സിസ്റ്റം സോഫ്റ്റ്‌വെയര്‍

സിസ്റ്റം സോഫ്റ്റ്‌വെയര്‍

1. നാലിനം ഡിജിറ്റൽ കമ്പ്യൂട്ടറുകളേതെല്ലാം? - മൈക്രോ കമ്പ്യൂട്ടർ, മിനി കമ്പ്യൂട്ടർ, മെയിൻഫ്രെയിം കമ്പ്യൂട്ടർ, സൂപ്പർ കമ്പ്യൂട്ടർ


2. പി.സി/എക്സ്.റ്റി സൂചിപ്പിക്കുന്നതെന്ത്? - പേഴ്‌സണൽ കമ്പ്യൂട്ടേഴ്സ് എക്സ്റ്റെൻഡെഡ് ടെക്നോളജി


3. പി.സി/എ.റ്റി സൂചിപ്പിക്കുന്നതെന്ത്? - പേഴ്‌സണൽ കമ്പ്യൂട്ടേഴ്സ് അഡ്വാൻസ്ഡ് ടെക്നോളജി


4. എം.ഐ.പി.എസ് എന്താണ്? - മില്യൺ ഇൻസ്ട്രക്ഷൻസ് പെർ സെക്കന്റ്


5. മിനി കമ്പ്യൂട്ടറുകൾക്ക് ചില ഉദാഹരണങ്ങള്‍? - ഐ.ബി.എം A.S/400/B60, വാക്സ്‌ 8842, വിപ്രോ ജീനിയസ്‌, വിപ്രോ ലാന്‍ഡ്മാര്‍ക്ക്‌ 860, എച്ച്‌.പി 9000


6. മൈക്രോ കമ്പ്യൂട്ടറിന്റെ സി.പി.യു വേഗതയെത്രയാണ്‌? - 1.10 എം.ഐ.പി.എസ്‌ 


7. മിനി കമ്പ്യൂട്ടറുകളുടെ സി.പി.യു വേഗത? - 20-50 എം.ഐ.പി.എസ്‌


8. മെയിന്‍ഫ്രെയിം കമ്പ്യൂട്ടറിലെ സി.പി.യു വേഗതയെത്ര? - 300-100 എം.ഐ.പി.എസ്‌


9. സൂപ്പര്‍ കമ്പ്യൂട്ടറിന്റെ സി.പി.യു വേഗതയ്രെത? - 400-10,000 എം.ഐ.പി.എസ്‌


10. മൈക്രോ കമ്പ്യൂട്ടറുകളിലെ വേര്‍ഡ് നീളം എത്ര? - 8-32 ബിറ്റുകള്‍


11. മെയിന്‍ഫ്രെയിം കമ്പ്യൂട്ടറിലെ വേര്‍ഡ്‌ നീളം? - 48-64 ബിറ്റുകള്‍


12. സൂപ്പര്‍ കമ്പ്യൂട്ടറുകളിലെ വേര്‍ഡ് നീളം? - 64-96 ബിറ്റുകള്‍


13. മൈക്രോ കമ്പ്യൂട്ടറുകളുടെ സംഭരണശേഷി എത്ര? - 640 കെ.ബി മുതല്‍ 16 എം.ബി വരെ


14. മിനി കമ്പ്യൂട്ടറുകളുടെ സംഭരണശേഷി? - 8 എം.ബി മുതല്‍ 96 എം.ബി വരെ .


15. മെയിന്‍ഫ്രെയിം കമ്പ്യൂട്ടറിന്റെ സംഭരണശേഷി എത്രയാണ്‌? - 64 എം.ബി - 256 എം.ബി


16. സൂപ്പര്‍ കമ്പ്യൂട്ടര്‍ എത്ര സംഭരണശേഷിയുള്ളതാണ്‌ - 256 എം.ബി അല്ലെങ്കില്‍ അതില്‍ക്കൂടുതല്‍


17. മൈക്രോ കമ്പ്യൂട്ടറുകളിലെ ഹാര്‍ഡ്‌ ഡിസ്‌ക്കിന്റെ ശേഷിയെത്ര - 20 എം.ബി മുതല്‍ 540 എം.ബി വരെ


18. മിനി കമ്പ്യൂട്ടറിലെ ഹാര്‍ഡ്‌ ഡിസ്ക്‌ ശേഷിയെത്ര - 300 എം.ബി മുതല്‍ 3 ജി.ബി വരെ


