വൈകുണ്ഠ സ്വാമികൾ

അയ്യാ വൈകുണ്ഠ സ്വാമികൾ (Vaikunda Swamikal)

ജനനം : 1809

മരണം :  1851


■ വൈകുണ്ഠസ്വാമികൾ 1809-ൽ നാഗർകോവിലിലുള്ള ശാസ്താംകോയിൽ വിളയിലെ സ്വാമിതോപ്പിൽ ജനിച്ചു. അദ്ദേഹത്തിന്റെ ആദ്യകാല നാമമായിരുന്ന മുടിചൂടും പെരുമാൾ, സവർണരുടെ എതിർപ്പുമൂലം മുത്തുക്കുട്ടി എന്നാക്കി. പില്കാലത്ത് വൈകുണ്ഠർ എന്ന പേരു സ്വീകരിച്ചു.


■ 1836-ൽ അവർണരുടെ അവകാശങ്ങൾക്കും രാജഭരണത്തിന്റെ അനീതിക്കുമെതിരെ ശുചീന്ദ്രത്തിൽ കേരളത്തിലെ ആദ്യത്തെ സാമൂഹിക സംഘടനയായ 'സമത്വസമാജം' രൂപീകരിച്ചു. 


■ 1837ൽ സ്വാതിതിരുനാളിന്റെ കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. ജയിലിൽ വെച്ച് തൈക്കാട് അയ്യയ്യെ പരിചയപ്പെടുകയും തൈക്കാട് അയ്യ വൈകുണ്ഠസ്വാമികളുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. വൈകുണ്ഠസ്വാമികളുടെ പ്രധാന ശിഷ്യനായിരുന്നു തൈക്കാട് അയ്യാഗുരു. 


■ ബ്രിട്ടീഷുകാരെ വെളുത്ത ചെകുത്താൻമാർ എന്ന് വിശേഷിപ്പിച്ചത് അദ്ദേഹമായിരുന്നു.


■ 'വേല ചെയ്താൽ കൂലി കിട്ടണം' എന്നത് അദ്ദേഹത്തിന്റെ മുദ്രാവാക്യം ആയിരുന്നു.


■ ദക്ഷിണേന്ത്യയിൽ ആദ്യമായി തൊഴിലാളി സമരം നടത്തിയ സാമൂഹിക പരിഷ്കർത്താവ് ആയിരുന്നു അദ്ദേഹം. (ആ തൊഴിലാളി സമരത്തിന്റെ മുദ്രാവാക്യമായിരുന്നു വേല ചെയ്താൽ കൂലി കിട്ടണം എന്നുള്ളത്). 


■ ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് അദ്ദേഹമാണ്. മരുത്വാമലയിൽ ആണ് അദ്ദേഹം കണ്ണാടി പ്രതിഷ്ഠ നടത്തിയത്. 


■ അയ്യാവഴി എന്ന സിദ്ധാന്തം അദ്ദേഹത്തിന്റെതായിരുന്നു. 


■ സഹോദര്യം നിലനിർത്തുന്നതിനും എല്ലാവർക്കും തുല്യമായ അവകാശം ലഭിക്കുന്നതിനും വേണ്ടി അദ്ദേഹം രൂപീകരിച്ച കൂട്ടായ്മയാണ് 'തൂവയൽതവസ്സ്'. സാഹോദര്യത്തിനും, സാമൂഹിക നീതിക്കും വേണ്ടി നിലകൊണ്ട സാമൂഹിക പരിഷ്കർത്താവ് എന്നും അദ്ദേഹം അറിയപ്പെടുന്നു. 


■ ദക്ഷിണേന്ത്യയിൽ ഉടനീളം അദ്ദേഹം സ്ഥാപിച്ച ആരാധനാലയങ്ങളാണ് 'നിഴൽ താങ്കൾ' എന്ന പേരിൽ അറിയപ്പെടുന്നത്. 


■ ജനങ്ങളുടെ കുടിവെള്ളത്തിനു വേണ്ടി അദ്ദേഹം സ്വന്തം ജന്മനാട്ടിൽ നിർമിച്ച രണ്ട് കിണറുകളാണ് മുന്തിരിക്കിണർ, സ്വാമിക്കിണർ എന്നിവ. (നാഗർകോവിലിനടുത്തുള്ള സ്വാമിത്തോപ്പിൽ). 


■ ചാന്നാർ ലഹളയ്ക്ക് നേതൃത്വം നൽകി. (മേൽമുണ്ട് സമരം, മാറുമറയ്ക്കൽ സമരം എന്നീ പേരുകളിലും ചാന്നാർ ലഹള അറിയപ്പെടുന്നു). 


■ 1822ലാണ് ചാന്നാർ ലഹള ആരംഭിച്ചത്, 1859 ജൂലൈ 26ന്  അവസാനിച്ചു. 


■ ഉത്രം തിരുനാളിന്റെ കാലത്താണ് ചാന്നാർ ലഹള നടന്നത്. നാടാർ സ്ത്രീകളാണ് ചാന്നാർ ലഹള നടത്തിയത്. 


■ 'അഖിലത്തിരട്ട്, അരുൾ നൂൽ' എന്നിവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്.


