വില്യം ഷെയ്ക്സ്പിയർ

വില്യം ഷെയ്ക്സ്പിയർ ജീവചരിത്രം (William Shakespeare)

ജനനം : 1564 ഏപ്രിൽ 23

മരണം : 1616 ഏപ്രിൽ 23

ഇംഗ്ലണ്ടിലെ സ്റ്റാറ്റ്സ്‌ഫോർഡ് അവനിൽ ജനിച്ച ഷേക്‌സ്‌പിയർ ലോകസാഹിത്യത്തിലെ അത്യുന്നതനായ പ്രതിഭാധനന്മാരിൽ ഒരാളാണ്. ഇംഗ്ലീഷ് സാഹിത്യത്തിൻറെ പ്രശസ്തി ലോകമെങ്ങും എത്തിയത് ഷെയ്ക്സ്പിയറിലൂടെയാണ്. അച്ഛൻ ജോൺ ഷെയ്ക്സ്പിയർ. ഷെയ്ക്സ്പിയറിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് രേഖകൾ ഒന്നുമില്ല. ഒരു ഗ്രാമർ സ്കൂളിൽ ചെറുപ്പത്തിലെ പഠിച്ചിരുന്നു. ഇടയ്ക്കിടെ തന്റെ ഗ്രാമത്തിൽ വന്നുകൊണ്ടിരുന്ന സഞ്ചരിക്കുന്ന നാടകഗ്രൂപ് ആ ബാലനെ ആകർഷിച്ചു. പതിനെട്ടാമത്തെ വയസ്സിൽ ഉപജീവനാർത്ഥം ബിസിനസ്സിലേർപ്പെട്ടു. അതോടൊപ്പം തന്നെ ലണ്ടനിലെ ഒരു തീയേറ്ററിൽ സ്ഥിരമായി നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു.  1582-ൽ തന്നെക്കാൾ എട്ടു വയസ്സ് കൂടുതൽ ഉള്ള അന്നഹാത്വേയെ ഷെയ്ക്സ്പിയർ വിവാഹം കഴിച്ചു. നാടകത്തോടുള്ള കമ്പം അദ്ദേഹത്തെ ലണ്ടനിലെത്തിച്ചു. ഒരു നാടക സംഘത്തിൽ ചേർന്ന് ചെറിയ രീതിയിലുള്ള അഭിനയവും തുടങ്ങി.

നാടകസ്ഥലത്ത് എത്തുന്നവരുടെ കുതിരകളെ സൂക്ഷിക്കുകയായിരുന്നു ആദ്യകാല ജോലികളിൽ ഒന്ന്. 1593-ൽ അദ്ദേഹത്തിന്റെ ആദ്യ ഗ്രന്ഥമായ 'വീനസ് ആൻഡ് അഡോണിസ്' പുറത്തുവന്നു. ഒരു നീണ്ട പദ്യമായിരുന്ന ആ കൃതിക്ക് വളരെ പ്രചാരം കിട്ടി. അക്ഷയമായ സൗന്ദര്യവും മികവും നിറഞ്ഞ ഷെയ്ക്സ്പിയറിന്റെ സാഹിത്യസൃഷ്ടികൾ കാലഘട്ടങ്ങളിലൂടെ ലോകമെമ്പാടും ആദരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ കൃതികളെ ഒഴിവാക്കി ലോകസാഹിത്യത്തെക്കുറിച്ച് നമുക്ക് ചിന്തിക്കുവാൻ കൂടി സാധിക്കുകയില്ല. മുപ്പത്തിയേഴ് നാടകങ്ങളും 154 ഭാവഗീതങ്ങളും ഏതാനും ഖണ്ഡകാവ്യങ്ങളും അദ്ദേഹത്തിന്റേതായി ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കോമഡിയിലെ നായികാനായകന്മാർ മിക്കവാറും യുവാക്കളും ട്രാജഡിയിലെ നായികാനായകന്മാർ കൂടുതലും മധ്യവയസ്കരുമാണ്. ട്രാജഡികളുടെ രചനയിലാണ് ഷെയ്ക്സ്പിയറുടെ പ്രതിഭ പ്രകാശിച്ചു നിൽക്കുന്നതെന്ന് കാണാം.

