ലാലാ ലജ്പത് റായ്

ലാലാ ലജ്പത് റായ് ജീവചരിത്രം (Lala Lajpat Rai)

ജനനം: 1865 ജനുവരി 28

മരണം: 1928 നവംബർ 17


പഞ്ചാബിലെ അംബാല ജില്ലയിലെ രൂപാർ ഗ്രാമത്തിൽ 1865 ജനുവരി 28-ന് ലാലാ ലജ്പത് റായ് ജനിച്ചു. രൂപാർ, ലാഹോർ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം. ലുധിയാനയിലെ മിഷൻ ഹൈസ്കൂളിൽ ചേർന്ന് മെട്രിക്കുലേഷൻ പാസ്സായി. ഇന്റർമീഡിയറ്റ് ലാഹോർ കോളേജിൽ നിന്നും പാസ്സായി. 1885-ൽ നിയമബിരുദം കരസ്ഥമാക്കി വക്കീലായി. ഈ കാലയളവിനുള്ളിൽ ആര്യസമാജത്തിലും പ്രവർത്തിച്ചു. സ്വാമി ദയാനന്ദ സരസ്വതി അദ്ദേഹത്തിന്റെ ജീവിതത്തെ സ്വാധീനിച്ചു. തന്റെ പ്രയത്ന ഫലമായി ദയാനന്ദ് ആംഗ്‌ളോവേദിക് കോളേജുകൾ പഞ്ചാബിൽ സ്ഥാപിച്ചു. 1888-ലെ അലഹബാദ് സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് കോൺഗ്രസിൽ ചേർന്നു. 1898-ൽ പൊതുപ്രവർത്തനത്തിനായി വക്കീൽ ജോലി ഉപേക്ഷിച്ചു. 1900-ൽ രാജ്യത്തുടനീളം ക്ഷാമമുണ്ടായപ്പോൾ പട്ടിണി അനുഭവിച്ച ജനങ്ങളെ സഹായിക്കുവാൻ അദ്ദേഹം തുനിഞ്ഞിറങ്ങി.


1907-ൽ വിപ്ലവപ്രവർത്തനങ്ങളുടെ പേരിൽ ആറുമാസത്തേക്ക് അദ്ദേഹത്തെ നാടുകടത്തി. ഒന്നാംലോക മഹായുദ്ധ സമയത്ത് അദ്ദേഹം അമേരിക്കയിൽ പര്യടനം നടത്തി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് പിന്തുണതേടി. നിരവധി ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹം 'യങ് ഇന്ത്യ' എന്ന പേരിൽ മാസിക ആരംഭിച്ചു. അദ്ദേഹത്തിന്റെ "ഇന്ത്യയുടെ സ്വയംനിർണ്ണായകവകാശം' എന്ന ഗ്രന്ഥം പ്രസിദ്ധമാണ്. കോൺഗ്രസിൽ മിതവാദി തീവ്രവാദി എന്നിങ്ങനെ പിരിഞ്ഞപ്പോൾ തീവ്രവാദി വിഭാഗത്തിന്റെ പ്രമുഖ നേതാക്കളിൽ ഒരാളായി. "ലാൽ, ബാൽ, പാൽ" (ലാലാ ലജ്പത് റായി, ബാൽ ഗംഗാധർ തിലക്, ബിപിൻ ചന്ദ്ര പാൽ) എന്ന പേരിൽ അദ്ദേഹവും ഉൾപ്പെട്ട ത്രിമൂർത്തികൾ ഇന്ത്യയിലുടനീളം ഉണർത്തിയ ആവേശം ബ്രിട്ടീഷ് ഭരണത്തെ ഉലയ്ക്കുവാൻ പോന്നതായിരുന്നു. 1920-ൽ നിസ്സഹരണ പ്രസ്ഥാനം നയിച്ച കാരണത്താൽ ജയിലിലായി. 1920-ൽ കൽക്കട്ട പ്രത്യേക സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷനായി. തുടർന്ന് സ്വരാജ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിച്ചുവെങ്കിലും പിന്നീട് അതുപേക്ഷിച്ച് "ഇൻഡിപെൻഡന്റ് പാർട്ടി" രൂപീകരിച്ചു. പഞ്ചാബിലെ നിയമസഭാംഗമായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1928-ൽ സൈമൺ കമ്മീഷനെതിരെ കരികൊടി കാട്ടിയതിനാൽ അദ്ദേഹത്തിന് ലാത്തിയടിയേറ്റ് മാരകമായി പരിക്കേറ്റു. തുടർന്ന് 1928 നവംബർ 17-ന് അദ്ദേഹം അന്തരിച്ചു. "പഞ്ചാബിലെ സിംഹം" എന്നറിയപ്പെട്ട അദ്ദേഹത്തിന്റെ വിയോഗം ഭാരതത്തിലുണ്ടാക്കിയ രാഷ്ട്രീയ ഒച്ചപ്പാടുകൾ ചില്ലറയല്ല.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. 1920-ൽ ചേർന്ന എ.ഐ.ടി.യു.സിയുടെ ഒന്നാം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് - ലാലാ ലജ്പത് റായി