19. മെയിന്‍ഫ്രെയിം കമ്പ്യൂട്ടര്‍ എത്ര ഹാര്‍ഡ്‌ ഡിസ്‌ക്‌ ശേഷിയുള്ളതാണ്‌? - 1000 എം.ബി - 10 ജി.ബി


20. സൂപ്പര്‍ കമ്പ്യൂട്ടറിലെ ഹാര്‍ഡ്‌ ഡിസ്ക്‌ ശേഷിയെത്ര? - 1000 എം.ബിയ്ക്ക്‌ മുകളില്‍


21. മെയിന്‍ഫ്രെയിം കമ്പ്യൂട്ടറിന്റെ ചില ഉദാഹരണങ്ങള്‍? - ഐ.ബി.എം 900 സീരീസ്‌, ഐ.ബി.എം 308X, ഐ.ബി.എം 3090 സീരീസ്‌ എന്നിവ


22. സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ ഉദാഹരണങ്ങള്‍? - ക്രേ എക്സ്‌-എം.പി/14, ക്രേ വൈ-എം.പി.സി, ക്രേ-3, ഇ.റ്റി.എ-10, സി.ഡി.സി സൈബര്‍ 205 ഫാമിലി, പരം (ഭാരതത്തില്‍ സി.ഡി.എ.സി നിര്‍മ്മിച്ചത്‌)


23. കമ്പ്യൂട്ടറുകള്‍ക്കുള്ളില്‍ ശബ്ദരേഖകള്‍ ചെലുത്തുന്നതെങ്ങനെ? - വി.ഡി.ഇ (വോയ്സ്‌ ഡേറ്റ എന്‍ട്രി) സംവിധാനം മുഖേന


24. കമ്പ്യൂട്ടര്‍ സംഭരണത്തിന്റെ മൂന്ന്‌ ഭാഗങ്ങളേതെല്ലാമാണ്‌? - റാന്റം അക്സസ്‌ മെമ്മറി, റീഡ്‌ ഒണ്‍ലി മെമ്മറി, കാഷെ


25. സെമികണ്ടക്ടര്‍ റാന്റം അക്സസ്‌ മെമ്മറിയിൽ (റാം) രണ്ടിനങ്ങളേതെല്ലാം? - ഡൈനാമിക്‌ റാം, സ്റ്റാറ്റിക്‌ റാം


26. വൈദ്യുതി തകരാറുമൂലം സംഭരിക്കപ്പെട്ട വിവരങ്ങള്‍ നശിക്കുന്നത്‌ ഏതിനം മെമ്മറിയിലാണ്‌? - ഡൈനാമിക്‌ റാം, സ്റ്റാറ്റിക്‌ റാം


27. ഇ.പി റോം എന്തിനെ സൂചിപ്പിക്കുന്നു? - എറേസബിള്‍ പ്രോഗ്രാമബിള്‍ റീഡ്‌ ഒണ്‍ലി മെമ്മറി


28. യു.പി റോം എന്തിനെ സൂചിപ്പിക്കുന്നു? - അള്‍ട്രാവയലറ്റ്‌ പ്രോഗ്രാമബിള്‍ റീഡ്‌ ഒണ്‍ലി മെമ്മറി


29. ഇ.എ.പി റോം എന്താണ്‌? - ഇലക്ട്രിക്കലി ആള്‍ട്ടറബിള്‍ പ്രോഗ്രാമബിള്‍ റോം


30. ഇ.ഇ.പി റോം എന്താണ്‌? - ഇലക്ട്രിക്കലി എറേസബിള്‍ പ്രോഗ്രാമബിള്‍ റോം


31. കമ്പ്യൂട്ടറുകള്‍, സിന്തസൈസേഴ്‌സ്‌, സംഗീതോപകരണങ്ങള്‍ എന്നിവ തമ്മില്‍ ആശയവിനിമയം നടത്തുന്ന പ്രോട്ടോകോള്‍ ഏതാണ്‌? - മിഡി


32. ഒരു ആപ്ലിക്കേഷന്‍ പ്രോഗ്രാമില്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിന്‌ അനുകൂലമായ പ്രോഗ്രാം മാറ്റമെന്താണ്‌? - സിസ്റ്റം സോഫ്റ്റ്‌വെയർ


