ഓക്സിജൻ കുടുംബം

ഓക്സിജൻ കുടുംബം (ഓക്സിജൻ, സൾഫർ, സെലീനിയം, ടെലൂറിയം, പൊളോണിയം)

ആവർത്തിക്കുന്ന ചോദ്യങ്ങൾ 


1. പൊളോണിയം കണ്ടുപിടിച്ചതാര്? - മാഡം ക്യൂറി


2. ഒലിയം ഏത് പദാർത്ഥമാണ്? - ഫ്യൂമിംഗ് സൾഫ്യൂറിക് ആസിഡ് (H2S2O7)


3. ഓക്സിജന്റെ വിവിധ രൂപങ്ങളേവ? - O2, O3


4. സൾഫർ തന്മാത്രയിൽ എത്ര ആറ്റമുണ്ട്? - 8


5. മാർഷൽസ്‌ ആസിഡ് എന്നറിയപ്പെടുന്ന പദാർത്ഥമേത്? - പെർ ഡൈസൾഫ്യൂറിക് ആസിഡ് (H2S2O8)


6. കാറോസ് ആസിഡ് ഏത് പദാർത്ഥമാണ്? - പെർമോണോ സൾഫ്യൂറിക് ആസിഡ് (H2SO5)


7. റോംബിക് സൾഫറിന്റെ തന്മാത്രാവാക്യമെന്ത് - S8


8. കാർബൺ ഡൈ സൾഫൈഡിൽ ലയിക്കാത്ത സൾഫറിന്റെ രൂപാന്തരമേത്? - പ്ലാസ്റ്റിക് സൾഫർ


9. സൾഫർ വായുവിൽ കത്തുമ്പോൾ എന്തുണ്ടാകുന്നു? - സൾഫർ ഡയോക്‌സൈഡ് (SO2)


10. ആന്റി ക്ലോറായി ഉപയോഗിക്കുന്ന പദാർത്ഥമേത്? - SO2


11. സൾഫർ ഡയോക്‌സൈഡിന്റെ ബ്ലീച്ചിങ് പ്രവർത്തനത്തിനെന്തു പറയുന്നു? - സൾഫൈറ്റേഷൻ


12. ഓക്സിജൻ കുടുംബത്തിലെ ആയുർ ദൈർഘ്യം കുറഞ്ഞ മൂലകത്തിന്റെ പേരെന്ത്? - പൊളോണിയം


13. കോപ്പറും സൾഫറും കൂടി ചൂടാക്കിയാൽ ലഭിക്കുന്ന പദാർത്ഥമേത്? - കോപ്പർ സൾഫൈഡ്


14. ഫ്ലൂറിൻ കഴിഞ്ഞാൽ ഏറ്റവും ശക്തികൂടിയ ഓക്സീകാരിയേത്? - ഓക്സിജൻ


15. ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകത്തിന്റെ പേരെഴുത്തുക? - ഹൈഡ്രജൻ സൾഫൈഡ്


16. സൾഫ്യൂറിക് ആസിഡിന്റെ ലവണങ്ങളേതെല്ലാം? - സൾഫേറ്റും ബൈസൾഫേറ്റും


17. ഓക്സിജൻ കുടുംബത്തിലെ ഉപലോഹമേത്? - ടെലൂറിയം


18. ഓക്സിജൻ കുടുംബത്തിലെ അംഗങ്ങളേവ? - ഓക്സിജൻ, സൾഫർ, സെലീനിയം, ടെലൂറിയം, പൊളോണിയം


19. സൾഫറിന്റെ രൂപാന്തരങ്ങളിൽ സാധാരണ ഊഷ്മാവിൽ സ്ഥിരതയുള്ള രൂപാന്തരമേത്? - റോംബിക് സൾഫർ


20. പ്രിസ്മാറ്റിക് സൾഫർ സ്ഥിരതയുള്ളതായിരിക്കുന്നത് എപ്പോഴാണ്? - ഊഷ്മാവ് 95.5 ഡിഗ്രി സെൽഷ്യസിൽ കൂടുതലായിരിക്കുമ്പോൾ


21. സൾഫർ ഡയോക്‌സൈഡ് ജലത്തിൽ ലയിക്കുമ്പോൾ ലഭിക്കുന്ന ലായിനിയുടെ പേരെന്ത്? - സൾഫ്യൂറസ് ആസിഡ് (H2SO3)


22. ഓക്സിജന്റെ പ്രധാന ഗുണങ്ങളേവ? - കൂടിയ ഇലക്ട്രോനെഗറ്റിവിറ്റി, ഓക്സീകരണാവസ്ഥ-2, രൂപാന്തരത്വം പ്രദർശിപ്പിക്കുന്നു


23. ബ്രൗൺ റിങ് ടെസ്റ്റിനുവേണ്ട രാസ പദാർത്ഥങ്ങളേതെല്ലാം? - ഗാഢസൾഫ്യൂറിക് ആസിഡും ഫെറസ് സൾഫേറ്റും

0 Comments