രവീന്ദ്രനാഥ ടാഗോർ

രവീന്ദ്രനാഥ ടാഗോർ (Rabindranath Tagore)

ജനനം : 1861 മെയ് 7

മരണം : 1941 ഓഗസ്റ്റ് 7


വളരെ ചെറുപ്പത്തിൽത്തന്നെ കവിതകൾ രചിക്കാൻ തുടങ്ങിയ ടാഗോർ ഇംഗ്ലണ്ടിൽ ഒന്നരവർഷത്തോളം സാഹിത്യവും സംഗീതവും അഭ്യസിക്കുന്നതിനായി നീക്കിവെച്ചു. നോവലിസ്റ്റ്, കവി, തത്വചിന്തകൻ, നാടകകൃത്ത്, വിദ്യാഭ്യാസ വിചക്ഷണൻ, സ്വാതന്ത്ര്യസമര സേനാനി എന്നീ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച രവീന്ദ്രനാഥ ടാഗോറാണ് നമ്മുടെ ദേശീയ ഗാനമായ 'ജനഗണമന'യുടെ രചയിതാവ്. അദ്ദേഹത്തിന്റെ ഗീതാഞ്ജലി എന്ന കൃതിക്ക് 1913-ൽ നോബൽ സമ്മാനം ലഭിച്ചു. ടാഗോറിന്റെ ഉൽസർഗ്ഗ, പരിശേഷ്, പത്രപുട്, നവജാതക് എന്നീ കാവ്യങ്ങളും പ്രശസ്തങ്ങളാണ്. 


പശ്ചിമബംഗാളിലെ ബോലെപ്പൂരിൽ അദ്ദേഹം സ്ഥാപിച്ച 'ശാന്തിനികേതൻ' പിന്നീട് വിശ്വഭാരതി സർവ്വകലാശാലയായി അറിയപ്പെട്ടു. ബ്രിട്ടീഷ് സർക്കാർ ടാഗോറിന് 'സർ' പദവി നൽകി ആദരിച്ചുവെങ്കിലും ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് അദ്ദേഹം ആ ബഹുമതി നിരസിച്ചു. ഗാന്ധിജിയുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് രവീന്ദ്രനാഥ ടാഗോർ.


രവീന്ദ്രനാഥ ടാഗോർ ജീവചരിത്രം


ദേവേന്ദ്രനാഥ ടാഗോറിന്റെ 15 മക്കളിൽ പതിനാലാമനായാണ് രവീന്ദ്രനാഥ് ടാഗോർ ജനിക്കുന്നത്. പതിനൊന്നാമത്തെ വയസ്സിൽ ഉപനയനം കഴിഞ്ഞു. ആദ്യ കവിത "അഭിലാഷ്" 1874-ൽ തത്വബോധിനി പത്രികയിൽ പ്രസിദീകരിച്ചു. 'കവികഹിനി' ആദ്യ കവിതാസമാഹാരം 1878-ൽ പ്രസിദ്ധീകരിച്ചു. 1880-ൽ 'വാത്മീകി പ്രതിഭ' എന്ന നാടകത്തിൽ അഭിനയിച്ചു. നോവൽ, ചെറുകഥ, നാടകം, ഗാനസാഹിത്യം എന്നിവയിൽ മികച്ച സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ പ്രസിദ്ധമായ കാവ്യം 'ഗീതാഞ്ജലി' 1910-ൽ ബംഗാളി ഭാഷയിൽ പ്രസിദ്ധീകരിച്ചു. 1912-ൽ ഇംഗ്ലീഷിലേക്ക് ഗീതാഞ്ജലി പരിഭാഷപ്പെടുത്തി. തുടർന്ന് 1913-ൽ ടാഗോറിന്റെ ഗീതാഞ്ജലിക്ക് നോബൽ സമ്മാനം ലഭിച്ചു.


പാശ്ചാത്യ പൗരസ്ത്യ സംസ്കാരങ്ങൾ ചേർന്നുള്ള ഒരു പുതിയ ലോകക്രമം ഉണ്ടാകണമെന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിൽ 'ശാന്തിനികേതൻ' വെസ്റ്റ് ബംഗാളിലെ ബോലെപൂരിൽ സ്ഥാപിച്ചു. പിൽകാലത്ത് ഈ ശാന്തിനികേതനാണ് വിശ്വഭാരതിയായി മാറിയത്. ഗീതാഞ്ജലി, പുരവി, സായംകാലഗാനങ്ങൾ, സോനാർതാരി , വസന്തചക്രം, പുലർകാലഗാനങ്ങൾ എന്നിവ ടാഗോർ കവിതകളാണ്. പ്രസിദ്ധനോവലുകളായ ഗോറാ, രാജാവും രാജ്ഞിയും, റിഷിരാജാ, ബിന്ദോനി, നാശാവശിഷ്ടം, മുക്താര, നൗകാഡുബി എന്നിവ അദ്ദേഹം രചിച്ച നോവലുകളാണ്. കാബൂളിവാല, ശുചിത്ഭാഷൺ എന്നിവ ടാഗോർ രചിച്ച പ്രസിദ്ധ കഥകളാണ്.


