സംഘകാലം

സംഘകാലം

1. തമിഴ്‌ ചരിത്രത്തിലെ എന്തിനോട്‌ ബന്ധപ്പെട്ടതാണ്‌ സംഘം എന്ന വാക്ക്‌? - മധുരയിലെ പാണ്ഡ്യ രാജാക്കന്മാരുടെ രക്ഷാധികാരത്തോടെ നടത്തിയിരുന്ന തമിഴ്‌ പണ്ഡിതന്മാരുടെ സാഹിത്യപരമായ വിദ്യാലയത്തോട്‌

2. സംഘം സാഹിത്യത്തിന്റെ പ്രധാന പൊരുള്‍ എന്ത്‌? - യുദ്ധവും സ്‌നേഹവും

3. ബി.സി 20-ല്‍ ഏതന്‍സിലെ റോമന്‍ ചക്രവര്‍ത്തി അഗസ്റ്റിസ്സിന്റെ അടുത്തേയ്ക്ക്‌ അംബാസിഡറിനെ അയച്ചത്‌ സംഘം കാലഘട്ടത്തിലെ എത്‌ രാജവംശമാണ്‌? - പാണ്ഡ്യരാജവംശം

4. സംഘകാലത്ത്‌ തമിഴ്‌ പ്രദേശത്തെ രാജവംശങ്ങള്‍ ഏതെല്ലാം ആയിരുന്നു? - പാണ്ഡ്യന്‍മാര്‍, ചോളന്‍മാര്‍, ചേരന്‍മാര്‍

5. ആദ്യത്തെ സംഘം ആരംഭിച്ചത്‌ ആര്‌? - അഗസ്ത്യന്‍

6. സംഘകാലത്ത്‌ സ്ഥാനപതിമാരുടെ തമിഴ്‌ ഉദ്യോഗപ്പേര്‌ എന്തായിരുന്നു? - അമൈച്ചന്‍ അല്ലെങ്കില്‍ അമൈച്ചര്‍

7. കൃത്രിമമായി നിര്‍മ്മിച്ച തുറമുഖത്തോടുകൂടിയ കസ്റ്റംസ്‌ പോര്‍ട്ട്‌ എന്തായിരുന്നു? - പുഹാര്‍ (കാവേരിപ്പൂംപട്ടണം)

8. കടലില്‍ നിന്ന്‌ അകന്ന, ചോളയുടെ തലസ്ഥാനം ഏതായിരുന്നു? - ഉരൈയൂര്‍

9. പാണ്ഡ്യന്‍മാരുടെ കടല്‍ത്തീരത്തുള്ള തലസ്ഥാനം ഏതായിരുന്നു? - കോര്‍കൈ

10. പാണ്ഡ്യന്‍മാരുടെ കടലില്‍ നിന്ന്‌ അകന്ന തലസ്ഥാനം ഏതായിരുന്നു? - മധുര

11. സംഘകാലത്തിലെ ഏക കവയിത്രി ആരായിരുന്നു? - ഔവയാര്‍

12. മെഗസ്തനീസ്‌ ആദ്യമായി സുചിപ്പിച്ച സംഘകാലത്തിലെ രാജവംശം ഏത്‌? - പാണ്ഡ്യരാജവംശം

13. സംഘസാഹിത്യം സമാഹരിച്ചത്‌ എവിടെ? - മധുരയില്‍

14. കരികാലന്‍ ഏത്‌ രാജവംശത്തില്‍പ്പെട്ടതായിരുന്നു? - ചോളരാജവംശത്തില്‍

15. പുരാതന തമിഴ്‌ സാഹിത്യത്തിലെ ഏറ്റവും മഹത്തായ നേട്ടം എന്ന്‌ കണക്കാക്കുന്നത്‌ സംഘകാലത്തിലെ എത്‌ കൃതിയാണ്‌? - എട്ടുത്തൊകൈ

