വേണാട് രാജവംശം
ആവർത്തിക്കുന്ന ചോദ്യങ്ങൾ
1. കൊല്ലവര്‍ഷാരംഭത്തില്‍ വേണാടിന്റെ തലസ്ഥാനം ഏതായിരുന്നു? - കൊല്ലം
2. വേണാട് എന്നത് ഏതുപേരില്‍ നിന്നുണ്ടായതാണ്? - വേള്‍നാട്
3, 10-ാം നൂറ്റാണ്ടിനടുത്ത് വേണാട്ടില്‍ ലയിച്ച രാജവംശം ഏത്? - ആയ് രാജവംശം
4. വേണാട്ടിലെ ഏറ്റവും പഴയ രാജാവ് ആര്? - അയ്യനടികള്‍ തിരുവടികള്‍
5. ശ്രീവല്ലഭന്‍ കോതയെ അനശ്വരനാക്കിയിരിക്കുന്ന ചെപ്പേട് ഏത്? - കൊല്ലവർഷം 149-ലെ മാമ്പള്ളി ചെപ്പേട്
6. തിരുവൻ മണ്ടൂര്‍ ശാസനം ആരുടേതാണ്? - ശ്രീവല്ലഭന്‍ കോതയുടെ
7. തൃക്കൊടിത്താനം രേഖ ആരുടേതാണ്? - ഭാസ്‌ക്കരരവി മനുകുലാദിത്യന്റെ
8. രാമേശ്വരം രേഖ ആരുടേതാണ്? - രാമവര്‍മ്മ കുലശേഖരന്റെ
9. 410-ലെ മണലിക്കര ശാസനം ആരുടേതാണ്? - രവികേരളവര്‍മ്മയുടെ
10. വേണാടിന്റെ അധീശത്വം, ഓടനാട് സ്വീകരിച്ചിരുന്നു എന്നുതെളിയിക്കുന്ന രേഖ ഏത്? - കണ്ടിയൂര്‍ രേഖ
11. 46-ാം വയസ്സില്‍ വേഗവതീനദിയുടെ തീരത്തുവച്ച് കിരീടധാരണം ചെയ്ത വേണാട്ടുരാജാവ് - രവിവര്‍മ്മ
12. സാമ്രാജ്യസ്ഥാപനത്തിന്റെ 4-ാം വര്‍ഷത്തില്‍ അദ്ദേഹം ചമച്ച രേഖ ഏത്? - കാഞ്ചീപുരം
13. മാറവര്‍മ്മ കുലശേഖരന്റെ ഉപരാജാക്കന്മാര്‍ ആരെല്ലാമായിരുന്നു? ജടാവര്‍മ്മ സുന്ദരപാണ്ഡ്യനും, മാറവര്‍മ്മ വിക്രമ പാണ്ഡ്യനും
14. രവിവര്‍മ്മയെ പ്രസിദ്ധനാക്കിയ യുദ്ധം ഏത്? - വീരപാണ്ഡ്യനുമായുള്ള യുദ്ധം
15. മാറവര്‍മ്മ കുലശേഖരന് പട്ടമഹിഷിയില്‍ ജനിച്ച പുത്രൻ ആര് - സുന്ദരപാണ്ഡ്യൻ
16. മാറവര്‍മ്മ കുലശേഖരന് ദാസിയില്‍ ജനിച്ച പുത്രന്‍ ആര്? - വീരപാണ്ഡ്യന്‍
17: വീരപാണ്ഡ്യനെ തോല്പിക്കാന്‍ വേണ്ടി സുന്ദരപാണ്ഡ്യന്‍ ആരുടെ സഹായമാണ് തേടിയത്? - മാലിക് കാഫൂറിന്റെ
18. വേഗവതീതീരത്തുവച്ച് ഏതു നാമധേയത്തിലാണ് രവിവര്‍മ്മയുടെ അഭിഷേകം നടന്നത്? - മഹാരാജപരമേശ്വര
19. ഹൈന്ദവ നവോത്ഥാനത്തിന്റെ സൂത്രധാരത്വം നിക്ഷിപ്തമായിരിക്കുന്നത് ആരില്‍? - രവിവര്‍മ്മയില്‍
20. കാകതീയ രാജാവിന്റെ സേനാപതിയായിരുന്ന മുപ്പിടിനായ്ക്കന്‍ കാഞ്ചീപുരത്ത് അധികാരം സ്ഥാപിച്ചതെന്ന്? - എ.ഡി. 1316-ല്‍
21. സംഗ്രാമധീരന്‍ എന്നറിയപ്പെടുന്ന രാജാവ് - രവിവര്‍മ്മ കുലശേഖരന്‍
22. ദക്ഷിണഭോജൻ എന്ന് അറിയപ്പെട്ടിരുന്നത് - രവിവര്‍മ്മ കുലശേഖരന്‍
23. രവിവര്‍മ്മയ്ക്കുശേഷം വേണാട് ഭരിച്ച രാജാവ് - വീര ഉദയ മാര്‍ത്താണ്ഡവര്‍മ്മ
24. ശ്രീപത്മനാദസ്വാമിക്ഷേത്രത്തില്‍ നടത്തിവരാറുള്ള കരുവേലം കുളംപൂജ ആര് നേടിയ വിജയത്തിന്റെ സ്മാരകമാണ്? - ചേര ഉദയ മാര്‍ത്താണ്ഡന്‍
