സോക്രട്ടീസ് (Socrates)
ജനനം : ബി. സി. 470മരണം : ബി. സി. 399
ഏഥൻസിലെ ഒരു സാധാരണകുടുംബത്തിലാണ് സോക്രട്ടീസിന്റെ ജനനം. ഗ്രീക്ക് തത്വചിന്തയുടെ ആചാര്യനാണ് സോക്രട്ടീസ്. പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയ തത്ത്വചിന്തകർ സോക്രട്ടീസിന്റെ ചിന്താസരണികളിലൂടെയാണ് വളർന്നത്.
ഏഥൻസിന്റെ സൈന്യത്തിൽ ചേർന്ന സോക്രട്ടീസ് നിരവധി യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സോക്രട്ടീസിന്റെ കുടുംബജീവിതം വളരെ ദുരിതപൂർണ്ണമായിരുന്നു. ബഹുദൈവവിശ്വാസത്തിനെതിരായിരുന്നതിനാൽ യുവാക്കളെ ദേവന്മാർക്കെതിരെ തിരിച്ചുവെന്ന കുറ്റം ശത്രുക്കൾ അദ്ദേഹത്തിന്റെമേൽ ചുമത്തി 'ഹെംലക്ക്' എന്ന വിഷദ്രാവകം കഴിച്ചു മരിക്കണമെന്ന് ശിക്ഷവിധിച്ചു. വാദഗതികൾ പിൻവലിച്ച് രക്ഷപ്പെടാനുള്ള മാർഗ്ഗം സുഹൃത്തുക്കൾ നിർദ്ദേശിച്ചിട്ടും സത്യമായ തന്റെ ആദർശങ്ങൾക്കുവേണ്ടി മരണം ഏറ്റുവാങ്ങാൻ അദ്ദേഹം തീരുമാനിച്ചു.
ആവർത്തിക്കുന്ന ചോദ്യങ്ങൾ
1. പ്ലേറ്റോയുടെ ഗുരു - സോക്രട്ടീസ്
2. "പരീക്ഷിക്കപ്പെടാത്ത ജീവിതത്തിന് വിലയില്ല". ഇതാരുടെ അഭിപ്രായമാണ്? - സോക്രട്ടീസിന്റെ
3. "ക്രിറ്റോ, ഞാൻ അസ്‌ക്ലിപിസ്സില്‍ നിന്നും ഒരു പൂവങ്കോഴിയെ കടം വാങ്ങിയിരുന്നു. ആ കടം മടക്കിക്കൊടുക്കുവാന്‍ നീ ഓര്‍ക്കുമോ”? ആരുടെ മരണവാക്കുകളായിരുന്നു ഇത്? - സോക്രട്ടീസ്സിന്റെ
4. ഗ്രീക്കിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന പുരാതന തത്ത്വചിന്തകന്മാർ ആരെല്ലാം? - സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ
5. ഗ്രീക്കിലെ പുരാതന തത്ത്വചിന്തകന്മാർ ജീവിച്ചിരുന്ന കാലഘട്ടമെപ്പോഴായിരുന്നു? - ബി.സി 400 കളിലും 300 കളിലും
6. ആദ്യത്തെ ഗ്രീക്ക് തത്ത്വചിന്തകന്മാർ ഏത് പേരിലറിയപ്പെടുന്നു? - പ്രീ-സോക്രട്ടീസ്
7. പ്രീ-സോക്രട്ടീസുകൾ ജീവിച്ചിരുന്ന കാലഘട്ടം - ഏകദേശം ബി.സി. 469
8. സോക്രട്ടീസ് ജീവിച്ചിരുന്നതെവിടെയായിരുന്നു? - ഏഥൻസ്
9. സോക്രട്ടീസിന്റെ പ്രവർത്തന രീതികൾ ഏത് പേരിലറിയപ്പെടുന്നു? - സോക്രട്ടിക് മെത്തേഡ്
10. സോക്രട്ടീസിന്റെ പ്രശസ്‌ത ശിഷ്യനാര്? - പ്ലേറ്റോ
11. സോക്രട്ടീസ് ഏത് കാലഘട്ടത്തിൽ ജീവിച്ചിരുന്നു? - ബി.സി 470 - ബി.സി 399
12. സോക്രട്ടീസിനെ വധിച്ചതെങ്ങനെ? എപ്പോഴായിരുന്നു? - വിഷം കൊടുത്തു കൊന്നു, ബി.സി 399-ൽ
13. സോക്രട്ടീസിന്റെ ഭാര്യയാര്? - സാൻഥിപി
14. സോക്രട്ടീസിന്റെ തത്ത്വങ്ങളെക്കുറിച്ച് പര്യവേഷണം നടത്തിയതാര്? - ഗ്രീക്ക് എഴുത്തുകാർ
15. മരണ സമയത്ത് സോക്രട്ടീസിന്റെ മുഖത്ത് പ്രകടമായ ശാന്തഭാവവും അദ്ദേഹം വിഷം കുടിക്കുന്നതും പ്ലേറ്റോയുടെ ഏത് ഡയലോഗിൽ വിശദീകരിച്ചിരിക്കുന്നു? - ഫായ്ഡോ
16. ശരീരവും ആത്മാവും തമ്മിൽ സ്പഷ്ടമായൊരു വ്യത്യാസം കല്പിക്കുകയും ആത്മാവിന് ഉയർന്ന സ്ഥാനം കല്പിക്കുകയും ചെയ്ത ആദ്യത്തെ തത്ത്വചിന്തകനാര്? - സോക്രട്ടീസ്
0 Comments