16. മലബാര്‍ കടല്‍ത്തീരത്തെ ഏറ്റവും പ്രധാനപ്പെട്ട സംഘം തുറമുഖം ഏതായിരുന്നു? - മുസിറിസ്‌

17. സംഘകാലത്തിലെ ചാരന്മാര്‍ ഏത്‌ പേരില്‍ അറിയപ്പെട്ടിരുന്നു? - ഒറാന്മാര്‍

18. സംഘകാലത്തിലെ 'കണ്ണകി' എന്തിന്റെ ദേവതയായിരുന്നു? - പാതിവ്രത്യത്തിന്റെ 

19. സംഘകാലത്തിൽ തമിഴരുടെ ഏറ്റവും പ്രിയപ്പെട്ട ദൈവം ആരായിരുന്നു? - മുരുകൻ

20. സംഘകാലത്തില്‍ ചോളന്മാരുടെ തലസ്ഥാനം ഉരൈയൂര്‍ എന്തില്‍ പ്രസിദ്ധി നേടിയിരുന്നു? - മുത്തിലും ഉല്‍കൃഷ്ടമായ പരുത്തിത്തുണിയിലും

21. സംഘം ചോളന്മാരുടെ തലസ്ഥാനം ഏതൊക്കെയായിരുന്നു? - ഉരൈയൂര്‍, കാവേരിപ്പൂംപട്ടണം അല്ലെങ്കിൽ പുഹാര്‍

22. സംഘകാലത്തില്‍ ദക്ഷിണേന്ത്യ സന്ദര്‍ശിച്ച ഗ്രീക്കോ - റോമന്‍ വ്യാപാരികള്‍ക്ക്‌ തമിഴ്‌ സാഹിതൃത്തില്‍ സൂചിപ്പിച്ചിരുന്ന പേരെന്ത്‌? - യവനന്‍മാര്‍

23. ഇളങ്കോഅടികള്‍ രചിച്ച ചിലപ്പതികാരം എന്ന ഇതിഹാസകാവ്യത്തിന്റെ അക്ഷരാര്‍ത്ഥം എന്ത്‌? - രത്നം പതിച്ച ചിലമ്പ്‌

24. പാണ്ഡ്യന്‍മാരുടെ തലസ്ഥാനമായിരുന്ന മധുര ഏത്‌ നദീതീരത്ത്‌ ആയിരുന്നു? - വൈഗൈയുടെ

25. മൂന്ന്‌ തമിഴ്‌ അധികാരമേഖലകള്‍ ഏത്‌ ക്രമത്തിലാണ്‌ പറഞ്ഞിരുന്നത്‌? - ചേര, ചോള, പാണ്ഡ്യ

26. സംഘകാലത്തിന്റെ അവസാനകാലത്ത്‌ ചേര രാജുവംശവുമായി നിരന്തരമായി യുദ്ധം ചെയ്തിരുന്ന രാജുവംശം ഏത്‌? - ചോള രാജവംശം

27. പുഹാര്‍ സ്ഥാപിച്ചത്‌ ആര്‌? - കരികാല

28. പാണ്ഡ്യന്മാരെക്കുറിച്ച്‌ ആദ്യമായി പ്രതിപാദിച്ചത്‌ ഏതിലാണ്‌? - അശോകന്റെ ശാസനാപത്രത്തില്‍

29. സംഘകാലത്ത്‌ സാധാരണമായ ഭരണകൂടം ഏത്‌ വിധത്തിലുള്ളത്‌ ആയിരുന്നു? - പരമ്പരാഗതമായ രാജവാഴ്ച

30. സംഘകാലഘട്ടത്തില്‍ “ഇരവ്‌” എന്ന സംജ്ഞകൊണ്ട്‌ ഉദ്ദേശിച്ചരുന്നത്‌ എന്ത്‌? - നിര്‍ബന്ധിച്ച്‌ ഏല്പിക്കുന്ന പാരിതോഷികം

