മുഗള്‍ സാമ്രാജ്യം

മുഗള്‍ സാമ്രാജ്യം

ബാബര്‍ മുതല്‍ ബഹദൂര്‍ഷാ സഫര്‍ വരെ നീണ്ട മുഗള്‍വംശം മുന്നൂറു കൊല്ലത്തോളം ഭാരതം ഭരിച്ചു. ധീരന്മാരും ക്രൂരന്മാരും സൂത്രശാലികളുമൊക്കെ മുഗള്‍ച്ചക്രവര്‍ത്തിമാരിലൂണ്ട്‌. അക്ബറെപ്പോലെ മഹാന്മാരും!

ഏഷ്യന്‍ രാജ്യങ്ങളെ വിറപ്പിച്ച തിമൂറിന്റെയും ചെങ്കിസ്ഖാന്റെയും  പിന്‍മുറക്കാരനാണ്‌ ബാബര്‍. ഫര്‍ഗാനയുടെ ഭരണാധിപനായിരിക്കെ, അന്നത്തെ ഡല്‍ഹി സുല്‍ത്താനായിരുന്ന ഇബ്രാഹിം ലോദിയെ നേരിടാന്‍ ലോദിയുടെ അമ്മാവന്‍ ആലംഖാന്‍ ബാബറുടെ സഹായം തേടി. അങ്ങനെ ബാബ൪ ഇന്ത്യയിലെത്തി. ഒന്നാം പാനിപ്പത്ത്‌ യുദ്ധം നടന്നു. ആ യുദ്ധത്തില്‍ ബാബര്‍ ജയിച്ചു. ഡല്‍ഹിയും ആഗ്രയും ബാബറുടെ കീഴിലായി. മുഗള്‍ ഭരണത്തിന്റെ തുടക്കമായിരുന്നു അത്‌. വൈകാതെ അയല്‍രാജ്യങ്ങള്‍ പലതും കീഴടക്കി, വടക്കേ ഇന്ത്യയിലെ പ്രധാന ഭരണാധികാരിയായി മാറി. ആഗ്ര ബാബറുടെ തലസ്ഥാനമായി. 

1530-ല്‍ ബാബര്‍ മരിച്ചു. ബാബറുടെ മൂത്ത പുത്രന്‍ ഹുമയൂണ്‍ ചക്രവര്‍ത്തിയായി. സംസ്ക്കാരസമ്പന്നനായിരുന്നെങ്കിലും കരുത്തനായ ഭരണാധികാരിയായിരുന്നില്ല അദ്ദേഹം. അധികാരത്തിനുവേണ്ടി ബന്ധുക്കളില്‍ ചിലര്‍ ചതിക്കുക കൂടിചെയ്തതോടെ പലപ്പോഴും അധികാരം നഷ്ടപ്പെട്ട്‌ അലയേണ്ടി വന്നു അദ്ദേഹത്തിന്‌. ഗ്രന്ഥശാലയിലെ കോണിപ്പടിയില്‍ കാല്‍തെറ്റി വീണ്‌ അദ്ദേഹം മരിച്ചു.

ഹുമയൂണിന്റെ പുത്രനായിരുന്നു അക്ബര്‍. മുഗള്‍വംശത്തിന്റെ അഭിമാനമായ അക്ബര്‍, ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ ഭരണാധികാരികളിലൊരാളാണ്‌. പതിമൂന്നാം വയസില്‍ അക്ബര്‍ ഭരണം ഏറ്റെടുത്തു. രണ്ടാം പാനിപ്പത്ത്‌ യുദ്ധത്തില്‍ ഹേമുവിനെ തോല്‍പിച്ചതോടെ അക്ബര്‍ ശ്രദ്ധേയനായി മാറി. അക്ബറുടെ പടയോട്ടത്തില്‍ നിരവധി രാജാക്കന്മാര്‍ മുട്ടുമടക്കി. അംബറിലേയും ചിറ്റോറിലേയും രാജാക്കന്മാര്‍ കീഴടങ്ങി. രാജ്യങ്ങള്‍ ഒന്നൊന്നായി അദ്ദേഹം വെട്ടിപ്പിടിച്ചു. യുദ്ധത്തില്‍ മാത്രമല്ല, ഭരണത്തിലും അദ്ദേഹം സമര്‍ഥനായിരുന്നു. നീതിമാനായ ഭരണാധികാരിയായ അദ്ദേഹം കലാകാരന്മാര്‍ക്കും പണ്ഡിതന്മാര്‍ക്കും പ്രോത്സാഹനം നല്‍കി. എല്ലാ മതക്കാരേയും ഒരുപോലെ സ്നേഹിച്ച ആ മഹാനായ ഭരണാധികാരി “ദിന്‍ ഇലാഹി” എന്ന മതം സ്ഥാപിക്കുകയും ചെയ്തു.

