ബി.ആർ.അംബേദ്‌കർ

ബി.ആർ.അംബേദ്‌കർ (Dr Br Ambedkar)

മുഴുവൻ പേര്: ഡോക്ടർ ഭീമറാവു അംബേദ്‌കർ

ജനനം: 1891 ഏപ്രിൽ 14

മരണം: 1956 ഡിസംബർ 06


ഭാരതത്തിന്റെ ഭരണഘടനാ ശില്പി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനിയായ ഇദ്ദേഹം ഹരിജനോദ്ധാരകനായി പ്രവർത്തിച്ചിട്ടുണ്ട്. മധ്യ പ്രദേശിലെ മ്ഹൌ ഗ്രാമത്തിൽ ജനിച്ചു. അദ്ധ്യാപകൻ, അഭിഭാഷകൻ എന്നീ നിലകളിൽ ജോലി ചെയ്തു. മിശ്രവിവാഹം, മിശ്രഭോജനം എന്നിവയ്ക്കുവേണ്ടി പ്രവർത്തിച്ച അംബേദ്‌കർ സാമൂഹ്യ പ്രവർത്തകൻ, വിദ്യാഭ്യാസ ചിന്തകൻ, എഴുത്തുകാരൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ട്. 1947 ഓഗസ്റ്റ് 29-ന് ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അംഗമായി. 'അഭിനവമനു' എന്നു വിശേഷിപ്പിക്കപ്പെടുന്നു. ഭാരത സർക്കാർ മരണാനന്തര ബഹുമതിയായി 31 മാർച്ച് 1991 -ൽ ഭാരതരത്നം നൽകി ആദരിച്ചു.


ഡോക്ടർ ബി.ആർ.അംബേദ്‌കർ ജീവചരിത്രം


മധ്യ പ്രദേശിലെ മ്ഹൌ എന്ന ചെറുഗ്രാമത്തിൽ 1891 ഏപ്രിൽ 14 ന് അംബേദ്‌കർ ജനിച്ചു. അക്കാലത്ത് അധഃസ്ഥിതരും അയിത്ത ജാതിയുമായി സമൂഹം കണ്ടിരുന്ന 'മഹാർ' സമുദായമായിരുന്നു അദ്ദേഹത്തിന്റേത്.


പ്രാഥമിക വിദ്യാഭ്യാസം വളരെ യാതനകൾ സഹിച്ചുള്ളതായിരുന്നു. അയിത്ത ജാതിക്കാർ തറയിൽ ഇരിക്കണം, സവർണ്ണ കുട്ടികളോടൊപ്പം കളിക്കരുത്, സംസ്കൃതം  പഠിക്കരുത്, പൊതുവഴിൽ നടക്കാൻ പാടില്ല, വെള്ളം കുടിക്കാൻ പൊതുകിണർ ഉപയോഗിക്കരുത് തുടങ്ങിയവ സഹിച്ചാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്. 1907-ൽ മെട്രിക്കുലേഷൻ പാസ്സായി. പതിനാലാം വയസ്സിൽ വിവാഹിതനായി. ബറോഡയിലെ രാജാവ് അദ്ദേഹത്തിന് സ്കോളർഷിപ്പ് അനുവദിച്ചു. അതുപയോഗിച്ച് ഇംഗ്ലീഷ്, പേർഷ്യൻ എന്നിവയിൽ ബിരുദം നേടി. അംബേദ്കറിൽ മതിപ്പുതോന്നിയ ബറോഡ രാജാവ് അദ്ദേഹത്തിന് സ്കോളർഷിപ്പ് നൽകി അമേരിക്ക, ഇംഗ്ലണ്ട്, ജർമ്മനി എന്നീ രാജ്യങ്ങളിൽ പഠനത്തിനായി അയച്ചു. എം.എ, ബാർ അറ്റ്ലാ, പി.എച്ച്.ഡി എന്നിവ നേടി. മുംബൈ ഹൈക്കോടതിയിൽ വക്കീലായി പ്രാക്ടീസ് ആരംഭിച്ചു.


