പുരാതന ഇന്ത്യയിലെ മതങ്ങൾ
1. സര്‍ക്കാരിന്റെ ഉത്ഭവത്തെപ്പറ്റി ബുദ്ധമതത്തിന്റെ ഏത് ഗ്രന്ഥത്തില്‍ വിവരിക്കുന്നു? - ദിഘാ നികായയില്‍
2. ബുദ്ധമതകാലഘട്ടത്തില് ഇരുമ്പയിര് ഖനനം ചെയ്തിരുന്നത് എവിടെ നിന്നാണ്? - മയൂര്ഭന്ജില് നിന്ന്
3. ഗൗതമ ബുദ്ധന് ആരുടെ സഭ സന്ദര്‍ശിച്ചില്ല? - ശൂദ്രന്മാരുടെ
4. തൊട്ടുകൂടാത്തവരായി ബുദ്ധമതം അംഗീകരിച്ചിരുന്നത് ആരെ? - ചണ്ടാലന്മാരെ
5. ബുദ്ധമതകാലഘട്ടത്തില് വ്യാപാരികളെ അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്? - ഷെട്ടിമാർ
6. ജൈനമതക്കാര്‍ മത പ്രചാരണം നടത്തിയിരുന്നത് ഏത് ഭാഷയിലാണ്? - പ്രാകൃത ഭാഷയിൽ
7. ജൈനമതക്കാരുടെ വര്‍ണ്ണ സമ്പ്രദായത്തിന്റെ അടസ്ഥാനം എന്ത്? - പാപവും ധര്‍മ്മവും നേടുന്നത് മുന്‍ ജന്മത്തിലാണ്
8. അടയാളം പതിച്ച മിക്ക നാണയങ്ങളും ഉണ്ടാക്കിയിരുന്നത് എന്തിലാണ്? - വെള്ളിയില്‍
9. ബുദ്ധമതവും ജൈനമതവും എന്തിന്റെ പ്രാധാന്യം നിരസിച്ചിരുന്നു? - ജാതിയുടെ
10. ബുദ്ധമതത്തിന്റേയും ജൈനമതത്തിന്റേയും പൊതുവായ മുഖമുദ്ര എന്ത്? - പാണ്ഡിത്യം
11. കര്‍ഷകര്‍ക്ക് വിത്തുകളും വാസസ്ഥലവും കൊടുക്കണമെന്ന് മഹാ വിജിത രാജാവിനെ അദ്ദേഹത്തിന്റെ പുരോഹിതന് ഉപദേശിച്ചതായി ഏത് ഗ്രന്ഥം പറയുന്നു? - ദിഘാ നികായ
12. ഏതെല്ലാം സ്ഥലങ്ങളിലെ ഗഹപതിമാര് ജിവാകയക്ക് 16000 നാണയങ്ങള്‍ കൊടുത്തതായി പറയപ്പെട്ടു? - സകേതയിലേയ്ക്കും ബനാറസ്സിലേയ്ക്കും
13. ആത്മാവിനെ ശുദ്ധീകരിക്കുവാന്‍ എന്തിലൂടെ സാദ്ധ്യമല്ലെന്നാണ് ജൈനമതം പറയുന്നത്? - ജ്ഞാനത്തിലൂടെ
14. പാടലീപുത്രത്തില്‍ നടന്ന മൂന്നാമത്തെ കൗണ്‍സില്‍ യോഗത്തില്‍ കതവത്തുവിനെ ഏതിനോടാണ് കൂട്ടിച്ചേര്‍ത്തത് - അഭിധാമ്മ പീടകയോട്
15. ബുദ്ധന് അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാനത്തെ മഴക്കാലം കഴിച്ചു കൂട്ടിയത് ഏതിന് സമീപമാണ്? - വൈശാലിക്ക് സമീപം
