റഷ്യൻ വിപ്ലവം

റഷ്യൻ വിപ്ലവം

ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ട സമയം. റഷ്യ അന്ന് സാർ ചക്രവർത്തിമാരുടെ ഭരണത്തിലായിരുന്നു. ജനങ്ങൾ ദുരാഗ്രഹികളായ ചക്രവർത്തിമാരുടെ ഭരണത്തിൽ വീർപ്പുമുട്ടി. പോരാത്തതിന് യുദ്ധവും! 1917 ആയപ്പോഴേക്കും യുദ്ധത്തിൽ മരിച്ച റഷ്യക്കാരുടെ എണ്ണം എൺപതു ലക്ഷം കവിഞ്ഞു. അന്ന് ഭരിച്ചിരുന്നത് സാർ നിക്കോളാസ് രണ്ടാമൻ ചക്രവർത്തിയായിരുന്നു. റഷ്യയിൽ പടർന്നുപിടിച്ച ദാരിദ്ര്യം ഭരണകൂടത്തെ പിടിച്ചുകുലുക്കി. പെട്രോഗ്രാഡിൽ (ഇന്നത്തെ ലെനിൻ ഗ്രാഡ്) തുടങ്ങിയ ജനങ്ങളുടെ സമരം മാർച്ച് 10 ആയപ്പോഴേക്കും വലിയൊരു പ്രക്ഷോഭമായി മാറി. അഞ്ചുദിവസങ്ങൾക്കുശേഷം സാർ ചക്രവർത്തി സ്ഥാനമൊഴിഞ്ഞു. രാജകുമാരന്റെ നേതൃത്വത്തിൽ പുതിയ ഗവൺമെന്റ് വന്നെങ്കിലും ജൂലൈയിൽ അലക്‌സാണ്ടർ കെരൻസ്‌കീ എന്ന അഭിഭാഷകൻ അധികാരത്തിലേറി. എന്നാൽ അധികം താമസിയാതെ ബോൾഷെവിക് നേതാവായ വ്ളാഡിമിർ ലെനിൻ 'പെട്രോഗ്രാഡ് സോവിയറ്റ് ഓഫ് വർക്കേഴ്‌സ്', 'സോൾജിയേഴ്‌സ് ഡപ്യൂട്ടീസ്' എന്ന സംഘടനകളുമായി ചേർന്ന് ഭരണകൂടത്തിനെതിരായി പ്രക്ഷോഭം തുടങ്ങി. ജൂലൈയിൽ നടന്ന ഈ പ്രക്ഷോഭം പരാജയപ്പെടുകയാണുണ്ടായത്. എങ്കിലും ഒക്ടോബർ മാസത്തിൽ ലെനിൻ ശക്തമായ തിരിച്ചുവരവ് നടത്തി. 'ഒക്ടോബർ വിപ്ലവം' എന്ന പേരിൽ അറിയപ്പെട്ട ഈ സമരത്തിൽ ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷെവിക്കുകൾ ഭരണം പിടിച്ചെടുത്തു. ലിയോൺ ട്രോട്സ്കി ആയിരുന്നു ആ വിപ്ലവത്തിന് ചുക്കാൻ പിടിച്ചത്. എന്നാൽ സ്റ്റാലിൻ അധികാരത്തിലെത്തിയതോടെ ട്രോട്സ്കി പുറത്താക്കപ്പെട്ടു. ലോകചരിത്രത്തിൽ തന്നെ സുപ്രധാന വഴിത്തിരിവായിരുന്നു റഷ്യൻ വിപ്ലവം.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. 1917-ലെ ഒക്ടോബർ-നവംബർ മാസത്തിൽ റഷ്യൻ വിപ്ലവത്തിന് നേതൃത്വം വഹിക്കുകയും ആധുനിക കമ്മ്യൂണിസ്റ്റ് റഷ്യയ്ക്ക് അടിസ്ഥാനമിടുകയും ചെയ്ത ഈ മഹാൻ 1917-1924 കാലഘട്ടത്തിൽ റഷ്യയുടെ രാഷ്ട്രത്തലവനായിരുന്നു. ആരാണിദ്ദേഹം? - ലെനിൻ

2. ഒക്ടോബർ വിപ്ലവത്തിന്റെ സമയത്ത് റഷ്യ ഭരിച്ചത് ആര്? - സാർ നിക്കോളാസ് രണ്ടാമൻ

3. സാർ നിക്കോളാസ് രണ്ടാമനേയും ഭാര്യയേയും സൈബീരിയയിലേക്ക് അയച്ചത് എന്ന്? - 1917 സെപ്റ്റംബർ 30

4. റഷ്യയിലെ പുതിയ സാമ്പത്തിക നയത്തിന് മുൻകൈയെടുത്ത കമ്മ്യൂണിസ്റ്റ് നേതാവ് - ലെനിൻ

5. ലെനിൻ ജനിച്ച വർഷം - 1870

6. 1613 മുതൽ 1917 വരെയുള്ള കാലഘട്ടത്തിൽ റൊമാനോവ് രാജവംശം ഭരിച്ചിരുന്നത് ഏത് രാജ്യമാണ്? - റഷ്യ

7. റഷ്യൻ വിപ്ലവകാലത്ത് റഷ്യയിലെ ഭരണാധികാരി ആരായിരുന്നു - സിസ്സാർ നിക്കോളാസ് രണ്ടാമൻ

8. റഷ്യയിലെ പാർലമെന്റിന്റെ പേര് - ഡുമ

9. റഷ്യയുടെ മുൻ തലസ്ഥാനം - സെന്റ് പീറ്റേഴ്സ്ബർഗ്

10. മാർച്ച് 1917-ലെ റഷ്യയിലെ സിസ്സാറിന്റെ പതനത്തെ അറിയപ്പെടുന്നത് - ഫെബ്രുവരി വിപ്ലവം

