ഭഗത് സിംഗ്

ഭഗത് സിംഗ് ജീവചരിത്രം (Bhagat Singh in Malayalam)

ജനനം : 1907 സെപ്റ്റംബർ 28

മരണം : 1931 മാർച്ച് 23

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി രക്തസാക്ഷിത്വം വരിച്ച മഹാവിപ്ലവകാരിയായിരുന്നു ഭഗത് സിംഗ്. ഇദ്ദേഹം പഞ്ചാബിലെ ലായപ്പൂർ ജില്ലയിലെ ബൽഗയിൽ ജനിച്ചു. ഭഗത് സിംഗിന്റെ മാതാപിതാക്കളും സ്വാതന്ത്ര്യസേനാനികളായിരുന്നു. ഭഗത് സിംഗ് 1926ൽ രൂപീകരിച്ച 'നൗജവാൻ ഭാരത് സഭ' രണ്ടുവർഷത്തിനുശേഷം പുനസ്സംഘടിപ്പിച്ച് 'ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ' എന്ന വിപ്ലവരാഷ്ട്രീയപ്പാർട്ടി ഉണ്ടാക്കി. ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നു പുറത്താക്കുക, സമത്വാധിഷ്ഠിതമായ ഒരു സ്വാതന്ത്രഭരണം സ്ഥാപിക്കുക-ഇതായിരുന്നു ഭഗത്തിന്റെ ലക്ഷ്യം. 1929ൽ പഞ്ചാബ് അസംബ്ലി മന്ദിരത്തിൽ ഭഗത് സിംഗും കൂട്ടരും ബോംബെറിഞ്ഞു. ജയിലിലായ ഭഗത്‌സിംഗിന്റെയും കൂട്ടുകാരുടേയും പേരിൽ കേസ് രജിസ്റ്റർ ചെയ്തു. ഇതാണ് ലാഹോർ ഗൂഢാലോചനക്കേസ്. 24-ാമത്തെ വയസ്സിൽ ബ്രിട്ടീഷുക്കാർ അദ്ദേഹത്തെ തൂക്കിക്കൊന്നു. മരണശേഷം ബന്ധുക്കൾക്ക് ജഡം പോലും വിട്ടുകൊടുക്കാതെ രഹസ്യമായി സത്ലജ് നദിക്കരയിൽ ദഹിപ്പിച്ചു.

അക്രമത്തിലൂടെ ജനശ്രദ്ധ ആകർഷിക്കുകയായിരുന്നു തന്റെ ഉദ്ദേശ്യമെന്നും താൻ അഹിംസയിലും സമാധാനത്തിലും ഉറച്ചുവിശ്വസിച്ചിരുന്നുവെന്നും ഭഗത് സിംഗ് വെളിപ്പെടുത്തിയിട്ടുണ്ട്. നല്ലൊരു വായനക്കാരനായ ഭഗത് സിംഗ് എന്തുകൊണ്ട് താനൊരു നിരീശ്വരവാദിയായി എന്നൊരു ലഘുലേഖ എഴുതിയിട്ടുണ്ട്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. Words of Freedom: Ideas of a Nation എന്ന പുസ്തകം രചിച്ചത് - ഭഗത് സിങ് 

2. രക്തസാക്ഷികളിൽ രാജകുമാരൻ എന്നറിയപ്പെട്ടത് - ഭഗത് സിങ് 

3. നൗജവാൻ ഭാരത് സഭയുടെ സ്ഥാപക സെക്രട്ടറി - ഭഗത് സിങ് 

4. Why I am an Atheist എന്ന പുസ്തകം രചിച്ചത് - ഭഗത് സിങ് 

5. നിരീശ്വരവാദിയായിത്തീർന്ന വിപ്ലവകാരി - ഭഗത് സിങ് 

6. ഞാനൊരു കുറ്റവാളിയല്ല രാജ്യ സ്നേഹിയാണ് എന്ന് പ്രഖ്യാപിച്ചത് - ഭഗത് സിങ് 

7. ലാഹോർ ഗൂഢാലോചനക്കേസിലെ മുഖ്യപ്രതി - ഭഗത് സിങ് 

8. 1929-ൽ സെൻട്രൽ ലെസ്ലേറ്റീവ് അസംബ്ലിയിൽ ബടുകേശ്വർദത്തിനൊപ്പം ബോംബ് പൊട്ടിച്ചത് - ഭഗത് സിങ് 

9. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷന് നേതൃത്വം നൽകിയത് - ഭഗത് സിങ് 

10. ഷഹീദ് ഇ അസം എന്നറിയപ്പെട്ടത് - ഭഗത് സിങ് 

11. ലാഹോർ സ്റ്റുഡന്‍റ്സ് യൂണിയൻ രൂപവൽക്കരിച്ചത് - ഭഗത് സിങ് 

12. നൗജവാൻ ഭാരത് സഭ രൂപവൽക്കരിച്ചത് - ഭഗത് സിങ് 

13. 1929-ൽ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബ് പൊട്ടിക്കാൻ നേതൃത്വം നൽകിയത് - ഭഗത് സിംഗ്

14. 1931 മാർച്ച് 23ന് രാജ്‌ഗുരു, സുഖ്ദേവ് എന്നിവർക്കൊപ്പം തൂക്കിലേറ്റപ്പെട്ടത് - ഭഗത് സിംഗ്

15. ഭഗത് സിംഗിനൊപ്പം തൂക്കിലേറ്റപ്പെട്ടവർ - രാജ്‌ഗുരു, സുഖ്ദേവ്

16. ഇൻക്വിലാബ് സിന്ദാബാദ് എന്നത് ആദ്യമായി മുദ്രാവാക്യമായി ഉപയോഗിച്ചത് - ഭഗത് സിംഗ്

17. ലാല ലജ്പത് റായിയുടെ മരണത്തിനു കാരണക്കാരനായ സാൻഡേഴ്‌സ് എന്ന പോലീസുദ്യോഗസ്ഥനെ വധിച്ചത് - ഭഗത് സിംഗ് 

18. ഭഗത് സിംഗിന്റെ മൃതദേഹം ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമിടയ്ക്ക് എക്കാലവും തൂങ്ങിനിൽക്കും എന്നു പ്രസ്താവിച്ചത് - ജവാഹർലാൽ നെഹ്‌റു

19. ഭഗത് സിംഗിനെയും കൂട്ടരെയും തൂക്കിലേറ്റരുതെന്ന ഗാന്ധിജിയുടെ അഭ്യർത്ഥന നിരാകരിച്ച വൈസ്രോയി - ഇർവിൻ പ്രഭു

20. ലാലാ ലജ്പത്‌റായിയുടെ മരണത്തിനു കാരണമായ ലാത്തിച്ചാർജിന് നേതൃത്വം നൽകിയ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് സാൻഡേഴ്‌സിനെ ലാഹോറിൽവച്ച് ഭഗത്‌സിംഗും കൂട്ടരും വെടിവച്ചുകൊന്ന വർഷം - 1928

21. പഞ്ചാബ് നൗജവാൻ സഭയുടെ ആദ്യ സെക്രട്ടറി - ഭഗത് സിംഗ് 

22. ഏത് വൈസ്രോയിയുടെ കാലത്താണ് ഭഗത് സിംഗ് തൂക്കിലേറ്റപ്പെട്ടത് - ഇർവിൻ പ്രഭു

23. എന്തിനെതിരെ പ്രതിഷേധിക്കാനാണ് ഭഗത് സിംഗും ബി.കെ.ദത്തും സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ 1929 ഏപ്രിൽ എട്ടിന് ബോംബെറിഞ്ഞത് - പബ്ലിക് സേഫ്റ്റി ബിൽ പാസാക്കുന്നതിന് എതിരെ പ്രതിഷേധിക്കാൻ

Post a Comment

Previous Post Next Post