33. ഇന്റര്‍നെറ്റിന്റെ അടിസ്ഥാനമെന്താണ്‌? - റ്റി.സി.പി/ഐ.പി


34. ഒരു ഡേറ്റാഫയലിലെ ഉളളടക്കം മാറ്റിക്കളയാന്‍ ഉപയോഗിക്കുന്ന ഡേറ്റാബേസ്‌ മാനേജ്മെന്റ്‌ സിസ്റ്റം? - സെഡ്‌.എ.പി


35. 5 ജി.എൽ എന്നാലെന്ത്‌ - ഫിഫ്‌ത് ജനറേഷൻ ലാംഗ്വേജ്‌


36. ഫോര്‍ട്രാന്‍ എന്താണ്‌? - ഫോര്‍മുല ട്രാന്‍സ്‌ലേറ്റര്‍


37. ഐ.ബി.എം-ലെ ജിം ബാക്കസ്‌ സൃഷ്ടിച്ച ആദ്യത്തെ പ്രോഗ്രാമിംഗ്‌ ഭാഷയേത്‌? - ഫോര്‍ട്രാന്‍ (ഇത്‌ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ പ്രയോഗങ്ങള്‍ക്ക്‌ ഉപയോഗിക്കപ്പെടുന്നു)


38. പി.സി-കളില്‍ പൊതുവായി കാണപ്പെടുന്ന ഒരു വിശേഷപ്പെട്ട നോണ്‍-വോളറ്റൈല്‍ ഇ.ഇ.പി റോം ഏതാണ്‌? - ഫ്ലാഷ്‌ മെമ്മറി


39. വലിയ ഒരു രൂപത്തില്‍ പേജുമുഴുവനും ഡിജിറ്റൈസ്‌ ചെയ്യാനുപയോഗിക്കുന്ന ഒപ്റ്റിക്കൽ ഉപകരണം? - ഫ്ലാറ്റ്‌ ബെഡ്‌ സ്‌കാനര്‍


40. ഫിഫൊ എന്താണ്‌? - ഫസ്റ്റ്‌ ഇന്‍, ഫസ്റ്റ്‌ ഔട്ട്


41. ആദ്യത്തെ വിവരം ആദ്യം ക്രമീകരിക്കുന്ന സംവിധാനം? - ഫിഫൊ (ഇത്‌ പൊതുവെ ഒരുകൂട്ടം ഡോക്കുമെന്റുകൾ അച്ചടിക്കാന്‍ ഉപയോഗിക്കുന്നു)


42. വൈദ്യുതിബന്ധം വിഛേദിച്ചാലും വിവരങ്ങളെ സംഭരിച്ചുവയ്ക്കുന്ന റീഡ്‌ ഒണ്‍ലി മെമ്മറി? - ഫേം വെയര്‍


43. കമ്പ്യൂട്ടർ ഔട്ട്പുട്ടിനെ പേപ്പറിലോ ഫിലിമിലോ അച്ചടിച്ച്‌ നല്‍കുന്ന കമ്പ്യൂട്ടർ ഉപകരണം ഏതാണ്‌? - പ്രിന്റര്‍


44. വിവിധയിനം പ്രിന്റ്റുകളേതെല്ലാം? - ഡെയ്‌സി വീല്‍, ഡോട്ട്‌ മാട്രിക്സ്‌, ഇംപാക്ട്‌, ഇങ്ക്‌ ജെറ്റ്‌, ലേസര്‍, ലൈന്‍


45. ഒരു ഹാര്‍ഡ്വെയറില്‍നിന്നും മറ്റൊന്നിലേയ്ക്ക്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം അഥവാ പ്രോഗ്രാമിനെ മാറ്റുന്ന സംവിധാനം? - പോർട്ട്


46. ലാപ്റ്റാപ്പിനേക്കാള്‍ ചെറുതും ഒരു ചെറിയ പുസ്തകത്തിന്റെ വലുപ്പവുമുള്ള കമ്പ്യൂട്ടര്‍? - നോട്ട്‌ ബുക്ക്‌ കമ്പ്യൂട്ടര്‍


47. ലാംഗ്വേജ്‌ പ്രോസസ്സിംഗ്‌ എന്നാലെന്ത്‌? - സോഴ്‌സ്‌ പ്രോഗ്രാമിന്റെ വിശകലനം + ടാര്‍ജെറ്റ്‌ പ്രോഗ്രാമിന്റെ ഉദ്ഗ്രഥനം