ബ്രിട്ടീഷ് ഗവൺമെന്റ് 'സർ' പദവി നൽകി ടാഗോറിനെ ആദരിച്ചു. 1919 ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് സർ പദവി ഉപേക്ഷിച്ചു. ഗാന്ധിജിയെ 'മഹാത്മാ' എന്ന് ആദ്യമായി വിളിച്ചത് ടാഗോറാണ്. 'ഗുരുദേവ്' എന്നാണ് ഗാന്ധിജി ടാഗോറിനെ വിളിക്കുന്നത്. വനമഹോത്സവം ആരംഭിച്ചത് ടാഗോറാണ്. 1941 ഓഗസ്റ്റ് 7-ന് ടാഗോർ അന്തരിച്ചു.


നാൾവഴി


■ 1861 മെയ് 7-ന് കൊൽക്കത്തയിൽ ജനിച്ചു. പിതാവ് മഹർഷി ദേവേന്ദ്രനാഥ ടാഗോർ. മാതാവ് ശാരദാ ദേവി. പ്രമുഖ ബംഗാളി കഥാകൃത്ത് സ്വർണകുമാരി രവീന്ദ്രനാഥ ടാഗോറിന്റെ സഹോദരിയാണ്.


■ 1874-ൽ 'തത്ത്വബോധിനി' എന്ന പത്രികയിൽ പ്രസിദ്ധീകരിച്ച 'അഭിലാഷ്' ആണ് ടാഗോറിന്റെ ആദ്യ പ്രസിദ്ധീകൃത കവിത.


■ 'ഭിഖാരിണി'യാണ് ടാഗോർ ആദ്യമായി എഴുതിയ ചെറുകഥ. കുടുംബപത്രമായ 'ഭാരതി'യിൽ 1877-ൽ ഇത് പ്രകാശിതമായി.


■ ചിന്നപത്ര, സമാപ്തി, കാബൂളിവാല, പൈലാ നമ്പർ എന്നിവ ടാഗോറിന്റെ പ്രശസ്ത ചെറുകഥകളാണ്.


■ 1880-ൽ 'വാത്മീകിപ്രതിഭ' എന്ന നാടകം രചിക്കുകയും അതിൽ വാത്മീകിയായി അഭിനയിക്കുകയും ചെയ്തു. 


■ 1883-ൽ പത്തുവയസ്സുള്ള ഭാവതാരിണിയെ വിവാഹം ചെയ്തു. ഭാവതാരിണിയെന്ന പേര് പിന്നീട് മൃണാളിനി എന്നാക്കി മാറ്റി.


■ 1901-ൽ ശാന്തിനികേതൻ സ്ഥാപിച്ചു. കൊൽക്കത്തയിലെ ജെറാസങ്കോയിലാണ് ടാഗോർ ഭവനം സ്ഥിതിചെയ്യുന്നത്. 


■ 1908-ൽ ശാന്തിനികേതനിൽ സ്ഥിരതാമസമാക്കി.


■ 1911-ലെ കോൺഗ്രസ് സമ്മേളനത്തിൽ ആലപിക്കാനായി രചിച്ച ഗാനമാണ് പിന്നീട് ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന'.


■ 1913-ൽ 'ഗീതാഞ്ജലി' എന്ന കവിതാസമാഹാരത്തിന് നോബൽ സമ്മാനം ലഭിച്ചു.


■ 1919-ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ടാഗോർ 'സർ' സ്ഥാനം ഉപേക്ഷിച്ചു.


■ 1921 ഡിസംബർ 22ന് വിശ്വഭാരതി സർവകലാശാല സ്ഥാപിച്ചു. 1951-ൽ വിശ്വഭാരതി കേന്ദ്ര സർവ്വകലാശാലയായി അംഗീകരിക്കപ്പെട്ടു.


