പ്രവൃത്തി, പവർ, ഊർജ്ജം

പ്രവൃത്തി, പവർ, ഊർജ്ജം (Work, Power and Energy)

1. മുകളിൽ നിന്നും താഴേയ്ക്ക് വീഴുന്ന ഒരു വസ്തുവിന്റെ ഉയരം കാണാനുള്ള സമവാക്യമെന്ത്? - S = ½at2

2. പ്രവൃത്തിയുടെ നിരക്ക് എന്നാലെന്ത്? - പവർ

3. ഒരു പ്രവൃത്തി ചെയ്യപ്പെടുന്നു എന്ന് പറയുന്നതെപ്പോൾ? - ഒരാൾ ഒരു മേശ തറയിൽക്കൂടി നിരക്കുമ്പോൾ

4. മൂന്നാം വർഗ്ഗ ഉത്തോലകം എന്നാലെന്ത്? - രോധത്തിനും ധാരത്തിനും ഇടയ്ക്കാണ് യത്നം

5. ഡൈനാമോയിൽ നടക്കുന്ന ഊർജ്ജ മാറ്റം എന്ത്? - യാന്ത്രികോർജ്ജം വൈദ്യുതോർജ്ജമാക്കി മാറ്റുന്നു

6. ഒരു ഇലക്ട്രോണ്‍ ഒരു വോള്‍ട്ട്‌ വ്യത്യാസത്തില്‍ ചലിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ഊർജ്ജം എത്ര? - 1eV

7. കൂട്ടിമുട്ടലുകള്‍ക്കു ശേഷം രണ്ടു വസ്തുക്കള്‍ തമ്മില്‍ ഒട്ടിപ്പിടിച്ചാല്‍ കൊളിഷന്‍: - ഇന്‍ഇലാസ്റ്റികത

8. മൂന്നാം വർഗ്ഗ ഉത്തോലകത്തിന്‌ ഒരുദാഹരണം എഴുതുക? - ചവണ

9. രണ്ടാം വർഗ്ഗ ഉത്തോലകത്തിന്‌ ഒരുദാഹരണം എഴുതുക? - പാക്കുവെട്ടി

10. സി.ജി.എസ്‌ പദ്ധതി അനുസരിച്ച്‌ പ്രവൃത്തിയുടെ യുണിറ്റെന്ത്‌? - എര്‍ഗ്‌

11. മുകളില്‍ നിന്ന്‌ താഴേയ്ക്ക്‌ സ്വതന്ത്രമായി വീഴുന്ന ഒരു വസ്തുവില്‍ ഏതുതരം ബലമാണ്‌ പ്രവൃത്തി ചെയ്യുന്നത്‌? - ഭൂഗുരുത്വാകര്‍ഷണ ബലം

12. ഒരു വാട്ടിന്‌ തുല്യമായിട്ടുള്ളതെന്താണ്‌? - ഒരു ജൂള്‍ പ്രതി സെക്കന്റ്‌

13. ഒരു കുതിരശക്തിയില്‍ എത്ര വാട്ട്‌ ഉണ്ട്‌? - 746 വാട്ട്

14. പ്രവൃത്തി ചെയ്യാനുള്ള കഴിവിനെ എന്തുപറയുന്നു? - ഊര്‍ജ്ജം

15. ഒരു വസ്തുവില്‍ പ്രവര്‍ത്തിച്ച ബലവും അതു സഞ്ചരിച്ച ദൂരവും നാലിരട്ടിയാക്കിയാല്‍ ഊർജ്ജം എത്ര കൂടുന്നു? - 16 പ്രാവശ്യം

16. ഒരു വസ്തുവിന്‌ സ്ഥാനം കൊണ്ട്‌ ലഭിക്കുന്ന ഊർജ്ജത്തിനെ എന്തുപറയുന്നു? - സ്ഥിതികോര്‍ജ്ജം

17. ഒരു വസ്തുവിന്റെ ഗതികോർജ്ജം എന്തിനെ ആശ്രയിച്ചിരിക്കുന്നു? - പിണ്ഡം, പ്രവേഗം

18. ഒരു വസ്തുവിന്റെ തറയില്‍ നിന്നുള്ള ഉയരം ഇരട്ടിച്ചാല്‍ സ്ഥിതി കോര്‍ജ്ജത്തിന്‌ എന്തു മാറ്റം സംഭവിക്കുന്നു? - സ്ഥിതി കോര്‍ജ്ജവും ഇരട്ടിക്കുന്നു

19. തറയിലുള്ള ഒരു വസ്തുവിന്റെ സ്ഥിതികോര്‍ജ്ജം എത്ര? - പൂജ്യം

20. സൂര്യനുള്ളില്‍ നടക്കുന്ന മാറ്റം എന്ത്‌? - ന്യൂക്ലിയര്‍ ഫ്യൂഷന്‍

21. സൂര്യനില്‍ എന്താണ്‌ ഊർജ്ജമായി മാറ്റപ്പെടുന്നത്‌? - ദ്രവ്യം

22. സൂര്യനുള്ളില്‍ ഹൈഡ്രജന്‍ ന്യൂക്ലിയസ്സുകള്‍ സംയോജിച്ച്‌ ഏതു ന്യൂക്ലിയസ്സുണ്ടാകുന്നു? - ഹീലിയം