വിശ്വസാഹിത്യത്തിന് തന്നെ മുതൽക്കൂട്ടായ ധാരാളം സാഹിത്യ സൃഷ്ടികൾ നടത്തിയിട്ടുള്ള ഷേക്‌സ്‌പിയറിന്റെ പ്രധാന നാടകങ്ങൾ - ഹാംലെറ്റ്, റോമിയോ ആന്റ് ജൂലിയറ്റ്, മാക്ബെത്ത്, ഒഥല്ലോ, കിങ്‌ ലിയർ, മർച്ചന്റ് ഓഫ് വെനീസ്, ആസ് യു ലൈക് ഇറ്റ്, ദി ടെംപസ്റ്റ്, ദി വിന്‍ഡേഴ്‌സ്‌ ടെയില്‍, ജൂലിയസ് സീസർ, ആന്റണി ആന്റ് ക്ലിയോപാട്ര, മച്ച് അഡോ എബൗട്ട് നത്തിംഗ്, ട്വൽഫ്ത്ത്‌ നൈറ്റ്‌, എ മിഡ് സമ്മർ നൈറ്റ് ഡ്രീം, തുടങ്ങിയവയാണ്. 1610-ൽ അദ്ദേഹം ജന്മനാട്ടിൽ തിരിച്ചെത്തി വിശ്രമജീവിതം കഴിച്ചുകൂട്ടി. 1616 ഏപ്രിൽ 23-ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ജനന ദിവസവും മരണ ദിവസവും ഒന്നുതന്നെയാണ് -  ഏപ്രിൽ 23. 'ഏവൺ നദിയിലെ രാജഹംസം' (Bard of Avon) എന്നറിയപ്പെടുന്നത് ഷേക്സ്പിയറാണ്. 1564-1616 ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലഘട്ടം എന്ന് കരുതപ്പെടുന്നു. ഷേക്സ്പിയർ അന്തരിച്ച ഏപ്രിൽ 23 ആണ് 'ലോക പുസ്തക ദിനം'. 'എന്റെ ശവകുടീരം തുറക്കുന്നവൻ ശപിക്കപ്പെട്ടവനാകും' എന്ന് ആലേഖനം ചെയ്തിരിക്കുന്നത് സ്ട്രാറ്റ്‌ഫെഡിലെ ഹോളി ട്രിനിറ്റി ചർച്ചിലുള്ള ഷേക്‌സ്‌പിയറുടെ ശവകുടീരത്തിലാണ്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. വില്യം ഷേക്സ്പിയർ ജനിച്ച വർഷം - 1564

2. വില്യം ഷേക്സ്പിയറുടെ ഒരു പ്രശസ്ത നാടകം - ഹാംലെറ്റ്

3. "ദി എക്സ്പെൻസ്‌ ഓഫ് സ്പിരിറ്റ് ഇൻ എ വെയ്സ്റ്റ് ഓഫ് ഷെയിം. ഈസ് ലസ്റ്റ് ഇൻ ആക്ഷൻ;... ആരുടെ വരികളാണിവ? - ഷേക്‌സ്‌പിയർ

4. "അദേഴ്‌സ്‌ അബൈഡ് അവർ ക്വസ്റ്റ്യന്‍. ദൗ ആർട്ട് ഫ്രീ". മാത്യു അർണോഡിന്റെ പ്രശസ്തമായ ഭാവഗീതത്തിലേതാണ് ഈ വരികൾ. ഇതാരെയാണ് അഭിസംബോധന ചെയ്യുന്നത്? - ഷേക്സ്പിയറിനെ

5. ഷേക്‌സ്പിയറിന്റെ കാലഘട്ടമേത്‌? - 1564- 1616 എ.ഡി

6. “എ ഗെയിം ഓഫ്‌ ചെസ്സ്‌ എന്‍ഡ്സ്‌ വിത്ത് ‌റിപീറ്റഡ്‌ ഗുഡ്‌ നൈറ്റ്സ്‌ റ്റു ലേഡീസ്‌" എലിയോട്ടിന്റെ ഈ വരികള്‍ പ്രതിധ്വനിക്കുന്ന ഷേക്‌സ്പിയര്‍ നാടകമേത്‌? - ഹാംലെറ്റ്

