ഭൗതികശാസ്ത്രം ചരിത്രം

ഭൗതികശാസ്ത്രം ചരിത്രം ചോദ്യങ്ങൾ

1. ദ്രവ്യത്തെ പുതുതായി നിർമ്മിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല എന്ന് നിർദ്ദേശിച്ച സോക്രട്ടീസിനു മുമ്പുള്ള തത്ത്വജ്ഞാനി ആര്? - പാർമെനിഡസ് 

2. താരാപഥം (ഗാലക്‌സി) അകലുന്തോറും വേഗതകൂടുമെന്ന ആശയം അവതരിപ്പിച്ചതാര്? - എഡ്വിൻ ഹബ്ളെ

3. അറ്റോമിക സംഖ്യ എന്ന സങ്കല്പം ആദ്യം അവതരിപ്പിച്ചതാര്? - ഹെൻറി മോസിലി

4. പ്രകാശത്തെ സംബന്ധിക്കുന്ന ശാസ്ത്രതത്ത്വങ്ങൾ 1231-ൽ ആദ്യമായി വിവരിച്ചതാര്? - റോബർട്ട് ഗ്രോസ്സ്ടെസ്റ്റ്

5. 1665-ൽ നടന്ന പ്രധാനപ്പെട്ട സംഭവം എന്ത്? - ന്യൂട്ടന്റെ ഭൂഗുരുത്വാകർഷണ നിയമങ്ങളുടെ കണ്ടുപിടിത്തം

6. 1643-ൽ ദ്രാവകത്തിനു മുകളിൽ ശൂന്യത സൃഷ്ടിച്ച ആദ്യ വ്യക്തിയാര്? - ഇവാൻജലിസ്റ്റ ടോറിസെല്ലി

7. 1786-ൽ ഗോൾഡ് ലീഫ് ഇലക്ട്രോസ്കോപ്പ് നിർമ്മിച്ചതാര്? - എബ്രഹാം ബെന്നെറ്റ്

8. 'പ്രിൻസിപ്പിയ'യ്ക്കു വേണ്ടി തന്റെ ആശയങ്ങൾ എഴുതാൻ ന്യൂട്ടനെ പ്രേരിപ്പിച്ചതാര്? - എഡ്മണ്ട് ഹാലി

9. നീളത്തിന്റെ ഒരു മാനദണ്ഡമായി സ്പെക്ട്രൽ ലൈനുകൾ ഉപയോഗിക്കണമെന്ന് 1829-ൽ ആദ്യമായി നിർദ്ദേശിച്ച ശാസ്ത്രജ്ഞനാര്? - ജാക്വിസ് ബാബിനറ്റ്

10. എല്ലാ അറിവുകളും വെറും തോന്നലുകളാണ് എന്ന് തത്ത്വത്തിൽ എഴുതിച്ചേർത്ത ഓസ്ട്രിയൻ ഊർജ്ജതന്ത്രജ്ഞൻ ആര്? - ഏർണെസ്റ്റ് മാക്

11. ഏതു വർഷത്തിലാണ് ഓട്ടോ വോൺ ഗ്യറിക് ശൂന്യതയെ സംബന്ധിക്കുന്ന മാഗഡീബെർഗ് പരീക്ഷണം നടത്തിയത്? - 1672

12. ന്യൂട്ടന്റെ കണികാസിദ്ധാന്തത്തെ ആദ്യമായി എതിർത്തതാര്? - തോമസ് യംഗ്

13. ഫ്ലയിങ് മെഷീനിന്റെ മാതൃക ആദ്യമായി രൂപകല്പന ചെയ്തതാര്? - ലിയോണാർഡോ ഡാവിഞ്ചി

14. 1749-ൽ കൃതിമകാന്തം ഉണ്ടാക്കാനുള്ള രീതി ആവിഷ്‌ക്കരിച്ചതാര്? - ജോൺ കാന്റൺ

15. ഒരു കീറി മുറിച്ച തവളയിലെ മാംസപേശികളിൽ വൈദ്യുതിയുടെ പ്രഭാവം ലൂഗി ഗാൽവനി ഏതു വർഷമാണ് കണ്ടുപിടിച്ചത്? - 1771