16. ടിബറ്റില്‍ ബുദ്ധമതം പ്രചരിപ്പിക്കുന്നതിന് പദ്മാസംഭവന് എവിടെ നിന്നാണ് പോയത്? - നളന്ദയില്‍ നിന്ന്
17. “വിക്രംശില” ആരുടെ ആശ്രമം ആയിരുന്നു? - വജ്രായനയുടെ
18. ബുദ്ധമതത്തിലെ അനന്തന്റെ സ്ഥാനം ആരുടെ സ്ഥാനത്തോട് സാമ്യമുള്ളതാണ്? - ക്രിസ്തുമതത്തിലെ സെന്റ് ജോണിന്റെ സ്ഥാനത്തോട്
19. സ്ഥാവിരവാഡിന് സ്കൂളിലെ പാലി കാനോണ്‍, സിലോണില്‍ പോയത് ഏത് രാജാവിന്റെ ഭരണകാലത്താണ്? - വട്ടഗാമിനിയുടെ
20. വിനയ പിടകം, സിംഹള-പ്രാകൃതില് നിന്ന് പാലിയിലേയ്ക്ക് പരിഭാഷപ്പെടുത്തിയത് ആര്? - ബുദ്ധഘോഷന്‍
21. ഇന്‍ഡ്യയിലെ ബുദ്ധമതത്തിന്റെ പുതുക്കിയ രേഖ തയ്യാറാക്കിയത് എന്നാണ്? - 15-ാം നൂറ്റാണ്ടില്‍, ബീഹാർ
22. ബുദ്ധമതത്തിന്റെ അംഗത്വം എന്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രിച്ചിരുന്നില്ല? - ജാതിയുടെ
23. “ലോകത്തിന്റെ ജീവന്, നിര്വ്വാണത്തെപ്പോലെയാണ്" എന്ന ആശയം രൂപവല്‍ക്കരിച്ചത് ആര്? - മദ്ധ്യമികാസ്
24: ബോധിസത്വന്മാർ വികസിപ്പിച്ച പ്രധാനധര്‍മ്മങ്ങള്‍ അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്? - പരമിതങ്ങൾ
25. ബുദ്ധമതക്കാര്‍ സാധാരണയായി ഉപയോഗിച്ചിരുന്ന ഇന്ദ്രന്റെ വിശേഷണപംദം എന്ത്? - ശക്രം
26. ബുദ്ധമതത്തിന്റെ മൂന്ന് വിശിഷ്ട ആശയങ്ങള്‍ എന്ന് വികസിപ്പിച്ചിരുന്നില്ല? - ബുദ്ധന്റെ മരണത്തിനു മുമ്പ്
27. മാദ്ധ്യമിക സ്കൂളിന്റെ അടിസ്ഥാന ഗ്രന്ഥമായ മാദ്ധ്യമിക കാരിക സമാഹരിച്ചത് ആര്? - നാഗാര്ജ്ജുനന്
28. ഗംഗാ താഴ്വര മുതല്‍ ഡെക്കാണ് വരെയുള്ള പ്രദേശത്തെ എണ്ണമറ്റ ജൈന സന്യാസിമാര്‍ പട്ടിണി കാരണം കൂട്ടപ്പലായനം ചെയ്തത് ആരുടെ ഭരണകാലത്തിന്റെ അവസാനഘട്ടത്തിലായിരുന്നു? - ചന്ദ്രഗുപ്തന്റെ
29. ഏത് കൗണ്‍സില്‍ യോഗത്തിലാണ് ബുദ്ധമതം യാഥാസ്ഥിതികസ്തവിരവീഡിയന്മാര്, മഹാസാംഗികന്മാര് എന്നിങ്ങനെ രണ്ടായി പിരിഞ്ഞത്? - രണ്ടാമത്തെ യോഗത്തില്‍, വൈശാലി