അക്ബറുടെ മൂന്നാമത്തെ പുത്രനായ സലിം വില്ലാളിവീരനായിരുന്നു. അക്ബറിനു ശേഷം സലീം ചക്രവര്‍ത്തിയായി. അദ്ദേഹം ജഹാംഗീര്‍ എന്ന പേര്‍ സ്വീകരിച്ചു. വിശ്വവിജയി എന്നാണ്‌ ആ പേരിനര്‍ഥം. നല്ല ഭരണാധികാരിയും ചിത്രകാരനും സംഗീതാസ്വാദകനുമായിരുന്നു അദ്ദേഹം. അധികാരത്തിനു വേണ്ടി പുത്രന്മാര്‍ തമ്മില്‍ പോരാടുന്നതു കണ്ടുകൊണ്ട്‌ ജഹാംഗീര്‍ അന്തൃശ്വാസം വലിച്ചു. ജഹാംഗീറിനു ശേഷം ചക്രവര്‍ത്തി പദത്തിനു വേണ്ടി നടന്ന പോരാട്ടത്തില്‍ സഹോദരനായ ഷെഹറിയാറിനെ പരാജയപ്പെടുത്തി ഷാജഹാന്‍ ചക്രവര്‍ത്തിയായി. ഖുറം എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്‌. നല്ല ഭരണാധിപനായിരുന്നു ഷാജഹാന്‍. എന്നാല്‍ പത്നിയായ മുംതാസിന്റെ മരണം ഷാജഹാനെ വല്ലാതെ തളര്‍ത്തി. മുംതാസിന്റെ ഓര്‍മയ്ക്ക്‌ ഷാജഹാന്‍ ആഗ്രയില്‍ പണി കഴിപ്പിച്ച സ്മാരകമാണ്‌ താജ്മഹല്‍, അവസാനകാലത്ത്‌ പുത്രനായ ഔറംഗസീബിന്റെ തടവില്‍ കിടന്നാണ്‌ അദ്ദേഹം അന്തൃശ്വാസം വലിച്ചത്‌.

ഷാജഹാന്റെ പിന്‍ഗാമിയായ ഔറംഗസീബാണ്‌ മുഗള്‍വംശത്തിലെ അവസാന പ്രബലന്‍. കരുത്തനായ ഭരണാധികാരിയായിരുന്നെങ്കിലും പ്രജകളുടെ സ്‌നേഹം നേടാന്‍  അദ്ദേഹത്തിനായില്ല. കലാകാരന്മാരെയെല്ലാം അദ്ദേഹം കൊട്ടാരത്തില്‍ നിന്നു പുറത്താക്കി. ഔറംഗസീബിനു ശേഷം സ്ഥാനമേറ്റപതിനൊന്നു ചക്രവര്‍ത്തിമാരില്‍ ആര്‍ക്കും സാമ്രാജ്യം ശക്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ മൂന്നര നൂറ്റാണ്ടു നീണ്ട മുഗള്‍വംശത്തിന്റെ ഭരണം സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യശക്തിക്കു മുന്നില്‍ എന്നന്നേക്കുമായി അസ്തമിച്ചു. മൂന്നാം പാനിപ്പത്ത്‌ യുദ്ധത്തിനു ശേഷം മുഗള്‍ ചക്രവര്‍ത്തിയായ ഷാ ആലം രണ്ടാമന്‍ ഇംഗ്ലീഷുകാരുടെ പെന്‍ഷന്‍കാരനായി. 1857-ല്‍ ശിപായിലഹളയ്ക്കു നേതൃത്വം കൊടുത്തതിനാല്‍ ബഹദൂര്‍ ഷാ സഫറിനെ ബ്രിട്ടീഷുകാര്‍ നാടുകടത്തുകയും ചെയ്തു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. മുഗള്‍ സാമ്രാജ്യത്തിലെ ചഗതൈ ആരുടെ രണ്ടാമത്തെ മകനായിരുന്നു? - ചെങ്കിസ്‌ ഖാന്റെ