16. ചന്ദ്രൻ ചലിക്കുന്നില്ലെങ്കിൽ ഭൂമിയിൽ പതിക്കുമെന്ന് അനുമാനിച്ച തത്ത്വജ്ഞാനിയാര്? - അനാക്സാഗോറസ്

17. പ്രകാശത്തിന്റെ വേഗത 1675-ൽ നിർണ്ണയിച്ച ഡച്ചുകാരനായ ഊർജ്ജതന്ത്രശാസ്ത്രജ്ഞൻ ആര്? - റോമർ

18. 1800-ൽ സർ. വില്യം ഹെർസ്ചൽ കണ്ടുപിടിച്ചതെന്ത്? - ഇൻഫ്രാ-റെഡ് കിരണങ്ങൾ

19. ജി.എസ്.ഓം, "ഓം നിയമം" ആവിഷ്‌ക്കരിച്ചതെന്ന്? - 1827

20. ഈഥറിന്റെ അസ്ഥിത്വം തെളിയിക്കുന്നതിനുള്ള പരീക്ഷണം എ.മൈക്കൽസണും, ഇ.മോർലിയും കൂടി നടത്തിയതെന്ന്? - 1887

21. 1939-ൽ ചില ചെറിയ കണങ്ങൾക്ക് മീസോൺ എന്ന് നാമകരണം ചെയ്തതാര്? - ഹോമി ജെ.ഭാഭാ

22. സ്വതന്ത്രമായി തൂക്കിയിടുന്ന ഒരു കാന്തം തെക്കുവടക്കുദിശയിൽ നിൽക്കുന്നു എന്ന് കണ്ടുപിടിച്ചതാര്? - റോബർട്ട് നോർമാൻ

23. ഓരോ ശുദ്ധപദാർത്ഥത്തിനും അതിന്റെ സ്വാഭാവികമായ സ്പെക്ട്രം ഉണ്ടായിരിക്കണമെന്ന ആശയം ആദ്യമായി കണ്ടുപിടിച്ചതാര്? - ഗുസ്റ്റവ് കിർച്ചൊഫ്

24. ചലിക്കുന്ന കണികകൾക്ക് തരംഗസ്വഭാവം ഉണ്ടെന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര്? - വിക്ടർ ഡീബ്രോളി

25. പ്രകാശം നിർമ്മിച്ചിരിക്കുന്നത് ഫോട്ടോണുകൾ എന്നറിയപ്പെടുന്ന ഊർജ്ജ പായ്ക്കറ്റുകളാലാണ് എന്ന് നിർദ്ദേശിച്ചതാര്? - ആൽബർട്ട് ഐൻസ്റ്റീൻ

26. ഒരു പെൻഡുലത്തിന്റെ ആന്തോളനസമയം അതിന്റെ ആയതിയെ ആശ്രയിക്കുന്നില്ല എന്ന് ആദ്യം ചിന്തിച്ചതാര്? - ഗലീലിയോ

27. 1752-ൽ ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ പ്രസിദ്ധമായ ഒരു പരീക്ഷണം പട്ടം ഉപയോഗിച്ചു നടത്തി. അതിൽ നിന്ന് എന്തു മനസ്സിലാക്കാം? - മിന്നൽ ഒരു രൂപത്തിലുള്ള വൈദ്യുതിയാണ്

28. ദ്രവ്യവും ഊർജ്ജവും പരസ്പരം മാറ്റാമെന്ന് നിർദ്ദേശിച്ചതാര്? - ആൽബർട്ട് ഐൻസ്റ്റീൻ

29. പെൻഡുലത്തിന്റെ ക്രമമായ ആന്തോളനം കൃത്യമായ സമയ നിർണയത്തിന് ഉപയോഗിക്കാം എന്ന് നിർദ്ദേശിച്ചതാര്? - ഗലീലിയോ ഗലീലി

Post a Comment

Previous Post Next Post