■ 1851ൽ അന്തരിച്ചു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. വൈകുണ്ഠ സ്വാമികളുടെ ജന്മദേശം നാഗർകോവിലിനടുത്തുള്ള ..... ആണ്‌ - ശാസ്താംകോയില്‍വിള


2. വൈകുണ്ഠ സ്വാമികൾക്ക്‌ മാതാപിതാക്കൾ ആദൃമിട്ട പേര്‌ എന്തായിരുന്നു? - മുടിചൂടും പെരുമാൾ


3. സവര്‍ണ ഹിന്ദുക്കളുടെ എതിര്‍പ്പുമൂലം വൈകുണ്ഠ സ്വാമികൾക്ക്‌ ബാല്യകാലത്ത്‌ നല്‍കപ്പെട്ട പേര്‌ എന്താണ്‌? - മുത്തുക്കുട്ടി


4. ഇന്ത്യയിലെ ആദ്യകാല നവോത്ഥാന പ്രസ്ഥാനങ്ങളിലൊന്നായ സമത്വ സമാജം സ്ഥാപിച്ചത്‌ ആരാണ്‌? - വൈകുണ്ഠ സ്വാമികൾ


5. സമത്വ സമാജം സ്ഥാപിക്കപ്പെട്ടത്‌ ഏത്‌ വര്‍ഷമാണ്‌? - 1836


6. “ഒൻറേ ജാതി, ഒൻറേ മതം, ഒൻറേ ദൈവം, ഒൻറേ ഉലകം, ഒൻറേ അരശ്‌" ഈ ആപ്ത വാക്യം ആരാണ്‌ പ്രഖ്യാപിച്ചത്‌? - വൈകുണ്ഠ സ്വാമികൾ


7. രാജാധികാരത്തെ എതിര്‍ത്തതിന്റെ പേരില്‍ വൈകുണ്ഠ സ്വാമികളെ തിരുവനന്തപുരത്തുള്ള ഏത്‌ ജയിലിലാണ്‌ അടച്ചത്‌? - ശിങ്കാരത്തോപ്പ്‌


8. വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ .... എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌ - നിഴല്‍ താങ്കല്‍


9. വൈകുണ്ഠ സ്വാമികൾ കുഴിച്ച സ്വാമിക്കിണര്‍ അഥവാ മുന്തിരിക്കിണര്‍ എവിടെയാണ്‌ സ്ഥിതിചെയ്യുന്നത്‌? - സ്വാമിത്തോപ്പ്‌


10. വിശുദ്ധിയോടുകൂടിയ ചിട്ടയായ ജീവിതം നയിക്കുന്നതിന്‌ പരിശീലനം നല്‍കുന്നതിനായി വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച പരിശീലനക്കളരിയാണ്‌ ...... - തുവയല്‍പന്തി കൂട്ടായ്മ


11. ധര്‍മയുഗം സ്ഥാപിക്കുക എന്ന തന്റെ ലക്ഷ്യം നേടുന്നതിനായി വൈകുണ്ഠ സ്വാമികൾ വികസിപ്പിച്ചെടുത്ത ചിന്താപദ്ധതിയെ ..... എന്നു പറയുന്നു - അയ്യാവഴി


12. അഖിലത്തിരട്ട് എന്ന ഗ്രന്ഥം ആരാണ് രചിച്ചത്? - വൈകുണ്ഠ സ്വാമികൾ


13. അരുൾ നൂൽ എന്ന ഗ്രന്ഥം രചിച്ചത് ആരാണ്? - വൈകുണ്ഠ സ്വാമികൾ


14. അയ്യാവഴി എന്ന ചിന്താപദ്ധതിയുമായി ബന്ധപ്പെട്ട ഗ്രന്ഥമേതാണ് - അഖിലത്തിരട്ട് 


15. അയ്യാ വൈകുണ്ഠസ്വാമികൾ ജനിച്ചത് ഏത് ജില്ലയിൽ - നാഗർകോവിൽ


16. ഊഴിയ വേലയ്‌ക്കെതിരെ സമരം നയിച്ചത് - വൈകുണ്ഠസ്വാമികൾ


17. അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം - സ്വാമിത്തോപ്പ്


18. നിഴൽതങ്ങൾ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത് - വൈകുണ്ഠസ്വാമികൾ


19. തുവയൽപന്തി സ്ഥാപിച്ചത് - അയ്യാ വൈകുണ്ഠർ


20. ആധുനിക കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്‌കർത്താവ് - അയ്യാ വൈകുണ്ഠർ


21. അയ്യാ വൈകുണ്ഠരുടെ ബാല്യകാലനാമം - മുത്തുക്കുട്ടി


22. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് - അയ്യാ വൈകുണ്ഠർ


23. ബ്രിട്ടീഷ് സാമ്രാജ്യത്തെ 'വെൺ നീചർ' എന്ന് വിശേഷിപ്പിച്ചത് - വൈകുണ്ഠ സ്വാമികൾ 


24. 1833 - ൽ ശുചീന്ദ്രം രഥോത്സവത്തിന്‌ അവർണ്ണരുമൊത്ത് തേരിന്റെ വടംപിടിച്ച് പ്രതിഷേധിച്ച സാമൂഹിക പരിഷ്‌കർത്താവ് - വൈകുണ്ഠ സ്വാമി 

0 Comments