30. ബുദ്ധമത പിശാച്, 'മാര'യുടെ മൂന്ന് പെണ്മക്കളുടെ പേര് എന്തെല്ലാം? - കാമം, ആഗ്രഹം, വികാരം
31. “പല ഘടകങ്ങള്‍ ചേര്‍ന്ന് ഉണ്ടായവയെല്ലാം ജീര്‍ണ്ണിക്കുന്നു. ഉത്സാഹപൂര്‍വ്വം ഉദ്യമിക്കുക”. ഇവ ആരുടെ അവസാനത്തെ വാക്കുകളാണ്? - ബുദ്ധന്റെ
32. സന്യാസികളുടെ സമുദായം രൂപീകരിക്കുവാന്‍ ബുദ്ധനോട് ആര് അഭ്യര്‍ത്ഥിച്ചു? - കൃഷ ഗൗതമി
34. രാജഗൃഹത്തില്‍ നടന്ന ആദ്യത്തെ കൗണ്‍സിലില്‍ വിനയ പീടകവും സൂത്തപീടകവും കാണാതെ ചൊല്ലിയത് ആര്? - ഉപലിയും അനന്തനും
35. മഹാവിഭാസം നിയമസംഹിതയാക്കിയത് എന്ന്? - 4-ാമത്തെ കൗൺസിലിൽ
36. പ്രപഞ്ചം സങ്കടം നിറഞ്ഞതാണെന്ന് ബുദ്ധമതം പറയുന്നു. അതിനര്‍ത്ഥമെന്ത്? - ലോകത്തില്‍ സങ്കടം ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണ്.
37. ബുദ്ധമത തത്വം അനുസരിച്ച് ദേഹാന്തരപ്രാപ്തി സൂചിപ്പിക്കുന്നതെന്ത്? - പഴയ ജീവന് ഉള്‍പ്പെടുന്ന സംഭവ പരമ്പരയില്‍ പുതിയ ജീവന് ഉയര്‍ന്നു വരുന്നു
38. പ്രപഞ്ചത്തെപ്പറ്റിയുള്ള ബുദ്ധമതത്തിന്റെ ധാരണ എന്ത്? - പ്രപഞ്ചം ക്ഷണികമാണ്
39. യോഗാചര സ്കൂളിനോട് ബന്ധപ്പെട്ടവര്‍ ആരെല്ലാം ആയിരുന്നു? - അസന്ഗ, വാസുബന്ധു. ദിഗ്നഗ, ധര്‍മ്മകീര്‍ത്തി
40. പരമ്പരാഗതമായ വിശ്വാസം അനുസരിച്ച് ലോകത്തെ പഠിപ്പിക്കുവാൻ ബുദ്ധനെ പ്രേരിപ്പിച്ചത് ഏത് ദൈവമാണ്? - ബ്രഹ്മാവ്
41. ഭാഗവതിസത്തിന്റെ ഗ്രീസിലെ മുൻകാലത്തെ അറിയപ്പെട്ട അനുയായി ആരായിരുന്നു? - ഹെലിയോഡോറസ്
42. ഭാഗവതിസം അനുസരിച്ച് മനുഷ്യസഹജമായ എല്ലാ പാപങ്ങള്‍ക്കും കാരണമെന്ത് - വ്യാമോഹം
43. ബുദ്ധമതക്കാര്‍ക്ക് എതിരായി ആരോപണം ഉന്നയിക്കുകയും അവരെ ക്ളേശിപ്പിക്കുകയും ചെയ്ത യാഥാസ്ഥിതിക ചിന്താഗതിക്കാരനായ ഭരണാധികാരി ആരായിരുന്നു? - പുഷ്യമിത്ര സുംഗന്‍
44. ഭാഗവതിസം അനുസരിച്ച് മുക്തി പ്രധാനമായി എന്തിനെ ആശ്രയിച്ചിരുന്നു? - ഭക്തിയെ
