ഇന്തോ-ആര്യന്‍ ഭാഷകള്‍

ഇന്തോ-ആര്യന്‍ ഭാഷകള്‍ (Indo Aryan Languages)

ആസ്സാമീസ്

ബംഗാളി

■ ഭോജ്പൂരി

ഗുജറാത്തി

ഹിന്ദി

കശ്മീരി

■ മറാത്തി

■ മൈഥിലി

■ ഒറിയ

■ പഞ്ചാബി

■ സംസ്കൃതം

■ സിന്ധി

■ ഉറുദു

ചോദ്യങ്ങൾ ഉത്തരങ്ങൾ

1. ഇന്തോ-യൂറോപ്യന്‍ അഥവാ ഇന്തോ-ജര്‍മ്മന്‍ ഭാഷകളുടെ കിഴക്കൻ ഉപകുടുംബങ്ങളേവ? - ഇന്തോ-ആര്യന്‍, അനാടോലിക്‌, ത്രാകോയില്യറിയന്‍, ബാള്‍ട്ടോ സ്ലാവിക്

2. ഇന്തോ-ആര്യന്‍ ഭാഷകളുടെ പ്രധാന ശാഖകളേവ? - ഇന്‍ഡിക്, ഇറാനിയന്‍

3. ഇന്തോ-ആര്യന്‍ ഭാഷകളുടെ ഇന്‍ഡിക്‌ ശാഖയില്‍വരുന്ന ഭാഷാ വിഭാഗങ്ങളേവ? - സംസ്കൃതത്തില്‍ നിന്നും ഉത്ഭവിച്ച ഭാഷ, സംസ്കൃതത്തില്‍ നിന്നും ഉത്ഭവിക്കാത്ത ഭാഷ

4. പ്രധാന പ്രാകൃത-ദേശ്യ ഭാഷകളേവ? - അവന്തി, മഹാരാശ്രി, മഗധി, പ്രാക്യ ശൗര്‍സേനി മുതലായവ

5. ഇന്‍ഡിക്‌ ശാഖകളിലെ ഭാഷകളില്‍ വച്ച്‌ സംസ്കൃതത്തില്‍ നിന്ന്‌ ഉരുത്തിരിയാത്ത ഭാഷകള്‍ ഏവ? - ഷിന, ഖോവരി, കാഫിരി, റൊമാനി

6. ഇറാനിയന്‍ ഭാഷാശാഖയുടെ കീഴില്‍വരുന്ന പ്രധാന ഭാഷകളേവ? - അഫ്ഘാന്‍, ബലൂച്ച്‌, ഗാല്‍ച്ചാ, അവസ്ഥ, ബാക്ട്രിയന്‍, പുരാതന പേര്‍ഷ്യന്‍, പഹ്‌ലവി, ആധുനിക പേര്‍ഷ്യന്‍, കുര്‍ദിഷ്‌, ഒസ്സെറ്റിക് 

7. ഹിന്ദിയുടെ വകഭേദങ്ങളേവ? - കിഴക്കന്‍ ഹിന്ദി, പടിഞ്ഞാറന്‍ ഹിന്ദി, ഹിന്ദുസ്ഥാനി, ഉറുദു, ദഖിനി, ബ്രജഭാഷ, ബുന്ദേലി, കനൗജി മുതലായവ

8. എന്താണ് വേദകാല സംസ്കൃതം? - പില്‍ക്കാലങ്ങളിലുണ്ടായ ഉൽക്കൃഷ്ട സംസ്കൃതത്തില്‍നിന്നും വൃത്യസ്തമായി വേദങ്ങളില്‍ ഉപയോഗിച്ചിരുന്ന ഭാഷ

9. സംസ്‌കൃത ഭാഷയ്ക്ക്‌ ഗ്രീക്ക്‌ ഭാഷയേക്കാള്‍ വിശിഷ്ടമായ ഘടനയാണുള്ളതെന്ന്‌ പ്രസ്താവിച്ചതാര്‌? - സര്‍ വില്ല്യം ജോണ്‍സ്