31. സംഘകാലത്ത്‌ 'ഉല്‍ഗു' അല്ലെങ്കില്‍ 'ശുംഗം' എന്ന സംജ്ഞകൊണ്ട്‌‌ ഉദ്ദേശിച്ചിരുന്നത്‌ എന്ത്‌? - ചുങ്കവും, ചുങ്കം തീരുവയും

32. സംഘകാലത്ത്‌ 'ഭൂനികുതി"യ്ക്ക്‌ ഏത്‌ വാക്ക്‌ ഉപയോഗിച്ചിരുന്നു? - കരൈ

33. സംഘകാലത്ത്‌ ഭരണകൂടത്തിന്റെ, ഭൂമിയില്‍ നിന്നുള്ള വാര്‍ഷിക വരുമാനത്തിന്റെ നിരക്ക്‌ എത്രയായിരുന്നു? - ഭൂമിയില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന്റെ 1/6

34. സംഘകാലത്ത്‌ കിഴക്കന്‍ കടല്‍ത്തീരത്തെ പ്രധാനപ്പെട്ട തുറമുഖം ഏതായിരുന്നു? - കോള്‍ച്ചി

35. സംഘകാലത്ത്‌ പടിഞ്ഞാറന്‍ കടല്‍ത്തീരത്തെ പ്രധാനപ്പെട്ട തുറമുഖം ഏതായിരുന്നു? - ബളിന

36. സംഘകാലത്ത്‌ രാജാവിന്‌ കൊടുത്തിരുന്ന നികുതി ഏത്‌ പേരില്‍ അറിയപ്പെട്ടിരുന്നു? - കടമൈ അല്ലെങ്കില്‍ പടു അല്ലെങ്കിൽ പടുവാട്

37. 'സംഘകാലത്ത്‌ മറവര്‍' എന്ന സംജ്ഞകൊണ്ട്‌ ഉദ്ദേശിച്ചിരുന്നതെന്ത്‌? - കൊള്ളക്കാര്‍

38. സംഘകാലത്ത്‌ ഗന്ധര്‍വ്വ വിവാഹം ഏത്‌ പേരില്‍ അറിയപ്പെടുന്നു? - കളവ്‌

39. സംഘകാലത്ത്‌ രഹസ്യ വിവാഹം ഏത്‌ പേരില്‍ അറിയപ്പെടുന്നു? - കളവ്

40. സംഘകാലത്ത്‌ മാതാപിതാക്കളുടെ സമ്മതത്തോടെ നടന്നിരുന്ന വിവാഹം എത്‌ പേരില്‍ അറിയപ്പെട്ടിരുന്നു? - കര്‍പ്പ്

41. സംഘം ഇതിഹാസകാവ്യത്തില്‍ വിശദീകരിച്ചിട്ടുള്ള, പുഹാറിൽ നടത്തിയിരുന്ന മഹത്തായ ഉത്സവം ഏത്‌ ദൈവത്തിന്റെ പേരില്‍ ആയിരുന്നു? - ഇന്ദ്രന്റെ

42. സംഘകാലത്തിലെ ഏത്‌ കൃതിയിലാണ്‌ ബുദ്ധമതത്തിന്റെ മാഹാത്മ്യം വിശദീകരിച്ചിട്ടുള്ളത്‌? - മണിമേഖലയില്‍

43. പ്രധാനപ്പെട്ട പാണ്ഡ്യന്‍ തുറമുഖങ്ങള്‍ എതെല്ലാമായിരുന്നു? - കോര്‍കൈ, സളിയൂര്‍

44. സംഘകാലഘട്ടത്തില്‍ 'ഏനാഡി' എന്ന വാക്കുകൊണ്ട്‌ ഉദ്ദേശിച്ചിരുന്നതെന്ത്‌? - സൈന്യത്തിന്റെ ക്യാപ്റ്റന്‍

45. വലിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും റോമാക്കാരുടെ മണ്‍പാത്രങ്ങളും എത്‌ സ്ഥലത്തെ ഭൂമിയ്ക്കടിയില്‍ ഉണ്ട്‌? - അരികമേഡിലെ

46. സംഘകാലഘട്ടത്തില്‍ ഉണ്ടായിരുന്ന രണ്ട്‌ വിഭാഗം കാവ്യങ്ങള്‍ ഏതെല്ലാം? - അഹം അഥവാ സൗഹാര്‍ദ്ദം, പുരം അഥവാ വിരോധം

47. ചോള, പാണ്ഡ്യ, ചേര, സത്യപുത്ര എന്നീ തമിഴ്‌ അധികാര മേഖലകളെപ്പറ്റി അശോകന്റെ ഏതെല്ലാം ശാസനാപ്രതങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്? - 'മേജര്‍ റോക്ക്‌ ഈഡിക്റ്റ്സ്‌ II, XIII" എന്നിവയിൽ

48. “മേജര്‍ റോക്ക്‌ ഈഡിക്റ്റ്സ്‌ II, XIII" എന്നിവയില്‍ വിശദമായി പ്രതിപാദിക്കാത്തത്‌ ആരുടെ അധികാര മേഖലയെപ്പറ്റിയാണ്‌? - സത്യപുത്രന്റെ

49. ചേരന്മാരുടെ പ്രധാനപ്പെട്ട തുറമുഖങ്ങള്‍ ഏതെല്ലാം ആയിരുന്നു? - തിണ്ടീസ്‌, മിസിറിസ്

50. സംഘകാലഘട്ടത്തില്‍ ചിത്രാംഗദ എന്ന പാണ്ഡ്യരാജകുമാരിയെ വിവാഹം കഴിച്ച അനന്തരാവകാശിയായ പാണ്ഡ്യരാജുകുമാരന്‍ ആര്‌? - അർജ്ജുനൻ

51. സംഘകാലത്ത്‌ ഏറ്റവും വലിയ പാപം എന്ന്‌ കണക്കാക്കിയിരുന്നത്‌ എന്ത്‌? - നന്ദികേട്‌

52. സംഘകാലത്ത്‌ യുദ്ധത്തിന്‌ വഴിയൊരുക്കിയ രണ്ട്‌ പ്രധാന കാരണങ്ങള്‍ എന്തെല്ലാം? - കന്നുകാലി മോഷണം, രാജുകുമാരിമാരെ വിവാഹം കഴിക്കാന്‍ അനുവദിക്കാതിരിക്കുക

53. പുഹാറിലെ തുറമുഖത്തിന്റെ പേര്‌ എന്തായിരുന്നു? - ഖാ ബറിസ്‌

54. സംഘകാലത്ത്‌ താഴേക്കിടയിലുള്ള ആളുകള്‍ ഏത്‌ പേരില്‍ അറിയപ്പെട്ടിരുന്നു? - കടൈശിയാര്‍

55. സംഘകാലത്ത്‌ 'അരസര്‍' എന്ന വാക്കിന്റെ അര്‍ത്ഥമെന്തായിരന്നു? - ഭരിക്കുന്ന വര്‍ഗ്ഗം

56. സംഘകാലത്ത്‌ 'കൈക്കിലൈ' എന്ന വാക്കിന്റെ അര്‍ത്ഥം എന്തായിരുന്നു? - ഏകപക്ഷീയമായ സ്‌നേഹം

57. സംഘകാലത്ത്‌ വിവാഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം എന്തായിരുന്നു? - താലികെട്ട്‌

58. യുദ്ധത്തിന്‌ പുറപ്പെടുമ്പോള്‍ ചേരന്മാര്‍ ഏത്‌ പുഷ്പത്തിന്റെ ഹാരം ധരിച്ചിരുന്നു? - കരിമ്പനയുടെ പുഷ്പത്തിന്റെ