23. ലോംഗ്‌ ജംപ്‌ ചാടുന്ന കായികതാരങ്ങള്‍ ചാടുന്നതിനുമുമ്പ്‌ അല്പദൂരം ഓടുന്നതെന്തിനാണ്‌? - ചലനജഡത്വം ഉണ്ടാകുന്നതിനുവേണ്ടി

24. ഉത്തോലകം എന്നാലെന്ത്‌? - ഒരു നിശ്ചിത ബിന്ദുവില്‍ ചുറ്റിത്തിരിയുന്ന ദണ്ഡ്‌

25. ഉത്തോലകത്തില്‍ ബലം അനുഭവപ്പെടുന്ന ഭാഗത്തിന്റെ പേരെന്ത്‌? - രോധം

26. ഒന്നാം വര്‍ഗ്ഗ ഉത്തോലകത്തില്‍ പ്രതിരോധത്തിനും യത്നത്തിനും ഇടയ്ക്കുള്ളതെന്താണ്‌? - ധാരം

27. ഒരു ഉത്തോലകം തുലനം ചെയ്തു നില്‍ക്കുമ്പോള്‍ രോധവും യത്നവും തമ്മിലുള്ള പ്രതിരോധസംഖ്യയെ എന്തു പറയുന്നു? - ഒരു ലഘുയന്ത്രത്തിന്റെ യാന്ത്രികലാഭം

28. ഉത്തോലകത്തില്‍ ധാരം മുതല്‍ യത്നം വരെയുള്ള അകലത്തെ എന്തു പറയുന്നു? - യത്നഭുജം

29. രണ്ടാം വര്‍ഗ്ഗ ഉത്തോലകത്തിന്‌ ഒരു ഉദാഹരണം എഴുതുക? - നാരങ്ങാ ഞെക്കി

30. ഒന്നാം വര്‍ഗ്ഗ ഉത്തോലകങ്ങള്‍ക്ക്‌ മൂന്ന്‌ ഉദാഹരണങ്ങള്‍ എഴുതുക? - ത്രാസ്‌, സ്പാനര്‍, കത്രിക

31. സ്ഥിതികോര്‍ജ്ജം വര്‍ദ്ധിപ്പിക്കാനായി ഏതുതരം ബലമാണ്‌ ഒരു വ്യൂഹത്തില്‍ ഉള്‍പ്പെടുത്തേണ്ടത്‌? - ഒരു യാഥാസ്ഥിതിക ബലം

32. സ്ഥിതികോര്‍ജ്ജം ഇല്ലാത്തതും എന്നാല്‍ ഗതികോര്‍ജ്ജം മാത്രമുള്ളതുമായ ഒരു വസ്തുവിന്‌ ഉദാഹരണം എഴുതുക? - ഒരു ഓടുന്ന വാഹനം

33. രണ്ടു കണങ്ങളുടെ പിണ്ഡം ഒരു ഗ്രാമും നാലു ഗ്രാമുമാണ്‌. അവയുടെ ഗതികോര്‍ജ്ജത്തിന്റെ അനുപാതമെന്ത്‌? - 4

34. ചന്ദ്രന്റെ പലായന പ്രവേഗം എത്ര? - 2.37 km/s

35, ഭൂമിയുടെ ഒരു ഭൂസ്ഥിര ഉപഗ്രഹത്തിന്റെ ഭ്രമണ ദിശ ഏത്? - പടിഞ്ഞാറു നിന്ന്‌ കിഴക്കോട്ട്

36. ഒരു ചലിക്കുന്ന വസ്തുവിന്റെ ദിശ മാറ്റാന്‍ ഏതു തരത്തിലുള്ള ബലമാണ്‌ വേണ്ടത്‌? - ബാഹ്യമായ അസന്തുലിത ബലം

37. ഒരു വസ്തുവിന്റെ ആക്കം എന്തിനെ ആശ്രയിച്ചിരിക്കുന്നു? - പിണ്ഡവും പ്രവേഗവും

38. ധാരം എന്ന സ്ഥിരബിന്ദുവിനെ ആധാരമാക്കി യഥേഷ്ടം തിരിയാന്‍ കഴിവുള്ള ദൃഡദണ്ഡിനെ എന്തു പറയുന്നു? - ഉത്തോലകം

39. സ്ഥിതികോര്‍ജ്ജത്തിന്റെ സമവാക്യമെന്ത്? - mgh

40. ഗതികോർജ്ജത്തിന്റെ സമവാക്യമെന്ത്? - ½mv2

41. ഒരു യന്ത്രത്തിൽ രോധം, 'W'-നെ തുലനം ചെയ്യാൻ 'P' യത്നം പ്രയോഗിക്കുന്നുവെങ്കിൽ ആ യന്ത്രത്തിന്റെ യന്ത്രികലാഭം എത്ര? - W/P

42. യന്ത്രികലാഭത്തിനുള്ള സമവാക്യം എന്ത്? - യാന്ത്രിക ലാഭം = രോധം/യത്നം

43. ഒരു ചുമർ തള്ളി, അതു മാറ്റാൻ സാധിക്കാത്ത ഒരാൾ എത്ര പ്രവൃത്തി ചെയ്തു? - പ്രവൃത്തി ചെയ്യുന്നില്ല

Post a Comment

Previous Post Next Post