വാഗ്ഭടാനന്ദൻ

വാഗ്ഭടാനന്ദൻ (Vagbhatananda)

ജനനം : 1885

മരണം : 1939 ഒക്ടോബർ

'മലബാറിലെ നാരായണഗുരു' എന്നു വിശേഷിപ്പിക്കപ്പെട്ടു. ആത്മീയ വിപ്ലവകാരി. ജ്ഞാന സംവാദങ്ങളിലൂടെ പ്രസിദ്ധി നേടി. 1884 ഏപ്രിൽ 29ന് കണ്ണൂരിലെ പാട്യം ഗ്രാമത്തിൽ ജനിച്ചു. 'കുഞ്ഞിക്കണ്ണൻ ഗുരുക്കൾ' എന്നായിരുന്നു പേര്. 1906 ൽ കോഴിക്കോട്ട് എത്തുകയും 'ആത്മപ്രകാശിക' എന്ന പേരിൽ ഒരു സംസ്കൃത വിദ്യാലയം ആരംഭിക്കുകയും  ചെയ്തു. മലബാറിൽ സംസ്കൃതഭാഷയെ ജനകീയമാക്കുന്നതിൽ മുൻകൈയെടുത്തു. 1910 ൽ ബ്രഹ്മാനന്ദ ശിവയോഗിയെ പരിചയപ്പെട്ടതു വഴിത്തിരിവായി. 1911 ൽ കല്ലായിയിൽ 'രാജയോഗാനന്ദകൗമുദിയോഗശാല' സ്ഥാപിച്ചു. സംവാദങ്ങളിൽ അസാമാന്യമായ ഭാഷാവൈഭവം പ്രകടിപ്പിച്ച ഗുരുക്കൾക്ക് 'വാഗ്ഭടാനന്ദൻ' എന്ന വിശേഷണം നൽകിയത് ശിവയോഗിയാണ്.

1914 മാർച്ചിൽ 'ശിവയോഗി വിലാസം' മാസിക ആരംഭിച്ചു. 1920 ൽ തിരുവിതാംകൂറിലും മലബാറിലും 'ആത്മവിദ്യാസംഘം' സ്ഥാപിച്ചു. മതപരിഷ്കരണമായിരുന്നു മുഖ്യലക്ഷ്യം. 'ഐക്യനാണയസംഘം' എന്ന പേരിൽ ഒരു ബാങ്കും വാഗ്ഭടാനന്ദന്റെ നേതൃത്വത്തിൽ രൂപംകൊണ്ടു. 1921 ൽ ആത്മവിദ്യാസംഘം 'അഭിനവ കേരളം' എന്ന മുഖപത്രം തുടങ്ങി. അന്ധവിശ്വാസങ്ങളെ യുക്തിയുടെ മാർഗം ഉപയോഗിച്ച് ഉച്ചാടനം ചെയ്യാനാണ് അദ്ദേഹം അവസാനം വരെ ശ്രമിച്ചത്. പ്രാചീന പ്രമാണങ്ങൾ ഉദ്ധരിച്ചുകൊണ്ട് മധ്യവർജനത്തിന്റെ പ്രസക്തി ജനങ്ങളെ ബോധ്യപ്പെടുത്തി. 1939 ഒക്ടോബർ 29 ന് അന്തരിച്ചു. 

ഓർത്തിരിക്കേണ്ട വസ്തുതകൾ

■ 1885-ൽ കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ പാട്യം ഗ്രാമത്തിലാണ് ജനനം. 

■ ആദ്യകാലനാമം വയലേരി കുഞ്ഞിക്കണ്ണൻ. 

■ വി.കെ. ഗുരുക്കൾ എന്നും അറിയപ്പെട്ടിരുന്നു (വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ).

■ ബ്രഹ്മാനന്ദശിവയോഗിയാണ് വാഗ്ഭടാനന്ദൻ എന്ന പേര് നൽകിയത്.

■ വടക്കൻ മലബാർ ആയിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന മേഖല. 

■ മലബാർ കർഷക സംഘം രൂപീകരിക്കാൻ നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു.

■ അദ്ദേഹം ആത്മവിദ്യാ സംഘം രൂപീകരിച്ചത് വടകരയിൽ ആണ്.

■ അദ്ദേഹമാണ് ജ്ഞാനപാഠശാല രൂപീകരിച്ചത്. 

■ അദ്ദേഹമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി രൂപീകരിച്ചത്. (ഊരാളുങ്കൽ ഐക്യനാണയ സംഘം). 

■ കോഴിക്കോട് തത്വപ്രകാശിക ആശ്രമം സ്ഥാപിച്ചു. സംസ്കൃതവിദ്യാഭ്യാസത്തിനായി സ്ഥാപിച്ച ആശ്രമമായിരുന്നു തത്വപ്രകാശിക. അദ്ദേഹം മരണപ്പെട്ടതും ഈ ആശ്രമത്തിൽവച്ചാണ്. 

■ പ്രീതി ഭോജനം നടപ്പിലാക്കി. (മിശ്രഭോജനം-സഹോദരൻ അയ്യപ്പൻ, പന്തിഭോജനം-തൈക്കാട് അയ്യാഗുരു, സമപന്തിഭോജനം-വൈകുണ്ഠസ്വാമികൾ). 

■ അഭിനവകേരളം, ശിവയോഗവിലാസം,  ആത്മവിദ്യാകാഹളം എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങൾ ആയിരുന്നു. 