7. ഷേക്‌സ്പിയറുടെ “മെഷർ ഫോര്‍ മെഷര്‍' എന്ന നാടത്തിന്റെ കഥ നടക്കുന്നതെവിടെയാണ്‌? - വിയന്നയില്‍

8. മൂന്ന്‌ വിശുദ്ധ പണ്ഡിതന്മാരിലൊരാളായ ബാല്‍ത്തസാര്‍, ഒരു ഷേക്‌സ്പിയര്‍ കഥാപാത്രത്തിന്റെ കൂടിപേരാണ്‌. ഏത്‌ നാടകത്തിലെ? - ദി മെര്‍ച്ചന്റ്‌ ഓഫ്‌ വെനീസ്‌

9. ഷേക്‌സ്പിയറിന്റെ നാടകമായ “കൊറിയോലാനസ്സിന്റെ' കഥ നടക്കുന്നതെവിടെയാണ്‌? - റോമില്‍

10. “ദി ഫസ്റ്റ്‌ ഫോളിയോ” എന്ന പേരില്‍ പ്രസിദ്ധീകരിച്ച സമ്പൂര്‍ണ്ണ ഷേക്‌സ്പിയര്‍ കൃതികളുടെ 1200 കോപ്പികളില്‍ എത്രയെണ്ണം ഇപ്പോള്‍ നിലവിലുണ്ട്‌? - ഉദ്ദേശ്യം 230

11. സര്‍. ആന്‍ഡ്രു അഗുചീക്‌ കഥാപാത്രമായി വരുന്നത്‌ ഷേക്‌സ്പിയറിന്റെ ഏത്‌ കൃതിയിലാണ്‌? - ട്വൽഫ്ത്ത്‌ നൈറ്റ്‌

12. പോളിന്റെ ഭര്‍ത്താവ്‌ ആന്റിഗോണസ്‌ ഒരു കരടിയാല്‍ പിന്തുടരപ്പെട്ട്‌ രംഗസംവിധാനത്തിന്‌ പുറത്തേയ്‌ക്കോടി മരണംവരിക്കുന്ന ശ്രദ്ധേയമായ ഭാഗമുള്ള ഷേക്‌സ്പിയര്‍ കൃതി ഏത്‌? - ഇന്‍ ദി വിന്‍ഡേഴ്‌സ്‌ ടെയില്‍

13. ഷേക്സ്പിയറുടെ ആദ്യ നാടകസമാഹാരമായ 'ഫസ്റ്റ്‌ ഫോളിയോ' പ്രസിദ്ധീകൃതമായതെന്ന്‌? - 1623

14. “മെനി എ ഗുഡ്‌ ഹാങ്ങിങ്‌ പ്രിവെന്റ്സ്‌ എ ബാഡ്‌ മാരേജ്‌ "-ഷേക്സ്പിയറുടെ ഏത്‌ കൃതിയിലേതാണ്‌ ഈ വരികള്‍? - ട്വല്‍ഫ്ത്ത്‌ നൈറ്റ്

15. ഷേക്‌സ്പിയറിന്റെ ഏത്‌ നാടകത്തിലാണ്‌ ആദമിനെ കാണുന്നത്‌? - ആസ്‌ യു ലൈക്ക്‌ ഇറ്റ്‌

16. “ആസ്ക്‌ ഫോര്‍ മീ ടുമോറോ ആന്റ്‌ യൂ ഷാല്‍ ഫൈന്റ്‌ മീ എ ഗ്രേവ്‌ മാന്‍". ഈ ദ്വയാര്‍ത്ഥപ്രയോഗം ഷേക്‌സ്പിയറിന്റെ ഒരു നാടകത്തിലേതാണ്‌. ആരാണിത്‌ പറയുന്നത്‌? - മെര്‍ക്കുഷിയോ

17. പലരും സിനിമയാക്കുകയും നാടകമായി അവതരിപ്പിക്കുകയും ചെയ്ത ഈ ഷേക്‌സ്പിയര്‍ നാടകത്തിന്റെ കഥ ഷേക്‌സ്പിയര്‍ക്ക്‌ കിട്ടിയത്‌ 13-ാം നൂറ്റാണ്ടിലെ ഡച്ച്‌ ചരിത്രകാരനായ സാക്‌സോ ഗ്രമാറ്റിക്കസ്സില്‍ നിന്നാണ്‌. നാടകമേത്‌? - ഹാംലെറ്റ്‌

