ബംഗാളി ഭാഷ

ബംഗാളി ഭാഷ (Bengali Language)

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഏത്‌ ഇന്‍ഡോ ആര്യന്‍ ഭാഷയാണ്‌ പശ്ചിമ ബംഗാളിലെ ഔദ്യോഗിക ഭാഷ? - ബംഗാളി

2. ബംഗാളി ഒരു പ്രത്യേക ഭാഷയായിത്തീര്‍ന്നതെപ്പോള്‍? - എ.ഡി 1000 ത്തിനോടടുപ്പിച്ച്‌

3. ബംഗാളി സാഹിത്യത്തിലെ ആദ്യകാല കൃതികള്‍ ഏതു കാലത്തുണ്ടായി എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌ - എ.ഡി എട്ടാം നൂറ്റാണ്ടിനും 12-ാം നൂറ്റാണ്ടിനുമിടയക്ക്‌

4. ബംഗാളി സാഹിത്യത്തിന്റെ വികാസത്തിന്റെ ആദ്യ കാലഘട്ടങ്ങളിലെ പ്രധാന സാഹിത്യം ഏതായിരുന്നു? - എ.ഡി 12-ാം നൂറ്റാണ്ടിലെ നാഥസാഹിത്യം

5. രാധാകൃഷ്ണ ഭാവഗീതങ്ങളുടെ കാലഘട്ടമേതായിരുന്നു? - എ.ഡി പതിനാലാം നൂറ്റാണ്ട്

6. എ.ഡി പതിനഞ്ചാം നൂറ്റാണ്ടില്‍ ബംഗാളി ഭാഷയിലുണ്ടായ പ്രധാന മാറ്റമെന്ത്‌? - രാമായണത്തിന്റെ പരിഭാഷയും അനുരൂപീകരണവും

7. എന്താണ്‌ മംഗളകാവ്യങ്ങള്‍? - ഉല്‍ക്കൃഷ്ട സംസ്‌കൃത കൃതികളുടെ ബംഗാളി തര്‍ജ്ജമയ്ക്കുശേഷം പ്രസിദ്ധമായ പ്രത്യേക തരം സാഹിത്യകൃതികള്‍

8. മംഗളകാവ്യങ്ങളുടെ അംഗീകരിക്കപ്പെട്ട വകഭേദങ്ങളേവ? - മാനസമംഗളം, ചാന്ദിമംഗളം

9. ബംഗാളി ഭാഷയ്ക്ക്‌ വില്ല്യം കാറി നല്‍കിയ സംഭാവനകള്‍ എന്തെല്ലാം? - അദ്ദേഹം ഒരു ബംഗാളി വ്യാകരണ ഗ്രന്ഥമെഴുതി, ഒരു ഇംഗ്ലീഷ് ബംഗാളി നിഘണ്ടു സമാഹരിച്ചു, ബൈബിളിനെ ബംഗാളിയിലേയ്ക്ക്‌ വിവര്‍ത്തനം ചെയ്തു

10. 19-ാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടം ബംഗാളി ഭാഷയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമര്‍ഹിക്കുന്നതാണ്‌. എന്തുകൊണ്ട്‌? - ഈ കാലഘട്ടത്തില്‍ സംസ്‌കൃതത്തില്‍ നിന്ന്‌ ബംഗാളി ഭാഷയിലേയ്ക്ക്‌ പരിഭാഷ നടന്നു എന്നതിലുപരി, ഇംഗ്ലീഷ്‌ കൃതികള്‍ ബംഗാളി ഭാഷയിലേയ്ക്ക്‌ പരിഭാഷപ്പെടുത്തുകയും ചെയ്തു. ഇത് ബംഗാളി കൃതികളുടെ ഉയര്‍ച്ചയ്ക്ക്‌ കാരണമായി

11. 19-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധനായ ബംഗാളി കവി ആരായിരുന്നു? - മധുസൂദന്‍ ദത്ത്‌

12. ബംഗാളി ഭാഷയിലെ ആദ്യ ഇതിഹാസ കവിത ഏതായിരുന്നു? - മധുസൂദന്‍ ദത്ത്‌ രചിച്ച മേഘനാഥ്‌ ബാധ്‌ കാവ്യം

13. ബംഗാളിയിലെ ആദ്യത്തെ കാല്പനിക നോവല്‍ ഏത്‌? - ബങ്കിം ചന്ദ്ര എഴുതിയ ദുര്‍ഗേശനന്ദിനി

14. ഏത്‌ ബംഗാളി കൃതിയാണ്‌ ഇന്‍ഡ്യന്‍ സാഹിത്യത്തിലെ ഒരേയൊരു ഇതിഹാസ നോവലെന്ന്‌ കരുതപ്പെടുന്നത്‌? - രബീന്ദ്രനാഥ ടാഗോര്‍ രചിച്ച ഗോര

15. ബംഗാളി സാഹിത്യം അതിന്റെ മഹത്വത്തിന്റെ ഉച്ചകോടിയിലെത്തിയത്‌ എപ്പോഴാണ്‌? - രബീന്ദ്രനാഥ ടാഗോറിന്റെ കാലത്ത്

16. രബീന്ദ്രനാഥ ടാഗോറിന്റെ ഏത്‌ പ്രശസ്ത കൃതിയാണ്‌ അദ്ദേഹത്തിന്‌ ലോക പ്രശസ്തിയും നോബല്‍ സമ്മാനവും നേടിക്കൊടുത്തത്‌? - ഗീതാഞ്ജലി, പ്രതേകിച്ചും അദ്ദേഹം നടത്തിയ ഗീതാഞ്ജലിയുടെ ഇംഗ്ലീഷ്‌ പരിഭാഷ

17. സാഹിതൃത്തെ സംബന്ധിച്ചിടത്തോളം ബംഗാളിയുടെ പ്രത്യേകതയെന്ത്‌? - ബംഗാളി ഭാഷയില്‍ ആരംഭിച്ച സാഹിത്യ പ്രസ്ഥാനങ്ങള്‍ മറ്റു ഭാഷകളിലേയ്ക്കും വ്യാപിച്ചു

Post a Comment

Previous Post Next Post