2. ഇബ്രാഹിം ലോദിയെ ആക്രമിക്കുന്നതിന്‌ ബാബറുമായി കൂടിയാലോചന നടത്തിയത്‌ ആര്‌? - ദൗലത്ത്‌ ഖാന്‍

3, ഏത്‌ യുദ്ധത്തിനു ശേഷമാണ്‌ ബാബര്‍ ഡല്‍ഹിയും ആഗ്രയും കിഴടക്കിയത്‌? - ഒന്നാം പാനിപ്പട്ട്‌ യുദ്ധത്തിനു ശേഷം

4. ബാബറിനോട്‌ യുദ്ധം ചെയ്യുന്നതിന്‌ ഏതെല്ലാം സാമ്രാജ്യങ്ങളിലെ ഭരണാധികാരികള്‍ റാണാ സംഗയുമായി കൂട്ടുകെട്ട്‌ ഉണ്ടാക്കി? - മാര്‍വാര്‍, ആംബര്‍, ഗ്വാളിയര്‍, ആജ്മീര്‍, ചണ്ടേരി

5. 1529-ല്‍ ബാബര്‍ സാമ്രാജ്യത്തിന്റെ കിഴക്കേ അറ്റത്തെ അതിര്‍ത്തി എവിടെ ആയിരുന്നു? - പാറ്റ്നയില്‍

6. ബാബര്‍ ഗദ്യവും പദ്യവും രചിച്ചത്‌ ഏത്‌ ഭാഷയില്‍? - തുര്‍ക്കിയില്‍

7. “അറിയാവുന്ന ലോകത്തിലെ അതിശയകരമായ സ്ഥലം” എന്ന്‌ വിശേഷിപ്പിച്ച സ്ഥലം ഏത്‌” - കാബൂള്‍

8. ഇന്‍ഡ്യയില്‍ മുഗള്‍ സാമാജ്യത്തിന്‌ തുടക്കം കുറിച്ച യുദ്ധം ഏത്‌? - രണ്ടാം പാനിപ്പട്ട്‌ യുദ്ധം

9. ബാബര്‍ മരിച്ചത്‌ ആഗ്രയിലും, ഇബ്രാഹിം ലോദി പാനിപ്പട്ടിലും.ഹുമയൂണ്‍ ഡല്‍ഹിയിലും, എന്നാല്‍ ഷേർ ഷാ മരിച്ചത്‌ എവിടെ വച്ചാണ്‌? - കലിംഗറില്‍

10. ഷേർ ഷാ ഏതെല്ലാം സ്ഥലങ്ങളില്‍ വച്ച്‌ മുഗളരുമായി യുദ്ധം ചെയ്തു? കനൗജിലും ചൗന്‍സയിലും

11. മുഗളർ ആദ്യമായി അഫ്ഘാന്‍കാരോട്‌ പരാജയപ്പെട്ടത്‌ എവിടെ വച്ച്‌ നടന്ന യുദ്ധത്തിലാണ്‌? - ചൗന്‍സയില്‍

12. 1539-ല്‍ ഷേർ ഷാ സാമ്രാജ്യത്തിന്റെ പടിഞ്ഞാറേ അറ്റത്തെ അതിര്‍ത്തി എവിടെ ആയിരുന്നു? - കനൗജിൽ

13. “ഷേർ ഷായുടെ പ്രശസ്തിയില്‍ വീണ പാട്‌" എന്ന്‌ അറിയപ്പെട്ട സൈനിക മുന്നേറ്റം ഏത്‌? - റൈസിനിലെ പുരന്‍മലിന്‌ എതിരായ നീക്കം

14. ഹുമയൂണ്‍ ആർക്കെല്ലാം എതിരായി സൈനിക നീക്കങ്ങള്‍ നടത്തി? - കലിഞ്ജര്‍, സുൽത്താൻ മുഹമ്മദ്‌ ലോദി (ദൗരാ യുദ്ധം), ഷേർ ഷാ (പുനാറില്‍), ബഹദൂര്‍ ഷാ (മാന്‍ഡസര്‍)

15. ഷേർ ഷാ എവിടുത്തേക്കെല്ലാം സൈനിക നീക്കങ്ങള്‍ നടത്തി? - ബംഗാൾ, മാള്‍വ, റൈസിൻ, മാര്‍വാര്‍