59. യുദ്ധത്തിന്‌ പുറപ്പെടുമ്പോള്‍ ചോളന്മാര്‍ ഏത്‌ പുഷ്പത്തിന്റെ ഹാരം ധരിച്ചിരുന്നു? - “വെറ്റ്ചി” പുഷ്പത്തിന്റെ

60. യുദ്ധത്തിന്‌ പുറപ്പെടുമ്പോള്‍ പാണ്ഡ്യന്മാര്‍ ഏത്‌ പുഷ്പത്തിന്റെ ഹാരം ധരിച്ചിരുന്നു? - വേപ്പുമരത്തിന്റെ പുഷ്പത്തിന്റേയും ഉളിനൈ വള്ളിച്ചെടിയുടെ പുഷ്പത്തിന്റേയും

61. സംഘകാലത്ത്‌ തമിഴരുടെ ഭാഗ്യ ദേവത ആരായിരുന്നു? - സെല്ലയി

62. സംഘകാലത്ത്‌ ആല്‍മരത്തിന്റെ ദൈവം ആരായിരുന്നു? - പരമശിവന്‍

63. മഹാഭാരതയുദ്ധത്തില്‍ പങ്കെടുത്ത ഇരുകൂട്ടരുടേയും സൈന്യത്തിന്‌ ഭക്ഷണം കൊടുത്തത്‌ ആരാണെന്ന്‌ പറയപ്പെടുന്നു? - ഉതിയന്‍ ചേരല്‍

64. സംഘകാലത്തിലെ ആളുകള്‍ നിത്യവും വീടുകളില്‍ ചെയ്തിരുന്ന മതപരമായ ആചാരം എന്തായിരുന്നു? - കാക്കയ്ക്ക്‌ ഭക്ഷണം കൊടുക്കല്‍

65. സംഘകാലത്ത്‌ 'പെരുന്ദിനൈ' എന്നാല്‍ എന്തായിരുന്നു? - മാന്യത ഇല്ലാത്ത സ്‌നേഹം

66. സ്‌നേഹം, വിവാഹത്തിന്‌ മുമ്പും പിമ്പും ഉള്ള കാലഘട്ടം എന്നീ ആശയങ്ങള്‍ അടങ്ങിയ സംഘകാവ്യം ഏത്‌ പേരില്‍ അറിയപ്പെട്ടിരുന്നു? - അഗം

67. പ്രധാനമായും ചേരരാജാക്കന്മാരുടെ കീര്‍ത്തിയെ പ്രശംസിക്കുന്ന സംഘം സമാഹാരം ഏത്‌? - പതിറ്റുപ്പത്ത്‌

68. മറൗഡറിന്റെ വീട്‌ എവിടെ ആയിരുന്നു? - പാലൈയില്‍

69. മൂന്നാമത്തെ സംഘത്തിന്റെ അദ്ധ്യക്ഷന്‍ ആരായിരുന്നു? - നക്കീരര്‍

70. എ.ഡി ആദ്യത്തെ നൂറ്റാണ്ടിലെ, റോമാക്കാരുടെ ഒരു നിര്‍മ്മാണശാല കണ്ടെത്തിയത്‌ എവിടെ? - പോണ്ടിച്ചേരിയില്‍

71. സംഘം എന്ന വാക്ക്‌ ആദ്യമായി സൂചിപ്പിച്ചത്‌ ആര്‌? - ശൈവ സന്യാസി, തിരുനാവുക്കരസു നായനാര്‍

