ബാലഗംഗാധര തിലക്

ബാലഗംഗാധര തിലക് (Bal Gangadhar Tilak in Malayalam)

ജനനം: 1856 ജൂലൈ 23

മരണം: 1920 ഓഗസ്റ്റ് 1

സ്വാതന്ത്ര്യം ജന്മാവകാശമാന്നെനും അത് യാചിച്ചു വാങ്ങുന്നതിലും ഉത്തമം പിടിച്ചു വാങ്ങുന്നതാണെന്നും വിശ്വസിച്ചിരുന്ന ദേശസ്നേഹിയായിരുന്നു ബാലഗംഗാധര തിലകൻ. ജനങ്ങളിൽ ദേശസ്നേഹം വളർത്തുന്നതിനായി മറാത്തിയിൽ 'കേസരി' എന്ന പേരിലും ഇംഗ്ലീഷിൽ 'മറാത്ത' എന്ന പേരിലും ഓരോ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു. തിലകന്റെ പ്രസിദ്ധീകരണങ്ങൾ യൂറോപ്പിൽ ചർച്ചാ വിഷയമായി. 1916-ൽ ആനി ബസന്റിനോടൊത്ത് അദ്ദേഹം ഹോംറൂൾ ലീഗിന് തുടക്കം കുറിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വിലപ്പെട്ടതാണ്. പലതവണ ജയിൽവാസം അനുഭവിച്ചിട്ടുള്ള അദ്ദേഹം രചിച്ച സുപ്രസിദ്ധ കൃതികളാണ് 'ശ്രീമത് ഭഗവത് ഗീത - ഗീതാരഹസ്യം', 'വേദത്തിലെ ആർട്ടിക് ഭവനം' തുടങ്ങിയവ.

ബാലഗംഗാധര തിലക് ജീവചരിത്രം

നവഭാരതശില്പികളിൽ പ്രമുഖനും കോൺഗ്രസിലെ തീവ്രവാദിനേതാവുമായിരുന്ന തിലകൻ മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ ഒരു യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തിൽ ജനിച്ചു. സംസ്കൃതത്തിലും ഗണിതശാസ്ത്രത്തിലും അവഗാഹം നേടിയ അദ്ദേഹം നിയമബിരുദം 1879-ൽ കരസ്ഥമാക്കിയെങ്കിലും വക്കീലായി പ്രാക്ടിസ് ചെയ്തിരുന്നില്ല. പിന്നീട് കോളേജ് പ്രൊഫസറാവുകയാണുണ്ടായത്. ഡക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റിയുടെയും, പൂനയിലെ ഫർഗൂസൻ കോളേജിന്റെയും സ്ഥാപകരിൽ ഒരാളായിരുന്നു തിലകൻ. 1881-ൽ 'കേസരി' (മറാത്തി ഭാഷ), 'മറാത്ത' (ഇംഗ്ലീഷ് ഭാഷ) എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ അദ്ദേഹം ഇന്ത്യൻ ജനങ്ങളിൽ ദേശീയബോധം വളർത്താൻ ശ്രമിച്ചു. ഇതിലെ ലേഖനങ്ങളുടെ ഉള്ളടക്കത്തിന്റെ പേരിൽ നാലുമാസം തടവുശിക്ഷ അനുഭവിച്ചു. 1889-ൽ കോൺഗ്രസിൽ അംഗമായി. അയിത്തോച്ചാടനം, വിധവാവിവാഹം തുടങ്ങിയ സാമൂഹിക പരിഷ്കരണ സംരംഭങ്ങളിൽ ഏർപ്പെട്ട തിലകൻ പിൽക്കാലത്ത് കോൺഗ്രസിന്റെ സമുന്നനേതാവായി. 1898-ൽ രാജ്യദ്രോഹക്കുറ്റം ചുമത്തി തിലകനെ 18 മാസം കഠിനതടവിനു ശിക്ഷിച്ചു. 1905-ൽ നടപ്പിലാക്കിയ ബംഗാൾ വിഭജനത്തെ അദ്ദേഹം എതിർത്തിരുന്നു. 1908-ൽ വീണ്ടും രാജ്യദ്രോഹക്കുറ്റത്തിന് ബർമ്മയിൽ ആറുവർഷം ജയിലിൽ പാർപ്പിച്ചു. തടങ്കലിൽ ഇരിക്കെ രചിച്ച പ്രശസ്ത ഗ്രന്ഥമാണ് 'ഗീതാരഹസ്യം'. ശിക്ഷാകാലയളവിൽ അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. ഈ ജയിൽ വാസത്തിനെതിരെ തിലകൻ നടത്തിയ പ്രഭാഷണത്തിലാണ് "സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്, ഞാൻ അത് നേടും' എന്ന് പ്രഖ്യാപിച്ചത്. 

