ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ

ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ (Gandhiji in South Africa)

1. ദാദ അബ്ദുള്ള & കമ്പനിയിൽ ഗാന്ധിജി എത്ര കാലം സേവനം അനുഷ്ടിച്ചു? - ഒരു വർഷം

2. സഹനസമരത്തെ തുടർന്ന് കസ്തൂർബായെ അറസ്റ്റ് ചെയ്തതെന്ന്? - 1913 സെപ്റ്റംബറിൽ

3. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം - ഇന്ത്യന്‍ ഒപ്പീനിയന്‍

4. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം - 1914

5. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ പോയ വർഷം - 1893

6. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ സ്ഥാപിച്ച സംഘടന ഏത് - നേറ്റാള്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്

7. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ പോകാന് കാരണമായ വ്യവസായി - ദാദ അബ്ദുള്ള

8. ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ പോയപ്പോള്‍ അവിടെ. ഏകദേശം എത്ര ഇന്‍ഡ്യാക്കാര്‍ കുടിയേറിപ്പാര്‍ത്തിരുന്നു? - 1,50,000

9. ദക്ഷിണാഫ്രിക്കയുടെ ഏത്‌ ഭാഗത്തായിരുന്നു കൂടുതല്‍ ഇന്‍ഡ്യാക്കാര്‍ കൂടിയേറിപ്പാര്‍ത്തിരുന്നത്‌? - നേറ്റാള്‍

10. ഇന്‍ഡ്യാക്കാരായ തൊഴിലാളികള്‍ ആദ്യം എത്ര വര്‍ഷത്തെ ഉടമ്പടിയിലാണ്‌ ദക്ഷിണാഫ്രിക്കയില്‍ പോയത്‌? - 5 വര്‍ഷത്തെ

11. ഇന്‍ഡ്യാക്കാര്‍ ആദ്യമായി ട്രാന്‍സ്വാളില്‍ പ്രവേശിച്ചത്‌ എന്ന്‌? - 1881-ല്‍

12. ഇന്‍ഡ്യാക്കാര്‍ക്ക്‌ എതിരായ മനോഭാവം ദക്ഷിണാഫ്രിക്കയിലെ ഏത്‌ പ്രദേശത്താണ്‌ ഉണ്ടായിരുന്നത്‌? - കെയ്പ്‌ കോളനിയില്‍

13. ഗാന്ധിജിയെ മതപരിവര്‍ത്തനം ചെയ്യിച്ച്‌ ക്രിസ്ത്യാനിയാക്കണമെന്ന്‌ ആഗ്രഹിച്ചതാര്‌? - എ.ഡബ്ലിയു. ബേക്കര്‍

14. ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജിയുടെ സത്യാഗ്രഹം എത്ര വര്‍ഷം നീണ്ടുനിന്നു? - 8

15. ഗാന്ധിജിയെ അറസ്റ്റ്‌ ചെയ്തതിന്‌ ശേഷം സത്യാഗ്രഹികളെ നയിച്ചത്‌ ആര്‌? - ഡബ്ലിയു.എസ്‌.എല്‍. പോളക്

16. നേറ്റാള്‍ ഇന്‍ഡ്യന്‍ കോണ്‍ഗ്രസിന്റെ ആരംഭത്തില്‍ ഗാന്ധിജി ഏത്‌ പദവിയില്‍ നിയമിതനായി? - ഓണററി സെക്രട്ടറി

17. ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജി ആദ്യത്തെ ഹര്‍ത്താല്‍ സംഘടിപ്പിച്ചതെന്ന്‌? - 1908 ജൂലൈ 23-ാം തീയതി

18. ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിലെ നീക്കങ്ങളെ പിന്‍താങ്ങിയത്‌ ഇന്‍ഡ്യയിലെ ഏത്‌ സ്ഥലത്തെ ജനങ്ങള്‍? - മദ്രാസിലെ

19. പെട്ടെന്ന്‌ മടങ്ങിച്ചെല്ലണമെന്ന നേറ്റാളിൽ നിന്നുള്ള സന്ദേശം കിട്ടുമ്പോള്‍ ഗാന്ധിജി എവിടെ ആയിരുന്നു? - കല്‍ക്കട്ടയില്‍

20. ഗാന്ധിജി ഏറ്റെടുത്ത ജോലി വിജയകരമായി പൂര്‍ത്തിയാക്കിയശേഷം ദക്ഷിണാഫ്രിക്ക വിട്ടത്‌ എന്ന്‌? - 1914 ജൂലൈ 18-ാം തീയതി

21. വനിതാ സത്യാഗ്രഹികളുടെ അപേക്ഷ പ്രകാരം ന്യൂകാസിലിലെ കല്‍ക്കരി ഖനിയില്‍ ഏകദേശം എത്ര ഇന്‍ഡ്യാക്കാര്‍ ജോലി മുടക്കി? - 3000