ഹരിജനങ്ങളുടെ നേതാവായി അംഗീകരിക്കപ്പെട്ട അംബേദ്‌കർ മറ്റു താഴ്ന്ന സമുദായങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു. നിരവധി ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹം സ്കൂളുകൾ സ്ഥാപിച്ചു. പ്രത്യേക നിയോജകമണ്ഡലങ്ങൾ ഹരിജനങ്ങൾക്ക് വേണമെന്ന് അദ്ദേഹം വാദിച്ചു. ഗാന്ധിജിയുടെ എതിർപ്പ് വകവെക്കാതെ ഹരിജനങ്ങളുടെ ആവശ്യങ്ങൾ ഉയത്തിപിടിച്ചു.


1926-ൽ മുംബൈ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി പൊതുജീവിതം ആരംഭിച്ചു. മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തു. വൈസ്രോയിയുടെ ഭരണ നിർവഹണ സമിതി അംഗമായി. 1947 ൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നിയമമന്ത്രിയായി. 1948 ൽ കരട് രേഖ സമർപ്പിച്ചു. 1949 നവംബർ 26-ന് കോൺസ്റ്റിറ്റ്യുവന്റ അസംബ്ലി ഭരണഘടന അംഗീകരിച്ചു. 'ഇന്ത്യൻ ഭരണഘടനയുടെ ശില്പി' എന്നാണദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. 1956ൽ ബുദ്ധമതത്തിൽ ചേർന്നു. 1956 ഡിസംബർ മാസം ആറാം തീയതി അന്തരിച്ചു. അദ്ദേഹത്തിന്റെ അന്ത്യവിശ്രമ സ്ഥലം ചൈത്യഭൂമി എന്നറിയപ്പെടുന്നു.


ഓർത്തിരിക്കേണ്ട വസ്തുതകൾ


■ ഇന്ത്യയിലെ അധഃകൃതരുടെ അനിഷേധ്യ നേതാവ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നിയമമന്ത്രി. ഭരണഘടനാ കരട് നിർമാണ സമിതി ചെയർമാൻ എന്നീ നിലകളിൽ ചരിത്രത്തിലിടം നേടിയ മഹാൻ. 'ആധുനിക മനു' എന്നും അപരനാമം.


■ 1891 ഏപ്രിൽ 14-ന് ഇപ്പോൾ മധ്യപ്രദേശിന്റെ ഭാഗമായ മോവ് എന്ന സ്ഥലത്ത് ജനിച്ചു. അധഃകൃത വിഭാഗമായി കരുതിയിരുന്ന മഹർ വിഭാഗത്തിലായിരുന്നു അംബേദ്കറുടെ ജനനം. പിതാവ് റാംജി സഖ്‌പാൽ. മാതാവ് ഭീമബായ്.


■ 1912-ൽ എൽഫിൻസ്റ്റൺ കോളേജിൽ നിന്ന് ബി.എ ജയിച്ചു. 1913-ൽ ബറോഡ സ്റ്റേറ്റ് സർവീസിൽ ജോലി. പിന്നീട് ഉപരിപഠനാർഥം വിദേശത്തേക്ക്.


■ 1915-ൽ കൊളംബിയ സർവകലാശാലയിൽ നിന്ന് എം.എ.യും 1916-ൽ പി.എച്ച്.ഡി.യും നേടി.


■ ഇന്ത്യയിൽ തിരിച്ചെത്തിയയുടൻ ബറോഡ രാജാവിന്റെ മിലിട്ടറി സെക്രട്ടറിയായി. ജാതിവ്യവസ്ഥകൾ പ്രതികൂലമായതിനാൽ ജോലി രാജിവെച്ച് ബോംബെയിലേക്ക് പോയി.


■ 1925 ഏപ്രിൽ 10-നും 11-നും അധഃസ്ഥിതരുടെ ദേശീയ സമ്മേളനങ്ങൾ വിളിച്ചുകൂട്ടി.