72. സംഘകാലഘട്ടത്തില്‍ 'പെരുനാള്‍' എന്നാല്‍ എന്തായിരുന്നു? - രാജാവിന്റെ ജന്മദിനം

73. ചോളന്മാരുടെ കടല്‍ത്തീരത്തെ തലസ്ഥാനം എവിടെ ആയിരുന്നു? - പുഹാറില്‍

74. സംഘകാലഘട്ടത്തില്‍ വൈശിഗര്‍ എന്നാല്‍ എന്തായിരുന്നു? വ്യാപാരികളുടെ സമുദായം

75. സംഘകാലഘട്ടത്തില്‍ ദക്ഷിണേന്‍ഡ്യയുമായി വ്യാപാരബന്ധം പുലര്‍ത്തിയിരുന്ന റോമാക്കാര്‍ അഗസ്റ്റസിന്റെ ക്ഷേത്രം നിര്‍മ്മിച്ചത്‌ എവിടെ? - മുസിറിസില്‍

76. സംഘകാലഘട്ടത്തില്‍ വിജയത്തിന്റെ ദേവത ആരായിരുന്നു? - കോറവൈ

77. സംഘകാലഘട്ടത്തില്‍ ചോളന്മാരും ചേരന്മാരും പാണ്ഡ്യന്മാരും തമ്മില്‍ സംഘട്ടനം ഉണ്ടാകുവാന്‍ കാരണമെന്ത്‌? - ഫലഭൂയിഷ്ഠമായ നദീമുഖത്തെ മുക്കോണ്‍ തുരുത്ത്‌ നിയന്ത്രിക്കുവാനുള്ള അതിയായ ആഗ്രഹം

78. സംഘകാലഘട്ടത്തില്‍ ശ്രാവകര്‍ ആരായിരുന്നു? - ജൈനമതത്തിന്റെ പുരോഹിതര്‍ അല്ലാത്ത അനുയായികള്‍

79. സംഘകാലഘട്ടത്തില്‍ 'വിന്നാഗര' എന്ന വാക്കിന്റെ അര്‍ത്ഥമെന്തായിരുന്നു? - മഹാവിഷ്ണുവിന്റെ ക്ഷേത്രം

80. സംഘകാലഘട്ടത്തില്‍ ഭരണകൂടത്തിന്‌ വരുമാനമുണ്ടാക്കിയിരുന്ന മാര്‍ഗ്ഗങ്ങള്‍ ഏതെല്ലാം? - ചുങ്കവും കടവുകൂലിയും

81. “തമിഴ്‌ ദേശത്തെ ബൈബിള്‍" എന്നറിയപ്പെട്ട ഗ്രന്ഥം ഏത്‌? - തിരുക്കുറള്‍

82. പുരാതന തമിഴ്‌ സാഹിത്യത്തിലെ മഹത്തായ ഗ്രന്ഥം എത്‌? - ചിലപ്പതികാരം

83. സംഘകാലഘട്ടത്തിലെ തമിഴ്‌ സാഹിത്യങ്ങള്‍ എത്‌ കാലത്തോട്‌ ബന്ധപ്പെട്ടവയാണ്? - ക്രിസ്ത്യൻയുഗത്തിന്റെ ആദ്യ നൂറ്റാണ്ടുകളോട്‌

84. സംഘകാലത്തിലെ 'വജ്രക്കോട്ടം' എന്തായിരുന്നു? - ഇന്ദ്രന്റെ ക്ഷേത്രം

85. സംഘകാലത്തിലെ 'വിളാകല്‍ കോല്‍' എന്തായിരുന്നു? - ഇന്ദ്രന്റെ ആഘോഷം

86. സംഘകാലത്തില്‍ “അങ്ങാടി' എന്തായിരുന്നു? - വലിയ പട്ടണത്തിലെ അംഗീകൃത വ്യാപാരസ്ഥലം

87. ബി.സി രണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ശ്രീലങ്ക പിടിച്ചടക്കി ഏകദേശം 50 വര്‍ഷക്കാലം ഭരിച്ചത്‌ ആര്‌? - എലാറ (ചോള രാജാവ്)

88. ചിലപ്പതികാരത്തിലെ മുഖ്യമായ വനിത ആര്‌? - ചോള രാജ്യത്തിലെ വ്യവസായിയുടെ കുടുംബത്തിലെ അംഗം

