പൈതഗോറസ്

പൈതഗോറസ് (Pythagoras)

ജനനം : ബി. സി. 570

മരണം : ബി. സി. 495

ആധുനിക ഗണിത ശാസ്ത്രത്തിന്റെ വികാസത്തിന് അടിത്തറ പാകിയ പൈഥഗോറിയൻ സിദ്ധാന്തങ്ങൾ 'പൈഥഗോറിയനിസം' എന്ന പേരിലറിയപ്പെടുന്നു. പ്രശസ്തനായ ഗണിത ശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായ ഇദ്ദേഹം ഗ്രീസിലെ സാമോസ് ദ്വീപിലാണ് ജനിച്ചത്. ഓരോ അക്കങ്ങളും വ്യത്യസ്തങ്ങളാണെന്നു കരുതിയ അദ്ദേഹം പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങളും അക്കങ്ങൾ കൊണ്ട് വ്യാഖ്യാനിക്കാമെന്നു വാദിച്ചു. മൂലകങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്ന പൈഥഗോറസ് മട്ടത്രികോണ സിദ്ധാന്തത്തിന് രൂപം നൽകി.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. സംഖ്യകൾ ലോകത്തെ ഭരിക്കുന്നു എന്ന് പറഞ്ഞത് - പൈതഗോറസ്

2. ഗണിതശാസ്ത്രത്തിന്റെ പിതാവ് - പൈതഗോറസ്

3. ഒരിക്കൽ പട്ടിയെ തല്ലുമ്പോൾ ഒരു ഗണിതശാസ്ത്രജ്ഞൻ വിളിച്ചുപറഞ്ഞു, "നിർത്തു, ഇനി തല്ലരുത് അത് ഒരു സുഹൃത്തിന്റെ ആത്മാവാണ്. അതിന്റെ പരാതികളിൽ നിന്നും ഞാനത് മനസ്സിലാക്കി". ആരാണീ ഗണിതശാസ്ത്രജ്ഞൻ? - പൈതഗോറസ്

4. ഏത് പ്രാചീന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനാണ് ഇന്ത്യ സന്ദർശിച്ചത്? - പൈതഗോറസ്

5. അഭിന്ന സംഖ്യകൾ കണ്ടുപിടിച്ചതാര്? - ദി പൈതഗോറിൻ സ്കൂൾ

6. "എല്ലാ വസ്തുക്കളും സംഖ്യകളാണ്" ആരാണിത് പറഞ്ഞത്? - പൈതഗോറസ്

7. 9, 12, 15 എന്നീ സംഖ്യകളെ മൂന്നും കൂടി ഏത് പേരിലാണ് അറിയപ്പെടുന്നത്? - പൈതഗോറിൻ ട്രിപ്പിൾസ്

8. 'കർണത്തിന്റെ വർഗ്ഗം മറ്റു രണ്ട് വശങ്ങളുടെ വർഗ്ഗത്തിന്റെ തുകയ്ക്ക് തുല്യമാണ്". ഏതാണീ സിദ്ധാന്തം? - പൈതഗോറസ് തിയറം

9. പ്രപഞ്ചത്തെ സംഖ്യകളുടെ അടിസ്ഥാനത്തിൽ വിശദീകരിച്ചതാര്? - പൈതഗോറസ്

10. പൈതഗോറിയൻ സിദ്ധാന്തം ആവിഷ്‌ക്കരിച്ചതാര്? - പൈതഗോറസ്

11. ഏത് ശാസ്ത്രശാഖയുടെ പിതാവാണ് പൈതഗോറസ് - ഗണിതം

Post a Comment

Previous Post Next Post