16. മുഗളരെ പരാജയപ്പെടുത്തിയ ആദൃത്തെ അഫ്ഘാന്‍കാരന്‍ ആര്‌? - ദൗലത്ത്‌ ഖാന്‍ ലോദി

17. അഫ്ഘാന്‍കാരെ ഹുമയൂണ്‍ ആദ്യമായി പരാജയപ്പെടുത്തിയത്‌ ഏത്‌ യുദ്ധത്തില്‍? - ദൗരാ യുദ്ധത്തില്‍

18. കുതന്ത്രങ്ങള്‍ ഉപയോഗിച്ച്‌ ഷേർ ഷാ ഏത്‌ സാമ്രാജ്യത്തെ പരാജയപ്പെടുത്തി? - മാര്‍വാറിനെ

19. ട്രാഡി ബെഗ്‌ എന്ന മുഗള്‍ ഗവര്‍ണ്ണറെ ആരുടെ ആജ്ഞ അനുസരിച്ച് കൊല ചെയ്തു? - ബൈറാം ഖാന്റെ

20. മെക്കയിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ കൊലചെയ്യപ്പെട്ട മുഗള്‍ പ്രഭു ആര്‌? - ബൈറാം ഖാന്‍

21. 1576 എപ്രിലില്‍ നടന്ന ഹല്‍ഡിഗട്ടി യുദ്ധം ആരെല്ലാം തമ്മില്‍ ആയിരുന്നു? - മേവാറും മുഗള്‍ സാമ്രാജ്യവും

22. ചിറ്റൂര്‍ ഉപരോധിച്ച ആദ്യത്തെ മുഗള ഭരണാധികാരി ആര്‌? - അക്ബർ

23. മുഗളര്‍ നിയമിച്ച ബംഗാളിലെ ആദ്യത്തെ ഗവര്‍ണ്ണര്‍ ആര്‌? - മുസാഫര്‍ ഖാന്‍ തര്‍ബതി

24. യുദ്ധത്തിലൂടെയല്ലാതെ മുഗള്‍ അധീനതയില്‍പ്പെടുത്തിയ പ്രദേശം ഏത്‌? - ഖണ്ഡഹാര്‍

25. അക്ബറും സലിം രാജകുമാരനും തമ്മിലുള്ള ഒത്തുതീര്‍പ്പിന്‌ മദ്ധ്യസ്ഥത വഹിച്ചതാര്‌? - സുല്‍ത്താന സലീമ ബീഗം

26. “ഇബാദത്ത്‌ ഖാന" നിര്‍മ്മിച്ചത്‌ എവിടെ? - ഫത്തേപ്പൂര്‍ സിക്രിയില്‍

27. തുടര്‍ച്ചയായി സ്വയം നീതി പുലര്‍ത്തിയതാര്‌? - ജഹാംഗീര്‍

28. “ഘഷ്ബി' എന്ന സംജ്ഞകൊണ്ട്‌ ഉദ്ദേശിച്ചിരുന്നതെന്ത്‌? - ബലം പ്രയോഗിച്ച്‌ വസ്തു കീഴടക്കല്‍

29. ഗുരു അര്‍ജൻ സിംഗിന്‌ മരണശിക്ഷ നല്‍കിയ മുഗള്‍ ചക്രവർത്തി ആര്‌ - ജഹാംഗീര്‍

30. ജഹാംഗീറിന്റെ ഏത്‌ മകനാണ്‌ രണ്ടാനമ്മയുടെ മകളെ വിവാഹം കഴിച്ചത്‌? -  ഷഹ്റ്യര്‍ രാജകുമാരന്‍

31. മെഹറുന്നിസയുടെ അറിയപ്പെട്ടിരുന്ന പേരെന്ത്‌? - നൂര്‍ജഹാന്‍

32. “ബാര്‍ഗിരി ഗിരി” എന്ന സംജ്ഞകൊണ്ട്‌ ഉദ്ദേശിച്ചിരുന്നതെന്ത്‌ - ഗെറില്ലായുദ്ധം

33. ഏത്‌ മുഗള്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്താണ്‌ പേര്‍ഷ്യയിലെ ചക്രവര്‍ത്തി ഖണ്ഡഹാര്‍ കൈക്കലാക്കിയത്‌? - ജഹാംഗീറിന്റെ

34. സൗഹാർദ്ദപരമായി മേവാര്‍ അധീനതയിലാക്കിയ മുഗള്‍ ചക്രവര്‍ത്തിയാര്‌? - ജഹാംഗീര്‍

35. പീതാവിനെതിരായി വിപ്ലവം ഉണ്ടാക്കുകയും പിതാവിന്റെ മരണംവരെ അനുരഞ്ജനത്തിന്‌ തയ്യാറാകാതിരിക്കുകയും ചെയ്ത മുഗള്‍ ചക്രവര്‍ത്തി ആര്‌? - ഔറംഗസേബ്