11. 1917 മാർച്ചിലെ ഫെബ്രുവരി വിപ്ലവത്തിനുശേഷം റഷ്യയിലെ ഭരണാധികാരി ആരായിരുന്നു - കെറെൻസ്കി

12. ഏത് വിപ്ലവം കാരണമാണ് ലെനിൻ റഷ്യയുടെ രാഷ്ട്രപതിയായത്? - ഒക്ടോബർ വിപ്ലവം

13. റഷ്യയിലെ കെറെൻസ്കി സർക്കാരിന്റെ വസതി ഏത് പേരിൽ അറിയപ്പെട്ടിരുന്നു - വിന്റർ പാലസ്

14. റഷ്യയിൽ ലെനിൻ രൂപം നൽകിയ രാഷ്ട്രീയ കൂട്ടുകെട്ട് - ബോൾഷെവിക് പാർട്ടി

15. റഷ്യയിലെ മെൻഷെവിക് പാർട്ടിയുടെ നേതാവ് ആരായിരുന്നു? - പ്ലഖ്നോവ്

16. 'ജോലി ചെയ്യാത്തവർ ഭക്ഷിക്കില്ല' ആര് പറഞ്ഞു? - ലെനിൻ

17. ലെനിൻ മരിച്ച വർഷം - 1924 ജനുവരി 21

18. റഷ്യൻ വിപ്ലവത്തിന്റെ പ്രധാന നേതാവ് - ലെനിൻ

19. ലെനിനുശേഷം സോവിയറ്റ് യൂണിയനിൽ അധികാരത്തിൽ വന്നത് - ജോസഫ് സ്റ്റാലിൻ

20. സോവിയറ്റ് യൂണിയന്റെ സ്ഥാപകൻ - ലെനിൻ

21. റഷ്യയിലെ ഫെബ്രുവരി വിപ്ലവത്തെത്തുടർന്ന് നിക്കോളാസ് രണ്ടാമൻ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടപ്പോൾ താൽക്കാലിക ഗവൺമെന്റിന് നേതൃത്വം നൽകിയത് - അലക്‌സാണ്ടർ കെറെൻസ്കി

22. ആരുടെ കൃതികളെയാണ് 'റഷ്യൻ വിപ്ലവത്തിന്റെ കണ്ണാടി' എന്ന് ലെനിൻ വിശേഷിപ്പിച്ചത് - ലിയോ ടോൾസ്റ്റോയി

23. 'ബോൾഷെവിക് വിപ്ലവം' നടന്നത് ഏത് രാജ്യത്താണ് - റഷ്യ

24. റഷ്യൻ വിപ്ലവകാലത്തെ സാർ ചക്രവർത്തി - നിക്കോളാസ് രണ്ടാമൻ

25. റഷ്യൻ വിപ്ലവം നടന്ന വർഷം - 1917

26. 1917-ൽ റഷ്യയിൽ കെറൻസ്കിയുടെ നേതൃത്വത്തിൽ അധികാരം പിടിച്ചെടുത്ത സംഭവം അറിയപ്പെടുന്നതെങ്ങനെ? - മാർച്ച് വിപ്ലവം

27. റഷ്യൻ വിപ്ലവകാലത്തെ പ്രധാന മുദ്രാവാക്യം എന്തായിരുന്നു - അധികാരം തൊഴിലാളികൾക്ക്, ഭൂമി കൃഷിക്കാർക്ക്, ഭക്ഷണം പട്ടിണി കിടക്കുന്നവർക്ക്, സമാധാനം എല്ലാവർക്കും

28. റഷ്യയിൽ ബോൾഷെവിക്കുകൾ അധികാരത്തിലെത്തിയ 1917-ലെ ഒക്ടോബർ വിപ്ലവത്തിന് നേതൃത്വം നൽകിയതാര്? - വ്ളാഡിമിർ ലെനിൻ

29. ആധുനിക കലണ്ടർ (ഗ്രിഗോറിയൻ കലണ്ടർ) പ്രകാരം ഒക്ടോബർ വിപ്ലവം ഏത് മാസത്തിലാണ് നടന്നത് - നവംബറിൽ

30. സോഷ്യലിസം എന്ന ആശയം ലോകമെമ്പാടും വ്യാപിക്കാൻ കാരണം - റഷ്യൻ വിപ്ലവം

31. ബോൾഷെവിക്കുകൾ മെൻഷെവിക്കുകൾ എന്നീ പാർട്ടികൾ ഉണ്ടായത് ഏത് സംഘടന പിളർന്നപ്പോളാണ് - റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി

32. മെൻഷെവിക് പാർട്ടിക്കു നേതൃത്വം നൽകിയതാര് - അലക്‌സാണ്ടർ കെറെൻസ്കി

33. ബോൾഷെവിക് പാർട്ടിക്കു നേതൃത്വം നൽകിയതാര് - വ്ളാഡിമിർ  ലെനിന്‍

34. റഷ്യൻ വിപ്ലവത്തിന്റെ പ്രവാചകൻ എന്നറിയപ്പെടുന്നത് ആര് - ലിയോ ടോൾസ്റ്റോയി

35. സോവിയറ്റ് യൂണിയൻ രൂപീകൃതമായത് എന്ന്? - 1922-ൽ 

36. ഒന്നാം ലോകമഹായുദ്ധത്തിൽ റഷ്യ പങ്കെടുക്കാത്തതിന് കാരണം - റഷ്യൻ വിപ്ലവം

Post a Comment

Previous Post Next Post