■ "ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ". എന്നത് ആത്മവിദ്യാസംഘത്തിന്റെ ആപ്തവാക്യം ആയിരുന്നു. ഈ വരികൾ അഭിനവ കേരളത്തിലും, ആത്മവിദ്യാകാഹളത്തിലും അച്ചടിച്ചു വന്നിട്ടുണ്ട്. 

■ അദ്ദേഹത്തിന്റെ പ്രശസ്തമായ രണ്ട് ഗ്രന്ഥങ്ങളാണ് പ്രാർത്ഥനാഞ്ജലി, ആദ്യാത്മ യുദ്ധം എന്നിവ. 

■ അദ്ദേഹമാണ് കൊട്ടിയൂർ ഉത്സവപ്പാട്ട് എഴുതിയത്.

■ സഗുണ ബ്രഹ്മാരാധന, ആത്മവിദ്യ, അധ്യാത്മയുദ്ധം, ആത്മവിദ്യാലേഖമാല, പ്രാർത്ഥനാഞ്ജലി, രാമകൃഷ്ണ സംവാദം തുടങ്ങിയവ പ്രധാന കൃതികൾ.

■ 'ആത്മവിദ്യ' എന്ന ദാർശനികപ്രബന്ധത്തിന്റെ മുഖവുരയിൽ രാംമോഹൻ റോയിയെ നവഭാരതപിതാവായി വിശേഷിപ്പിച്ചു.

■ 1939 ഒക്ടോബറിന് വാഗ്ഭടാനന്ദൻ അന്തരിച്ചു.

പ്രധാന കൃതികൾ

■ ആത്മവിദ്യ

■ അദ്ധ്യാത്മ യുദ്ധം

■ പ്രാർത്ഥനാഞ്ജലി

■ മംഗളശ്ലോകങ്ങൾ

■ ഗാന്ധിജിയും ശാസ്ത്ര വ്യാഖ്യാനവും

■ ആത്മവിദ്യലേഖമാല

■ ഈശ്വരവിചാരം

■ മാനസചാപല്യം

■ പ്രാർത്ഥന മഞ്ജരി

മാസികകൾ

■ ശിവയോഗി വിലാസം (1914-ൽ)

■ ആത്മവിദ്യാകാഹളം (1929-ൽ)

■ യജമാനൻ (1939-ൽ)

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. വാഗ്ഭടാനന്ദനെന്ന പ്രസിദ്ധനായ സന്യാസിവര്യന്റെ യഥാർത്ഥ നാമം - വയലേരി കുഞ്ഞിക്കണ്ണൻ

2. ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ഇളനീരാട്ടം തെറ്റാണെന്ന് വാദിച്ച സാമൂഹിക പരിഷ്‌കർത്താവ് - വാഗ്ഭടാനന്ദൻ

3. അഭിനവ കേരളം മാസിക ആരംഭിച്ചത് ആരാണ്? - വാഗ്ഭടാനന്ദൻ

4. ജാതി പ്രമാണം ഹിന്ദുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധമാന്നെന്ന് വാദിച്ച നവോഥാന നായകൻ - വാഗ്ഭടാനന്ദൻ

5. അധ്യാത്മയുദ്ധം രചിച്ചത് - വാഗ്ഭടാനന്ദൻ

6. 'ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പരസഹായ സംഘം' (പില്ക്കാലത്ത് Uralungal Labour Contract Co-operative Society Ltd ആയി മാറി) സ്ഥാപിച്ചതാര് - വാഗ്ഭടാനന്ദൻ

7. കോഴിക്കോട്ട് പ്രീതിഭോജനം സംഘടിപ്പിച്ചത് - വാഗ്ഭടാനന്ദൻ

8. കൊട്ടിയൂർ ഉത്സവപ്പാട്ട് രചിച്ചത് - വാഗ്ഭടാനന്ദൻ

9. കോഴിക്കോട്ട് തത്ത്വപ്രകാശിക ആശ്രമം സ്ഥാപിച്ചത് - വാഗ്ഭടാനന്ദൻ

10. കുഞ്ഞിക്കണ്ണൻ ഗുരുക്കൾക്ക് വാഗ്ഭദാനന്ദൻ എന്ന പേര് നൽകിയത് - ആലത്തൂർ ബ്രഹ്മാനന്ദ ശിവയോഗി

11. ആത്മവിദ്യാസംഘത്തിന്റെ ആശയങ്ങളും ലക്ഷ്യങ്ങളും പ്രതിപാദിക്കുന്ന വാഗ്‌ഭടാനന്ദൻ രചിച്ച കവിത - സ്വാതന്ത്രചിന്താമണി (1921)

12. ആത്മവിദ്യാസംഘത്തിന്റെ മുഖപത്രം - അഭിനവ കേരളം (1921)

13. ഏകദൈവ വിശ്വാസം പ്രചരിപ്പിച്ച സാമൂഹിക പരിഷ്‌കർത്താവ് - വാഗ്ഭടാനന്ദൻ

14. 1911-ൽ കോഴിക്കോട്ടിൽ രാജയോഗാനന്ദ കൗമുദി യോഗശാല സ്ഥാപിച്ചതാര് - വാഗ്ഭടാനന്ദൻ

15. വാഗ്ഭടാനന്ദന്റെ ബാല്യകാലനാമം - കുഞ്ഞിക്കണ്ണൻ

16. വി.കെ.ഗുരുക്കൾ, ബലാഗുരു എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന സാമൂഹിക പരിഷ്‌കർത്താവ് - വാഗ്‌ഭടാനന്ദൻ

Post a Comment

Previous Post Next Post