18. ഷേക്‌സ്പിയറുടെ ഏത്‌ നാടകത്തിലാണ്‌ കുറാനെ കാണുന്നത്‌? - കിംഗ് ലിയർ

19. ഷേക്‌സ്പിയറുടെ നാടകങ്ങളുടെ ആദ്യ സമാഹാരമായ 'ഫസ്റ്റ്‌ ഫോളിയോയുടെ' ഗ്രന്ഥപരിശോധകർ ആരെല്ലാം? - ജോൺ ഹെമിങും ഹെൻറി കോൺഡെല്ലും

20. ഡെന്മാർക്കിലെ എൽസിനോർ എന്നത് ഷേക്സ്പിയറിന്റെ ഒരു നാടകത്തിലെ ഭാഗമാണ്. ഏത് നാടകത്തിലേതാണ്‌? - ഹാംലെറ്റ്

21. "ചപലതയേ, നിന്നെ അംഗനയെന്ന് വിളിക്കുന്നു" ഇങ്ങനെ പറഞ്ഞതാര്? - ഷേക്‌സ്‌പിയർ (ഹാംലെറ്റിൽ)

22. ആരാണ് "ആസ് യൂ ലൈക് ഇറ്റ്" രചിച്ചത്? - വില്യം ഷേക്‌സ്‌പിയർ

23. ഷേക്‌സ്‌പിയർ അന്തരിച്ചതെന്ന്? - 1616 ഏപ്രിൽ 23

24. ഷേക്‌സ്‌പിയറിന്റെ മരണദിനം തന്നെ അന്തരിച്ച മറ്റൊരു എഴുത്തുകാരനാര്? - സെർവാന്റസ്

25. ഷേക്‌സ്‌പിയറുടെ പ്രശസ്ത ദുരന്ത നാടകങ്ങളേവ? - ഹാംലെറ്റ്, മാക്ബെത്ത്, ഒഥല്ലോ, കിങ്‌ ലിയർ

26. ഷേക്‌സ്‌പിയർ ഫ്രഞ്ചിലെഴുതിയ നാടകമേതാണ്? - ഹെൻറി V

27. ഒരു ഗീതകത്തിൽ ഷേക്‌സ്‌പിയർ മനുഷ്യന്റെ വ്യത്യസ്ത കാലത്തെക്കുറിച്ച് പറയുന്നുണ്ട്. എത്ര കാലത്തെ കുറിച്ചാണ് പറഞ്ഞിട്ടുള്ളത്? - ഏഴ്

28. ഷേക്‌സ്‌പിയറുടെ നാടകത്തിലാണ് ഡാനിഷിലെ രാജാവിനെ അയാളുടെ അച്ഛന്റെ പ്രേതം കാണാനെത്തിയത്. നാടകമേതാണ്? - ഹാംലെറ്റ്

29. ഷേക്‌സ്‌പിയറിന്റെ 'ട്വല്‍ഫ്ത്ത്‌ നൈറ്റ്' എന്ന നാടകം മറ്റൊരു പേരിലും അറിയപ്പെടുന്നു. എന്താണ് ആ പേര്? - വാട്ട് യു വിൽ

30. ഷേക്‌സ്‌പിയർ രചിച്ചിട്ടുള്ള നാടകങ്ങളുടെ എണ്ണമെത്ര? - 37

31. ഷേക്‌സ്‌പിയറുടെ അവസാന നാടകമേത്? - ദി ടെംപെസ്റ്റ്

32. 'ഐ എഗോ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ച നാടകകൃത്ത് ആര്? - ഷേക്സ്പിയർ

33. 'സ്വീറ്റ് സ്വാൻ ഓഫ് എവോൻ' എന്ന് ബെൻ ജോൺസനെ വിളിച്ചതാര്? - ഷേക്സ്പിയർ

34. "ഓൾ ഈസ് വെൽ ദാറ്റ് എൻഡ്‌സ് വെൽ" (All's well that ends well) എന്ന അഞ്ച് അങ്കങ്ങളുള്ള ഹാസ്യനാടകം എഴുതിയതാര്? - വില്യം ഷേക്സ്പിയർ