36. യുദ്ധത്തിലൂടെയല്ലാതെ ഖണഡഹാര്‍ കൈവശപ്പെടുത്തിയ മുഗള്‍ ചക്രവര്‍ത്തിയാര്‌? - അക്ബര്‍

37. ജഹാംഗീര്‍ ഏത്‌ മതത്തിന്റെ ചിത്രങ്ങള്‍ക്ക്‌ കൂടുതല്‍ വിലകല്പിച്ചു - ക്രിസ്തു മതത്തിന്റെ

38. ഖുറാം രാജകുമാരന്‍ ഏത്‌ യുദ്ധം ജയിച്ചപ്പോള്‍ ജഹാംഗീര്‍ ചക്രവര്‍ത്തിയ്ക്ക്‌ ഷാജഹാന്‍ എന്ന പേര്‌ നല്‍കി? - അഹമ്മദ്‌ നഗര്‍ യുദ്ധം

39. ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ ആജ്ഞ അനുസരിച്ച്‌ ഖുറാം രാജകുമാരനെ പരാജയപ്പെടുത്തിയത്‌ ആര്‌? - പര്‍വെസ്‌ രാജകുമാരന്‍

40. 1623-ല്‍ ബലോച്പൂറില്‍ വച്ച്‌ നടന്ന യുദ്ധത്തില്‍ ഷാജഹാനെ പരാജയപ്പെടുത്തിയ മഹബത്ത്‌ ഖാന്‍ ആരായിരുന്നു? - അഫ്ഘാന്‍കാരൻ

41. അക്ബറിന്റെ ഏത്‌ സൈനിക നീക്കത്തെയാണ്‌ എതിര്‍പക്ഷത്തെ രാജ്ഞി നയിച്ചത്‌? - ഗര്‍ഹ്‌ കതംഗയിലെ

42. ആരുടെ ഭരണകാലത്താണ്‌ വടക്ക് കിഴക്കന്‍ പഞ്ചാബിലുള്ള കംഗ്ര കോട്ട പിടിച്ചടക്കിയത്‌? - ജഹാംഗിറിന്റെ

43. ഖുസ്രു രാജകുമാരന്‍ ഏത്‌ പ്രദേശത്ത്‌ വിപ്ലവം സൃഷ്ടിച്ചു? - പഞ്ചാബില്‍

44. അബ്ദുള്‍ ഫസലിനെ വധിച്ചതാര്‌? - ഒരു ഹിന്ദു

45. ചിറ്റൂര്‍ ദേവാലയത്തില്‍ നിന്ന്‌ പെരുമ്പറ മുതലായവ ആഗ്രയിലേയ്ക്ക്‌ നീക്കം ചെയ്തത്‌ എത്‌ മുഗള്‍ ഭരണാധികാരിയാണ്‌? - അക്ബര്‍

46. ഏത്‌ മുഗള്‍ ചക്രവര്‍ത്തിയ്ക്ക്‌ എതിരായി ആംബറിലെ ഭരണാധികാരി യുദ്ധം ചെയ്തു? - ബാബറിന്‌

47. അച്ചടക്കം കണക്കിലെടുത്ത്‌ സൈനികരുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ ഉദ്യോഗസ്ഥരോട്‌ ആജ്ഞാപിച്ച ചക്രവര്‍ത്തി ആര്‌? - ഷേർ ഷാ

48. ബാബറിന്റെ മരണത്തിന്‌ കാരണമെന്ത്‌? - മകന്‌ വേണ്ടിയുള്ള ത്യാഗം

49, അക്ബറിന്റെ മരണത്തിന്‌ കാരണമെന്ത്‌? - അതിസാരം

50. ഷേർ ഷായുടെ മരണത്തിന്‌ കാരണമെന്ത്‌? - വെടിമരുന്ന്‌ സ്ഫോടനം

51. ഹുമയൂണിന്റെ മരണത്തിന്‌ കാരണമെന്ത്‌? - പടിയിറങ്ങുമ്പോള്‍ ഉണ്ടായ അപകടം

52. ബംഗാളില്‍ പ്രവിശ്യകളുടെ ഭരണത്തിന്‌ സൈനിക ചട്ടത്തില്‍ മാറ്റം വരുത്തിയത്‌ ആര്‌? - ഷേർ ഷാ

