ഹിന്ദി ഭാഷ

ഹിന്ദി ഭാഷ (Hindi Language)

'ഹിന്ദ്' എന്ന പേര്‍ഷ്യന്‍ വാക്കിന്‌ ഇന്‍ഡസ്‌ (സിന്ധു) നദിയുടെ നാട്‌ എന്നാണര്‍ത്ഥം. പതിനൊന്നാം നൂറ്റാണ്ടില്‍ വടക്കേ ഇന്ത്യയില്‍ ആധിപത്യമുറപ്പിച്ച പേര്‍ഷ്യന്‍ ഭാഷ സംസാരിക്കുന്ന തുര്‍ക്കികള്‍ ഇന്‍ഡസ്‌ നദിയുടെ നാട്ടിലെ ഭാഷയെ “ഹിന്ദി” എന്നു വിളിച്ചുതുടങ്ങി. നമ്മുടെ ദേശീയഭാഷയായ ഹിന്ദി പത്താം നൂറ്റാണ്ടു മുതല്‍ക്കേ നിലവിലുണ്ടായിരുന്നു എന്നാണ്‌ ഭാഷാപണ്ഡിതരുടെ അഭിപ്രായം. ഇന്ന്‌ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേ൪ സംസാരിക്കുന്ന ഭാഷയാണ്‌ ഹിന്ദി. 2010-ല്‍ നടന്ന ഒരു ആഗോള സ൪വേ പ്രകാരം മാന്‍ഡരിനും (ചൈനയിലെ ഭാഷ) സ്പാനിഷും ഇംഗ്ലിഷും കഴിഞ്ഞാല്‍ ലോകത്തിലേറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്നതും ഹിന്ദി തന്നെ. ലോകജനസംഖ്യയുടെ ഏതാണ്ട്‌ 4.5 ശതമാനം പേര്‍ ഹിന്ദി സംസാരിക്കുന്നവരാണത്രേ. ബി.ബി.സിയുടെ കണക്കുപ്രകാരം ലോകത്തിലെ 42.5 കോടി ആളുകള്‍ ഒന്നാം ഭാഷയായും 12 കോടി ആളുകള്‍ രണ്ടാം ഭാഷയായും ഹിന്ദി സംസാരിക്കുന്നു. ഉത്തര്‍പ്രദേശ്‌, ഹരിയാന, ഹിമാചല്‍പ്രദേശ്‌, ഡല്‍ഹി, ബിഹാര്‍, ജാര്‍ഖണ്ഡ്‌, മധ്യപ്രദേശ്‌, ഛത്തീസ്ഗഡ്‌, രാജസ്ഥാന്‍ തുടങ്ങിയ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും പ്രധാന ഭാഷ ഹിന്ദി തന്നെ. 

ഹിന്ദിയിലെ പ്രശസ്ത ഭക്തകവികൾ 

■ കബീർ 

■ തുളസീദാസ് 

■ സൂർദാസ് 

■ മീരാബായി 

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. കേന്ദ്രത്തിന്റെയും ആറ്‌ സംസ്ഥാനങ്ങളുടെയും ഓദ്യോഗിക ഭാഷ എന്ന പദവി ഏത്‌ ഭാഷയ്ക്കാണുള്ളത്‌? - ഹിന്ദി

2. ഹിന്ദി സാഹിതൃത്തിന്‌ വിലപ്പെട്ട സംഭാവനകള്‍ നല്‍കുകയും ആധുനിക ഹിന്ദി കവികളില്‍ ഉന്നതസ്ഥാനീയനാവുകയും ചെയ്ത വൃക്തി? - ഭാരതേന്ദു ഹരിശ്ചന്ദ്ര

3. ലോകത്തില്‍ ഹിന്ദി സംസാരിക്കുന്ന ജനങ്ങളുടെ എണ്ണമെത്ര? - 476 ദശലക്ഷം

4. ആദി കാലത്തില്‍ ഹിന്ദിയിലെ പ്രധാന ഭക്ത്യാദര സാഹിത്യ സൃഷ്ടികള്‍ എതെല്ലാമായിരുന്നു? - വജ്രയാനം (പില്‍ക്കാല ബുദ്ധഭക്തികാവ്യം), ഹഠയോഗം, രസായു കവിതകള്‍ (പദ്യശൈലിയിലുള്ള ജീവചരിത്രം

5. ഹിന്ദിയുടെ വളര്‍ച്ചയുടെ രണ്ടാംഘട്ടം ഏതായിരുന്നു? - 14-ാം നൂറ്റാണ്ട്‌ മുതൽ 17-ാം നൂറ്റാണ്ടുവരെ (ഭക്തികാവ്യങ്ങള്‍ ആധിപത്യം പുലര്‍ത്തിയിരുന്ന കാലം)

6. ഭക്തികാവ്യങ്ങളിലെ രണ്ട്‌ പ്രധാന ഭാഗങ്ങളേവ? - നിര്‍ഗുണം, സഗുണം

7. നിർഗുണ വിഭാഗത്തിലെ ഏറ്റവും പ്രധാന കവി ആരായിരുന്നു? - കബീർ

8. സിക്കുമതം സ്ഥാപിച്ച ഹിന്ദി കവി ആരായിരുന്നു? - ഗുരു നാനാക്ക് 

9. സഗുണ വിഭാഗത്തോട്‌ ബന്ധപ്പെട്ടിരിക്കുന്ന കവികള്‍ ആരെല്ലം? - വൈഷ്ണവ കവികള്‍

10. 'രാമചരിതമാനസം' എഴുതിയതാര്‌? - തുളസീദാസ്‌

11. ഹിന്ദി ഭാഷയിലെ രീതികാവ്യങ്ങളുടെ കാലഘട്ടം ഏതാണ്‌? - ഹിന്ദിയുടെ വികാസത്തിന്റെ മൂന്നാംഘട്ടം

12. ഹിന്ദിയുടെ ഉപഭാഷകളായ ബ്രജഭാഷ, അവധി എന്നിവയ്ക്ക്‌ ഹിന്ദി സാഹിത്യത്തില്‍ ഒരു സ്ഥാനം ലഭിച്ചത്‌ എപ്പോഴാണ്‌? എങ്ങനെയാണ്‌? - ഭക്തി കാവ്യങ്ങളുടെ കാലഘട്ടത്തില്‍ പല ഇതിഹാസങ്ങളും ദീര്‍ഘ വിവരണങ്ങളുള്ള കവിതകളും ഈ ഉപഭാഷകളില്‍ രചിയ്ക്കപ്പെട്ടതിനാല്‍

13. ഖഡീബോലി എന്ന ദേശ്യഭാഷയെ സാഹിത്യ സൃഷ്ടിയുടെ മാദ്ധ്യമമാക്കിക്കൊണ്ട്‌ ആധുനിക ഹിന്ദിയുടെ ഉത്ഭവത്തിന്‌ തുടക്കം കുറിച്ചതാര്‌? - ഭരതേന്ദു ഹരിശ്ചന്ദ്ര

14. പാശ്ചാത്യ സ്വാധീനത്തിന്റെ ഫലമായി ഹിന്ദി ഭാഷയിലുണ്ടായ നേട്ടങ്ങളെന്തെല്ലാം? - 19-ാം നൂറ്റാണ്ടില്‍ തഴച്ചുവളര്‍ന്ന കവിത, നാടകം, നോവല്‍, ചെറുകഥ, ഉപന്യാസം മുതലായവ

Post a Comment

Previous Post Next Post