48. ലാംഗ്വേജ്‌ പ്രോസസ്സറിലെ രണ്ട്‌ ഘടകങ്ങളേത്‌? - അനാലിസിസ്‌, സിന്തസിസ്‌ ഘടകങ്ങള്‍


49. ഒരു സോഴ്‌സ്‌ പ്രോഗ്രാമിലെ ശബ്ദ സംബന്ധമായ (ലെക്സിക്കല്‍) ഭാഗങ്ങളെ തിരിച്ചറിയുന്നതിനുള്ള സംവിധാനമെന്ത്‌? - സ്‌കാനിങ്‌


50. എ.എസ്‌.റ്റി എന്തിനെ സൂചിപ്പിക്കുന്നു - അബ്സ്ട്രാക്റ്റ് ‌സിന്റാക്‌സ്‌ ട്രീ


51. പാര്‍സിങ്ങ്‌ രണ്ട്‌ മൗലിക സമീപനങ്ങളിലൂടെയാകാം. അവ ഏതെല്ലാം? - ടോപ്പ്‌ ഡൗൺ പാര്‍സിങ്ങ്‌, ബോട്ടം അപ്‌ പാര്‍സിങ്ങ്‌


52. എഴുതാനുള്ള സംവിധാനങ്ങളടങ്ങിയ കമ്പ്യൂട്ടര്‍ ഭാഷകളേതെല്ലാം? - പി.എല്‍/I, സി, അഡാ, സി ++ എന്നിവ


53. ഒരു മാക്രോസെല്ലിന്റെ ഫലമെന്താണ്‌? - മാക്രോ എക്സ്പാന്‍ഷന്‍


54. എം.ഡി.റ്റി സൂചിപ്പിക്കുന്നതെന്ത്‌? - മാക്രോ ഡെഫിനിഷന്‍ ടേബിള്‍


55. എസ്‌.എസ്.റ്റി എന്തിന്റെ ചുരുക്കമാണ്‌? - സീക്വന്‍സിങ്‌ സിമ്പൽ ടേബിള്‍


56. എ.പി.റ്റി എന്തിനെ സൂചിപ്പിക്കുന്നു? - ആക്ച്വല്‍ പാരാമീറ്റര്‍ ടേബിള്‍


57. മൂലഭാഷ അസംബ്ലി ഭാഷയായും, റ്റാർജറ്റ്‌ ഭാഷ മെഷീന്‍ ഭാഷയുമാകുമ്പോള്‍ തര്‍ജ്ജമ സംവിധാനത്തിന്റെ പേരെന്ത്‌? - അസംബ്ലര്‍


58. കമ്പൈലറിലെ മൂലപ്രോഗ്രാമിനെ അറ്റോമിക്‌ യൂണിറ്റായി മാറ്റുന്ന അനലൈസറേത്‌? - ലെക്സിക്കല്‍ അനലൈസര്‍


59. ഐഡന്റീഫയേഴ്‌സ്‌, കീ വേർഡ്‌സ്‌, കോണ്‍സ്റ്റന്റ്സ്‌, ഓപ്പറേറ്റേഴ്‌സ്‌, ചിഹ്നനങ്ങള്‍ മുതലായവയെ എന്തുവിളിക്കുന്നു? - റ്റോക്കന്‍സ്‌


60. മെയിന്‍ പ്രോസസ്സറിന്റെ ജ്ലോലി ഏറ്റെടുത്ത്‌ അതിന്റെ വേഗത വര്‍ദ്ധിപ്പിക്കാനുപയോഗിക്കുന്ന സെക്കന്ററി പ്രോസസ്സറേത്‌? - കോ പ്രോസസ്സര്‍


61. കമ്പ്യൂട്ടറില്‍ വിവരവിനിമയത്തിനുപയോഗിക്കുന്ന കീ ബോര്‍ഡടങ്ങിയ ഡിസ്പ്ലേ യുണിറ്റിന്റെ പേരെന്ത്‌ - കണ്‍സോള്‍


62. സി.ഒ.എന്‍ എന്താണ്‌? - കണ്‍സോളിന്റെ ചുരുക്കം


63. സി.എ.ഇ-യുടെ പൂര്‍ണ്ണരൂപം? - കമ്പ്യൂട്ടര്‍ എയ്ഡഡ്‌ എഞ്ചിനീയറിംഗ്‌


64. സി.എ.ഡി.ഡി സൂചിപ്പിക്കുന്നതെന്ത്‌? - കമ്പ്യൂട്ടര്‍ എയ്ഡഡ്‌ ഡിസൈൻ ആൻറ് ഡ്രാഫ്റ്റിംഗ്


