ഗുജറാത്തി ഭാഷ

ഗുജറാത്തി ഭാഷ (Gujarati Language)

ഇന്ത്യയുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് പാക്കിസ്ഥാനിലെ സിന്ധ് വരെ നീണ്ടുകിടക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഗുജറാത്തി ഭാഷ സംസാരിക്കുന്ന ജനങ്ങളുടെ നാടാണിത്. ഇൻഡോ ആര്യൻ ഗോത്രത്തിൽപെട്ട ഗുജറാത്തി പന്ത്രണ്ടാം നൂറ്റാണ്ടിലാണ് രൂപംകൊണ്ടതെന്ന് കരുതുന്നു. സംസ്കൃതത്തെ അടിസ്ഥാനമാക്കിയാണ് ഈ ഭാഷ വികസിച്ചത്. ദ്രാവിഡ ഭാഷകളിൽനിന്നും പേർഷ്യൻ, അറബി, പോര്‍ച്ചുഗീസ്‌, ഇംഗ്ലീഷ് തുടങ്ങിയ വിദേശഭാഷകളില്‍നിന്നും ധാരാളം പദങ്ങള്‍ ഗുജറാത്തിയില്‍ എത്തിയിട്ടുണ്ട്‌. ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ലോകഭാഷകളില്‍ 26-ാം സ്ഥാനമാണ്‌ ഗുജറാത്തിക്ക്‌. ഗുജറാത്ത്‌ കൂടാതെ കേന്ദ്രഭരണപ്രദേശങ്ങളായ ദാമന്‍ ദിയു, ദാദ്രനാഗര്‍ ഹവേലി എന്നിവിടങ്ങളിലെയും ഔദ്യോഗികഭാഷയാണിത്‌. 

പ്രശസ്ത എഴുത്തുകാർ

■ നരസിംഹ മേത്ത 

■ മീരാഭായി 

■ അഖാ ഭഗത് 

■ പ്രേമാനന്ദ ഭട്ട് 

■ ശ്യാമൾ ഭട്ട് 

■ കെ.എം.മുൻഷി 

■ ഉമാശങ്കർ ജോഷി 

■ ചന്ദ്രവദൻ മേത്ത 

■ ഗുലാബ് ദാസ് ബ്രോക്കർ 

■ കാക്കാ കലേൽക്കർ 

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഗുജറാത്തിലെ ഔദ്യോഗിക ഭാഷ ഏത്‌? - ഗുജറാത്തി

2. എപ്പോഴാണ്‌ ഗുജറാത്തി ഒരു സ്വതന്ത്ര ഭാഷയായിത്തീര്‍ന്നത്‌? - ഏകദേശം എ.ഡി. 1200-ല്‍

3. ഗുജറാത്തി ഭാഷയുടെ വേര് ഏതാണ്‌? - ഗുര്‍ജര അപഭ്രംശയുടെ ഒരു ഉപഭാഷ

4. ആദ്യകാലങ്ങളില്‍ ഗുജറാത്തി ഭാഷയുടെ മേലുണ്ടായിരുന്ന പ്രധാന സ്വാധീനം ഏതായിരുന്നു? - ജൈന സ്വാധീനം

5. ഗുജറാത്തി ഭാഷയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട ദ്രാവിഡ വിഭാഗം ഏതാണ്‌? - ഗുജറാത്തികളുടെ ദ്രാവിഡ മുണ്ട ഭാഷയ്ക്ക്‌ പകരമായി സംസ്കൃതത്തില്‍ നിന്ന്‌ ഉരുത്തിരിഞ്ഞ ഭീലി നിലവില്‍ വന്നു. ഇതാണ്‌ പിന്നീട്‌ ഗുജറാത്തി ഭാഷയായിത്തീര്‍ന്നത്.

6. ഗുജറാത്തി ഭാഷയിലെ ആദ്യകാലത്തെ പ്രധാന കഥാരൂപങ്ങളേവ? - ഉദാത്തമായ പ്രണയകഥ, സംഭവപരമ്പരകളുടെ ചരിത്രരേഖ

7. 15-ാം നൂറ്റാണ്ടില്‍ ഗുജറാത്തി ഭാഷയിലുണ്ടായ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഏവ? - ഗുജറാത്തി ഭാഷ രാജസ്ഥാനി ഭാഷയില്‍ നിന്ന്‌ വേര്‍പെട്ടുപോകാന്‍ തുടങ്ങി. സാഹിത്യ പ്രചോദനത്തില്‍ ഹിന്ദൂയിസം ജൈനിസത്തിന്റെ സ്ഥാനം കയ്യടക്കി. പുരാണങ്ങളും ഇതിഹാസങ്ങളും ഗുജറാത്തി ഭാഷയിലേയ്ക്ക്‌ പ്രവഹിക്കാന്‍ തുടങ്ങി

8. ഗുജറാത്തിലെ വേദാന്ത കവിതാ പ്രഗത്ഭന്‍ ആരായിരുന്നു? - 17-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത്‌ ജീവിച്ചിരുന്ന അഖോ

9. ഗുജറാത്തി ഭാഷയില്‍ ഗാന്ധിജി ചെലുത്തിയ സ്വാധീനമെന്തായിരുന്നു? - ലളിതവും സ്പഷ്ടവുമായ ഗദ്യരചനാശൈലിയെ ഗാന്ധിജി പ്രോത്സാഹിപ്പിച്ചു.

10. ഏത് ഗുജറാത്തി സാഹിത്യകാരനാണ് 1985-ൽ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത്? - പന്നലാൽ പട്ടേൽ

11. ലോകത്തിൽ ഗുജറാത്തി ഭാഷ സംസാരിക്കുന്ന ജനങ്ങളുടെ എണ്ണം - 44 ദശലക്ഷം

12. ഗുജറാത്തി ഭാഷയിൽ എഴുതപ്പെട്ട രാമായണം ഏത് - ഗിരിധരദാസ് രാമായണം

13. ജൈന ചിന്തകനായ തരുണപ്രഭയുടെ 'ബാലാവബോധം' ഏതു ഭാഷയിലെ കൃതിയാണ് - ഗുജറാത്തി 

14. താഴ്ന്ന ജാതിക്കാരെ 'ഹരിജനങ്ങൾ' എന്ന് ആദ്യമായി വിശേഷിപ്പിച്ച ഗുജറാത്തി സാഹിത്യകാരൻ - നരസിംഹമേത്ത


Post a Comment

Previous Post Next Post