കശ്മീരി ഭാഷ

കാശ്മീരി ഭാഷ (Kashmiri Language)

1. കശ്മീരി ഭാഷ സംസാരിക്കുന്ന ജനങ്ങളുടെ എണ്ണം - 4 ദശലക്ഷം

2. ജമ്മു- കാശ്മീരിലെ ഓദ്യോഗിക ഭാഷ ഏതാണ്‌? - ഉറുദു

3. കാശ്മീരി ഭാഷ ഏത്‌ വിഭാഗത്തില്‍പ്പെടുന്നു? - ഇന്‍ഡോ- ആര്യന്‍ കുടുംബത്തിലെ സംസ്കൃതത്തില്‍ നിന്ന്‌ ഉരുത്തിരിഞ്ഞ ഭാഷാ വിഭാഗത്തില്‍

4. ജമ്മു-കാശ്മീരിലെ ആകെ ജനസംഖ്യയുടെ എത്ര ശതമാനമാണ്‌ കശ്മീരി ഭാഷ സംസാരിക്കുന്നത്‌? - 55%

5. ഇന്നത്തെ കാശ്മീരി ഭാഷയില്‍ ഉപയോഗിക്കുന്ന ലിപി ഏതാണ്‌? - പേർഷ്യ അറബിക്‌ ലിപി

6. കാശ്മീരി ഒരു പ്രത്യേക ഭാഷയായി ആവിര്‍ഭവിച്ചത്‌ എപ്പോഴാണ്‌? - എ.ഡി. 10-ാം നൂറ്റാണ്ടിനോടടുപ്പിച്ച്‌

7. കശ്മീരി ഭാഷയുടെ ഘടന എന്താണ്‌? - അപഭ്രമ വംശം, കാശ്മീരിലെ പ്രാദേശികഭാഷയായ പ്രാകൃത ഭാഷ സംസ്കൃതവുമായി കൂടിക്കലര്‍ന്നാണ്‌ ഈ വംശം ഉണ്ടായിരിക്കുന്നത്‌

8. കാശ്മീരി ഭാഷ ഒരു സാഹിത്യ ഭാഷയായി അംഗീകരിയ്ക്കപ്പെട്ടതെപ്പോള്‍? - എ.ഡി 1200-ല്‍

9. കശ്മീരി കവിതകളുടെ ആവിര്‍ഭാവത്തിന്‌ തുടക്കം കുറിച്ചതെന്താണ്‌? - അഭിനവ ഗുപ്തന്‍ രചിച്ച തന്ത്രസാരം

10. ഇസ്ലാം മതവിശ്വാസം കാശ്മീരില്‍ എത്തിയത്‌ എപ്പോഴാണ്‌? - പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തില്‍

11. കശ്മീരി ഭാഷ പേര്‍ഷ്യന്‍ ഭാഷപോലെ പ്രശസ്തമാകാതെ കാശ്മീര്‍ താഴ്വരകളിലെ ജനങ്ങളുടെ സംസാരഭാഷ എന്ന നിലയില്‍ മാത്രം ശ്രദ്ധേയമായതെന്തുകൊണ്ട്‌? - നൂറ്റാണ്ടുകളിലേറെ പേര്‍ഷ്യന്‍ ഭാഷയ്ക്ക്‌ ഔദ്യോഗിക ഭാഷ എന്ന സ്ഥാനമുണ്ടായിരുന്നു

12. ഏത്‌ ഭാഷയ്ക്കാണ്‌ കാശ്മീരി പദ്യസാഹിതൃത്തില്‍ സാങ്കേതിക സ്വാധീനം ഉണ്ടായിരുന്നത്‌? - സംസ്കൃതം

13. എന്തുകൊണ്ടാണ്‌ ഉറുദു ഔദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെട്ടത്‌? - വിദ്യാസമ്പന്നരായ ജനങ്ങള്‍ ഉറുദു ഭാഷയില്‍ പര്യാപ്തത നേടിയിരുന്നതിനാല്‍

14. കശ്മീരി ഭാഷയിലെ ഗദ്യരചനയുടെ പുരോഗതിയെ തടസ്സപ്പെടുത്തിയതെന്താണ്‌? - കാശ്മീരി ഭാഷയില്‍ ഉപയോഗിച്ചിരുന്ന ലിപിയില്‍ അച്ചടി പ്രയാസകരമായിരുന്നു.

Post a Comment

Previous Post Next Post