89. ഇന്‍ഡോ-റോമന്‍ വ്യവസായത്തിന്റെ പ്രധാന കേന്ദ്രം ഏതായിരുന്നു? - അലക്സാണ്ട്രിയ

90. സംഘകാലത്ത്‌ ശവശരീരം എങ്ങനെ മറവ്‌ ചെയ്തിരുന്നു? - ദഹിപ്പിച്ചിരുന്നു

91. സംഘകാലത്ത്‌ അഗ്നിയ്ക്ക്‌ ചുറ്റും വലംവയ്ക്കുന്ന രീതി ഏതില്‍ പ്രതിപാദിച്ചിട്ടുണ്ട്‌? - ചിലപ്പതികാരത്തില്‍

92. ഈശ്വരാര്‍പ്പണം തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുന്ന ചോള രാജാവ്‌ ആര്‌? - നളന്‍ഗില്ലി

93. സംഘകാലത്ത്‌ മണ്ഡലം എന്നറിയപ്പെട്ടിരുന്ന പ്രവിശ്യ വീണ്ടും വിഭജിച്ചപ്പോള്‍ ഉണ്ടായതെന്ത്‌? - കോട്ടം

94. ആര്യ സംസ്‌കാരം കുടുതലായി കാണുന്നത്‌ ഏത്‌ തമിഴ്‌ കൃതിയിലാണ്‌? - തിരുക്കുറലില്‍

95. ജീവക-ചിന്താമണി രചിച്ചതാര്‌? - തിരുത്തക്കദേവര്‍

96. സംഘകാലഘട്ടത്തില്‍ 'മാ', 'വേലി' എന്നീ സംജ്ഞകള്‍ എന്തിനെ 'ഉദ്ദേശിച്ചുള്ളവയായിരുന്നു? - ഭൂമിയുടെ അളവുകളെ

97. ഇമയവരംഭന്‍ എന്ന്‌ അറിയപ്പെട്ടിരുന്ന ചേര രാജാവ്‌ ആര്‌? - നെടുഞ്ചേരലാതന്‍

98. സംഘകാലഘട്ടത്തില്‍ ഭരണപരമായ ഭാഗങ്ങള്‍ മുകളില്‍ നിന്ന്‌ താഴേയ്ക്ക്‌ ഏതെല്ലാം ആയിരുന്നു? - മണ്ഡലം, നാട്‌, കുറം, കോട്ടം, ഊര്

99. ഇന്‍ഡ്യയും റോമാ സാമ്രാജ്യവും തമ്മിലുണ്ടായിരുന്ന വാണിജ്യം എത്‌ തമിഴ്‌ കൃതിയില്‍ പ്രകടമാണ്‌? - ചിലപ്പതികാരത്തില്‍

100. മണിമേഖല എന്ന തമിഴ്‌ ഇതിഹാസകാവ്യത്തില്‍ പ്രതിപാദിച്ചിരിക്കുന്നതെന്ത്‌? - കോവലന്‍, മാധവി എന്നിവര്‍ക്ക്‌ ജനിച്ച മകളുടെ സാഹസികത

101. തലൈയാലങ്കാനം യുദ്ധത്തില്‍ ചോള രാജാക്കന്മാരേയും ചേര രാജാക്കന്മാരേയും തോൽപ്പിച്ച് സംഘകാലത്തിലെ ഏറ്റവും പ്രസിദ്ധനായ പാണ്ഡ്യ രാജാവ്‌ ആര്‌? - നെടുഞ്ചേഴിയന്‍

102. ഇന്‍ഡ്യയില്‍ നിന്ന്‌ റോമിലേയ്ക്ക്‌ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്ത പക്ഷി ഏത്‌? മയില്‍

103. സംഘകാലത്ത്‌ തമിഴ്‌ പ്രദേശത്ത്‌ രഥങ്ങള്‍ വലിച്ചിരുന്നത്‌? കാളകള്‍

Post a Comment

Previous Post Next Post