22. രണ്ടാമത്തെ തവണ ഗാന്ധിജി കുടുംബസമേതം നേറ്റാളിൽ നിന്ന്‌ ഇന്‍ഡ്യയിലേയ്ക്ക്‌ തിരിച്ചത്‌ എന്ന്‌? - 1901-നോടടുത്ത്‌

23. ഗാന്ധിജിയുടെ ക്ഷണം സ്വീകരിച്ച്‌ ജി.കെ. ഗോഖലെ ഇംഗ്ലണ്ടില്‍ നിന്ന് ദക്ഷിണാഫ്രിക്കയില്‍ എത്തിയത്‌ എന്ന്‌? - 1912 ഒക്ടോബറില്‍

24. 1907 ജൂലൈ 1-ാം തീയതി രജിസ്‌ട്രേഷന് വേണ്ടി ആദ്യത്തെ പെര്‍മിറ്റ്‌ ഓഫീസ്‌ തുറന്നതെവിടെ? - പ്രിറ്റോറിയയില്‍

25. ഗാന്ധിജി ട്രാന്‍സ്വാള്‍ സുപ്രീം കോടതിയില്‍ അറ്റോര്‍ണി ആയി നിയമിതനായത്‌ എന്ന്‌? - 1903-ല്‍

26. ഗാന്ധിജി ട്രാന്‍സ്വാള്‍ ബ്രിട്ടീഷ്‌ ഇന്‍ഡ്യന്‍ അസോസിയേഷന്‍ സ്ഥാപിച്ചതെന്ന്‌? - 1903-ല്‍

27. ഗാന്ധിജിയെ ദക്ഷിണാഫ്രിക്കയിലെ ജയിലില്‍ നിന്ന്‌ നിരുപാധികം വിട്ടയച്ചത്‌ എന്ന് - 1913 ഡിസംബറില്‍

28. “അണ്‍ടു ദിസ്‌ ലാസ്റ്റ്‌" എന്ന നിര്‍ണ്ണായകമായ ഗ്രന്ഥം ഗാന്ധിജിക്ക്‌ വായിക്കാന്‍ കൊടുത്തത്‌ ആര്‌? - എച്ച്‌.എസ്‌.എല്‍. പോളക്

29. ഗാന്ധിജി ഡര്‍ബന്‌ സമീപം “ഫീനിക്‌സ്‌ സെറ്റില്‍മെന്റ്‌” സ്ഥാപിച്ചത്‌ എന്ന്‌? - 1904-ന്റെ മദ്ധ്യത്തില്‍

30. ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ എവിടെയെല്ലാം ഏകാന്തതടവ്‌ അനുഭവിച്ചിട്ടുണ്ട്‌? - ജോഹന്നസ്ബര്‍ഗിലും പ്രിറ്റോറിയയിലും

32. സത്യാഗ്രഹികളുടെ ആദ്യത്തെ സംഘം ടോള്‍സ്റ്റോയ്‌ ഫാമിന്‌ വേണ്ടി പ്രവര്‍ത്തിച്ചു തുടങ്ങിയത്‌ എന്ന്‌? - 1910 ജൂണില്‍

33. നേറ്റാളിൽ സുളു വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്‌ എന്ന്” - 1906-ല്‍

34. ദക്ഷിണാഫ്രിക്കയിലെ സമര കാലഘട്ടത്തില്‍ ഗാന്ധിജി എത്ര തവണ അറസ്റ്റ്‌ വരച്ചിട്ടുണ്ട്‌? - 6

35. 1904-ല്‍ പ്ലേഗ്‌ രോഗം വ്യാപിച്ചപ്പോള്‍ ഗാന്ധിജി ആശുപത്രി സ്ഥാപിച്ചത്‌ എവിടെ? - ജോഹന്നസ്ബര്‍ഗില്‍

36. രണ്ട്‌ ഇടവേളകള്‍ ഉള്‍പ്പെടെ ഗാന്ധിജി എത്ര വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ ജീവിച്ചു? - ഏകദേശം 21 വര്‍ഷം

37. ഗാന്ധിജി അഭിഭാഷകവൃത്തി ഉപേക്ഷിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം എത്രയായി? - 5000 മുതല്‍ 6000 പൗണ്ടുവരെ

38. ഫീനിക്‌സ്‌ സെറ്റില്‍മെന്റിന്‌ വേണ്ടി ഗാന്ധിജി എത്ര തുക മുടക്കി? - 6000 പൗണ്ട്‌

39. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച ആശ്രമം - ഫീനിക്സ് സെറ്റില്‍മെന്‍റ് (1904)

40. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ സ്ഥാപിച്ച രണ്ടാമത്തെ ആശ്രമത്തിന്റെ പേര് - ടോൾസ്റ്റോയ് ഫാം (1910)

Post a Comment

Previous Post Next Post