പ്ലേറ്റോ

പ്ലേറ്റോ (Plato)

ജനനം : ബി. സി. 428

മരണം : ബി. സി. 343


ഏഥൻസിലെ ഒരു രാജകുടുംബത്തിലാണ് പ്ലേറ്റോ ജനിച്ചത്. സോക്രട്ടീസിന്റെ ശിഷ്യനായിരുന്ന പ്ലേറ്റോ, സോക്രട്ടീസിന്റെ വധത്തെ തുടർന്ന് ഗ്രീസിനോട് വിട പറഞ്ഞു. തന്റെ യാത്രയ്ക്കിടയിൽ സൈറക്കസിലെ ഏകാധിപതിയായ ഡയോനീഷ്യസ് ഒന്നാമനെ പരിചയപ്പെട്ടു. തന്റെ ആദർശങ്ങൾക്കനുസൃതമായി അദ്ദേഹത്തെ മാറ്റിയെടുക്കുന്നതിനുള്ള ശ്രമം പരാജയപ്പെടുകയാണുണ്ടായത്. യോഗ്യരായ ഭരണാധികാരികളെയും പൗരന്മാരെയും വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ബി. സി. 387 ൽ പ്ലേറ്റോ 'അക്കാഡമി' എന്ന സ്കൂൾ സ്ഥാപിച്ചു. ഗണിതം, ജ്യോതിശാസ്ത്രം, രാഷ്ട്രമീമാംസ, തത്വശാസ്ത്രം എന്നിവ പഠനവിഷയങ്ങളായിരുന്നു. ഒരു പുതിയ ഭരണക്രമത്തെക്കുറിച്ചും, പൗരന്മാരുടെ യോഗ്യതകളെക്കുറിച്ചും പ്രതിപാദിക്കുന്ന 'റിപ്പബ്ലിക്ക്', അദ്ദേഹത്തിന്റെ പ്രസിദ്ധ കൃതിയാണ്. രാഷ്ട്രതന്ത്രജ്ഞത, നിയമം എന്നിവയും പ്ലേറ്റോയുടെ കൃതികളാണ്. Apology of Socrates, Phaedo, Theaetetus, Sophist, Statesman, Parmenides, Crito, Symposium എന്നിവയും പ്ലേറ്റോയുടെ രചനകളാണ്‌.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. പ്ലേറ്റോയുടെ അഭിപ്രായത്തിൽ സത്യം, സൗന്ദര്യം, നന്മ തുടങ്ങിയ മാറ്റമില്ലാത്തതും മനസ്സിനറിയാൻ കഴിയുന്നതുമായ കാര്യങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു? - ആശയങ്ങൾ അഥവാ രൂപങ്ങൾ


2. ആശയങ്ങൾ മാത്രമാണ് യഥാർത്ഥമായിട്ടുള്ളത്. മറ്റുള്ള എല്ലാ വസ്തുക്കളും ആശയങ്ങളുടെ പ്രതിഫലനങ്ങളാണ്. ഇപ്രകാരം പഠിപ്പിച്ചതാര് - പ്ലേറ്റോ


3. പ്ലേറ്റോയുടെ കാഴ്ചപ്പാട് ഏത് പേരിലറിയപ്പെടുന്നു - ആശയവാദം


4. സോക്രട്ടീസിന്റെ പ്രശസ്ത ശിഷ്യനാര് - പ്ലേറ്റോ


5. പ്ലേറ്റോയുടെ ജീവിതകാലം എപ്പോഴായിരുന്നു - ബി.സി. 428-343


6. അക്കാഡമിക് സ്കെപ്ടിസിസം ആവിഷ്‌ക്കരിച്ചതാര്? - പ്ലേറ്റോ


7. 'അക്കാഡമി' എന്ന പേരിലുള്ള ഫിലോസഫിക്കൽ സ്കൂൾ സ്ഥാപിച്ചതാര്? - പ്ലേറ്റോ


8. പ്ലേറ്റോ ജനിച്ചതെവിടെയായിരുന്നു - ഏഥൻസ്


9. പ്ലേറ്റോയുടെ മാതാപിതാക്കൾ ആരായിരുന്നു? - അരിസ്റ്റണും പെരിക്ടിയോണും


10. പ്ലേറ്റോ എഴുതിയ സാഹിത്യരൂപത്തിന് എന്തുപറയുന്നു? - ഡയലോഗ്


11. പ്ലേറ്റോ എത്ര ഡയലോഗുകൾ എഴുതിയിട്ടുണ്ട് - 35


12. പ്ലേറ്റോയുടെ ആദ്യകാല ഡയലോഗുകൾ പ്രധാനമായും ആരെ പ്പറ്റിയുള്ളതായിരുന്നു? - സോക്രട്ടീസ്


13. "ദി റിപ്പബ്ലിക്ക്" എന്ന ഡയലോഗിലെ പ്രധാന ചോദ്യമെന്ത്? - എന്താണ് നീതി?


