ഹാലൊജൻ കുടുംബം

ഹാലൊജൻ കുടുംബം (ഫ്ലൂറിൻ, ക്ലോറിൻ, ബ്രോമിൻ, അയോഡിൻ, അസ്റ്റാറ്റിൻ)

ആവർത്തിക്കുന്ന ചോദ്യങ്ങൾ 


1. SF- ന്റെ ജ്യോമെട്രി എന്ത്? - ഒക്ടാഹെഡ്രൽ


2. സിന്തറ്റിക് ഹാലൊജൻ ഏതു മൂലകമാണ്? - അസ്റ്റാറ്റിൻ


3. പെർക്ലോറിക് ആസിഡിന്റെ രാസസൂത്രമെന്ത്? - HClO4


4. ജലത്തിൽ ലയിക്കുന്ന സിൽവർ ഹാലൈഡിന്റെ പേരെഴുതുക? - സിൽവർ ഫ്ലൂറൈഡ്


5. ക്രയോലൈറ്റിന്റെ രാസഘടനയെന്ത്? - Na3AlF6


6. ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന ലവണത്തിന്റെ പേരെഴുതുക? - സിൽവർ അയോഡൈഡ്


7. ഏറ്റവും കൂടുതൽ ഇലക്ട്രോനെഗറ്റിവിറ്റി ഉള്ള ഹാലൊജൻ ഏത്? - ഫ്ലൂറിൻ


8. ഡി.ഡി.ടി എന്താണ്? - ഡൈക്ലോറോ ഡൈ ഫീനൈൽ ട്രൈക്ലോറോ ഈഥേൻ (കീടനാശിനി)


9. ഇന്റർ ഹാലൊജൻ സംയുക്തമെന്താണ് - ഒരു ഹാലൊജൻ മറ്റൊരു ഹാലൊജനുമായി ചേർന്നുണ്ടാകുന്ന സംയുക്തം


10. യൂക്ലോറിൻ എന്താണ് - Cl2, ClO2 എന്നിവയുടെ വാതക മിശ്രിതം


11. ഫെറസ് ഓക്‌സൈഡും ഹൈഡ്രോക്ലോറിക് ആസിഡും തമ്മിലുള്ള പ്രവർത്തണമെന്ത്? - ഫെറസ്ക്ലോറൈഡ് ലവണവും ജലവും ഉണ്ടാകുന്നു


12. ഏറ്റവും ശക്തിയേറിയ ഓക്സീകാരിയായ ഹാലജനേത്? - ഫ്ലൂറിൻ


13. ബി.എച്ച്.സി എന്നാലേത് പദാർത്ഥമാണ്? - ബെൻസീൻ ഹെക്‌സാക്ലോറൈഡ്


14. ഫോസ്ജീൻറെ രാസസൂത്രമെഴുതുക? - CoCl2


15. -1 ഓക്സീകരണാവസ്ഥ മാത്രം പ്രദർശിപ്പിക്കുന്ന ഹാലജനേത്? - ഫ്ലൂറിൻ


16. ലോഹ സ്വഭാവം കാണിക്കുന്ന ഹാലൊജൻ ഏത്? - അസ്റ്റാറ്റിൻ


17. ഒരു ഹാലൊജൻറെ ബാഹ്യതമഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണമെത്ര? - 7


18. കടൽ പായലിൽ ഏകദേശം 5% കാണപ്പെടുന്ന ഹാലൊജൻ ഏത്? - അയോഡിൻ


19. ഗാഢഹൈഡ്രോക്ലോറിക് ആസിഡ് പൊട്ടാസ്യം പെർമാംഗനേറ്റുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകമേത്? - ക്ലോറിൻ


20. ഹാലൊജനുകളിൽ ഏറ്റവും ചെറിയ ആറ്റം ഏതിനാണ്? - ഫ്ലൂറിൻ


21. ഹാലൊജനുകൾ സാധാരണ പ്രദർശിപ്പിക്കാറുള്ള ഓക്സീകരണാവസ്ഥ ഏത്? - -1


22. സിങ്കും ഗാഢഹൈഡ്രോക്ലോറിക് ആസിഡും തമ്മിൽ പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകമേത്? - ഹൈഡ്രജൻ


