രാസസംതുലനം

രാസസംതുലനം (Chemical Equilibrium)

1. സ്വയം മാറ്റത്തിന്‌ വിധേയമാകാതെ സ്ഥിരാവസ്ഥയില്‍ തന്നെ തുടരുന്ന അവസ്ഥയെ എന്ത്‌ പറയുന്നു? - സന്തുലനാവസ്ഥ


2. അമോണിയം ക്ലോറൈഡിന്റെ നിറം എന്ത്‌? - വെള്ള


3. ഒരിക്കലും പൂര്‍ത്തിയാകാത്ത രാസപ്രവര്‍ത്തനങ്ങളുടെ പേരെന്ത്‌? - ഉഭയദിശാ പ്രവര്‍ത്തനങ്ങള്‍


4. ഹൈഡ്രജന്‍, നൈട്രജൻ എന്നിവയില്‍ നിന്നും അമോണിയ വന്‍തോതില്‍ നിര്‍മ്മിക്കുമ്പോള്‍ ഉപയോഗിക്കുന്ന മര്‍ദ്ദം? - വളരെ കൂടുതലാണ്‌


5, സള്‍ഫ്യൂറിക്‌ ആസിഡ്‌ വന്‍തോതില്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന പ്രകിയയുടെ പേരെന്ത്‌? - സമ്പര്‍ക്ക പ്രക്രിയ


6. ഫെറിക്‌ തയോ സയനേറ്റിന്റെ നിറം എന്താണ്‌? - രക്തത്തിന്റെ ചെമപ്പുനിറം


7. ഉല്പന്ന തന്മാത്രകള്‍ പ്രവര്‍ത്തിച്ച്‌ അഭികാരകങ്ങള്‍ നല്കുന്ന പ്രവർത്തനമേത്‌? - പശ്ചാത്പ്രവര്‍ത്തനം


8. വിഘടനം എന്നാലെന്ത്‌? - ഉഭയ ദിശാപ്രവര്‍ത്തനത്തിലെ വിയോജനം


9. സോഡിയം ഹൈഡ്രോക്സൈഡ്‌ ലായനിയില്‍ ഫിനാഫ്ത്തലിനിന്റെ നിറം എന്ത്‌? - പിങ്ക്


10. KCNS തന്മാത്രാവാക്യമുള്ള പദാര്‍ത്ഥമേത്‌? - പൊട്ടാസ്യം തയോസയനേറ്റ്‌


11. ഉല്പന്നങ്ങള്‍ പ്രവര്‍ത്തിച്ച്‌ അഭികാരകങ്ങള്‍ ലഭിക്കാത്ത രാസപ്രവര്‍ത്തനങ്ങളുടെ പേരെന്ത്‌? - ഏകദിശാപ്രവര്‍ത്തനങ്ങള്‍


12. ഫെറിക്‌ നൈട്രേറ്റ്‌ ലായനിയും പൊട്ടാസ്യം തയോ സയനേറ്റ്‌ ലായനിയും തമ്മില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കിട്ടുന്ന പദാര്‍ത്ഥമേത്‌? - ഫെറിക്‌ തയോ സയനേറ്റ്‌ (അയൺ3+ തയോ സയനേറ്റ്‌)


13. ഊഷ്മാവ്‌ കുറച്ചപ്പോള്‍ പ്രവര്‍ത്തന വേഗത കൂടിയാല്‍ അത്‌ ഏതിനം രാസപ്രവര്‍ത്തനമായിരിക്കും? - താപമോചക പ്രവര്‍ത്തനം


14. അയൺ3+ തയോസയനേറ്റിന്റെ രാസസൂത്രം എന്ത്‌? - Fe(CNS)3


15. ഏകദിശാപ്രവര്‍ത്തനത്തിന്‌ ഒരുദാഹരണമെഴുതുക - മഗ്നീഷ്യം കത്തുന്നത്‌


16. ഖര പദാര്‍ത്ഥങ്ങളോ ദ്രാവക പദാര്‍ത്ഥങ്ങളോ മാത്രമുള്ള ഒരു വ്യൂഹത്തിന്റെ രാസസന്തുലനത്തെ ബാധിക്കാത്ത ഘടകമേത്‌? - മർദ്ദം


17. ആക്റ്റിവേറ്റഡ്‌ കോംപ്ലസ്സുകള്‍ക്ക്‌ ഏതിനം ഊർജ്ജമാണുള്ളത്‌? - സ്ഥിതികോര്‍ജ്ജം


18. ഒരു വ്യൂഹം സന്തുലനാവസ്ഥ പ്രാപിക്കണമെങ്കില്‍ സ്ഥിരമായിരിക്കേണ്ട ഘടകം ഏത്‌? - ഊഷ്മാവ്‌