35. ഷേക്‌സ്‌പിയർ അദ്ദേഹത്തിന്റെ "ആസ് യു ലൈക് ഇറ്റ്" എന്ന നാടകത്തിൽ സ്തുതിക്കുന്നത് ഏത് പ്രശസ്ത ഇംഗ്ലീഷ് നാടകകൃത്തിനെയാണ്? - ക്രിസ്റ്റഫർ മാർലോവ്

36. "ടൈമോൺ ഓഫ് ഏതൻസ്" എന്ന ദുഃഖ പൂർണ്ണമായ കോമഡി എഴുതിയ ഇംഗ്ലീഷ് നാടകകൃത്താര്? - ഷേക്‌സ്‌പിയർ

37. ജൂലിയസ് സീസർ എന്ന പ്രശസ്ത ട്രാജഡി എഴുതിയതാര്? - വില്യം ഷേക്‌സ്‌പിയർ

38. ഷേക്‌സ്‌പിയർ എഴുതിയ രണ്ട് സന്തോഷസന്താപ സമ്മിശ്ര നാടകങ്ങളാണ് - ദി ടെംപസ്റ്റ്, ദി വിന്‍ഡേഴ്‌സ്‌ ടെയില്‍

39. "ദി ടു ജെന്റിൽ മാൻ ഓഫ് വെറോണ", "ദി കോമഡി ഓഫ് എറെഴ്സ്", "ലവ് ഓഫ് ലേബേഴ്‌സ് ലോസ്റ്റ്" തുടങ്ങിയ പ്രശസ്ത കോമഡികൾ എഴുതിയതാര്? - വില്യം ഷേക്‌സ്‌പിയർ

40. "എ മിഡ്‌സമ്മർ നൈറ്റ്സ് ഡ്രീം", "മച്ച് അഡോ എബൗട്ട് നത്തിങ്", "ആസ് യു ലൈക് ഇറ്റ്" തുടങ്ങിയ പ്രശസ്ത കോമഡികൾ എഴുതിയതാര്? - വില്യം ഷേക്‌സ്‌പിയർ

41. ബേക്കൺ എഴുതിയതാണെന്ന് അവകാശപ്പെട്ടിരുന്ന ചില രചനകൾ യഥാർത്ഥത്തിൽ ആരെഴുതിയതാണ്? - ഷേക്‌സ്‌പിയർ

42. 37 നാടകങ്ങളും  ഗീതകങ്ങളും രചിച്ച ലോക പ്രശസ്ത കവിയും നാടകകൃത്തുമാണ് - ഷേക്‌സ്‌പിയർ

43. "നോട്ട്സ് ഓൺ സം ഓഫ് ഷേക്‌സ്‌പിയേഴ്‌സ് പ്ലേയ്‌സ്" എഴുതിയ പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരിയും അഭിനേത്രിയുമാണ്: - ഫാനി കെംബിൾ

44. ഷേക്‌സ്‌പിയറിന്റെ ജൂലിയറ്റായി ഇരുപതാം വയസ്സിൽ അരങ്ങേറ്റം നടത്തിയ ഒരു അറിയപ്പെടുന്ന നാടകകുടുംബത്തിലെ അംഗമാര്? - ഫാനി കെംബിൾ

45. ഷേക്‌സ്‌പിയറിന്റെ നാടകങ്ങൾക്ക് അടിസ്ഥാനമായ "എ ലോസ്റ്റ് ഹാംലെറ്റ്" എന്ന നാടകം എഴുതിയതാര്? - തോമസ് കിഡ്

46. ഷൈലോക്ക് ഏത് കൃതിയിലെ കഥാപാത്രമാണ് - വെനീസിലെ വ്യാപാരി

47. ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ് ഷേക്‌സ്‌പിയർ നാടകങ്ങളിലെ കഥാപാത്രനാമങ്ങൾ നൽകിയിരിക്കുന്നത് - യുറാനസ്