2. ലാലാ ലജ്പത് റായിയുടെ മരണത്തിനു കാരണക്കാരനായ സാൻഡേഴ്‌സ് എന്ന പോലീസുകാരനെ വധിച്ചത് - ഭഗത് സിംഗ് (1928-ൽ)


3. പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റതിനെത്തുടർന്ന് ലാലാ ലജ്പത് റായി അന്തരിച്ചത് ഏത് വൈസ്രോയിയുടെ കാലത്താണ് - ഇർവിൻ പ്രഭു


4. ലാല ലജ്പത് റായ് സ്ഥാപിച്ച ഇംഗ്ലീഷ് പത്രം - ദി പീപ്പിൾ


5. ലാല ലജ്പത് റായ് അന്തരിച്ച വർഷം - 1928


6. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട നേതാവ് - ലാല ലജ്പത് റായി


7. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നായിക രാധാദേവി ആരുടെ ഭാര്യയായിരുന്നു - ലാല ലജ്പത് റായി


8. അൺഹാപ്പി ഇന്ത്യ രചിച്ചത് - ലാല ലജ്പത് റായ്


9. സൈമൺ കമ്മീഷനെതിരെയുള്ള പ്രതിഷേധസമരത്തിനിടയിലേറ്റ ലാത്തിയടികൾ കാരണം മരണം സംഭവിച്ച സ്വാതന്ത്ര്യസമര നേതാവ് - ലാല ലജ്പത് റായി


10. The Story of my Deportation എന്ന പുസ്തകം രചിച്ചതാര് - ലാലാ ലജ്പത് റായ്


11. ഒന്നാം ലോകമഹായുദ്ധകാലത്ത് അമേരിക്കയിലായിരുന്ന ഇന്ത്യൻ നേതാവ് - ലാല ലജ്പത് റായ്


12. ലക്ഷ്മി ഇൻഷുറൻസ് കമ്പനിയുടെ സ്ഥാപകൻ - ലാല ലജ്പത് റായി


13. പീപ്പിൾ എന്ന ഇംഗ്ലീഷ് വാരികയുടെ പത്രാധിപരായിരുന്നത് - ലാലാ ലജ്പത് റായ്


14. ഉറുദു ദിനപത്രമായ വന്ദേമാതരത്തിന്റെ പത്രാധിപരായിരുന്നത് - ലാലാ ലജ്പത് റായി


15. ലാൽ, ബാൽ, പാൽ എന്ന ത്രിമൂർത്തിയിലെ ലാൽ ആരാണ് - ലാല ലജ്പത് റായ്


16. പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകൻ - ലാല ലജ്പത് റായി


17. 1901-ൽ പഞ്ചാബിൽ വിദ്യാഭ്യാസ സമിതിക്ക് തുടക്കം കുറിച്ചതാര് - ലാലാ ലജ്പത് റായ്


18. England's Debt to India എന്ന പുസ്തകം രചിച്ചതാര് - ലാലാ ലജ്പത് റായി


19. ഇൻഡ്യയുള്ളയിടത്തോളം കാലം അദ്ദേഹത്തിന്റെ പേര് നിലനിൽക്കും - ആരെ അനുസ്മരിച്ച് കൊണ്ടാണ് ഗാന്ധിജി ഇപ്രകാരം പറഞ്ഞത് - ലാല ലജ്പത് റായ്


20. സ്വാതന്ത്ര്യത്തിനു വേണ്ടി യാചിക്കുകയല്ല, അത് പിടിച്ച് വാങ്ങുകയാണ് വേണ്ടത് - എന്ന് പറഞ്ഞ നേതാവ് - ലാല ലജ്പത് റായി


21. പഞ്ചാബ് നാഷണൽ കോളേജിന്റെ സ്ഥാപകൻ - ലാലാ ലജ്പത് റായ്


22. മദൻ മോഹൻ മാളവ്യയ്‌ക്കൊപ്പം നാഷണലിസ്റ്റ് പാർട്ടി സ്ഥാപിച്ചതാര് - ലാലാ ലജ്പത് റായി


23. ലാഹോറിൽ സ്വതന്ത്ര കോളേജ് സ്ഥാപിച്ചതാര് - ലാല ലജ്പത്റായ്


24. എന്റെ മാറിൽ ഏറ്റ ഓരോ പ്രഹരവും ബ്രിട്ടീഷ് സർക്കാരിന്റെ ശവപ്പെട്ടിയിലെ ആണിയായിത്തീരും എന്ന് പറഞ്ഞതാര് - ലാല ലജ്പത്റായി


25. എ.ഐ.ടി.യു.സി യുടെ ആദ്യത്തെ അധ്യക്ഷൻ - ലാലാ ലജ്പത്റായ്


26. പഞ്ചാബ് കേസരി എന്നറിയപ്പെട്ട നേതാവ് - ലാലാ ലജ്പത്റായി

0 Comments