■ 1941 ഓഗസ്റ്റ് ഏഴിനാണ് രവീന്ദ്രനാഥ ടാഗോർ അന്തരിച്ചത്.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. ഇന്ത്യൻ സംസ്കാരം വിദേശരാജ്യങ്ങളിൽ പ്രചരിപ്പിച്ച പ്രമുഖനായ കവി, തത്വചിന്തകൻ. 1913-ൽ നോബൽ സമ്മാനം നേടിയ ഇദ്ദേഹമാണ് ശാന്തിനികേതൻ സ്ഥാപിച്ചത്. ഇദ്ദേഹമാണ് ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങൾ രചിച്ചിരിക്കുന്നത്. 'ഗീതാഞ്ജലി' എന്നത് ഇദ്ദേഹത്തിന്റെ പ്രശസ്ത രചനയാണ്‌. ആരെക്കുറിച്ചാണ് ഇവിടെ ഇങ്ങനെ പറഞ്ഞിരിക്കുന്നത്? - രബീന്ദ്രനാഥ ടാഗോർ


2. അമൃത്സറിൽ നടന്ന ജാലിയൻവാല ബാഗ് കൂട്ടക്കൊലയ്ക്ക് ശേഷം യോദ്ധാസ്ഥാനം പരിത്യജിച്ചത് ആര്? - രബീന്ദ്രനാഥ ടാഗോർ


3. സാഹിത്യത്തിന് നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ കവി - രബീന്ദ്രനാഥ ടാഗോർ


4. ടാഗോർ പ്രധാനമായും ഏതെല്ലാം ഭാഷകളിലാണ് സാഹിത്യ രചന നടത്തിയിരുന്നത് - ബംഗാളിലും ഇംഗ്ലീഷിലും


5. ബംഗാളി സാഹിത്യം അതിന്റെ മഹത്വത്തിന്റെ ഉച്ചകോടിയിലെത്തിയത് എപ്പോഴാണ്? - രബീന്ദ്രനാഥ ടാഗോറിന്റെകാലത്ത്


6. രബീന്ദ്രനാഥ ടാഗോറിന്റെ ഏത് പ്രശസ്ത കൃതിയാണ് അദ്ദേഹത്തിന് ലോക പ്രശസ്തിയും നോബൽ സമ്മാനവും നേടിക്കൊടുത്തത്? - ഗീതാഞ്ജലി, പ്രത്യേകിച്ചും അദ്ദേഹം നടത്തിയ ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷ


7. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തിലെ പ്രസിദ്ധരായ ഇൻഡോ-ആര്യൻ കവികൾ ആരെല്ലാം? - ടൊരു ദത്ത്, സരോജിനി നായിഡു, അരബിന്ദോ, രബീന്ദ്രനാഥ ടാഗോർ മുതലായവർ


8. ഇംഗ്ലീഷ് സാഹിത്യത്തിലും ഇന്ത്യൻ സാഹിത്യത്തിലും അന്തർദ്ദേശീയ തലത്തിൽ അനശ്വര കീർത്തി നേടിയതാരെല്ലാം? - രവീന്ദ്രനാഥ് ടാഗോർ, മഹാത്മാ ഗാന്ധി


9. "മഹാത്മജി ആൻഡ് ദി ഡിപ്രെസ്ഡ് ഹ്യൂമാനിറ്റി"‌യുടെ രചയിതാവ് ആര്? - രവീന്ദ്രനാഥ് ടാഗോർ


10. 'ജന ഗണ മന' എന്ന ഇന്ത്യൻ ദേശീയഗാനത്തിന്റെ കർത്താവാര്? - രവീന്ദ്രനാഥ ടാഗോർ


11. രവീന്ദ്രനാഥ് ടാഗോർ അന്തരിച്ച വർഷമേത് - 1941


12. 'ഹൻഗ്രി സ്റ്റോണിൻ്റെ' കർത്താവാര്? - ടാഗോർ


13. 'ദി പോസ്റ്റ്മാസ്റ്റർ' ആരുടെ പ്രശസ്ത ചെറുകഥയാണ്? - ടാഗോർ


14. 'ഗുരുദേവ്' എന്നറിയപ്പെടുന്നത് - രബീന്ദ്രനാഥ ടാഗോർ


15. സാഹ്യത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യൻ എഴുത്തുകാരൻ - രബീന്ദ്രനാഥ ടാഗോർ 


16. 1913-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയതാര്? - രബീന്ദ്രനാഥ ടാഗോർ


17. ടാഗോറിന്റെ വളരെ പ്രശസ്തമായ ഒരു കൃതി - ഗീതാഞ്ജലി


18. സ്വന്തം നാടകങ്ങളിൽ, പാടിക്കൊണ്ടിരിക്കുന്ന സന്യാസിയെയും അലഞ്ഞുതിരിഞ്ഞു നടക്കുന്ന കവിയെയും അവതരിപ്പിച്ച പ്രശസ്ത ബംഗാളിയാര് - രവീന്ദ്രനാഥ ടാഗോർ


