ശ്രീനിവാസ രാമാനുജൻ

ശ്രീനിവാസ രാമാനുജൻ ജീവചരിത്രം (Srinivasa Ramanujan)

ജനനം : 1887 ഡിസംബർ 22

മരണം : 1920 ഏപ്രിൽ 26

അച്ഛൻ : ശ്രീനിവാസ അയ്യങ്കാർ

അമ്മ : കോമളത്തമ്മാൾ

പൂർണ്ണമായ പേര് : ശ്രീനിവാസ രാമാനുജൻ

ചെറുപ്രായത്തിൽ തന്നെ ഈ ലോകത്തോട് വിടപറയേണ്ടി വന്ന ശ്രീനിവാസ രാമാനുജൻ ഭാരതത്തിലെ പ്രഗത്ഭരായ ഗണിതശാസ്ത്രജ്ഞരിൽ പ്രധാനിയാണ്. 1887 ഡിസംബർ 22ന് തമിഴ്‌നാട്ടിലെ ഈറോഡിലാണ്‌ അദ്ദേഹത്തിന്റെ ജനനം. മദ്രാസിൽ ഒരു ഗുമസ്തനായി ജോലി നോക്കിയിരുന്ന അദ്ദേഹത്തെ ഹാർഡി എന്ന ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞൻ അദ്ദേഹത്തിന്റെ പ്രതിഭ മനസ്സിലാക്കി കേംബ്രിഡ്ജ് സർവ്വകലാശാലയിലേയ്ക്ക് ഔപചാരിക വിദ്യാഭ്യാസം നേടുന്നതിനായി അയച്ചു. പക്ഷേ അസുഖംമൂലം രാമാനുജന് അധികകാലം അവിടെ തുടരാനായില്ല. 1919 ൽ ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തിയ രാമാനുജൻ തന്റെ 33-ാം വയസ്സിൽ യാത്രയായി. രാമാനുജന്റെ കണ്ടുപിടുത്തങ്ങളിൽ പ്രധാനിയായ '1729' എന്ന സംഖ്യ 'രാമാനുജൻ സംഖ്യ' എന്ന പേരിലറിയപ്പെടുന്നു.

രാമാനുജൻ സംഖ്യ 

രാമാനുജൻ സുഖമില്ലാതെ ആശുപത്രിയിൽ കഴിയുന്ന കാലം. ഒരു ദിവസം പ്രൊഫ. ജി. എച്ച്. ഹാർഡി അദ്ദേഹത്തെ കാണാനെത്തി. അവരുടെ സംഭാഷണം സംഖ്യകളെക്കുറിച്ചായി. എല്ലാ സംഖ്യകൾക്കും പ്രത്യേകതകളുണ്ടെന്നായിരുന്നു രാമാനുജന്റെ അഭിപ്രായം. എന്നാൽ ഇത് അംഗീകരിക്കാൻ പ്രൊഫസർ തയ്യാറായില്ല. തന്റെ കാറിന്റെ നമ്പർ 1729 ആണെന്നും ആ സംഖ്യയിൽ യാതൊരു പ്രത്യേകതയും ഇല്ലെന്നും പ്രൊഫസർ പറഞ്ഞു. രണ്ടു ക്യൂബുകളുടെ തുകയായി രണ്ടു തരത്തിൽ എഴുതാവുന്ന ഏറ്റവും ചെറിയ സംഖ്യയാണ് 1729. അതായത് 1729 = 123 + 13 = 103 + 93. ഇതുപറയാൻ രാമാനുജന് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. രാമാനുജന്റെ മറുപടി പ്രൊഫ. ജി.എച്ച്.ഹാർഡിയെ ശരിക്കും അദ്ഭുതപ്പെടുത്തിക്കളഞ്ഞു! ഈ സംഖ്യ പിന്നീട് രാമാനുജൻ സംഖ്യ എന്ന പേരിൽ പ്രസിദ്ധമായി.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. രാമാനുജൻ ഏതു വിഷയത്തിൽ പ്രസിദ്ധൻ - ഗണിതം