14. പ്ലേറ്റോ അദ്ദേഹത്തിന്റെ ഏത് ഡയലോഗിൽ ജ്ഞാനത്തെക്കുറിച്ച് നിർവ്വചിച്ചിരിക്കുന്നു? - തിയോറ്റിറ്റസ്


15. പ്ലേറ്റോയുടെ അഭിപ്രായത്തിൽ ധർമ്മശാസ്ത്രത്തിന്റെ പ്രധാന ചിന്താവിഷയമെന്ത്? - ജ്ഞാനം


16. പ്ലേറ്റോ അദ്ദേഹത്തിന്റെ ഏത് ഡയലോഗിൽ ആദർശ രാജ്യം അഥവാ ആദർശ സമുദായത്തെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നു? - ദി റിപ്പബ്ലിക്ക്


17. ശരീരം നശിച്ച് ശിഥിലമാകുന്നു, എന്നാൽ ആത്മാവ് എന്നെന്നും ജീവിക്കുന്നു. ഇങ്ങനെ വിശ്വസിച്ചിരുന്നതാര്? - പ്ലേറ്റോ


18. പ്ലേറ്റോയുടെ രാഷ്ട്രീയപരമായ തത്ത്വശാസ്ത്രം അദ്ദേഹത്തിന്റെ ഏത് സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയെഴുതിയതാണ്? - മനുഷ്യന്റെ ആത്മാവിനെക്കുറിച്ചുള്ള സിദ്ധാന്തം


19. പ്ലേറ്റോയുടെ അഭിപ്രായത്തിൽ ആത്മാവിനെ എത്രയായി തരം തിരിച്ചിരിക്കുന്നു? - മൂന്ന്


20. ആത്മാവിന്റെ മൂന്ന് ഭാഗങ്ങൾ ഏതെല്ലാം - വിവേകാത്മകം, ആത്മീയം, ശാരീരികം


21. പ്ലേറ്റോയുടെ അഭിപ്രായത്തിൽ 'റെലം ഓഫ് ദി പ്യുയർ ഫോംസ്' (ശുദ്ധമായ ആശയങ്ങളുടെ രാജ്യം) എന്നതുകൊണ്ടർത്ഥമാക്കുന്നതെന്ത്? - ശരീരം മരിച്ചതിനുശേഷം ആത്മാവ് മറ്റൊരു ശരീരത്തിലേയ്ക്ക് കുടിയേറുന്നു.


22. സാധാരണമായി കലാകാരന്മാർക്കും കവികൾക്കും അവരുടെ രചനകളെ വിശദീകരിക്കുവാൻ സാധിക്കുകയില്ല. ഇപ്രകാരം അഭിപ്രായപ്പെട്ടതാര്? - പ്ലേറ്റോ


23. സെനോക്രാറ്റ്സ് ആരായിരുന്നു? - പ്ലേറ്റോയുടെ അക്കാഡമിയുടെ തലവൻ


24. അരിസ്റ്റോട്ടിലിന്റെ വിമർശനത്തിന് നേരെ പ്രതികരിക്കാൻ ശ്രമിച്ച പ്ലേറ്റോയുടെ സ്കൂളിലെ ആദ്യത്തെ വ്യക്തിയാര്? - സെനോക്രാറ്റ്സ്


25. 'ഏറ്റവും പ്രധാനപ്പെട്ട ആശയം നന്മ എന്ന ആശയമാണ്'. ഇതാരുടെ അഭിപ്രായമാണ്? - പ്ലേറ്റോ


26. പ്ലേറ്റോയുടെ റിപ്പബ്ലിക്ക് തർജമ ചെയ്ത ഇന്ത്യൻ പ്രസിഡന്റ് - ഡോ. സക്കീർ ഹുസൈൻ


27. പ്ലേറ്റോയുടെ എല്ലാ ഡയലോഗുകളെയും ലാറ്റിൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തതാര്? - മാർസീഷ്യോ ഫിസിനോ


28. "ജ്യാമിതീയശാസ്ത്രം അറിയാത്ത ഒരുത്തനും എന്റെ മുറിയിൽ പ്രവേശിക്കരുത്" എന്ന് സ്വന്തം മുറിയുടെ വാതിൽക്കൽ ബോർഡ് എഴുതിതൂക്കിയിരുന്നതാരാണ്? - പ്ലേറ്റോ


21. തത്ത്വജ്ഞാനികൾക്കുവേണ്ടി സാഹിത്യത്തെ എതിർത്ത ആദ്യത്തെ പാശ്ചാത്യ തത്ത്വചിന്തകൻ? - പ്ലേറ്റോ


22. കവിതയെക്കുറിച്ചുള്ള പ്ലേറ്റോയുടെ പ്രശസ്തമായ നിർവ്വചനം - കവിത ഭ്രാന്തിന്റെ ജല്പനമാണ്


23. സാഹിത്യത്തെ അസത്യ ജടിലമായ അനുകരണം എന്ന് വിശേഷിപ്പിച്ച ആചാര്യൻ - പ്ലേറ്റോ

0 Comments