന്? - 1906-ൽ

32. ഗാന്ധിജിയുടെ സഹോദരി ആര്‌? - റാലിയത്ബെഹന്‍

33. ഗാന്ധിജി പൊതുവേദിയില്‍ ആദ്യമായി പ്രസംഗിച്ചത്‌ എത്രാമത്തെ വയസ്സില്‍? - 25-ാമത്തെ

34. 1936-ല്‍ ഗാന്ധിജിയുടെ മകന്‍ ഹരിലാല്‍ ഇസ്ലാം മതം സ്വീകരിച്ചത്‌ എവിടെയുള്ള പള്ളിയില്‍ വച്ച്‌? - ബോംബെയില്‍ ഉള്ള

35. ഗാന്ധിജിയുടെ അമ്മാവന്റെ ചെറുമകന്‍ മഗന്‍ലാല്‍ ഗാന്ധി എന്നു മുതല്‍ ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂടെയുണ്ടായിരുന്നു? - 1904 മുതല്‍

36. ഗാന്ധിജിയുടെ ആദ്യത്തെ ജയില്‍ ജീവിതം എന്നായിരുന്നു? - 1908-ല്‍

37. ഗാന്ധിജി എത്ര തവണ ജയില്‍ ജീവിതം അനുഭവിച്ചിട്ടുണ്ട്‌? - 11

38. ഗാന്ധിജിയുടെ ഘാതകന്‍ എവിടെയുള്ള പത്രപ്രവര്‍ത്തകന്‍ ആയിരുന്നു? - ബോംബെയില്‍

39. വസ്ത്രധാരണ രീതിയെപ്പറ്റി ഗാന്ധിജി ദൃഢനിശ്ചയം എടുത്തത്‌ എവിടെ വച്ച്‌? - വാരണാസിയില്‍ വച്ച്‌

40. ദക്ഷിണാഫ്രിക്കയില്‍ താമസമുറപ്പിച്ച ഗാന്ധിജിയുടെ ചെറുമകള്‍ ആര്‌? - എലാ റാംഗോബിന്‍

41. ഗാന്ധിജി തല ക്ഷൗരം ചെയ്യുകയും പ്രത്യേക രീതിയിലുള്ള വസ്ത്രധാരണരീതി ആരംഭിക്കുകയും ചെയ്തതെന്ന്‌? - 1921-ല്‍

42. സബര്‍മതി ആശ്രമത്തില്‍ ഗാന്ധിജിയുടെ ആതുരശുശ്രൂഷ നടത്തിയിരുന്നതാര്‌? - സുഷീലാ നായര്‍

43. കസ്തൂര്‍ബായ്‌ ഗാന്ധിയുടെ സമാധി എവിടെ സ്ഥിതിചെയ്യുന്നു? - പൂനയില്‍

44. അവസാനത്തെ തവണ ജയിലില്‍ നിന്ന്‌ പുറത്തിറങ്ങിയപ്പോള്‍ ഗാന്ധിജിക്ക്‌ എത്രവയസ്സായിരുന്നു? - 75

45. ഗാന്ധിജി അവസാനത്തെ തവണ ജയില്‍ ശിക്ഷ അനുഭവിച്ചത്‌ എവിടെ? - പൂനയില്‍

46. ബ്രിട്ടീഷുകാര്‍ ആദ്യമായി ഗാന്ധിജിയെ ജയില്‍ ശിക്ഷയ്ക്ക്‌ വിധിച്ചത്‌ എത്ര വര്‍ഷത്തേയ്ക്കായിരുന്നു? - 6 വര്‍ഷത്തേയ്ക്ക്

47. ഗാന്ധിജി, ജീവിതത്തില്‍ ആകെ എത്ര മാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌? - 82

48. ഗാന്ധിജിയെ അവസാനത്തെ തവണ തടങ്കലില്‍ നിന്ന്‌ നിരുപാധികം വിട്ടയച്ചത്‌ എന്ന്‌? - 1944 മേയ് ആറാം തീയതി

49. ഗാന്ധിജിയുടെ ശവസംസ്‌ക്കാര ഘോഷയാത്രയില്‍ ഏകദേശം എത്ര ലക്ഷം ജനങ്ങള്‍ പങ്കെടുത്തു? - 15

