നൈട്രജൻ കുടുംബം

നൈട്രജൻ കുടുംബം (നൈട്രജൻ, ഫോസ്ഫറസ്, ആഴ്‌സെനിക്, ആന്റിമണി, ബിസ്മത്ത്)

1. ഓർത്തോ ഫോസ്ഫോറിക് ആസിഡ് ഏത് പദാർത്ഥമാണ്? - H3PO4

2. കാൽസ്യം ഫോസ്‌ഫേറ്റിന്റെ രാസസൂത്രമെഴുതുക - Ca3(PO4)2

3. റിയാൽഗർ എന്താണ്? - ആഴ്‌സെനിക് ഡൈ സൾഫൈഡ് (As4S4)

4. ഷിലേസ്ഗ്രീൻ എന്താണ് - കുപ്രിക് ആഴ്സെനൈറ്റ് (CuHAsO3)

5. നൈട്രജൻ കുടുംബത്തിലെ അലോഹങ്ങളേതെല്ലാം? - നൈട്രജനും ഫോസ്ഫറസ്സും 

6. ഫോസ്ഫീൻ രാസപരമായി ഏതു പദാർത്ഥമാണ്? - ഫോസ്ഫറസിന്റെ ഹൈഡ്രൈഡ് (PH3)

7. ഓസ്വാൾഡ് പ്രക്രിയ എന്തിനുപയോഗിക്കുന്നു? - അമോണിയയെ നൈട്രിക് ആസിഡായി ഓക്സീകരിക്കാൻ 

8. ഫോസ്ഫറസ് സൂക്ഷിക്കുന്നതെങ്ങനെ? - ജലത്തിനടിയിൽ 

9. യൂറിയയുടെ തന്മാത്രവാക്യമെന്ത്? - NH2CONH2

10. ആഴ്‌സെനിക് വിഷം കണ്ടുപിടിക്കുന്നതിനുള്ള ടെസ്റ്റിന്റെ പേരെന്ത്? - മാർഷ് ടെസ്റ്റ് 

11. ഫ്യൂമിംഗ് നൈട്രിക് അസിഡിൽ എത്ര ശതമാനം നൈട്രിക് ആസിഡ് ഉണ്ട്? - 98%

12. കാൽസ്യം സയനമൈഡിന്റെ രാസസൂത്രമെഴുതുക? - CaCN2

13. അഞ്ചാം ഗ്രൂപ്പ് മൂലകങ്ങൾ അവയുടെ സംയുക്തങ്ങളിൽ പ്രദർശിപ്പിക്കുന്ന ഏറ്റവും ഉയർന്ന ഓക്സീകരണാവസ്ഥ എത്ര? - +5 

14. ചെമ്പുചീളുകൾ ഗാഢനൈട്രിക് ആസിഡുമായി പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന വാതകമേത്? - നൈട്രജൻ ഡയോക്‌സൈഡ്

15. മാംഗനീസ് വളരെ നേർപ്പിച്ച തണുത്ത നൈട്രിക് ആസിഡുമായി പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന വാതകമേത്? - ഹൈഡ്രജൻ 

16. 1:1 നൈട്രിക് ആസിഡും ചെമ്പു ചീളുകളും തമ്മിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകമേത്? - നൈട്രിക് ഓക്‌സൈഡ് 

17. ചുവപ്പ് കലർന്ന തവിട്ട് നിറമുള്ള നൈട്രജന്റെ ഓക്‌സൈഡ് ഏതാണ്? - നൈട്രജൻ ഡയോക്‌സൈഡ് 

18. കാൽസ്യം ഫോസ്‌ഫൈഡിന്റെ രാസസൂത്രമെന്ത്? - Ca3O2

19. തീപ്പെട്ടിക്കൂടിന്റെ വശങ്ങളിൽ പുരട്ടാനുപയോഗിക്കുന്ന മിശ്രിതത്തിലെ പ്രധാനഘടകമേത് - ചുവന്ന ഫോസ്ഫറസ്

20. അഞ്ചാം ഗ്രൂപ്പിലെ മൂലകങ്ങളിൽ ആന്റിമണിയേക്കാൾ ലോഹ സ്വഭാവം പ്രദർശിപ്പിക്കുന്ന മൂലകമേത്? - ബിസ്മത്ത്

