റേഡിയോ ആക്ടിവിറ്റി

റേഡിയോ ആക്ടിവിറ്റി, അറ്റോമിക കണികകൾ

1. ഭാരം കുറഞ്ഞ കണികകളുടെ പേരെന്ത്‌? - ഫോട്ടോണുകള്‍

2. 6C14 ന്റെ അര്‍ദ്ധായുസ്സ്‌ എത്ര? - 5760 വര്‍ഷം

3. “രാമന്‍ ഇഫക്ട്‌" എന്നാലെന്ത്‌? - തന്മാത്രകളാല്‍ വിസരണം സംഭവിക്കുന്ന പ്രകാശത്തിന്‌ വ്യത്യസ്ത ആവൃത്തിയാണുള്ളത്‌

4. ഇലക്ട്രോണുകള്‍ കണ്ടുപിടിച്ചതാര്‌? - ജെ.ജെ.തോംസണ്‍

5. ആപേക്ഷിക അറ്റോമിക മാസ്സിന്റെ ആധുനിക പ്രമാണമുലകമേത്‌? - മാസ്‌ നമ്പര്‍ 12 ഉള്ള കാര്‍ബണ്‍

6. പ്രകാശ തരംഗങ്ങള്‍ക്ക്‌ വൈദ്യുത കാന്തിക സ്വഭാവമുണ്ടെന്ന്‌ നിര്‍ദ്ദേശിച്ച ശാസ്ത്രജ്ഞനാര്? - ജെ.സി. മാക്സ്വെൽ

7. ഇലക്ട്രോണിന്റെ ചാർജ്ജ് കണക്കാക്കിയതാര്‌? - ആര്‍.എസ്‌.മില്ലിക്കന്‍

8. അറ്റോമികനമ്പര്‍ 108 ഉള്ള മൂലകമേത്‌? - ഹാസ്സിയം 

9. റേഡിയോ തരംഗങ്ങളുടെ തരംഗദൈര്‍ഘ്യമെന്ത്‌? - 10 മീറ്റര്‍

10. കിലോഗ്രാമില്‍ ഇലക്ട്രോണിന്റെ മാസ്‌ എത്ര? - 9.1 x 10-31 കി.ഗ്രാം

11. വസ്തുക്കളുടെ ഡേറ്റിംഗ്‌ എന്നു പറഞ്ഞാലെന്ത്‌? - കാലപ്പഴക്കം നിര്‍ണ്ണയിക്കല്‍

12. റേഡിയോ ആക്ടീവ്‌ ശോഷണ പ്രവര്‍ത്തനത്തിന്റെ ക്രമമെന്ത്‌? - ഒന്നാമത്തെ ക്രമം

13. ഇലക്ട്രോണുകളുടെ തരംഗ സ്വഭാവം വിശദീകരിച്ചതാര്‌? - സി.ജെ.ഡേവിസണ്‍, എല്‍.എച്ച്‌. ജെര്‍മെര്‍

14. ഏറ്റവും കുറഞ്ഞ തരംഗദൈര്‍ഘ്യമുള്ള വൈദ്യുത കാന്തിക തരംഗമേത്‌? - കോസ്മിക തരംഗങ്ങള്‍

15. റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ആര് - ഹെന്‍ട്രി ബെക്വറല്‍

16. റേഡിയോ ആക്ടിവിറ്റി അളക്കുന്ന ഉപകരണം - ഗീഗർ മുള്ളർ

17. റേഡിയോ ആക്ടിവിറ്റിയുടെ യൂണിറ്റ് - ക്യൂറി/ബെക്വറൽ 

18. കൃത്രിമ റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചതാര് - ഐറിൻ ജൂലിയറ്റ് ക്യൂറിയും, ഫ്രഡറിക് ജൂലിയറ്റ് ക്യൂറിയും

19. പ്ലാങ്കിന്റെ സമവാക്യമെഴുതുക? - E=hv

20. ഒരു ഇലക്ട്രോണിന്റെ ചാർജ്ജ് കുളോം യൂണിറ്റില്‍ പ്രസ്താവിക്കുക? - 1.602 x 10-19 C

21. ഏറ്റവും പ്രവേഗം കൂടിയ കണമേത്‌? - പ്രകാശ കണിക-ഫോട്ടോൺ 

22. ആറ്റത്തിലെ ന്യൂട്രോണുകളും പ്രോട്ടോണുകളും എന്തു പേരിലറിയപ്പെടുന്നു? - ന്യൂക്ലിയോണുകള്‍

23. പിണ്ഡവും ഊർജ്ജവും തമ്മിലുള്ള ബന്ധത്തെക്കുറിക്കുന്ന ഐൻസ്റ്റീന്റെ സമവാക്യമെന്ത്? - E =mc2