50. ഗാന്ധിജി എവിടെ തടങ്കലില്‍ കഴിയുമ്പോഴാണ് കസ്തുര്‍ബായ്‌ ഗാന്ധി മരിച്ചത്‌? - ആഗാഖാൻ കൊട്ടാരത്തിൽ

51. കസ്തൂര്‍ബായ്‌ ഗാന്ധിയുടെ അവസാന നാളുകളില്‍ ശുശ്രൂഷിച്ച ഗാന്ധി കുടുംബത്തിലെ അംഗം ആര്? - കനു ഗാന്ധി

ദേശീയ പ്രസ്ഥാനത്തിലുള്ള പങ്ക്

1. സത്യാഗ്രഹനായകനായ ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പോരട്ടത്തിനുശേഷം ബോംബെയിൽ തിരിച്ചെത്തയതെപ്പോള്‍? - 1915 ഇനുവരി 9-ാം തീയതി

2. ഗാന്ധിജിയുടെ ക്വിറ്റ്‌ ഇന്‍ഡ്യാ പ്രസ്ഥാനം ഓള്‍ ഇന്‍ഡ്യാ കോണ്‍ഗ്രസ്‌ കമ്മിറ്റി സ്വീകരിച്ചതെന്ന്‌? - 1942 ആഗസ്റ്റ്‌ 8-ാം തീയതി

3. ഒരു വര്‍ഷത്തെ നിശ്ശബ്ദതയ്ക്ക്‌ ശേഷം ഗാന്ധിജി ബനാറസ്‌ ഹിന്ദു യുണിവേഴ്സിറ്റിയില്‍ പ്രസംഗിച്ചതെന്ന്‌? - 1916 ഫ്രെബ്രുവരി 4-ാം തീയതി

4. ഗാന്ധിജി ഇന്‍ഡ്യയില്‍ ആദ്യമായി ഏറ്റെടുത്ത പ്രശ്‌നം എന്ത്‌? - ഉടമ്പടി പ്രകാരമുള്ള തൊഴില്‍ സമ്പ്രദായം നിര്‍ത്തലാക്കല്‍

5. ഗാന്ധിജി ഹരിജനോദ്ധാരണ പ്രവര്‍ത്തനം ആരംഭിച്ചതെന്ന്‌? - 1920-ല്‍

6. ഉടമ്പടി പ്രകാരമുള്ള തൊഴില്‍ സമ്പ്രദായത്തിന്‌ എതിരായി ഗാന്ധിജി ആദ്യമായി പ്രഭാഷണം നടത്തിയതെവിടെ? - ബോംബെയില്‍

7. ഉടമ്പടി പ്രകാരമുള്ള തൊഴില്‍ സമ്പ്രദായം സര്‍ക്കാര്‍ നിര്‍ത്തലാക്കിയതെന്ന്‌? - 1920 ജനുവരി 1-ാം തീയതി

8. നീലച്ചെടി കൃഷിക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന്‌ ഗാന്ധിജി ചമ്പരാനിലേയ്ക്ക്‌ പോയതെന്ന്‌? - 1917 ഏപ്രിലില്‍

9. ഗാന്ധിജിയുടെ ഹരിജനോദ്ധാരണ യാത്ര അവസാനിച്ചത്‌ എവിടെ? - വാരണാസിയില്‍

10. ഗാന്ധിജിയുടെ ഹരിജനോദ്ധാരണ യാത്ര എത്ര കാലം നീണ്ടുനിന്നു? - 9 മാസം

11. ഹരിജനോദ്ധാരണ യാത്രക്കിടയില്‍ ഗാന്ധിജി എത്ര തുക ശേഖരിച്ചു? - ഏകദേശം 8 ലക്ഷം രൂപ

12. അഹമ്മദാബാദിലെ തുണിമില്ലുകളില്‍ നടന്ന സമരം എത്ര ദിവസങ്ങള്‍ക്ക്‌ ശേഷം ഒത്തുതീര്‍പ്പായി? - 21 ദിവസങ്ങള്‍ക്ക്‌ ശേഷം