21. ഫോസ്ഫറസ് ക്ലോറിനുമായി യോജിക്കുമ്പോൾ എന്ത് ലഭിക്കുന്നു - ഫോസ്ഫറസ് ട്രൈക്ലോറൈഡ് 

22. കാൽസ്യം നൈട്രൈഡിന്റെ രാസസൂത്രമെന്ത് - Ca3N2

23. അമോണിയയുടെ വ്യവസായികോല്പാദനത്തിൽ ഉപയോഗിക്കുന്ന ഉൽപ്രേരകമേത്? - ഇരുമ്പ്

24. വായുവിന്റെ അധോമുഖാദേശം മുഖേന ശേഖരിക്കുന്ന ഒരു വാതകത്തിന്റെ പേരെഴുത്തുക? - അമോണിയ

25. അമോണിയം ഹൈഡ്രോക്‌സൈഡിന്റെ തന്മാത്രാവാക്യമെന്ത് - NH4OH

26. ആവർത്തനപ്പട്ടികയിലെ അഞ്ചാം ഗ്രൂപ്പിലെ ഏറ്റവും ചെറിയ മൂലകമേത് - നൈട്രജൻ 

27. ഒരു ലായിനി നൈട്രേറ്റാണോ എന്നു തിരിച്ചറിയുന്നതിന് ഉപയോഗിക്കുന്ന ടെസ്റ്റ് ഏത്? - ബ്രൗൺറിങ് ടെസ്റ്റ്  

28. നൈട്രജൻ അടങ്ങിയ ഒരു സ്പോടകവസ്തുവിന്റെ പേരെഴുത്തുക? - ട്രൈ നൈട്രോ ടൊളുവിൻ (ടി.എൻ.ടി)/ ഗൺകോട്ടൺ 

29. വെള്ള ഫോസ്ഫറസ്സിനു ഏതു പദാർത്ഥത്തിന്റെ ഗന്ധമാണുള്ളത്? - വെളുത്തുള്ളിയുടെ

30. സോഡിയം നൈട്രേറ്റ് ഗാഢസൾഫ്യൂരിക് ആസിഡ് ചേർത്ത് ചൂടാക്കിയാൽ ലഭിക്കുന്ന ആസിഡിന്റെ പേരെന്ത്? - നൈട്രിക് ആസിഡ് 

31. ഫോസ്ഫറസ് അടങ്ങിയിട്ടുള്ള ഒരു ലോഹസങ്കരത്തിന്റെ പേരെഴുത്തുക - ഫോസ്‌ഫർ ബ്രോൺസ് 

32. ചെടികൾക്ക് നൈട്രജനും ഫോസ്ഫറസും നൽകുന്ന വളമേത്? - അമോണിയം ഫോസ്‌ഫേറ്റ്

33. ലൂനാർ കാസ്റ്റിക്കിന്റെ രാസനാമമെന്ത് - സിൽവർ നൈട്രേറ്റ്

34. സോഡിയം നൈട്രേറ്റിന്റെ സാധാരണനാമമെന്ത് - ചിലിസാൾട്ട് പീറ്റർ 

35. ദ്രാവക അമോണിയയുടെ രസവാക്യമെന്ത് - NH3

36. അമോണിയാവാതകം ഈർപ്പരഹിതമാക്കുന്നതിനുപയോഗിക്കുന്ന പദാർത്ഥമേത് - ക്വിക്ക് ലൈം (CaO)

37. അന്തരീക്ഷവായുവിൽ എത്ര ശതമാനം നൈട്രജനുണ്ട് - 78%

38. സാൽ അമോണിയാക് എന്ന പേരിൽ അറിയപ്പെടുന്ന പദാർത്ഥമേത് - അമോണിയം ക്ലോറൈഡ് 

39. വെള്ള ഫോസ്ഫറസിനെ ലയിപ്പിക്കാൻ കഴിവുള്ള ലായകമേത്? - കാർബൺ ഡൈ സൾഫൈഡ്

Post a Comment

Previous Post Next Post