ഗണിത ശാസ്ത്രജ്ഞർ

ലോക ഗണിത ശാസ്ത്രജ്ഞർ

1. 'കാര്‍ട്ടീഷന്‍ അക്ഷങ്ങള്‍' എന്ന ആശയം ആരുടെ കണ്ടെത്തലാണ്‌? - റെണേ ഡസ്‌കാര്‍ട്ടസ്


2. കോണിക വിഭാഗം കണ്ടുപിടിച്ചതാര്‌? - മെനെചിമസ്‌


3. ഭിന്നസംഖ്യകളുടെ ആശയം ആരുടെ സംഭാവനയാണ്‌? - ബെനോയിട്ട്‌ മാന്‍ഡേല്‍ ബ്രോട്ട്


4. π2 ഒരു അഭാജ്യസംഖ്യയാണെന്ന്‌ ആരാണ്‌ തെളിയിച്ചത്‌? - അഡ്രീൻ-മറീ-ലജെന്‍ഡര്‍


5. സ്ഥിതിവിവരശാസ്ത്രത്തിന്റെ പിതാവെന്ന്‌ അത്രത്തോളം പ്രസിദ്ധി നേടിയിട്ടില്ലാത്തതാരാണ്‌? - ജോൺ ഗ്രൗന്റ


6. ത്രികോണത്തിന്റെ “ഐസോഗണിക്‌ സെന്റര്‍" ആരാണ്‌ കണ്ടുപിടിച്ചത്‌? - ഇവാന്‍ജലിസ്റ്റാ ടോറിസെലി


7. “ഗണിതശാസ്ത്രത്തിലെ ഒരു സിദ്ധാന്തവും വ്യക്തമായി വിശദീകരിക്കത്തക്കതല്ല. പൂര്‍ണ്ണമോ സംഗതമോ അല്ല". ഈ “അപൂര്‍ണ്ണ സിദ്ധാന്തം" ആരുടെ കണ്ടുപിടിത്തമാണ്‌? - കുര്‍ട്ട്‌ ഗോഡല്‍


8. ബിസിനസ്സിനും യുദ്ധത്തിനും ഒക്കെ സഹായകമായിട്ടുള്ള സിദ്ധാന്തത്തിന്റെ ആവിഷ്ക്കര്‍ത്താവാരാണ്‌? - ജോണ്‍ വോന്‍ന്യുമാന്‍


9. ട്രാന്‍സെന്‍ഡന്റല്‍ സംഖ്യകളുടെ സാന്നിദ്ധ്യം ആരാണ്‌ തെളിയിച്ചത്‌? - ജോസഫ്‌ ലിയോവില്ലെ


10. പൈതഗോറിയന്‍ സിദ്ധാന്തം മറ്റൊരു രീതിയില്‍ തെളിയിച്ചതാര്‌ - ഭാസ്‌ക്കരന്‍ II


11. ഗണിതശാസ്ത്രാധിഷ്ഠിതമായ ഭൗതികശാസ്ത്രത്തിന്‌ ആരാണ്‌ രൂപംകൊടുത്തത്‌? - ഡാനിയേല്‍ ബര്‍നൊലി


12. അനന്തതാശാസ്ത്രത്തിന്‌ ആരാണ്‌ രൂപം നല്‍കിയത്‌? - ജോർജ് കാന്റര്‍


13. ഒരു ഗണിതശാസ്ത്രപ്രശ്‌നം നിര്‍ദ്ധാരണം ചെയ്യുന്നതിനായി ഒരു ഭൂഗോളപദ്ധതി സമര്‍പ്പിച്ചതാരാണ്‌? - ജോർജ് പോളിയ


14. 'ഇന്റഗ്രല്‍ കാല്‍ക്കുലസ്സിന്‌' രൂപം നല്‍കിയതാര്‌? - ഫ്രാന്‍സസ്‌കോ ബോനോവെന്‍ചുറ കാവാലേറി


15.  അതിശീഘ്ര  കണക്കുകൂട്ടലിനുതകുന്ന ലോഗരിതത്തിന്റെ ഉപജ്ഞാതാവാര്‌? - ജോണ്‍ നേപ്പിയര്‍


16. “സ്‌ളൈഡ്റൂള്‍' കണ്ടുപിടിച്ചതാര്‌? - വില്യം ഔട്ടേര്‍ഡ്‌


17. സമപാര്‍ശ്വ ത്രികോണത്തിന്റെ വിസ്തീര്‍ണ്ണം കണ്ടുപിടിക്കാന്‍ തത്വാവിഷ്ക്കരണം നടത്തിയതാര്‌? - ആര്യഭടന്‍


18. ജി.എച്ച്‌. ലെബനിസ്‌ ആണ്‌ കാല്‍ക്കുലസ്സിന്‌ രൂപം നല്‍കിയത്‌. എന്നാല്‍ അദ്ദേഹത്തിന്റെ സമകാലികനായ മറ്റൊരു പ്രശസ്ത ശാസ്ത്രജ്ഞനും ഏകദേശം അതേ സമയത്ത്‌ കാല്‍ക്കുലസ്സിന്‌ രൂപം നല്‍കുകയുണ്ടായി ആരാണദ്ദേഹം? - ഐസക്‌ ന്യൂട്ടണ്‍


