താപഗതികം (തെർമോഡൈനാമിക്സ്)

താപഗതികം (തെർമോഡൈനാമിക്സ്)

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഒരു മാതൃകാവാതകത്തിന്റെ ആന്തരിക ഊർജ്ജം എന്തിനെ ആശ്രയിച്ചിരിക്കുന്നു? - ഊഷ്മാവിനെ

2. ഒരേ ഊഷ്മാവില്‍ സ്ഥിതിചെയ്യുന്ന ഒരു വാതകത്തില്‍ നല്‍കുന്ന താപം എന്തിന്‌ ഉപയോഗിക്കുന്നു? - ബാഹ്യമായ പ്രവ്യത്തി ചെയ്യാന്‍

3. ഒരു വ്യൂഹത്തിന്‌ നല്‍കുന്ന താപം എന്തിനു തുല്യമായിരിക്കും? - ആന്തരിക ഗതികോര്‍ജ്ജത്തിനും സ്ഥിതികോര്‍ജ്ജത്തിനും വൃത്യാസം ഉണ്ടാകുന്നു

4. ഏതവസ്ഥയിലും സാര്‍വ്വികുമായ ഒന്നാണ്‌ ആന്തരികോര്‍ജ്ജം U. കാരണമെന്ത്‌? U -യിലുള്ള വൃത്യാസം പാതയെ ആശ്രയിക്കുന്നില്ല

5. P-V ഡയഗ്രത്തിലെ കര്‍വിന്റെ ഉള്‍ഭാഗത്തിന്റെ വിസ്തീര്‍ണ്ണം എന്തിനെ സൂചിപ്പിക്കുന്നു? - വ്യൂഹം ചെയ്ത പ്രവൃത്തിയെ

6. P-V ഡയഗ്രത്തിലെ അടച്ച കര്‍വിന്റെ ഉള്‍ഭാഗത്തിന്റെ വിസ്തീര്‍ണ്ണം എന്തിനെ സൂചിപ്പിക്കുന്നു? - ചാക്രികമായി ചെയ്ത പ്രവൃത്തിയെ

7. തെര്‍മോഡൈനാമിക്സിന്റെ ഒന്നാം നിയമം എന്തിനെ പ്രതിപാദിക്കുന്നു? - ഊര്‍ജജത്തെ

8. ഒരു നിശ്ചിതതാപത്തെ പൂര്‍ണ്ണമായും യാന്ത്രിക പ്രവൃത്തിയാക്കി മാറ്റാന്‍ കഴിയുമോ? - ഇല്ല

9. ഒരു കാര്‍നോട്ട്‌ എഞ്ചിനിലെ പ്രവര്‍ത്തന പദാര്‍ത്ഥങ്ങളുടെ ഊഷ്മാവിന്‌ എന്തുമാറ്റം സംഭവിക്കുന്നു? - തുടക്കത്തിനു തുല്യമായിരിക്കും

10. റഫ്രിജറേറ്ററിന്റെ പ്രവര്‍ത്തന തത്ത്വം ഏതിന്റെ തത്ത്വവുമായി താരതമ്യപ്പെടുത്താം? - താപ എഞ്ചിന്‍

11. റഫ്രിജറേറ്റർ എന്നാലെന്ത്‌? - താപ എഞ്ചിന്റെ പുറകോട്ടുള്ള പ്രവർത്തനം

12. താപയന്ത്രം T1 എന്ന ഉയര്‍ന്ന‌ ഊഷ്മാവുള്ള സ്രോതസ്സിൽ നിന്നും താപം വലിച്ചെടുത്ത്‌ അതിനെ എന്താക്കി മാറ്റുന്നു ? കുറച്ചു താപം പ്രവൃത്തി ചെയ്യാനും ബാക്കി കളഞ്ഞ്, ഒരു താഴ്ന്ന ഊഷ്മാവായ T2-ല്‍ എത്തുന്നു.

13. കാപ്പിയിരിക്കുന്ന തെര്‍മോഫ്ലാസ്കിനെ ശക്തിയായി കുലുക്കുന്നു. അതിന്റെ ഊഷ്മാവിന് എന്ത് സംഭവിക്കുന്നു? - ഉയരുന്നു

14. ഒരു എലിവേറ്ററില്‍ 90kg ഭാരമുള്ള ഒരാള്‍ നില്‍ക്കുന്നു. കേബിൾ പൊട്ടി അയാൾ താഴേയ്ക്കു വീണാല്‍ തറയില്‍ പ്രയോഗിക്കുന്ന ബലം എത്ര? ഇല്ല

15. ഒരു വാതകത്തിന്റെ ഊഷ്മാവ്‌ 927°C-ല്‍ നിന്നും 27°C ലേയ്ക്ക്‌ തണുപ്പിക്കുമ്പോള്‍ അതിന്റെ ആന്തരിക ഊര്‍ജ്ജത്തിനുണ്ടാകുന്ന വൃത്യാസം എന്ത്‌? - 0.25

16. ഒരു വാതകത്തിന്‌ 110 ജൂള്‍ താപം കൊടുക്കുമ്പോള്‍ അതിന്റെ അന്തരികോര്‍ജ്ജം 40 ജൂള്‍ ആകുന്നു. ബാഹ്യമായ പ്രവർത്തിയുടെ അളവെന്ത്‌? - 70 ജൂൾ

17. 727°C-നും 27°C-നും ഇടയിലായി ഒരു കാര്‍നോട്ട്‌ എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നു. അതിന്റെ ക്ഷമത എത്ര? - 70%

18. P എന്ന സ്ഥിരമര്‍ദ്ദത്തില്‍ സ്ഥിതിചെയ്യുന്ന വാതകത്തിന്റെ വ്യാപ്തം V1-ല്‍ നിന്ന്‌ V2, ആയി മാറുന്നു. ആ വാതകം ചെയ്യുന്ന പ്രവ്യത്തി എന്ത്‌? - [P(V22-V1)]

Post a Comment

Previous Post Next Post