19. നോബൽ സമ്മാനം നേടിയ ആദ്യ ഭാരതീയൻ - ടാഗോർ


20. വിശ്വഭാരതി സർവകലാശാല സ്ഥാപകൻ - ടാഗോർ


21. ടാഗോറിനെ ഗ്രേറ്റ് സെന്റിനൽ എന്ന് വിശേഷിപ്പിച്ചത് - ഗാന്ധിജി


22. ഗാന്ധിജിയെ ആദ്യമായി 'മഹാത്മാവ്' എന്ന് വിളിച്ചത് - ടാഗോർ


23. 'കാലത്തിന്റെ കപോലത്തിലെ കണ്ണുനീർത്തുള്ളി' എന്ന് താജ്മഹാലെ വിശേഷിപ്പിച്ചത് - രബീന്ദ്രനാഥ ടാഗോർ


24. ടാഗോറിന്റെ ഗീതാഞ്ജലി അതേപേരിൽ മലയാളത്തിലേക്ക് തർജ്ജമചെയ്തത് - ജി.ശങ്കരക്കുറുപ്പ്


25. ടാഗോർ, പ്രഭുസ്ഥാനം ഉപേക്ഷിച്ചതിന് കാരണം - ജാലിയൻ വാലാബാഗ് കൂട്ടക്കൊല


26. രബീന്ദ്രനാഥ ടാഗോർ സ്വയം ആവിഷ്കരിച്ച സംഗീത പദ്ധിതി - രവീന്ദ്ര സംഗീതം


27. ദേശ് നായക് എന്ന ബഹുമതി സുഭാഷ് ചന്ദ്രബോസിന് നൽകിയത് - ടാഗോർ


28. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ നോബൽ ജേതാവ് - രവീന്ദ്രനാഥ് ടാഗോർ


29. കൊണാർക് സൂര്യക്ഷേത്രം കണ്ടിട്ട് ഇവിടെ ശിലയുടെ ഭാഷ മനുഷ്യന്റെ ഭാഷയെ മറികടക്കുന്നു എന്ന് പറഞ്ഞത് - ടാഗോർ


30. റിക്കോർഡുകൾ വിൽക്കുന്നതിന് റോയൽറ്റി ലഭിച്ച ആദ്യത്തെ ഇന്ത്യക്കാരൻ - ടാഗോർ


31. ജവാഹർലാൽ നെഹ്‌റുവിനെ ഋതുരാജൻ എന്നുവിശേഷിപ്പിച്ചത് - ടാഗോർ


32. സത്യജിത് റായിയുടെ തീൻ കന്യാ എന്ന ചലച്ചിത്രം ആരുടെ കൃതിയെ ആധാരമാക്കിയുള്ളതാണ് - രവീന്ദ്രനാഥ് ടാഗോർ


33. വിശ്വഭാരതി സർവ്വകലാശാലയ്ക്കുള്ളിൽ ടാഗോറിന്റെ വീടിന്റെ പേര് - ഉത്തരായൻ


34. രവീന്ദ്രനാഥ് ടാഗോർ പ്രവീണനായിരുന്ന വൈദ്യശാസ്ത്രമേഖല - ഹോമിയോപ്പതി


35. ടാഗോറിന്റെ ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് അവതാരിക എഴുതിയ വില്യം ബർട്ടൻ യേറ്റ്സ് ഏത് രാജ്യക്കാരനായിരുന്നു - അയർലൻഡ്


36. ടാഗോറിന്റെ കേരളസന്ദർശന വേളയിൽ അദ്ദേഹത്തെ പ്രകീർത്തിച്ച് കുമാരനാശാൻ രചിച്ച ദിവ്യകോകിലം ആലപിച്ചതാര് - സി.കേശവൻ


37. ഏത് നോബൽ ജേതാവിനാണ് രബീന്ദ്രനാഥ ടാഗോർ പേര് നൽകിയത് - അമർത്യാ സെൻ


38. ടാഗോറിന് നോബൽ സമ്മാനം ഏത് വിഷയത്തിലാണ് കിട്ടിയത് - സാഹിത്യം


39. 'എവിടെ മനസ്സ് ഭയരഹിതമാകുന്നുവോ അവിടെ ശിരസ്സ് ഉന്നതമാകും' - ആരുടെ വാക്കുകൾ? - രവീന്ദ്രനാഥ് ടാഗോർ


40. രവീന്ദ്രനാഥ ടാഗോര് അഭിനയിച്ച സിനിമ ഏത് - വാല്മീകി പ്രതിമ

0 Comments