23. ക്ലോറിനുമായി നേരിട്ട് സംയോജിക്കുന്ന വാതകമേത്? - ഹൈഡ്രജൻ


24. സിൽവർ നൈട്രേറ്റ് ലായനിയും സോഡിയം ക്ലോറൈഡ് ലായനിയും തമ്മിൽ കലർത്തുമ്പോൾ കിട്ടുന്ന വെളുത്ത അവക്ഷിപ്തം ഏത് പദാർത്ഥമാണ്? - സിൽവർ ക്ലോറൈഡ്


25. ക്ലോറിൻ വാതകം ജാറുകളിൽ ശേഖരിക്കുന്നതെങ്ങനെ? - വായുവിന്റെ ഊർദ്ധ്വമുഖാദേശം മുഖേന


26. ക്ലോറിൻ വാതകം ആദ്യമായി തയ്യാറാക്കിയതാര്? - ഷീലെ


27. റേഡിയോ ആക്റ്റീവ് ഹാലൊജനേത്? - അസ്റ്റാറ്റിൻ


28. ക്ലോറിൻ ബ്ലീച്ചു ചെയ്യാൻ കഴിയാത്ത വസ്തുവാണ്? - അച്ചടിമഷി


29. ബ്ലീച്ചിങ് പൗഡർ തയ്യാറാക്കുന്നതിന് ഈർപ്പമില്ലാത്ത ക്ലോറിന്റെ കൂടെ ചേർക്കുന്ന പദാർത്ഥമേത്? - ഈർപ്പമില്ലാത്ത കുമ്മായം


30. ഹൈപ്പോക്ലോറസ് ആസിഡിന്റെ തന്മാത്രാ വാക്യമെന്ത്? - HClO


31. ട്രൈക്ലോറോ ഈഥേനിന്റെ ഉപയോഗമെഴുതുക? - ഡ്രൈക്ലീനിങ്


32. മുറിവുകൾ വച്ച് കെട്ടുന്നതിനുപയോഗിക്കുന്ന അയോഡിൻ സംയുക്തമേത്? - അയഡോഫാം (CHI3)


33. ലോഹങ്ങളും ഹാലൊജനും തമ്മിൽ പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന സംയുക്തങ്ങളുടെ പേരെന്ത്? - ഹാലൈഡുകൾ


34. പൂജ്യം സംയോജകതയുള്ള ഒരു മൂലകത്തിനുദാഹരണമെഴുതുക? - ആർഗൺ


35. മൂലകങ്ങളുടെ ഏറ്റവും കൂടിയ ഓക്സീകരണാവസ്ഥ ഏത്? - +7


36. ബ്ലീച്ചിങ് പൗഡറിന്റെ തന്മാത്രവാക്യം എഴുതുക - CaOCl2


37. ക്ലോറിൻ വാതകത്തിനെ ഈർപ്പരഹിതമാക്കാനുപയോഗിക്കുന്ന ആസിഡേത്? - ഗാഢസൾഫ്യൂറിക് ആസിഡ്


38. സിങ്ക് നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡുമായി പ്രവർത്തിക്കുമ്പോൾ എന്തുണ്ടാകുന്നു? - ഹൈഡ്രജൻ പുറത്തേയ്ക്ക് വരുന്നു


39. സിൽക്ക് തുണിത്തരങ്ങൾ ബ്ലീച്ച് ചെയ്യാൻ യോഗ്യമല്ലാത്തതേത്? - ക്ലോറിൻ


40. ക്ലോറിന്റെ നിറമെന്ത്? - പച്ച കലർന്ന മഞ്ഞ


41. ഹൈഡ്രജൻ ക്ലോറൈഡ് വളരെയധികം ലയിക്കുന്ന ദ്രാവകമേത്? - ജലം


42. സാൽ അമ്മോണിയാക് എന്ന പേരിൽ അറിയപ്പെടുന്ന പദാർത്ഥമേത്? - അമോണിയം ക്ലോറൈഡ്

0 Comments