45. ഭാഗവതിസത്തിന്റെ പ്രധാന ഈശ്വരൻ ആര് - നാരായണന് അഥവാ മഹാവിഷ്ണു
46. ബ്രാഹ്മണിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വീക്ഷണം എന്തായിരുന്നു? - ബലിദാനത്തെ സംബന്ധിച്ച പൂജാവിധി
47. ഭാഗവതിസം കൈക്കൊള്ളാത്ത ബ്രാഹ്മണിസത്തിന്റെ ഒരു ആശയം എന്ത്? - വിശദമായ ബലിദാനത്തെ സംബന്ധിച്ച പൂജാവിധി
48. ഭാഗവതിസം അനുസരിച്ച് ഏത് ഉപാസനയാണ് പ്രഥമസ്ഥാനത്തുള്ള ഉപാസന? - ദു:ഖിതരായവരുടെ ഉപാസന
49. ഭാഗവതിസം ആദ്യമായി ഔന്നതൃത്തില് എത്തിയതും ഇന്‍ഡ്യയുടെ പടിഞ്ഞാറ് ഭാഗത്തേയ്ക്കും മദ്ധ്യഭാഗത്തേയ്ക്കും വ്യാപിപ്പിച്ചതും എന്നാണ്? - എ.ഡി. 3-ാം നൂറ്റാണ്ടില്‍
50. മഥുരയിലെ യമുനയുടെ തീരത്താണ് ഭാഗവതിസം ആദ്യമായി വ്യാപിച്ചത് എന്ന് ആരില്‍ നിന്നാണ് അറിയാന്‍ സാധിച്ചത്? - സ്ട്രാബോയിൽ നിന്ന്
51. ഭാഗവതിസം പ്രകാരം മുക്തി നേടുന്നതിനുള്ള മാര്‍ഗ്ഗമെന്ത്? - ഭക്തിപരമായ ആരാധന
52. ഭാഗവതിസവും ബ്രാഹ്മണിസവും തമ്മിലുള്ള ഒത്തുതീര്‍പ്പിന് വഴിയൊരുക്കിയത് എന്ത്? - വസുദേവകൃഷ്ണനേയും വിഷ്ണുവിനേയും തിരിച്ചറിയല്‍
53. ഭാഗവതിസത്തിനും ജൈനിസത്തിനും പൊതുവായത് എന്ത്? - മൃഗങ്ങളോടുള്ള ബഹുമാനം
54. ഭാഗവതിസത്തിന്റെ പ്രധാനപ്പെട്ട തത്വശാസ്ത്ര വിദ്യാലയം ഏതായിരുന്നു? - വിശിഷ്ഠാദ്വൈതം
55. ഭാഗവതിസം ഗ്രീക്കുകാരെ കൂടുതല്‍ ആകര്‍ഷിച്ചത് എങ്ങനെ? - അതിന്റെ പൊരുള്‍ കത്തോലിയ്ക്കക്കാരുടേതിനോട് സാമ്യമുള്ളതും സര്‍വ്വവ്യാപിയും ആയിരുന്നു
56. ശ്രീകൃഷ്ണനെപ്പറ്റി ആദ്യമായി പ്രസ്താവിച്ച ഗ്രന്ഥം ഏത്? - ചണ്ടോഗൃ ഉപനിഷത്ത്
57. ക്ഷത്രിയ വര്‍ഗ്ഗത്തില്‍പ്പെട്ട യൗധേയര്‍ ആരാധിച്ചിരുന്നത് ഏത് ദൈവത്തെയാണ്? - പശുപതിയെ
58. ഗ്രീക്ക് രചനകളില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഹിന്ദു ദൈവം ആര്? - ശ്രീ കൃഷ്ണന്
59. ശൈവമതത്തിലെ പശുപത വിഭാഗത്തിന്റെ സ്ഥാപകന്‍ ആര്? - ലകുലിസ