65. സി, പാസ്‌ക്കല്‍ എന്നിവ പോലെയുള്ള ഉയര്‍ന്ന പ്രോഗ്രാമിംഗ്‌ ഭാഷകളെ മെഷീന്‍ ഭാഷയാക്കി മാറ്റുന്ന പ്രോഗ്രാമേത്‌? - കമ്പൈലർ


66. നൂറിൽപ്പരം വിവിധ അസംബ്ലി ഭാഷ നിര്‍ദ്ദേശങ്ങളെ തിരിച്ചറിയാനും പ്രവര്‍ത്തിപ്പിക്കാനും കഴിയുന്ന പ്രോസസ്സറേത്‌ - കോംപ്ലക്സ് ഇന്‍സ്‌ട്രക്‌ഷൻ സെറ്റ്‌ കമ്പ്യൂട്ടിംഗ്‌


67. ആര്‍.ഐ.എസ്‌.സി പ്രോസസ്സറുകളേക്കാള്‍ വേഗത കുറഞ്ഞ പ്രോസസ്സറുകളേത്‌? - സി.ഐ.എസ്‌.സി


68. ഒരു നെറ്റ്‌വർക്ക് നോഡിൽനിന്നും മറ്റൊന്നിലേയ്ക്ക്‌ സന്ദേശങ്ങള്‍ അയയ്ക്കാന്‍ നോവല്‍ നെറ്റ്‌വെയറിന്റെ ലോക്കല്‍ എരിയ നെറ്റ്‌വർക്ക് പ്രോട്ടോകോള്‍ ഏത്‌? - ഐ.പി.എക്സ്‌ (ഇന്റര്‍നെറ്റ്‌ പാക്കറ്റ്‌ എക്സ്ചേഞ്ച്‌)


69. ഇന്റർപ്രിറ്റ് (തർജ്ജമ) ചെയ്യപ്പെട്ട ഭാഷകളുടെ ഉദാഹരണങ്ങള്‍? - ലീസ്പ്‌, എ.പി.എല്‍


70. വിദ്യാഭ്യാസത്തിനുപയോഗിക്കുന്ന സാധാരണ പ്രോഗ്രാമിംഗ്‌ ഭാഷകള്‍? - ലിസ്പ്, പ്രോലോഗ്‌, സ്മോള്‍ ടോക്ക്‌


71. ഒരു സിസ്റ്റത്തില്‍ ഒരു പ്രത്യേക ഡിമെയ്നിനെപ്പറ്റി വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നതെവിടെ? - നോളെഡ്ജ്‌ ബേസ്‌


72. കൃതിമ ബുദ്ധി പ്രയോഗങ്ങള്‍ക്ക്‌ ഉപയോഗിക്കപ്പെടുന്ന ഒരു ഉയര്‍ന്ന പ്രോഗ്രാമിംഗ്‌ ഭാഷയേത്‌? - ലിസ്പ്


73. ഒരു ഇഞ്ച്‌ നീളത്തിന്റെ നൂറിലൊരു ഭാഗമായ ഒരു മൗസ്‌ ചലനത്തിനെ പ്രോഗ്രാമറുടെ ഭാഷയില്‍ എന്തുപറയുന്നു? - മിക്കി


74. ഏറ്റുവും മുന്‍പന്തിയില്‍ നില്‍ക്കുന്ന പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയർ സ്ഥാപനമായ മൈക്രോസോഫ്റ്റ്‌ കോര്‍പ്പറേഷന്‍ സ്ഥാപിച്ചത്‌ ആര്‌? എപ്പോള്‍? - 1975-ല്‍ ബില്‍ഗേറ്റ്‌സ്‌, പോള്‍ ആലന്‍ എന്നിവര്‍


75. മൈക്രോസോഫ്റ്റ്‌ കോര്‍പ്പറേഷന്റെ ആദ്യത്തെ ഉല്‍പ്പന്നമേത്‌? - ഇന്റല്‍ 8080 അപ്പിനുവേണ്ടി ഒരു ബേസിക്‌ ഇന്റര്‍പ്രിട്ടര്‍