19. ചക്രീയ ചതുര്‍ഭുജത്തിന്റെ വിസ്തീര്‍ണ്ണത്തിന്‌ വശങ്ങളെയും അര്‍ദ്ധപരിധിയെയും ആസ്പദമാക്കി സിദ്ധാന്തം ആവിഷ്ക്കരിച്ചതാര്? - ബ്രഹ്മഗുപ്തന്‍


20. സൂപ്പര്‍ എലിപ്സിന്റെ ഉപജ്ഞാതാവ്‌ ആര്‌? - പീറ്റ്‌ ഹീന്‍


21. ചെസ്സ്‌ കളിക്കുന്ന മെഷീന്‍ കണ്ടുപിടിച്ചതാര്‌? - എല്‍.ടോര്‍സി ക്വാവേഡോ


22. 'ക്വാട്ടര്‍നിയന്‍സ്‌' ആരാണ്‌ കണ്ടുപിടിച്ചത്‌? - വില്യം ആര്‍.ഹാമില്‍ട്ടണ്‍


23. “വിവരണാത്മകമായ ജ്യാമിതിയശാസ്ത്രം" ആരാണ്‌ കണ്ടുപിടിച്ചത്‌? - ഗാസ്പാർഡ്‌ മോന്‍ഗേ


24. “മാത്തമാറ്റിക്കല്‍ തിയറി ഓഫ്‌ ഇന്‍ഫര്‍മേഷന്‍' ആരാണ്‌ രൂപകല്പന ചെയ്തത്‌? - ക്ലാഡ്‌ ഷാനന്‍


25. ത്രികോണമിതിയ്ക്ക്‌ രൂപം നല്‍കിയത്‌ ആരാണെന്നാണ്‌ കരുതപ്പെടുന്നത്‌? - ഹിപ്പാര്‍കസ്‌


26. മെട്രിക്‌ ബീജഗണിതത്തിന്‌ ആരാണ്‌ അടിത്തറപാകിയത്‌? - ആര്‍തര്‍ കെയ്ലി 


27. അളവും ദിശയുമുള്ള പരിമാണവിശകലനശാസ്ത്രം (വെക്ടര്‍ അനാലിസിസ്‌) എന്ന വിഷയം ആരാണ്‌ കണ്ടെത്തിയത്‌? - ജോസിയ വില്ലാര്‍ഡ്‌ ഗിബ്ബ്സ്


28. ഏകദങ്ങളുടെ വിശകലനത്തിന്‌ ആരാണ്‌ രൂപം നല്‍കിയത്‌? - തോമസ്‌ ബെയ്‌സ്‌


29. ആധുനിക സംഖ്യാസിദ്ധാന്തത്തിന്റെ ആവിഷ്ക്കര്‍ത്താവ്‌ ആരാണ്‌? - പിയര്‍ ഡി ഫെര്‍മാറ്റ്‌


30. “പ്രൊജക്ടീവ്‌ ജ്യോമെട്രി" എന്ന വിഷയം കണ്ടെത്തിയതാരാണ്‌? - ജെറാര്‍ഡ്‌ ഡെസാര്‍ഗുസ്


31. “കാല്‍ക്കുലസ്‌” എന്ന ഗണിതശാസ്ത്രവിഭാഗം കണ്ടുപിടിക്കുന്നതിനുമുമ്പുതന്നെ അതിനെ ജ്യാമിതീയ രീതിയില്‍ മറ്റൊരാള്‍ അടിത്തറപാകിയിരുന്നു. ആരാണിദ്ദേഹം? - ഐസക്‌ ബാറോ


32. റെനി ഡസ്‌കാര്‍ട്ടസിയും പിയര്‍ ഡി പര്‍മാറ്റിയും ഈ വിഷയത്തിന്റെ സ്ഥാപക പിതാക്കന്മാരെന്നറിയപ്പെടുന്നു. ഏതാണീ വിഷയം? - വിശകലന ജ്യാമിതീയ ശാസ്ത്രം


33. ആധുനിക വിശകലന ശാസ്ത്രത്തിന്റെ സ്ഥാപകപിതാവാര്‌? - അഗസ്റ്റിന്‍ കാഷി


34. സാദ്ധ്യതശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കളായി ഈ രണ്ട്‌ ഗണിത ശാസ്ത്രജ്ഞരെയും കരുതപ്പെടുന്നു. ആരാണീവര്‍? - പിയര്‍ ഡി ഫെര്‍മാറ്റും ബ്ലെയിസ് പാസ്‌ക്കലും


35. ലോജിസ്റ്റിക്‌ സ്‌കൂള്‍ ഓഫ്‌ മാത്തമാറ്റിക്സിന്റെ സ്ഥാപകന്‍ ആരാണ്? - ജി.ഡബ്ലിയു.ലെയ്ബനീസ്


36. ഫോർമലിസ്റ്റ് സ്കൂൾ ഓഫ് മാത്തമാറ്റിക്സിന്റെ സ്ഥാപക പിതാവാര്? - ഡേവിഡ് ഹിൽബർട്ട്


37. ഇൻറ്റ്യൂഷനിസ്റ്റ് സ്കൂൾ ഓഫ് മാത്തമാറ്റിക്സിന്റെ സ്ഥാപകനാര്? - എൽ.ഇ.ജെ.ബ്രൂവർ


38. ഏത് ഗണിതശാസ്ത്രജ്ഞനാണ് ഒറ്റച്ചക്ര ഉന്തുവണ്ടിക്ക് രൂപം നൽകിയത്? - ബ്ലെയിസ് പാസ്കൽ

0 Comments