53. ജഹാംഗീറിന്റെ മരണത്തിനു ശേഷം ഏതെല്ലാം മുഗള്‍ രാജകുമാരന്മാര്‍ അധികാരികളായി? - ഖുറാം, ഷഹ്റ്യര്‍

54. ഔറംഗസേബ്‌ രാജകുമാരനായിരിക്കുമ്പോള്‍ ആര്‍ക്കെതിരായ യുദ്ധമാണ്‌ ആദ്യമായി ജയിച്ചത്‌? - ഗോള്‍ക്കൊണ്ടയ്ക്ക്‌ എതിരായ യുദ്ധം

55. തീര്‍ത്ഥയാത്രാ നികുതി ആദ്യമായി ഏര്‍പ്പെടുത്തിയത്‌ ആര്‌? - ഷാജഹാന്‍

56. ഔറംഗസേബിന്റേയും മുറാദിന്റേയും സൈന്യങ്ങള്‍, രാജാ ഇസ്വന്ത്‌ സിംഗിന്റേയും ഖാസിം ഖാന്റേയും നേതൃത്വത്തിലുള്ള സൈന്യവുമായി ഏറ്റുമുട്ടിയ യുദ്ധത്തിന്റെ പേരെന്ത്‌? - ധര്‍മ്മാത്ത്‌ യുദ്ധം

57. ദാരയും ഔറംഗസേബും തമ്മില്‍ നടന്ന യുദ്ധത്തിന്റെ പേരെന്ത്‌? - സമുഗര്‍ഹ്‌ യുദ്ധം 

58. ഷൂജയും സുലൈമാന്‍ സുകോഹും തമ്മില്‍ നടന്ന യുദ്ധത്തിന്റെ പേരെന്ത്‌? - ബനാറസ്സ്‌ യുദ്ധം

59. ഷൂജയും ഔറംഗസേബും തമ്മില്‍ നടന്ന യുദ്ധത്തിന്റെ പേരെന്ത്‌? -  ക്വജ്വഹ്‌ യുദ്ധം

60. ആണ്‍മക്കളെ മരണം വരെ ജയിലിലടച്ച മുഗള്‍ ചക്രവര്‍ത്തിയാര്‌? - അക്‌ബര്‍

61. പൊതുജനസേവനം മോശമായത്‌ ആരുടെ ഭരണകാലം മുതലാണ്‌? - ജഹാംഗീറിന്റെ

62. സംഗ്രാമത്തില്‍ നടന്ന യുദ്ധത്തില്‍ മുഗളരെ പരാജയപ്പെടുത്തിയ സിക്കുകാരുടെ നേതാവ്‌ ആരായിരുന്നു? - ഗുരു ഹരി ഗോവിന്ദ്

63. ഗുരു രാംദാസിന്‌ ഭൂമി അനുവദിച്ചു കൊടുത്ത ചക്രവര്‍ത്തിയാര്‌? - അക്ബര്‍

64. മുഗള്‍ സൈന്യത്തിന്റെ ഏത്‌ വിഭാഗത്തിന്‌ രൊക്കം പണം നല്‍കിയിരുന്നു? - പീരങ്കി പട്ടാളത്തിന്

65. മുഗള്‍ സാമ്രാജ്യത്തില്‍ പകരക്കാരന്റെ സ്ഥാനം വഹിച്ചിരുന്ന ചക്രവര്‍ത്തി ആര്‌? - ദവാര്‍ ബക്ഷ്‌ രാജകുമാരന്‍

66. മുഗള്‍ സാമ്രാജ്യത്തില്‍ “ക്രോറികളുടെ' ചുമതല എന്തായിരുന്നു? - ഭരണകൂടത്തിന്റെ വരുമാനം പിരിക്കുകയും കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുകയും

67. മുഗള്‍ സാമ്രാജ്യത്തില്‍ ഭൂമി അളന്നു തിട്ടപ്പെടുത്തിയിരുന്നവര്‍ ഏതു പേരില്‍ അറിയപ്പെട്ടിരുന്നു? - കർകുന്‍മാര്‍

68. മുഗള്‍ കാലഘട്ടത്തില്‍ കണക്കെഴുത്തുകാരന്‍ ഏതു പേരില്‍ അറിയപ്പെട്ടിരുന്നു? - ബിതിക്ചി