19. N2 +3H2 2NH3 + താപം. ഈ വ്യൂഹത്തില്‍ പുരോപ്രവര്‍ത്തനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്ന ഒരു ഘടകമാണ്‌. - വന്‍മര്‍ദ്ദത്തിന്റെ ഉപയോഗം


20. ആല്‍ക്കലിക്ക്‌ ഒരുദാഹരണമെഴുതുക? - NaOH


21. രാസസന്തുലനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളേതെല്ലാം? - ഗാഢത, ഊഷ്മാവ്‌, മര്‍ദ്ദം എന്നിവയിലുള്ള വൃത്യാസം


22. സമ്പര്‍ക്ക പ്രക്രിയയില്‍ കൂടുതലായി ഉപയോഗിക്കുന്ന അഭികാരകം ഏത്‌? - വായു


23. അമോണിയയുടെ വ്യവസായികോല്പാദനത്തിൽ ഉപയോഗിക്കുന്ന മർദ്ദം എത്ര? - 1000 അന്തരീക്ഷ മർദ്ദം


24. അമോണിയയുടെ വ്യവസായികോല്പാദനത്തിലെ അനുകൂല ഊഷ്മാവ് എത്ര? - 500°C


25. പുരോപ്രവർത്തനങ്ങളേയും പശ്ചാത് പ്രവർത്തനങ്ങളേയും കുറിച്ച് വിശദീകരിച്ച ശാസ്ത്രജ്ഞനാര്? - ബെർത്തോലെറ്റ്


26. ഫെറിക്‌ ക്ലോറൈഡിനെ ഹൈഡ്രോളിസിസ്സിന്‌ വിധേയമാക്കുമ്പോൾ ലഭിക്കുന്ന ലായനിയുടെ നിറം എന്ത്‌? - ചോക്ളേറ്റ്‌/തവിട്ടു നിറം


27. നൈട്രജൻ, ഹൈഡ്രജൻ എന്നീ മൂലകങ്ങളില്‍ നിന്ന്‌ നേരിട്ട്‌ അമോണിയ വന്‍തോതില്‍ നിര്‍മ്മിക്കുന്ന പ്രക്രിയയുടെ പേരെന്ത്‌? - ഹേബർ പ്രക്രിയ


28. അമോണിയയുടെ തന്മാത്രാവാക്യമെന്ത്‌? - NH3


29. ഒരു വാതകത്തിന്റെ മര്‍ദ്ദം വര്‍ദ്ധിപ്പിച്ചാല്‍ എന്ത്‌ സംഭവിക്കും? - ഗാഢത വര്‍ദ്ധിക്കുന്നു


30. സള്‍ഫര്‍ഡയോക്സൈഡും ഓക്സിജനും തമ്മില്‍ പ്രവര്‍ത്തിപ്പിച്ച്‌ സള്‍ഫര്‍ ട്രയോക്സൈഡ്‌ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനത്തിന്‌ അനുകൂലമായ ഊഷ്മാവ്‌ എത്ര? - 450°C


31. സള്‍ഫര്‍ഡയോക്സൈഡിനെ ഓക്സീകരിക്കുമ്പോള്‍ ലഭിക്കുന്ന പദാര്‍ത്ഥമേത്‌? - സള്‍ഫര്‍ ട്രയോക്സൈഡ്‌


32. ഉഭയദിശാപ്രവര്‍ത്തനത്തില്‍ അഭികാരകങ്ങളുടെ ഗാഢത വര്‍ദ്ധിപ്പിച്ചാല്‍ എന്ത്‌ സംഭവിക്കും? - ഉല്പന്നങ്ങളുടെ ഗാഢത വര്‍ദ്ധിക്കുന്നു


33. സന്തുലന വ്യൂഹത്തെക്കുറിച്ചുള്ള തത്ത്വം ആവിഷ്കരിച്ച ശാസ്ത്രജ്ഞനാര്‌? - ലെഷാറ്റ്‌ ലിയര്‍


34. ഉത്പതനസ്വഭാവം (Sublimation) പ്രദര്‍ശിപ്പിക്കുന്ന ഒരു പദാര്‍ത്ഥം ഏത്‌? - അമോണിയം ക്ലോറൈഡ്


35. പുരോപ്രവര്‍ത്തനവും പശ്ചാത്പ്രവര്‍ത്തനവും ഒരേ സമയം നടക്കുന്ന രാസപ്രവര്‍ത്തനമാണ്‌ - ഉഭയദിശാപ്രവര്‍ത്തനം

0 Comments