48. കളിയാട്ടം എന്ന മലയാള സിനിമ ഏതു നാടകം അടിസ്ഥാനമാക്കിയുള്ളതാണ് - ഒഥല്ലോ

49. ഒഴിഞ്ഞ പാത്രമാണ് കൂടുതൽ ശബ്ദമുണ്ടാക്കുന്നത് എന്ന് പറഞ്ഞതാര് - ഷേക്‌സ്‌പിയർ

50. ഇന്ത്യൻ ഷേക്‌സ്‌പിയർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് - കാളിദാസൻ

51. കോർഡീലിയ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര് - ഷേക്‌സ്‌പിയർ

52. ഡെസ്ഡിമോണ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര് - ഷേക്‌സ്‌പിയർ

53. ഷേക്‌സ്‌പിയറിന്റെ ഏത് നാടകമാണ് ഏറ്റവുമധികം തവണ സിനിമയാക്കിയിട്ടുള്ളത്? - റോമിയോ ആന്റ് ജൂലിയറ്റ്

54. ഏറ്റവും മഹാനായ ഇംഗ്ലീഷ് സാഹിത്യകാരൻ - ഷേക്‌സ്‌പിയർ

55. ദി ടൈംപസ്റ്റ് ആരുടെ അവസാനത്തെ നാടകമാണ് - ഷേക്‌സ്‌പിയർ

56. കോർഡീലിയ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് - ഷേക്‌സ്‌പിയർ

57. ഏത് സാഹിത്യകാരന്‍റെ രചനകളിലെ വാക്യങ്ങളാണ് ലോകത്തേറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ളത് - ഷേക്‌സ്‌പിയർ

58. ആരുടെ ശവകുടീരത്തിലാണ് എന്‍റെ ശവകുടീരം തുറക്കുന്നവൻ ശപിക്കപ്പെട്ടവനാകും എന്നെഴുതിയിരിക്കുന്നത് - ഷേക്‌സ്‌പിയർ

59. പേരിലെന്തിരിക്കുന്നു എന്ന് പറഞ്ഞത് - ഷേക്‌സ്‌പിയർ

60. ഡെസ്ടിമോണ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് - ഷേക്‌സ്‌പിയർ

61. ചാപല്യമേ നിന്നെ സ്ത്രീയെന്നു വിളിക്കുന്നു എന്നു പറഞ്ഞത് - ഷേക്‌സ്‌പിയർ

62. ഒഥല്ലോ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് - ഷേക്‌സ്‌പിയർ

63. ഒഴിഞ്ഞ പാത്രമാണ് കൂടുതൽ ശബ്ദമുണ്ടാക്കുന്നത് എന്നു പറഞ്ഞത് - ഷേക്‌സ്‌പിയർ

64. ഏവണിലെ രാജഹംസം എന്നറിയപ്പെട്ടത് - ഷേക്‌സ്‌പിയർ

65. ഇംഗ്ലീഷിലെ ഏറ്റവും പ്രശസ്തമായ സാഹിത്യകാരൻ - ഷേക്‌സ്‌പിയർ

66. ഈ ലോകം ഒരു നാടക വേദിയാണ് സ്ത്രീപുരുഷൻമാർ വെറും അഭിനേതാക്കൾമാത്രം എന്നു പറഞ്ഞത് - ഷേക്‌സ്‌പിയർ

67. ഇയാഗോ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് - ഷേക്‌സ്‌പിയർ

68. ആരെഴുതിയ ആദ്യ കവിതയാണ് വീനസ് ആന്‍റ് അഡോണീസ് - ഷേക്‌സ്‌പിയർ

69. ആരുടെ ജന്മദിനമാണ് (ഏപ്രിൽ 23) ലോക പുസ്തകദിനമായി ആചരിക്കുന്നത് - ഷേക്‌സ്‌പിയർ 

70. ആരുടെ ഭാര്യയാണ് ആൻ ഫാത്തവേ - ഷേക്‌സ്‌പിയർ

71. ആരാണ് ആന്‍റണി ആന്‍റ് ക്ലിയോപാട്ര രചിച്ചത് - ഷേക്‌സ്‌പിയർ

72. മാക്ബെത്ത് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് - ഷേക്‌സ്‌പിയർ

73. ഭീരുക്കൾ പലതവണ മരിക്കുന്നു, ധീരൻ ഒരു പ്രാവശ്യവും എന്നു പറഞ്ഞത് - ഷേക്‌സ്‌പിയർ

Post a Comment

Previous Post Next Post