69. മുഗള്‍ കാലഘട്ടത്തില്‍ ഖജാന്‍ജി ഏതു പേരില്‍ അറിയപ്പെട്ടിരുന്നു? - പോത്ദര്‍

70. അക്ബറിന്റെ “ക്രോറി” സമ്പ്രദായം ഏതെല്ലാം പ്രദേശങ്ങളില്‍ പ്രയോജനപ്പെടുത്തിയിരുന്നില്ല? - ഗുജറാത്ത്‌, ബീഹാര്‍, ബംഗാള്‍

71. 1580-ല്‍ ടോഡര്‍മാളിന്‌ കൊടുത്ത പദവി ഏത്‌? - ദിവാന്‍

72. ടോഡര്‍മാളിന്റെ ക്രമീകരണം ഏതെല്ലാം പ്രദേശങ്ങളില്‍ നടപ്പിലാക്കി? - ഡക്കാണില്‍, ഉത്തരേന്ത്യയില്‍, ഗുജറാത്തില്‍

73. മുഗള്‍ സാമ്രാജ്യത്തില്‍ നിന്ന്‌ ഏത്‌ ലോഹമാണ്‌ പുറത്തേയ്ക്ക്‌ കൊണ്ടുപോകുവാന്‍ വ്യാപാരികളെ അനുവദിക്കാതിരുന്നത്‌? - വെള്ളി

74. “ഷുഹ്റത്‌-ഐ-ആം' എന്ന സംജ്ഞകൊണ്ട്‌ ഉദ്ദേശിച്ചിരുന്നതെന്ത്‌? - പൊതുജനക്ഷേമ വകുപ്പ്

75. ഏത്‌ മുഗള്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്താണ്‌ ഇന്‍ഡ്യയില്‍ പുകയില ഉപയോഗത്തില്‍ കൊണ്ടുവന്നത്‌? - ജഹാംഗിറിന്റെ

76. “ഷാ ബുലന്ദ്‌ ഇക്ബാല്‍' എന്ന പേര്‌ നേടിയതാര്‌? - ദാരാ ഷികോ

77. സതാഗോണില്‍ പോര്‍ച്ചുഗീസുകാര്‍ താവളമടിച്ചത്‌ ആരുടെ ഒത്താശയോടെയാണ്‌? - അക്ബറിന്റെ

78. ഷാജഹാന്‍ രോഗശയ്യയില്‍ ആയപ്പോള്‍ ഷൂജ രാജകുമാരനും മുറാദ്‌ രാജകുമാരനും ഏതെല്ലാം സ്ഥലങ്ങളിലെ ചക്രവര്‍ത്തിമാരായി? - രാജ്മഹളിലേയും അഹമ്മദാബാദിലേയും

79. ഏതെല്ലാം ചക്രവര്‍ത്തിമാര്‍ 'സതി' നിരോധിച്ചു? - അക്ബര്‍, ഔറംഗസേബ്

80. മതപരമായ കപ്പം ശേഖരിച്ചിരുന്ന സിക്ക്‌ പ്രതിനിധികള്‍ ഏതു പേരില്‍ അറിയപ്പെട്ടിരുന്നു? - മസ്‌നന്ദ്മാര്‍

81. "ഇന്ത്യയിൽ നിര്‍മ്മിക്കുന്ന സാധനങ്ങള്‍ ഇന്ത്യയക്കാര്‍ക്ക്"‌ എന്ന സിദ്ധാന്തം പ്രാവര്‍ത്തികമാക്കിയത്‌ ഏത്‌ മുഗള്‍ ചക്രവർത്തിയാണ്‌? - അക്ബര്‍

82. പുതിയ നിയമം രൂപീകരിച്ചത്‌ ഏതെല്ലാം മുഗള്‍ ചക്രവര്‍ത്തിമാരാണ്‌? - ജഹാംഗീര്‍, ഔറംഗസേബ്‌

83. ഉത്കൃഷ്ടമായ രീതിയില്‍ പിടിച്ചടക്കപ്പെട്ട കോട്ടകള്‍ ഏതെല്ലാം? - കലിഞ്ജര്‍ കോട്ട, അസിര്‍ഗാര്‍ കോട്ട, ഗോള്‍ക്കൊണ്ട കോട്ട

84. ഔറംഗസേബിന്റെ താല്പര്യത്തില്‍ രചിച്ച ഏക ഗ്രന്ഥം ഏത്‌? - ഫത്വ-ഐ-ആലംഗിരി

85. മുഗള്‍ പ്രവിശ്യയിലെ സര്‍വ്വസൈന്യാധിപന്‍ ആരായിരുന്നു? - പ്രവിശ്യയുടെ ഗവര്‍ണ്ണര്‍

