ജിദ്ദു കൃഷ്ണമൂർത്തി

ജിദ്ദു കൃഷ്ണമൂർത്തി ജീവചരിത്രം (Jiddu Krishnamurti)

ജനനം: 1895 മെയ് 11 

മരണം: 1986 ഫെബ്രുവരി 17 


1895 മെയ് 12 ന് ജനനം. സദാസമയം ചിന്തിക്കുന്ന സ്വഭാവമുണ്ടായിരുന്ന അദ്ദേഹം പ്രൈമറി സ്കൂൾ പഠന കാലയളവിൽ തന്നെ അധ്യാപകരോട് ധാരാളം സംശയം ചോദിക്കുന്ന സ്വഭാവക്കാരനായിരുന്നു. ചിറ്റൂരിലെ മദനപ്പള്ളിക്കാരനായിരുന്ന അദ്ദേഹം തന്റെ അമ്മയുടെ വിയോഗത്തെ തുടർന്ന് പന്ത്രണ്ടാമത്തെ വയസ്സിൽ ചെന്നൈയിലെ അടയാറിലേക്ക് താമസം മാറ്റി. തിയോസഫിക്കൽ സൊസൈറ്റിയിലൂടെ ആനി ബസന്റിനെ പരിചയപ്പെട്ടു. ആ പരിചയം അദ്ദേഹത്തിന്റെ ജീവിതത്തിന് ഒരു പുതിയ വഴിത്തിരിവായി. അവർ ജിദ്ദുവിനെ 'ഓർഡർ ഓഫ് സ്റ്റാർ ഇൻ ഈസ്റ്റ് "ന്റെ അധ്യക്ഷനായി നിയമിച്ചു. 1929 വരെ അതിൽ തുടർന്നു. പിന്നീട് അദ്ദേഹം സ്വന്തമായ മാർഗത്തിൽ സഞ്ചരിച്ചു. സ്വന്തം ജീവിതാനുഭവങ്ങളിലൂടെയാണ് അദ്ദേഹം തന്റെ ദർശനം രൂപപ്പെടുത്തിയത്. 


മനുഷ്യനെ മനുഷ്യനാക്കുന്ന ഘടകങ്ങളായ സത്യം, പരസ്പരസ്നേഹം, പ്രയത്നം കൂടാതെ ഓരോ മനുഷ്യന്റെയും പ്രയാണം പരമമായ സത്യത്തിലേക്കുള്ളതാണെന്നും അദ്ദേഹം പഠിപ്പിച്ചു. കൃഷ്ണന്റെയും, ബുദ്ധന്റെയും, ക്രിസ്തുവിന്റെയും, നബിയുടെയും തത്വങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ സദസ്സിനെ പ്രകമ്പനം കൊള്ളിച്ചു. സ്വയം നന്നാകണം, ഞാനെന്നഭാവം വെടിയൽ എന്നിവയാണദ്ദേഹത്തിന്റെ പ്രചാരണ വിഷയങ്ങൾ. പ്രശസ്തനായ വാഗ്മിയും ദാർശികനുമായിരുന്ന അദ്ദേഹം പ്രസംഗങ്ങൾ നടത്തി പ്രേക്ഷകരെ ആവേശം കൊള്ളിച്ചിരുന്നു. ഏവർക്കും സമാധാനപരമായ ജീവിതം വേണം എന്നാഗ്രഹിച്ച അദ്ദേഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്കൂളുകൾ സ്ഥാപിച്ചു. വിദ്യാഭ്യാസവും ജീവിതമൂല്യങ്ങളും, മാറ്റത്തിന്റെ ആവശ്യം എന്നിങ്ങനെയുള്ള ഗ്രന്ഥങ്ങൾ രചിച്ചു. പാശ്ചാത്യ - പൗരസ്ത്യ തത്വങ്ങൾ കൂട്ടിയിണക്കിയതായിരുന്നു അദ്ദേഹത്തിന്റെ ദർശനങ്ങൾ. അവിവാഹിതനായ അദ്ദേഹം അമേരിക്കയിൽ സ്ഥിരതാമസക്കാരനായിരുന്നു. 1986 ഫെബ്രുവരി 17 ന് അദ്ദേഹം അന്തരിച്ചു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ 


1. ജിദ്ദു കൃഷ്ണമൂർത്തി ആരായിരുന്നു? - ഇന്ത്യൻ തത്ത്വചിന്തകൻ 


2. ജിദ്ദു കൃഷ്ണമൂർത്തി ജനിച്ചതെപ്പോഴായിരുന്നു - 1895 മെയ് 11 


3. കൃഷ്ണമൂർത്തിയുടെ ജന്മസ്ഥലം എവിടെയായിരുന്നു? - തമിഴ്‌നാട്ടിൽ ചിറ്റൂരിലെ മദനപ്പള്ളി ഗ്രാമത്തിൽ 


4. വളരെ വ്യത്യസ്തമായ ഒരു തത്ത്വശാസ്ത്രത്തിന്റെ വക്താവ് എന്ന നിലയിൽ ലോകവ്യാപകമായി ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഇന്ത്യൻ തത്ത്വചിന്തകൻ ആര്? - ജിദ്ദു കൃഷ്ണമൂർത്തി


5. കൃഷ്ണമൂർത്തിയുടെ ജീവിതകാലഘട്ടം എപ്പോഴായിരുന്നു? - 1895 - 1986 

0 Comments