76. ഏത്‌ വര്‍ഷത്തിലാണ്‌ വിന്‍ഡോസ്‌-3 വിപണിയിലിറക്കിയത്‌? - മേയ്‌ 1990


77. മൈക്രോസോഫ്റ്റ്‌ വിപണിയില്‍ കൊണ്ടുവന്നിട്ടുള്ള ആപ്ലിക്കേഷന്‍ പ്രോഗ്രാമുകളേതെല്ലാം? - മൈക്രോസോഫ്റ്റ്‌ വേര്‍ഡ്‌ എന്ന വേര്‍ഡ്‌ പ്രോസസ്സര്‍, മൈക്രോസോഫ്റ്റ്‌ എക്സല്‍ എന്ന സ്പ്രെഡ്ഷീറ്റ്


78. വിന്‍ഡോസിന്റെ മൂന്ന്‌ മുഖ്യഭാഗങ്ങളേതെല്ലാം? - പ്രോഗ്രാം മാനേജര്‍, പ്രിന്റ്‌ മാനേജര്‍, ഫയല്‍ മാനേജര്‍


79. ഒന്നോ അതിലധികമോ ബട്ടണുകളുള്ള പെയിന്റിങ്ങിന്‌ അഥവാ ചിത്രം വരയ്ക്കുന്നതിന്‌ ഉപയോഗിക്കുന്ന ഒരു ഇന്‍പുട്ട്‌ ഉപകരണം? - മൗസ്


80. ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിന്‌ ഉദാഹരണങ്ങള്‍ - ഡോസ്‌, ഒ.എസ്‌/2, യുണിക്സ്, വിന്‍ഡോസ്‌ മുതലായവ


81. രണ്ടോ അതിലധികമോ പ്രോഗ്രാമുകള്‍ ഒരേ കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെ എന്തുപറയാം? - മള്‍ട്ടി ടാസ്കിംഗ്‌


82. ഒന്നിലധികം ഉപയോക്താക്കള്‍ക്ക്‌ ഒരേ സമയം പ്രവര്‍ത്തിപ്പിക്കുന്ന കമ്പ്യൂട്ടര്‍ സിസ്റ്റം - മള്‍ട്ടി യൂസര്‍


83. മള്‍ട്ടി യൂസര്‍ പ്രവര്‍ത്തനത്തിന്റെ ഉദാഹരണം? - യുണിക്സ്


84. സിംഗിള്‍ യൂസര്‍ സിസ്റ്റത്തിന്‌ ഉദാഹരണം - ഡോസ്‌, ഒ.എസ്‌/2, വിന്‍ഡോസ്‌ 3.1


85. ഉയര്‍ന്ന പ്രോഗ്രാമിംഗ്‌ ഭാഷയായ പ്രോലോഗിന്റെ പൂര്‍ണ്ണരൂപം എന്താണ്‌? - പ്രോഗ്രാമിംഗ്‌ ലോജിക്


86. പ്രോലോഗിന്റെ പ്രയോഗമെന്ത്‌ - കൃത്രിമബുദ്ധി പ്രയോഗങ്ങള്‍


87. പോസിക്സ്‌ സൂചിപ്പിക്കുന്നതെന്ത്‌? - പോര്‍ട്ടബിള്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റം ഇന്റര്‍ഫേസ്‌


88. 64 ബിറ്റ്‌ ചിപ്പുകള്‍ എപ്പോള്‍ വിപണിയിലെത്തി? - 1993-ല്‍ ഇന്റലിൽ എത്തി


89. പി.സി.എം-ന്റെ പൂര്‍ണ്ണരൂപമെന്ത്‌? - പള്‍സ്‌ കോഡ്‌ മോഡുലേഷന്‍


90. ഒരു കമ്പ്യൂട്ടര്‍ സിസ്റ്റം ഒരു പ്രത്യേക വ്യക്തിയെ തിരിച്ചറിയാനുപയോഗിക്കുന്ന ചിഹ്നങ്ങളുള്ള സുരക്ഷിത സംവിധാനമേതാണ്‌? - പാസ്‍വേഡ്


91. 'പാസ്‌ക്കല്‍' രൂപീകരിച്ചതാര്‌? - നിക്ലാസ്‌ വിര്‍ത്‌


92. ട്രാന്‍സ്മിഷന്‍ പിശകുകളെ കണ്ടുപിടിക്കാനുപയോഗിക്കുന്ന ബിറ്റേത്‌? - പാരിറ്റി ബിറ്റ്

0 Comments