25. ശുചീന്ദ്രത്തെ സഭാമണ്ഡപം നിര്‍മ്മിച്ചത് ആര്? - ചേര ഉദയ മാര്‍ത്താണ്ഡന്‍
26. തേവലക്കരക്ഷേത്രം കൊള്ളയടിച്ച പോര്‍ട്ടുഗീസ് ഗവര്‍ണ്ണര്‍: - ഡിസൂസ
27. രാമപ്പയ്യന്റെ നേതൃത്വത്തില്‍ മധുരപ്പട ആരുവാമൊഴി വഴി നാഞ്ചി നാട്ടില്‍ എത്തിയത് എന്ന്? - 1635-ല്‍
28. രാമപ്പയ്യന്റെ നേതൃത്വത്തില്‍ മധുരപ്പട വന്നപ്പോള്‍ വേണാട്ടു സൈന്യയത്തെ നയിച്ചത് ആര്? - ഇരവിക്കുട്ടിപ്പിള്ളപ്പടത്തലവന്‍
29. എട്ടരയോഗവും രാജാധികാരവും തമ്മിലുള്ള മത്സരം മൂര്‍ച്ഛിച്ചത് ആരുടെയൊക്കെ കാലത്താണ്? - രാമവര്‍മ്മയുടെയും ആദിത്യവര്‍മ്മയുടെയും
30. പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണം നടത്തിയിരുന്നതാരായിരുന്നു? - എട്ട് ഊരാളന്‍മാരടങ്ങുന്ന എട്ടരയോഗം
31. മതപരമായ അധികാരം എട്ടര യോഗക്കാര്‍ക്ക് ലഭിച്ചപ്പോള്‍ രാഷ്ട്രീയാധികാരം ആര്‍ക്കാണ് ലഭിച്ചത് - എട്ടുവീട്ടില്‍ പിള്ളമാര്‍ക്ക്
32. വേണാടാക്രമിച്ച മുകിലപ്പടയെ തോല്പിച്ചത് ആര്? - കോട്ടയം കേരളവര്‍മ്മ
33. കേരളത്തില്‍ പുലപ്പേടിയും, മണ്ണാപ്പേടിയും നിരോധിച്ചത് എന്ന്? - കൊല്ലവര്‍ഷം 871-ല്‍
34. പുലപ്പേടിയും മണ്ണാപ്പേടിയും നിരോധിച്ചത് ആര്? - കേരളവര്‍മ്മ
35. വര്‍ദ്ധിപ്പിച്ച നികുതിഭാരത്തിനെതിരെ ജനങ്ങള്‍ ആദ്യമായി സംഘടിച്ചത് ആരുടെ കാലത്ത്? - രവിവര്‍മ്മയുടെ
36. പത്മനാഭസ്വാമിക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ ചെങ്കൊടി നാട്ടിക്കൊണ്ട് സങ്കടനിവേദനം നടത്തിയതാര്? - ദേവസ്വം കുടിയാന്മാര്‍
37. വിദേശശക്തിയ്ക്കെതിരെ നാട്ടുകാര്‍ നടത്തിയ ആദ്യത്തെ വിപ്ലവം എത്? - ആറ്റിങ്ങല്‍ കലാപം
38. ആറ്റിങ്ങല്‍ കലാപം നടന്നതെന്ന്? - 1721-ല്‍
39. തെക്കൻ കോലത്തിരിമാരെന്ന് വിളിക്കപ്പെടുന്നത് ആര്? - വേണാട്ടു രാജാക്കന്മാർ
40. കൊല്ലത്തെ പ്രധാനവീഥിയ്ക്ക് പറഞ്ഞിരുന്ന പേര് - നാരായപ്പെരുവഴി
41. രാജാധികാരം സൂചിപ്പിക്കുന്ന കുലശേഖരപ്പെരുമാൾ എന്ന ബിരുദം സ്വീകരിച്ചിരിക്കുന്നത്? - വേണാട്ടു രാജാക്കന്മാർ
42. വേണാടിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയത് - ചേര ഉദയ മാർത്താണ്ഡൻ (61 വർഷക്കാലം)
43. വേണാട് ഭരിച്ച ആദ്യ വനിത - ഉമയമ്മറാണി (1672 - 1684)
44. ബ്രിട്ടീഷുകാരുമായി സന്ധി ഒപ്പിട്ട വേണാട് രാജാവ് - രാമവർമ
45. പ്രദ്യുമ്‌നാഭ്യുദയം എന്ന സംസ്കൃത നാടകത്തിന്റെ കർത്താവ് - രവിവർമ്മ കുലശേഖരൻ
46. ചതുഷ്ടികലാവല്ലഭൻ എന്നറിയപ്പെട്ട വേണാട് രാജാവ് - രവിവർമ കുലശേഖരൻ
47. കേരളകരയിലെ ഏറ്റവും നല്ല നഗരമെന്ന് കൊല്ലത്തെ വിശേഷിപ്പിച്ചത് - ഇബ്ൻ ബത്തൂത്ത
0 Comments