24. ഒരു ഫോട്ടോണിന്റെ മാസ്‌ എത്ര? - പൂജ്യം

25. X കിരണങ്ങളുടെ തരംഗദൈര്‍ഘ്യത്തിന്റെ പരിധി എന്ത്? - 0.1 മുതൽ 150 A° വരെ

26. ദൃശ്യ റേഡിയേഷനുകളുടെ തരംഗദൈര്‍ഘയമെന്ത്‌? - 3600 A° മൂതല്‍ 7600 A° വരെ

27. ന്യൂക്ലിയസ്സുകളുടെ സ്ഥിരതയെക്കുറിച്ചുള്ള മെസോൺ സിദ്ധാന്തം (meson theory) അവതരിപ്പിച്ചതാര്? - എച്ച്.യുക്കാവാ

28. ഒരു പ്രിസത്തിൽ കൂടി ധവള രശ്മികടന്നുപോകുമ്പോൾ ഏറ്റവും കൂടുതൽ വ്യതിയാനം സംഭവിക്കുന്ന നിറമേതാണ്? - വയലറ്റ്

29. ഒരു ബീറ്റാകണത്തെ പ്രതിനിധീകരിക്കുന്നതെങ്ങനെ? - -1°e

30. പ്ലാങ്കിന്റെ സ്ഥിരാങ്കത്തിന്റെ മൂല്യമെത്ര? - 6.625 x 10-34 Is

31. λ = h/mv, ഈ സമവാക്യത്തിന്റെ പേരെന്ത്? - ഡീബ്രോളി സമവാക്യം

32. മീറ്റർ പ്രതിസെക്കന്ഡിൽ പ്രകാശത്തിന്റെ പ്രവേഗമെത്ര? - 3 x 108 m/s

33. സൗരയൂഥത്തിന് സമാനമായ ആറ്റം മാതൃക നിർദേശിച്ച ശാസ്ത്രജ്ഞനാര്? - റൂഥർഫോർഡ്

34. അറ്റത്തിൽ ഇലക്ട്രോണുകൾ ന്യൂക്ലിയസ്സിന്റെ അടുത്തേയ്ക്ക് നീങ്ങുമ്പോൾ എന്ത് സംഭവിക്കുന്നു? - ഊർജ്ജം കുറയുന്നു

35. മോളാറിറ്റി എന്നാലെന്ത്? - ഒരു ലിറ്റർ ലായനിയിലെ ലീനത്തിന്റെ മോളിന്റെ എണ്ണം

36. പ്രകൃതി ദത്ത റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ച ശാസ്ത്രജ്ഞന് ആര് - ഹെന്‍ട്രി ബെക്വറല്‍

37. ഒരു കൊളോയ്ഡൽ കണികയുടെ വലിപ്പമെന്ത്? - 10-7 മുതൽ 10-5 സെ. മീ വരെ

38. ഖരാങ്കത്തിന്റെ താഴ്ച അളക്കുന്നതിന് ഉപയോഗിക്കുന്ന തെർമോമീറ്റർ ഏത്? - ബെക്ക്മാൻ തെർമോമീറ്റർ

39. ബഫർ ലായിനി (Buffer Solution) എന്നാലെന്ത്? - PH മൂല്യം സ്ഥിരമായി നില നിറുത്താൻ കഴിവുള്ള ലായിനി

40. ആൽഫാകണത്തിന്റെ ചാർജ്ജ് എത്ര? - +2 യൂണിറ്റ്

41. ന്യൂട്രോണില്ലാത്ത മൂലകമേത്? - ഹൈഡ്രജൻ

42. β (ബീറ്റാ) രശ്മിയിലെ അടിസ്ഥാന കണമേത്? - ഇലക്ട്രോൺ

43. ഹൈഡ്രജന്റെ റേഡിയോ ആക്റ്റീവ് ഐസോടോപ്പിന്റെ പേരെഴുത്തുക? - ട്രിഷിയം

44. ഐസോടോപ്പുകൾ എന്നാലെന്ത്? - ഒരേ അറ്റോമിക സംഖ്യയും വ്യത്യസ്ത മാസ് സംഖ്യയുമുള്ള അറ്റങ്ങൾ

45. ഐസോബാറുകൾ എന്നാലെന്ത്? - ഒരേ മാസ് നമ്പരും വ്യത്യസ്ത അറ്റോമിക സംഖ്യയുള്ള അറ്റങ്ങൾ 

46. ഐസോടോമുകൾ എന്നാലെന്ത്? - ന്യൂട്രോണുകളുടെ എണ്ണം ഒരു പോലെയുള്ള അറ്റങ്ങൾ

47. ഒരു അൽഫാകണത്തെ പ്രതിനിധീകരിക്കുന്നതെങ്ങനെ? - 2He4

Post a Comment

Previous Post Next Post