■ അധഃകൃതരുടെ ആവശ്യങ്ങൾ അധികൃതസ്ഥാനങ്ങളിലെത്തിക്കാൻ അംബേദ്‌കർ മറാഠി ഭാഷയിൽ തുടങ്ങിയ പ്രസിദ്ധീകരണമാണ് 'മൂകനായക്'. അംബേദ്‌കർ ആരംഭിച്ച ദ്വൈവാരികയാണ് 'ബഹിഷ്കൃത ഭാരത്'.


■ 1930 ഓഗസ്റ്റിൽ നാഗ്പൂരിൽ അധഃകൃതവിഭാഗങ്ങളുടെ അഖിലേന്ത്യാ സമ്മേളനം ചേർന്നു. അംബേദ്കറായിരുന്നു അധ്യക്ഷൻ.


■ 1930-ൽ വട്ടമേശസമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിലേക്കു പോയി. മൂന്ന് വട്ടമേശസമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യൻ നേതാവ് അംബേദ്കറാണ്.


■ 1936-ൽ ഇൻഡിപെൻഡന്റ് ലേബർ പാർട്ടി രൂപവത്കരിച്ചു. 1946 പീപ്പിൾസ് എഡ്യൂക്കേഷണൽ സൊസൈറ്റി രൂപവത്കരിച്ചു.


■ 1942 ജൂലായിൽ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ ലേബർ മെമ്പറായി. 


■ 1947 ഓഗസ്റ്റ് 15-ന് ഇന്ത്യൻ നിയമകാര്യമന്ത്രി. ഓഗസ്റ്റ് 29-ന് ഭരണഘടനാ നിർമാണസഭാ ചെയർമാൻ. 1951-ൽ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു.


■ ഭരണഘടനാ നിർമാണ സഭയിലേക്ക് അംബേദ്‌കർ തിരഞ്ഞെടുക്കപ്പെട്ടത് ബോംബെ സംസ്ഥാനത്തു നിന്നാണ്.


■ 1952 രാജ്യസഭാ മെമ്പർ


■ 1956 ഡിസംബർ 4-ന് ഡൽഹിയിൽ അന്തരിച്ചു.


■ 'ചൈത്യഭൂമി'യാണ് അംബേദ്കറുടെ അന്ത്യവിശ്രമസ്ഥലം. മുംബൈയിലാണിത്. 


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. 1956 ഒക്ടോബർ 14ന് ആയിരക്കണക്കിന് അനുയായികൾക്കൊപ്പം നാഗ്പൂരിൽ വെച്ച് ബുദ്ധമതം സ്വീകരിച്ച സ്വാതന്ത്ര്യ സമരനേതാവ് - ബി.ആർ.അംബേദ്‌കർ


2. ഇൻഡിപെൻഡന്റ് ലേബർ പാർട്ടിയുടെ സ്ഥാപകൻ - അംബേദ്‌കർ


3. ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്നു ഡോ.അംബേദ്‌കർ വിശേഷിപ്പിച്ച അനുഛേദം‍ എത്രമത്തേതാണ് - ആർട്ടിക്കിൾ 32


4. ബഹിഷ്കൃത ഭാരത് എന്ന ദ്വൈവാരിക ആരംഭിച്ചത് - ഡോ.അംബേദ്‌കർ


5. അമേരിക്കയിലെ ഏത് സർവകലാശാലയിൽ നിന്നാണ് അംബേദ്‌കർ പി.എച്ച്.ഡി ബിരുദം സമ്പാദിച്ചത് - കൊളംബിയ


6. അധഃകൃതരുടെ ഉന്നമനത്തിനായി ബഹിഷ്കൃത ഹിതകാരിണി സഭ സ്ഥാപിച്ചത് - അംബേദ്‌കർ


7. സവർണ്ണ ഹിന്ദുക്കൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മനുസ്മൃതി കത്തിച്ച നേതാവ് - ബി.ആർ.അംബേദ്‌കർ


8. ഡോ.അംബേദ്‌കർ അദ്ധ്യക്ഷനായി രൂപവത്കരിക്കപ്പെട്ട ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ ആകെ എത്ര അംഗങ്ങളുണ്ടായിരുന്നു - 7


9. ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ സർവകലാശാല - ആന്ധ്ര പ്രദേശ് ഓപ്പൺ സർവകലാശാല (1982), 1991 മുതൽ പേര് ഡോ.ബി.ആർ.അംബേദ്‌കർ സർവകലാശാല


10. ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്ത്വങ്ങളെ 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിൽ ഉൾപ്പെട്ട ഇൻസ്ട്രുമെന്റ് ഓഫ് ഇൻസ്‌ട്രക്ഷൻസുമായി താരതമ്യപ്പെടുത്തിയത് - ഡോ.ബി.ആർ.അംബേദ്‌കർ


11. 1946 ജൂണിൽ പീപ്പിൾ എഡ്യൂക്കേഷൻ സൊസൈറ്റി സ്ഥാപിച്ചത് - ബി.ആർ.അംബേദ്‌കർ


12. കോൺഗ്രസിതര സർക്കാരിന്റെ ഭരണകാലത്ത് മരണാന്തര ബഹുമതിയായി ഭാരതരത്നം നേടിയ ആദ്യ നേതാവ് - ബി.ആർ.അംബേദ്‌കർ


13. ഏത് നേതാവുമായിട്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂനാ സന്ധിയിൽ ഏർപ്പെട്ടത് - ഡോ.അംബേദ്‌കർ


14. ബി.ആർ.അംബേദ്‌കർ 1956-ൽ സ്വീകരിച്ച മതം - ബുദ്ധമതം


15. അധഃസ്ഥിതർക്ക് പ്രത്യേക നിയോജകമണ്ഡലം വേണമെന്ന് വാദിച്ച ദേശിയ നേതാവ് - ഡോ.അംബേദ്‌കർ


16. മുംബൈയിലെ ദാദറിനുസമീപം ആരുടെ സമാധിസ്ഥലമാണ് - ഡോ.അംബേദ്‌കർ


17. 1920-ൽ മൂകനായക് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് - ഡോ.ബി.ആർ.അംബേദ്‌കർ


18. 1948-ൽ ഡോ.ശാരദ കബീറിനെ പുനർവിവാഹം ചെയ്ത ദേശീയ നേതാവ് - അംബേദ്‌കർ


19. ജ്യോതിബ ഫുലെയുടെ രാഷ്ട്രീയ ശിഷ്യൻ - അംബേദ്‌കർ


20. "കാളയെപ്പോലെ പണിയെടുക്കൂ, സന്ന്യാസിയെപ്പോലെ ജീവിക്കൂ", ആരുടെ വാക്കുകൾ - അംബേദ്‌കർ


21. വട്ടമേശ സമ്മേളനങ്ങളിൽ അംബേദ്‌കർ ആരെയാണ് പ്രതിനിധാനം ചെയ്തത് - അധഃസ്ഥിതർ


22. ബുദ്ധനും ബുദ്ധധർമവും എഴുതിയതാര് - ബി.ആർ.അംബേദ്‌കർ


23. നാഗ്പൂർ വിമാനത്താവളം ഏത് നേതാവിന്റെ സ്മരണാർഥം നാമകരണം ചെയ്തിരിക്കുന്നു - അംബേദ്‌കർ


24. 1930 ആഗസ്റ്റിൽ നാഗ്പൂരിൽ പിന്നാക്കവിഭാഗക്കാരുടെ അഖിലേന്ത്യ സമ്മേളനം സംഘടിപ്പിച്ചതാര് - ഡോ.അംബേദ്‌കർ


25. 1930, 1931, 1932 എന്നീ വർഷങ്ങളിൽ നടന്ന മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത അധഃകൃതരുടെ ദേശീയ നേതാവ് -  ഡോ.അംബേദ്‌കർ


26. ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നതാര് - ഡോ.ബി.ആർ.അംബേദ്‌കർ


27. ഡോ.ബി.ആർ.അംബേദ്‌കർ നിസ്സഹകരിച്ച പ്രക്ഷോഭമേത് - ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം


28. എവിടെയാണ് ബി.ആർ.അംബേദ്‌കർ ഡിപ്രസ്ഡ് ക്ലാസ്സ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് - മുംബൈ

0 Comments