2. 19-ാം നൂറ്റാണ്ടിൽ തമിഴ്‌നാട്ടിൽ ജനിച്ച പ്രശസ്ത ഗണിതശാസ്ത്രജ്ഞൻ - രാമാനുജൻ

3. രാമാനുജൻ സംഖ്യ എന്നറിയപ്പെടുന്നത് - 1729

4. ഏതു ഗണിതശാസ്ത്രഞ്ജന്റെ ജന്മശതാബ്ദിയാണ് ഇന്ത്യയിൽ 1987-ൽ ആഘോഷിച്ചത്? - എസ്.രാമാനുജൻ

5. തന്റെ സ്വപ്നങ്ങളിൽ ഒരു ദേവത വന്നാണ് ഗണിതശാസ്ത്ര പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതെന്ന് അവകാശപ്പെട്ട ഗണിത ശാസ്ത്രജ്ഞനാര് - എസ്.രാമാനുജൻ

6. പ്രശസ്ത ഗണിതശാസ്ത്രജ്ഞനായ ജി.എച്ച്.ഹാർഡി ഇന്ത്യ സന്ദർശിച്ചപ്പോൾ യാത്രചെയ്ത കാറിന്റെ നമ്പരാണ് 1729. ഈ നമ്പർ കണ്ടിട്ട് ശാസ്ത്രജ്ഞൻ പറഞ്ഞത് ഇതൊരു അശുഭ സംഖ്യയാണെന്നാണ്. എന്നാൽ കൂടെയാത്ര ചെയ്തിരുന്ന ഇന്ത്യക്കാരൻ അത് തിരുത്തി. രണ്ട് വിധത്തിൽ രണ്ട് സംഖ്യകളുടെ വീതം മൂന്നാം കൃതികളുടെ തുകയായെഴുതാവുന്നതാണീ സംഖ്യ അതായത് 1729 = 123 + 13 = 103 + 93. ആരാണീ ഇന്ത്യക്കാരൻ? എസ്.രാമാനുജൻ

7. π യുടെ വില 8 ദശാംശസ്ഥാനങ്ങൾക്ക് കൃത്യമായി കണക്കാക്കാൻ വേണ്ടി 22π4 = 2143 എന്ന സൂത്രവാക്യത്തിന് ആരാണ് ജന്മം നൽകിയത്? - എസ്.രാമാനുജൻ

8. റോയൽ സൊസൈറ്റി ലണ്ടനിലേയ്ക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനാര് - എസ്.രാമാനുജൻ

9. 'രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ്' ഇന്ത്യയിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത്? - ചെന്നൈ

10. എന്തു മാരകരോഗത്താലാണ് പ്രശസ്തനായ ഗണിതശാസ്ത്രജ്ഞൻ രാമാനുജൻ ചെറുപ്പകാലത്തുതന്നെ ദിവംഗതനായെന്ന് വിശ്വസിക്കപ്പെടുന്നത്? - ക്ഷയം

11. ദേശിയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ് - എസ്.രാമാനുജൻ

12. ദേശിയ ഗണിതശാസ്ത്ര ദിനം - ഡിസംബർ 22

13. ഇന്ത്യ ഗവൺമെന്റ് ആരുടെ 125-ാം ജന്മവാർഷികമാണ് 2012 ദേശിയ ഗണിതശാസ്ത്ര വർഷമായി ആചരിച്ചത് - എസ്.രാമാനുജൻ

14. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചില്ലെങ്കിലും ഗണിതശാസ്ത്രത്തിൽ പ്രതിഭ തെളിയിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ഗണിതശാസ്ത്രജ്ഞരിൽ ഒരാൾ - ശ്രീനിവാസ രാമാനുജൻ

Post a Comment

Previous Post Next Post