60. ശ്രീകൃഷ്ണനോട് ബന്ധമുണ്ടായിരുന്ന ജൈന തീര്‍ത്ഥങ്കരന്‍ ആര്? - റിഷഭനാഥന്, ആദ്യത്തെ തീര്‍ത്ഥങ്കരന്‍
61. ശൈവമതത്തിന്റെ ചരിത്രത്തില്‍ കായവരോഹണത്തിന്റെ പ്രാധാന്യം എന്ത്? - അത് കാപാലികരുടെ ഒരു വ്രതമായിരുന്നു
62. കോരവൈ എന്തിന്റെ തമിഴ് ദേവതയായിരുന്നു? - യുദ്ധത്തിന്റേയും വിജയത്തിന്റേയും
63. ശക്തിസം ആരാധിച്ചിരുന്നത് ഏത് ദേവതയെയാണ് - ദുർഗ്ഗാ ദേവിയുടെ ഒന്‍പത് രൂപങ്ങളില്‍ ഒരു രൂപത്തെ
64. ചണ്ടോഗ്യ ഉപനിഷത്തില്‍ പറയുന്നതനുസരിച്ച് ശ്രീകൃഷ്ണന്റെ അദ്ധ്യാപകന് ആരായിരുന്നു? - ഘോര അങ്കിരസന്‍
65. വ്യുഹവദന് എന്തിനോട് ബന്ധപ്പെട്ടിരിക്കുന്നു? - വൈഷ്ണവിസത്തോട്
66. “മതം ക്ഷയിക്കുമ്പോള്‍ പിശാചുക്കളെ നശിപ്പിക്കണം. വ്യത്യസ്ത കാലഘട്ടങ്ങളില്‍ ഞാന്‍ ജനിക്കും” എന്ന് പറഞ്ഞതാര്? - ശ്രീകൃഷ്ണന്
67. പില്ക്കാലത്ത് ബ്രാഹ്മണിസത്തില്‍ ലയിച്ച, വേദത്തില്പ്പെടാത്ത വിഭാഗത്തിന്റെ മുമ്പത്തെ പേരെന്ത്? - ശൈവിസം
68. ശൈവിസം തെക്ക് കിഴക്കന്‍ ഏഷ്യയിലെ ഹിന്ദു പ്രദേശങ്ങളിലേയ്ക്ക് വ്യാപിച്ചത് എവിടെ നിന്നാണ്? - ദക്ഷിണേന്ത്യയില്‍ നിന്ന്
69. ശൈവിസത്തിന്റെ ആരംഭം എന്നായിരുന്നു? - ഹാരപ്പന്‍ കാലഘട്ടത്തില്‍
70. മഹാവിഷ്ണുവിന്റെ ആദ്യത്തെ അഞ്ച് അവതാരങ്ങളുടെ പ്രാധാന്യം എന്ത് - പരിണാമം
71. പഞ്ചതന്ത്രങ്ങളില് ആരെയാണ് ആരാധിച്ചിട്ടുള്ളത്? - മഹാവിഷ്ണുവിനെ
72. പഞ്ചതന്ത്രവും ഭാഗവതവും ലയിച്ചത് ഏതിലാണ്? - വൈഷ്ണവിസത്തില്‍
73. എന്തിന്റെ ആവിര്‍ഭാവത്തോടെയാണ് ബ്രാഹ്മണിസത്തിന്റെ അനുയായികള്‍ ബിംബം ആരാധിച്ചു തുടങ്ങിയത്? - ഭാഗവതിസത്തിന്റെ
74. കുമാരസംഭവം ആരുടെ ജനനത്തിന്റെ കഥ വിവരിക്കുന്നു? - കാര്‍ത്തികേയന്റെ
75. ശൈവ സമ്പ്രദായം ആദ്യമായി സ്ഥാപിച്ചത് ആര്? - ലകുലിസന്
76. രാജാവ് അനുവദിച്ച ഗ്രാമങ്ങളുടെ അറ്റകുറ്റപ്പണി ഏത് പേരില്‍ അറിയപ്പെട്ടിരുന്നു? - ഭോഗാഗ്രാമം
0 Comments