ബ്രഹ്മാനന്ദ ശിവയോഗി

ബ്രഹ്മാനന്ദ ശിവയോഗി (Brahmananda Sivayogi in Malayalam)

ജനനം : 1852 ഓഗസ്റ്റ് 26 (കൊല്ലങ്കോട്, പാലക്കാട്)

മരണം : 1929 സെപ്റ്റംബർ 10


■ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്ട് 1852 ഓഗസ്റ്റ് 26ന് ജനിച്ചു.


■ യഥാർത്ഥ നാമം കാരാട്ട് ഗോവിന്ദമേനോൻ.


■ അദ്ദേഹത്തിന്റെ ആശയങ്ങൾ ആനന്ദജാതി എന്നും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ ആനന്ദമതം എന്നും അറിയപ്പെടുന്നു.


■ 1918ൽ ആനന്ദമഹാസഭ രൂപീകരിച്ചു.


■ ആലത്തൂരിൽ സിദ്ധാശ്രമം സ്ഥാപിച്ചു.


■ ഉദാരനിമിത്തം എന്ന് സന്യാസിമാരെ അദ്ദേഹം കളിയാക്കി വിളിച്ചിരുന്നു.


പ്രധാന കൃതികൾ


■ സ്ത്രീവിദ്യാ പോഷിണി

■ ശിവയോഗ രഹസ്യം

■ സിദ്ധനുഭൂതി

■ മോക്ഷപ്രദീപം

■ ആനന്ദഗണം

■ ആനന്ദദർശനം

■ ആനന്ദഗുരുഗീത

■ വിഗ്രഹാരാധന ഖണ്ഡനം

■ ആനന്ദ വിമാനം

■ ആനന്ദ സൂത്രം

■ ജ്ഞാനക്കുമ്മി


സംഘടനകൾ/സ്ഥാപക വർഷം


■ ആനന്ദ മതം

■ സിദ്ധാശ്രമം (1893)

■ ആനന്ദമഹാസഭ (1918)


ആവർത്തിക്കുന്ന ചോദ്യങ്ങൾ 


1. ആനന്ദമതത്തിന്‍റെ ഉപജ്ഞാതാവ് - ബ്രഹ്മാനന്ദ ശിവയോഗി


2. ആലത്തൂർ ശിവയോഗി എന്നുമറിയപ്പെട്ട നവോത്ഥാന നായകൻ - ബ്രഹ്മാനന്ദ ശിവയോഗി


3. 1907 ൽ ആലത്തൂരിൽ സിദ്ധാശ്രമം സ്ഥാപിച്ചതാര് - ബ്രഹ്മാനന്ദ ശിവയോഗി


4. ആരുടെ വാദഗതികളെ ഖണ്ഡിക്കാനാണ് ചട്ടമ്പിസ്വാമികൾ മോക്ഷപ്രദീപഖണ്ഡനം രചിച്ചത് - ബ്രഹ്മാനന്ദ ശിവയോഗി


5. ആനന്ദജാതി എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ് - ബ്രഹ്മാനന്ദ ശിവയോഗി


6. കുഞ്ഞിക്കണ്ണൻ ഗുരുക്കൾക്ക് വാഗ്ഭടാനന്ദൻ എന്ന പേര് നൽകിയതാര് - ബ്രഹ്മാനന്ദ ശിവയോഗി


7. സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര് - ബ്രഹ്മാനന്ദ ശിവയോഗി


8. ആനന്ദസൂത്രമെഴുതിയതാര് - ബ്രഹ്മാനന്ദ ശിവയോഗി


9. മനസ്സാണ് ദൈവം എന്നു പ്രസ്താവിച്ച സാമൂഹിക പരിഷ്കർത്താവാര് - ബ്രഹ്മാനന്ദശിവയോഗി


10. മോക്ഷപ്രദീപത്തിന്‍റെ കർത്താവ് - ബ്രഹ്മാനന്ദശിവയോഗി


11. ആരാണ് പൂർവ്വാശ്രമത്തിൽ കാരാട്ട് ഗോവിന്ദൻകുട്ടി മേനോൻ എന്നറിയപ്പെട്ടിരുന്നത് - ബ്രഹ്മാനന്ദശിവയോഗി


12. ആലത്തൂരിൽ വാനൂർ എന്ന സ്ഥലത്ത് സിദ്ധാശ്രമം സ്ഥാപിച്ചതാര് - ബ്രഹ്മാനന്ദശിവയോഗി


13. സ്ത്രീകളുടെ വിദ്യാഭ്യാസ ഉന്നമനത്തിനുവേണ്ടി വാദിച്ചുകൊണ്ട് ബ്രഹ്മാനന്ദശിവയോഗി രചിച്ച പ്രസിദ്ധ കവിത ഏത്? - സ്ത്രീവിദ്യാപോഷിണി


14. ആലത്തൂർ ബ്രഹ്മാനന്ദ ശിവയോഗിയുടെ ആദ്യ കാലനാമം ......... എന്നായിരുന്നു - കാരാട്ട് ഗോവിന്ദമേനോൻ


15. ഏത് സന്യാസിവര്യന്റെ ആശയങ്ങളും സിദ്ധാന്തങ്ങളുമാണ് ആനന്ദമതം എന്ന പേരിൽ അറിയപ്പെടുന്നത് - ആലത്തൂർ ബ്രഹ്മാനന്ദശിവയോഗി


16. ബ്രഹ്മാനന്ദശിവയോഗിയുടെ പ്രശസ്ത ശിഷ്യൻ - വാഗ്ഭടാനന്ദൻ


17. നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്നത് - ബ്രഹ്മാനന്ദശിവയോഗി


18. "മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും, അശാന്തി നരകവാസവുമാണ് , വേറെ സ്വർഗ്ഗ നരകങ്ങളില്ല" ആരുടെ വാക്കുകൾ - ബ്രഹ്മാനന്ദശിവയോഗി


19. ബ്രഹ്മാനന്ദശിവയോഗിയുടെ പ്രശസ്തമായ ആദ്യ കവിത - കൂടല്ലൂർ ഭഗവതി സ്തുതി


20. വനവാസികളും ഭിക്ഷാടകരുമായ സംന്യാസികളെ 'ഉദരനിമിത്തം' എന്ന് പരിഹസിച്ച നവോത്ഥാന നായകൻ - ബ്രഹ്മാനന്ദശിവയോഗി


21. മതങ്ങളെയും വിഗ്രഹാരാധനയെയും എതിർത്ത നവോത്ഥാന നായകൻ - ബ്രഹ്മാനന്ദശിവയോഗി


22. ആലത്തൂർ സ്വാമികൾ, സിദ്ധമുനി, പുരുഷസിംഹം - ആരുടെ നാമങ്ങൾ - ബ്രഹ്മാനന്ദ ശിവയോഗി


23. ബ്രഹ്മാനന്ദശിവയോഗി ജനിച്ച വർഷം - 1852


24. തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സാരഗ്രഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ച സാമൂഹിക പരിഷ്‌കർത്താവ് - ബ്രഹ്മാനന്ദ ശിവയോഗി

0 Comments