86. “ജിതാല്‍" എന്തിന്റെ പേര്‌ ആയിരുന്നു? - വെള്ളി നാണയത്തിന്റെ

87. ഇന്‍ഡ്യയില്‍ ബുദ്ധമതം നിലനിന്നിരുന്ന കാലഘട്ടത്തിലെ മാതൃകയോട്‌ സാമ്യമുള്ള മുഗള്‍ വാസ്തുശില്പങ്ങള്‍ ഏതെല്ലാം? - പഞ്ച്‌മഹാള്‍, അക്ബറിന്റെ ശവകുടീരം

88. ചിത്രകലയെ പ്രോത്സാഹിപ്പിച്ചിരുന്ന മുഗള്‍ ചക്രവര്‍ത്തിയാര്‌? - അക്ബര്‍

89. ചിത്രരചനയില്‍ പ്രാവീണ്യം നേടിയിരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിച്ചിരുന്ന മുഗള്‍ ചക്രവര്‍ത്തിയാര്‌? - ജഹാംഗീര്‍

90. ഷേര്‍ഷാ നിര്‍മ്മിച്ച പള്ളി ഏത്‌? - ഖില്‍അ-ഐ കുഹ്ന മസ്ജിദ്

91. ഹുമയൂണ്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്ന വിഷയങ്ങല്‍ ഏതെല്ലാം? - ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം

92. അക്ബര്‍ എവിടെയെല്ലാം കോളേജുകള്‍ സ്ഥാപിച്ചു? - ഫത്തേപ്പൂര്‍ സിക്രിയിലും ആഗ്രയിലും

93. വായനശാല ആരംഭിച്ചത്‌ ഏത്‌ ചക്രവര്‍ത്തിയാണ്‌? - ഹുമയൂണ്‍

94. മദ്രസകളില്‍ ഹിന്ദുക്കള്‍ക്ക്‌ വിദ്യാഭ്യാസം ഏര്‍പ്പെടുത്തിയ മുഗള്‍ ചക്രവര്‍ത്തി ആര്? - അക്ബർ

95. ഇന്‍ഡ്യയില്‍ പള്ളികളും മറ്റും നിര്‍മ്മിക്കുന്നതിന്‌ അല്‍ബാനിയയിലെ വാസ്തുശില്പി സിനനിനെ ഏര്‍പ്പാട്‌ ചെയ്തത്‌ ഏത്‌ മുഗള്‍ ചക്രവര്‍ത്തിയാണ്‌? - ബാബര്‍

96. മുഗള്‍ കാലഘട്ടത്തില്‍ ഇന്‍ഡ്യയില്‍ നിന്ന്‌ കയറ്റി അയച്ചിരുന്നതെന്തെല്ലാം? - പരുത്തി, പട്ടുതുണി, വെടിയുപ്പ്‌

97. വിവാഹത്തിന്‌ മുമ്പ്‌ വധുവിന്റേയും വരന്റേയും, അവരുടെ രക്ഷകര്‍ത്താക്കളുടേയും സമ്മതത്തെപ്പറ്റി അന്വേഷിച്ചിരുന്നത്‌ ഏത്‌ മുഗള്‍ ഭരണാധികാരിയാണ്‌? - അക്ബര്‍

98. പ്രജകളുടെ പരാതികള്‍ നേരിട്ട്‌ ചക്രവര്‍ത്തിയെ ഏല്‍പ്പിക്കുന്നതിന്‌ അനുവാദം കൊടുത്തിരുന്ന മുഗള്‍ഭരണാധികാരികള്‍ ആരെല്ലാം? - അക്ബര്‍, ജഹാംഗീര്‍

99. സാധാരണക്കാരെ ദഹിപ്പിച്ചിരുന്ന ശവപ്പറമ്പില്‍ ദഹിപ്പിച്ചത്‌ ഏത്‌ മുഗള്‍ ചക്രവര്‍ത്തിയുടെ ശവശരീമാണ്‌? - ദാരാ ഷികോവിന്റെ

100. സുലൈമാന്‍ ഷികോവിനേയും മുഹമ്മദ്‌ രാജകുമാരനേയും പീഡിപ്പിച്ച്‌ കൊന്ന മുഗള്‍ ചക്രവര്‍ത്തി ആര്‌? - ഔറംഗസേബ്‌

Post a Comment

Previous Post Next Post