10. സംസ്‌കൃത സാഹിത്യത്തിന്റെ അധ:പതനത്തിന്‌ കാരണമെന്ത്‌? - കുലീനതയുടെ ഭാഷയായ പേര്‍ഷ്യനുമായി സംസ്കൃതത്തിന്‌ മത്സരിക്കേണ്ടിവന്നു. അതിലുപരി എ.ഡി 1000 ആയപ്പോഴേയ്ക്കും ജനപ്രീതിയാര്‍ജ്ജിച്ച സംസാരഭാഷകളെല്ലാം സാഹിത്യരൂപം കൈക്കൊള്ളാന്‍ തുടങ്ങുകയും ചെയ്തു

11. ഉൽക്കൃഷ്ട സംസ്കൃതവും ഗ്രീക്ക്‌ ഭാഷകളും തമ്മിലുള്ള അടിസ്ഥാന വൃത്യാസമെന്ത്‌? - ഗ്രീക്ക്‌ കൃതികള്‍ പ്രധാനമായും ദു:ഖപര്യവസായികളും ദുരന്തങ്ങളെ ചിത്രീകരിക്കുന്നവയുമായിരുന്നു. എന്നാല്‍ സംസ്കൃത കൃതികള്‍ ദു:ഖപര്യവസായികളായിരുന്നില്ല

12. ഏത്‌ ഭാഷയിലാണ്‌ കവിതാരൂപത്തില്‍ നിഘണ്ടു രചിച്ചിട്ടുള്ളത്‌? - സംസ്കൃതം

13. സംസ്‌കൃതത്തില്‍നിന്നും ഉണ്ടായ ഏത്‌ ഇന്തോ-ആര്യന്‍ ഭാഷയാണ് ‌ അഫ്ഘാനിസ്ഥാനില്‍ പ്രശസ്തിയാർജ്ജിച്ചത്? - പാഷ്തോ

14. സംസ്‌കൃതത്തോട്‌ സാദൃശ്യമുള്ള യൂറോപ്യന്‍ ഭാഷയേത്‌? - ലിതുവാനിയ

15. ബുദ്ധൻ ജീവിച്ചിരുന്ന സ്ഥലത്ത്‌ പ്രസിദ്ധമായിരുന്ന ഭാഷയേത്‌? - സംസ്കൃതത്തില്‍ നിന്ന്‌ ഉത്ഭവിച്ച പ്രാകൃതഭാഷ

16. ഏത്‌ ഭാഷയാണ്‌ ആദ്യ 'ബുദ്ധകാല' ലിപികളില്‍ ഉപയോഗിച്ചിരുന്നത്‌? - പ്രാകൃത ഭാഷയില്‍നിന്ന്‌ വികസിച്ചുവന്ന പാലിഭാഷ

17. ചൈന സന്ദർശിച്ച ആദ്യത്തെ സംസ്കൃത പണ്ഡിതനാര്‌? - കശ്യപമാതംഗന്‍ (എ.ഡി 67-ല്‍)

18. ചൈനിസ്‌ ഭാഷയിലേയ്ക്ക്‌ മുപ്പത്തിയേഴ്‌ സംസ്കൃത കൃതികള്‍ പരിഭാഷ ചെയ്തതാര്‌? - കുമാരജീവന്‍

19. സംസ്കൃതത്തില്‍ ആര്യന്‍ എന്ന പദത്തിന്റെ അര്‍ത്ഥമെന്ത് - കുലീനന്‍

20. 'വേദം' എന്ന പദത്തിന്റെ അര്‍ത്ഥമെന്താണ്‌? - ജ്ഞാനം

21. സംസ്കൃതത്തിലെ മഹത്തായ നിയമപുസ്തകമേത്‌? - മനുസ്മൃതി

22. പദോൽപ്പത്തി ശാസ്ത്രത്തിനും വ്യാകരണത്തിനും മികച്ച സംഭാവനകള്‍ നല്‍കിയ സംസ്കൃത പണ്ഡിതനാര്‌? - യാസ്‌കന്‍

23. ബി.സി ആറാം നൂറ്റാണ്ടിനും 8-ാം നൂറ്റാണ്ടിനുമിടയില്‍ ഏതെല്ലാം വിഷയങ്ങളാണ്‌ സംസ്കൃതത്തില്‍ പഠിപ്പിച്ചിരുന്നത്‌? - വ്യാകരണം, തത്ത്വശാസ്ത്രം, അലങ്കാരശാസ്ത്രം, വേദം

Post a Comment

Previous Post Next Post