13. ഹരിജനോദ്ധാരണത്തിന്‌ ഗാന്ധിജി എത്ര ദൂരം സഞ്ചരിച്ചു? - 12500 മൈല്‍

14. ഗാന്ധിജിയുടെ പ്രശസ്തമായ ഹരിജനോദ്ധാരണ യാത്ര ആരംഭിച്ചത്‌ എവിടെ നിന്ന്‌? - വാര്‍ധയില്‍ നിന്ന്‌

15. ഖെദയിലെ സമരം എത്ര മാസം നീണ്ടുനിന്നു? - 4 മാസം

16. ബ്രിട്ടീഷുകാര്‍ക്ക്‌ എതിരായി പോരാടുന്നതിന്‌ ഗാന്ധിജി അംഗങ്ങളെ ചേര്‍ക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചത്‌ എവിടെ നിന്ന്‌? - ഖെദയില്‍ നിന്നു

17. 1918-ല്‍ നികുതി ഒഴിവാക്കല്‍ പ്രസ്ഥാനം ഗാന്ധിജി ആരംഭിച്ചത്‌ എവിടെ? - ഖെദയില്‍

18. കുപ്രസിദ്ധമായ റൗലറ്റ്‌ ബില്‍ പാസാക്കിയതിന്‌ എതിരായി ഗാന്ധിജി സത്യാഗ്രഹ കരാറില്‍ ഒപ്പുവച്ചത്‌ എന്ന്‌? - 1919 ഫെബ്രുവരി 27-ാം തീയതി

19. സബര്‍മതി ആശ്രമത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വച്ച്‌ ഗാന്ധിജിയുടെ സത്യാഗ്രഹ കരാറില്‍ എത്ര പേര്‍ ഒപ്പുവച്ചു? - 24

20. റൗലറ്റ്‌ സത്യാഗ്രഹത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്‌ ഗാന്ധിജി സത്യാഗ്രഹ സഭ ആരംഭിച്ചതെവിടെ? - ബോംബെയില്‍

21. ഗാന്ധിജി “ഹിമാലയന്‍ മിസ്‌കാല്‍ക്കുലേഷന്‍” എന്ന ആശയം ആവിഷ്ക്കരിച്ചത്‌ എവിടെ വച്ച്‌? - നാദിയദില്‍ വച്ച്

22. എത്ര വര്‍ഷം നിലനിര്‍ത്തിയ ശേഷം ഗാന്ധിജി സബര്‍മതി ആശ്രമം പിരിച്ചുവിട്ടു? - 18

23. 1919-ല്‍ ഗാന്ധിജി ആദ്യമായി പങ്കെടുത്ത കോണ്‍ഗ്രസ്‌ രാഷ്ട്രീയ സമ്മേളനം എവിടെ ആയിരുന്നു? - അമൃത്സറില്‍

24. ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ഗാന്ധിജി ആദ്യമായി പങ്കെടുത്തതെന്ന്‌? - 1901-ല്‍

25. സര്‍ക്കാരിന്റെ നിയമങ്ങളെ എതിര്‍ക്കുന്നതിന്‌ സത്യാഗ്രഹം എന്ന പേരിലുള്ള രജിസ്‌റ്റര്‍ ചെയ്യാത്ത വാരിക ഗാന്ധിജി പ്രസിദ്ധീകരിച്ചത്‌ എന്ന്‌? - 1919-ല്‍

26. ഗാന്ധിജിയെ പ്രസിഡന്റ്‌ ആയി തെരഞ്ഞെടുത്ത ഓള്‍ ഇന്‍ഡ്യാ ഖിലാഫത്ത്‌ സമ്മേളനത്തിന്റെ 1919 നവംബര്‍ 24-ാം തീയതി നടന്ന യോഗം എവിടെ ആയിരുന്നു? - ഡല്‍ഹിയില്‍

27. ആളുകള്‍ തന്റെ പദ്ധതികള്‍ മനസ്സാക്ഷിയോടെ പിന്‍തുടര്‍ന്നാല്‍ സ്വരാജ് ഒരു വര്‍ഷത്തിനുള്ളില്‍ പ്രത്യക്ഷമാവും എന്ന്‌ ഗാന്ധിജി പ്രസ്താവിച്ചത്‌ എന്ന്‌? - 1920-ല്‍