1916-ൽ ആനി ബസന്റുമൊത്ത് 'ഹോം റൂൾ ലീഗ്' സ്ഥാപിച്ച് ഇന്ത്യൻ സ്വയംഭരണത്തിനുവേണ്ടി വാദിച്ചു. 1920 മെയ് മാസം പൂനെയിൽ വച്ച് ഇന്ത്യൻ ജനത മൂന്നേകാൽ ലക്ഷം രൂപയുടെ 'തിലക് സ്വരാജ് നിധി' അദ്ദേഹത്തിന് സമ്മാനിച്ചു.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാരംഭ ദശയിൽ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും. ധീരവും നിസ്വാർത്ഥവുമായ രാജ്യസേവനത്തെ മുൻനിറുത്തിയാണ് 'ലോകമാന്യൻ' എന്ന വിശേഷണം ജനങ്ങൾ അദ്ദേഹത്തിനു നൽകിയത്. 1920-ൽ തിലകൻ അന്തരിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ലോകമാന്യ എന്നറിയപ്പെടുന്ന നേതാവ് - ബാലഗംഗാധര തിലക്

2. ബാലഗംഗാധര തിലകൻ മറാത്തി ഭാഷയിൽ ആരംഭിച്ച പ്രസിദ്ധീകരണം - കേസരി

3. ബാലഗംഗാധര തിലകൻ ഇംഗ്ലീഷ് ഭാഷയിൽ ആരംഭിച്ച പ്രസിദ്ധീകരണം - മറാത്ത

4. ഗണപതി ഉത്സവത്തെ ജനകീയമാക്കിയ സ്വാതന്ത്ര്യസമര നായകൻ - ബാല ഗംഗാധര തിലകൻ

5. ഗീതാരഹസ്യം രചിച്ചത് - ബാലഗംഗാധര തിലക്

6. ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - ബാലഗംഗാധര തിലക്

7. ഏത് നേതാവിന്റെ മരണശേഷമാണ് ഗാന്ധിജി ദേശീയ പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായിമാറിയത് - ബാലഗംഗാധര തിലക്

8. ബാലഗംഗാധര തിലക് ആരംഭിച്ച പത്രങ്ങൾ - 'കേസരി' (മറാത്തി ഭാഷ), 'മറാത്ത' (ഇംഗ്ലീഷ് ഭാഷ)

9. ജന്മശതാബ്ദിയോടനുബന്ധിച്ച് സ്റ്റാമ്പ് പുറപ്പെടുവിക്കപ്പെട്ട ആദ്യ സ്വാതന്ത്ര്യ സമരനേതാവ് - ബാലഗംഗാധര തിലകൻ

10. മറാത്ത കേസരി എന്നു വിളിക്കപ്പെട്ട നേതാവ് - ബാലഗംഗാധര തിലകൻ

11. ആര്യന്മാർ ഉടലെടുത്തത് ആർട്ടിക് പ്രദേശത്താണെന്ന വാദം മുന്നോട്ടുവെച്ചത് - ബാലഗംഗാധര തിലകൻ

12. 1908-ൽ രാജ്യദ്രോഹക്കേസിൽ ബാലഗംഗാധര തിലകനുവേണ്ടി വാദിച്ച അഭിഭാഷകൻ - എം.എ.ജിന്ന

13. എന്തുകുറ്റമാരോപിച്ചാണ് ബാലഗംഗാധര തിലകനെ 1908-ൽ അറസ്റ്റ് ചെയ്തത് - രാജ്യദ്രോഹം

14. ബാലഗംഗാധര തിലകനെ ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്നു വിശേഷിപ്പിച്ചത് - വാലന്റൈൻ ഷിരോൾ

15. കോൺഗ്രസ്സിലെ തീവ്രദേശീയവാദി വിഭാഗത്തിന് നേതൃത്വം നൽകിയത് - ബാലഗംഗാധര തിലക്

16. കോൺഗ്രസിലെ മിതവാദികളും തീവ്രദേശീയവാദികളും യോജിച്ച കോൺഗ്രസ് സമ്മേളനം - ലഖ്‌നൗ സമ്മേളനം (1916)

17. കോൺഗ്രസ്സും ലീഗും തമ്മിൽ കൂട്ടിച്ചേർക്കുന്നതിന് (ലഖ്‌നൗ ഉടമ്പടി) പരിശ്രമിച്ചത് ആര് - ബാലഗംഗാധര തിലക്

18. ഹോംറൂൾ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് "സ്വരാജ്യം എന്റെ ജന്മാവകാശമാണ്, അത് ഞാൻ നേടുക തന്നെ ചെയ്യും" എന്ന മുദ്രാവാക്യം മുഴക്കിയത് - ബാലഗംഗാധര തിലക്

Post a Comment

Previous Post Next Post