ആസ്സാമീസ് ഭാഷ

ആസ്സാമീസ് ഭാഷ (Assamese language)

ഇന്ത്യയുടെ കിഴക്കന്‍ ഭാഗത്തുള്ള ഇന്‍ഡോ ആര്യൻ ഭാഷകളിലെ പ്രധാനപ്പെട്ട ഭാഷയാണ് അസമീസ്‌ അഥവാ അസമിയ. അസമിലെ ഒന്നരക്കോടിയോളം ആളുകള്‍ സംസാരിക്കുന്ന ഭാഷയാണിത്‌. അസമിന്റെ ഔദ്യോഗികഭാഷയാണെങ്കിലും 50 ശതമാനം അസമികള്‍ മാത്രമേ അസമീസ്‌ സംസാരിക്കുന്നവരുള്ളൂ. ബാക്കിയുള്ളവര്‍ ബംഗാളി, ഖാസി, ബദോ തുടങ്ങിയ ഭാഷകളാണ്‌ സംസാരിക്കുന്നത്. അസമിസ്‌ ഭാഷയുടെ ജനനത്തെക്കുറിച്ച്‌ വ്യക്തമായ വിവരങ്ങളില്ല. ഏഴാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ്‌ സഞ്ചാരിയായ ഹുയാന്‍സാങ്ങിന്റെ കുറിപ്പുകളിലാണ്‌ ഈ ഭാഷയെക്കുറിച്ചുള്ള ആദ്യ പരാമര്‍ശങ്ങള്‍ ഉള്ളത്. ഇന്ത്യയുടെ മധ്യഭാഗത്തുള്ള ജനങ്ങള്‍ സംസാരിക്കുന്നതിൽനിന്നും വ്യത്യസ്തമായ ഭാഷയാണിതെന്ന് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു.

ബംഗാളിയും അസമീസും തമ്മില്‍ വലിയ അടുപ്പമുണ്ട്‌ രണ്ട്‌ അക്ഷരങ്ങള്‍ ഒഴിച്ചാല്‍ ഈ രണ്ടു ഭാഷകളുടെയും ലിപികള്‍ ഒന്നുതന്നെ! രണ്ടിന്റെയും വ്യാകരണത്തിനും സാമ്യമുണ്ട്‌. എങ്കിലും സംസാരരീതി രണ്ടുഭാഷകളിലും വ്യത്യസ്തമാണ്. അസമീസിലെ പദങ്ങളിൽ പകുതിയും സംസ്കൃതത്തില്‍നിന്നാണ്‌ വന്നിട്ടുള്ളത്‌. ഹിന്ദി, മറാഠി, ഗുജറാത്തി, അറബി, പേര്‍ഷ്യന്‍, പോര്‍ച്ചുഗീസ്‌, ഇംഗ്ലിഷ്‌ ഭാഷകളുടെ സ്വാധീനവും അസമീസ്‌ ഭാഷയില്‍ കാണാം. അസമിയ സാഹിത്യത്തിന്‌ രണ്ടുതവണ ജ്ഞാനപീഠം ലഭിച്ചിട്ടുണ്ട്‌, 1979-ല്‍ മൃത്യുഞ്ജയ" എന്ന നോവലിന്‌ ജ്ഞാനപീഠം ലഭിച്ച ബീരേന്ദ്രകുമാര്‍ ഭട്ടാചാര്യയാണ്‌ ആദ്യത്തെയാള്‍, 2000-ത്തില്‍ എഴുത്തുകാരിയായ ഇന്ദിര ഗോസ്വാമിക്കും ജ്ഞാനപീഠം ലഭിച്ചു.

പ്രശസ്ത അസമീസ് എഴുത്തുകാർ 

■ ഹേമസരസ്വതി

■ ശങ്കരദേവൻ 

■ മാധവദേവൻ 

■ ഹേംബറുവാ 

■ നവകാന്ത ബറുവ 

■ നിലമണി ഫുക്കൻ 

■ അബ്ദുൾ മല്ലിക് 

■ അതുൽ ചന്ദ്ര ഹസാരിക 

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഏത്‌ ഇന്‍ഡോ ആര്യന്‍ ഭാഷയാണ്‌ ആസ്സാമിലെ ഔദ്യോഗിക ഭാഷ? - ആസ്സാമീസ്

2. ഇന്‍ഡോ ആര്യന്‍ ഭാഷകളുടെ ഏത്‌ വിഭാഗത്തിലാണ്‌ ആസ്സാമി ഭാഷ ഉള്‍പ്പെടുന്നത്‌ - സംസ്കൃതത്തില്‍ നിന്ന്‌ ഉരുത്തിരിഞ്ഞ ഭാഷകളുടെ വിഭാഗത്തില്‍

3. ആസ്സാം സംസ്ഥാനത്തിലെ എത്ര ശതമാനം ജനങ്ങളാണ്‌ ആസ്സാമീസ് ഭാഷ സംസാരിക്കുന്നത്‌? - 55 - 60%

4. ആസ്സാമി ഭാഷ ഒരു സാഹിത്യഭാഷയായി വികാസം പ്രാപിച്ചത്‌ എപ്പോഴാണ്‌? - 13-ാം നൂറ്റാണ്ടില്‍

5. ലോകത്തില്‍ ആസ്സാമി ഭാഷ സംസാരിക്കുന്ന ജനങ്ങളുടെ എണ്ണമെത്ര? - 10 ദശലക്ഷം

6. ആസ്സാമി ഭാഷയുടെയും ആസ്സാമി സാഹിത്യത്തിന്റെയും വികാസത്തിനു കാരണമായ വൈദേശിക സ്വാധീനങ്ങള്‍ ഏവ? - മാര്‍ക്സ്യൻ സ്വാധീനവും പാശ്ചാത്യ സാഹിത്യത്തിന്റെ സ്വാധീനവും

7. 19ാം നൂറ്റാണ്ടില്‍ ആസ്സാമില്‍ ഏതു ഭാഷയാണ്‌ ആധിപത്യം പുലര്‍ത്തിയിരുന്നത്‌? - ബംഗാളി

8. വ്യാകരണരചനയിലൂടെയും നിഘണ്ടുസമാഹാരത്തിലൂടെയും അസ്സാമി ഭാഷയെ പുനര്‍ജ്ജീവിപ്പിച്ചതാര്‌? - ബൈബിളിനെ ആസ്സാമി ഭാഷയിലേയ്ക്ക്‌ പരിഭാഷ ചെയ്യാനായി എത്തിയ ക്രിസ്ത്യന്‍ മിഷണറിമാര്‍

9. ബൈബിളിന്റെ ആസ്സാമി പരിഭാഷ പ്രസിദ്ധീകരിച്ചതെപ്പോള്‍? - 1813-ല്‍

10. ഏതെലാം തരത്തിലുള്ള സാഹിത്യസൃഷ്ടികളായിരുന്നു ആസ്സാമി ഭാഷയിൽ മുന്തിനിന്നിരുന്നത്‌? - ചെറുകഥ, വ്യക്തിപരമായ ലേഖനം (പേഴ്‌സണല്‍ എസ്സേ), ജീവചരിത്രം

11. ആസ്സാമീസ് ഭാഷയിൽ എഴുതപ്പെട്ട രാമായണം ഏത് - ശങ്കരദേവന്റെ ശ്രീരാമവിജയ

Post a Comment

Previous Post Next Post