28. ഗാന്ധിജി പ്രസിദ്ധീകരിച്ച 'ഹരിജന്‍' എന്ന ആഴ്ചപ്പത്രം 1933 ഫെബ്രുവരി പതിനൊന്നാം തീയതി പുറത്തിറങ്ങിയത്‌ എവിടെ നിന്ന്‌? - പൂനയില്‍ നിന്ന്

29. സര്‍ക്കാരിനെതിരെയുള്ള ഗാന്ധിജിയുടെ അക്രമരഹിത നിയമലംഘനത്തെ 'സാര്‍വ്വദേശീയമായ അത്യാഹിതം" എന്ന്‌ വിളിച്ചതാര്‌? - സുബാഷ് ചന്ദ്ര ബോസ്

30. രാജ്യദ്രോഹത്തിന്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ ആദ്യമായി ഗാന്ധിജിയെ അറസ്റ്റ്‌ ചെയ്തത്‌ എവിടെ വച്ച്‌? - അഹമ്മദാബാദില്‍ വച്ച്‌

31. ഗാന്ധിജിയോടുള്ള ബഹുമാനാര്‍ത്ഥം അഭിഭാഷകവൃത്തി ബഹിഷ്ക്കരിച്ചത്‌ ആരെല്ലാം? - മോട്ടിലാല്‍ നെഹ്റു, സി.ആര്‍.ദാസ്‌

30. സൃഷ്ടിപരമായ പരിപാടിയ്ക്ക്‌ ഗാന്ധിജി എത്ര തവണ വഴിയൊരുക്കി - 13

33. റാംസെ മാക്‌ ഡൊണാള്‍ഡ്‌ സാമൂഹികമായ അവാര്‍ഡ്‌ പ്രഖ്യാപിച്ചതെന്ന്‌? - 1932 ആഗസ്റ്റ്‌ 17-ാം തീയതി

34. ഗുജറാത്തിലെ ഗ്രാമങ്ങളില്‍ക്കൂടി ദണ്ഡി കടപ്പുറത്തേയ്ക്ക്‌ ഗാന്ധിജി ചരിത്രപ്രധാനമായ പദയാത്ര നടത്തിയപ്പോള്‍ എത്ര സത്യാഗ്രഹികള്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു? - 78

35. രണ്ടാം വട്ടമേശ സമ്മേളനത്തില്‍ ഗാന്ധിജിയുടെ ഉപദേഷ്ടാവ്‌ ആരായിരുന്നു? - മദന്‍ മോഹന്‍ മാളവ്യ

36. ചരിത്രപ്രധാനമായ ദണ്ഡി പദയാത്ര നടത്തിയപ്പോള്‍ ഗാന്ധിജിയ്ക്ക്‌ എത്ര വയസ്സ്‌ ഉണ്ടായിരുന്നു? - 61

37. ഗാന്ധി- ഇര്‍വിന്‍ ഉടമ്പടി ഒപ്പുവയ്ക്കുമ്പോൾ കോണ്‍ഗ്രസിന്റെ പ്രസിഡന്റ്‌ ആരായിരുന്നു? - ജവാഹർലാൽ നെഹ്‌റു

38. 'ലങ്കയിലേയ്ക്കുള്ള ശ്രീരാമന്റെ ചരിത്രപ്രധാനമായ പദയാത്ര പോലെ ദണ്ഡിയിലേയ്ക്കുള്ള ഗാന്ധിജിയുടെ പദയാത്രയും സ്മരണീയമായിരിക്കും' എന്ന്‌ പറഞ്ഞതാര്‌? - മോട്ടിലാല്‍ നെഹ്റു

39. ഗാന്ധിജിയും വൈസ്രോയി ഇര്‍വിന്‍ പ്രഭുവും തമ്മില്‍ സന്ധി സംഭാഷണം നടത്തിയത്‌ എന്ന്‌? - 1931 ഫെബ്രുവരി 17-ാം തീയതി

40. ഗാന്ധിജി ഇര്‍വിന്‍ പ്രഭുവിന്റെ മുമ്പാകെ എത്ര ആവശ്യങ്ങള്‍ ഉന്നയിച്ചു? - 6

41. ഗാന്ധി-ഇര്‍വിന്‍ ഉടമ്പടി ഒപ്പുവച്ചത്‌ എന്ന്‌? - 1931 മാര്‍ച്ച്‌ 5-ാം തീയതി

Post a Comment

Previous Post Next Post