ന്യൂട്ടണ്‍ നിയമങ്ങൾ

ന്യൂട്ടണ്‍ നിയമങ്ങൾ

ന്യൂട്ടന്റെ ഒന്നാം ചലനനിയമം


അസന്തുലിതമായ ഒരു ബാഹ്യബലം പ്രയോഗിക്കാത്തിടത്തോളം കാലം ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാന ചലനത്തിലോ തുടരുന്നതാണ്. വസ്തുക്കളുടെ ജഡത്വം ഒന്നാം ചലന നിയമം ഉപയോഗിച്ച് വിശദീകരിക്കാവുന്ന പ്രതിഭാസമാണ്.


ന്യൂട്ടന്റെ രണ്ടാം ചലനനിയമം


ഒരു വസ്തുവിനുണ്ടാകുന്ന ആക്കവ്യത്യാസത്തിന്റെ നിരക്ക് അതിന്മേൽ പ്രയോഗിക്കപ്പെടുന്ന അസന്തുലിതാ ബലത്തിന് നേർ അനുപാതത്തിലും ആക്കവ്യത്യാസം സംഭവിക്കുന്നത് ബലത്തിന്റെ ദിശയിലുമായിരിക്കും.

F = ma, where F = Force, m = mass, a = acceleration


ന്യൂട്ടന്റെ മൂന്നാം ചലനനിയമം


ഓരോ പ്രവർത്തനത്തിനും സമവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ട്. മൂന്നാം ചലനനിയമം അനുസരിച്ചാണ് റോക്കറ്റ് മേൽപോട്ട് കുതിക്കുന്നതും, തോക്കിൽനിന്നും വെടിപൊട്ടുമ്പോൾ തോക്ക് പുറകോട്ട് അല്പം തെറിക്കുന്നതുമെല്ലാം.


ചോദ്യങ്ങൾ ഉത്തരങ്ങൾ


1. ന്യൂട്ടന്റെ മൂന്നാം ചലന നിയമം അനുസരിച്ച് ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനമുണ്ട്. അപ്പോൾ ചലനം നടക്കുന്നതെങ്ങനെ? - പ്രവർത്തനവും പ്രതിപ്രവർത്തനവും വ്യത്യസ്ത വസ്തുക്കളിലാണ്.


2. വെള്ളത്തില്‍ നീന്താന്‍ സാധിക്കുന്നത്‌ ന്യൂട്ടന്റെ ഏതു ചലന നിയമപ്രകാരമാണ്‌? - മൂന്നാം ചലന നിയമം


3. 250N ബലം ഒരു വസ്തുവില്‍ പ്രയോഗിച്ചപ്പോള്‍ ഉണ്ടായ ആക്കം 125 m/s ആണെങ്കില്‍ ബലം എത്ര സമയത്തേയ്ക്ക്‌ പ്രയോഗിക്കപ്പെട്ടു? - 0.5 സെക്കന്‍ഡ്‌

4. ഒരു റോക്കറ്റ്‌ 0.05kg വാതകങ്ങള്‍ സെക്കന്റില്‍ 400m/s പ്രവേഗത്തില്‍ പുറത്തുവിടുന്നു. റോക്കറ്റില്‍ പ്രയോഗിച്ച ബലം എത്ര? - 20 ന്യൂട്ടണ്‍


5. ഒരു ജെറ്റ്‌ എഞ്ചിന്‍ 105N വ്യാപകമര്‍ദ്ദം പ്രയോഗിച്ച്‌ ഉയര്‍ന്ന്‌ 1km/sec പ്രവേഗം 10 സെക്കന്റില്‍ നേടുന്നു. പ്ലെയിനിന്റെ പിണ്ഡം എത്ര? - 103 കി.ഗ്രാം


6. ഒരു വ്യൂഹത്തില്‍ കപ്പികള്‍ ഉപയോഗിക്കുമ്പോഴുള്ള യാന്തിക ലാഭം 4 ആണ്‌. 100kg ഉയര്‍ത്താന്‍ എത്ര ബലം പ്രയോഗിക്കണം? - 22kgwt


7. ജഡത്വം എന്നാലെന്ത്?‌ - സ്വയം അതിന്റെ സ്ഥിരാവസ്ഥയേയോ നേര്‍രേഖയിലുള്ള ചലനാവസ്ഥയേയോ മാറ്റാന്‍ പറ്റാത്ത അവസ്ഥ


8. ഒരു പക്ഷി വലിച്ചുകെട്ടിയിരിക്കുന്ന ടെലിഗ്രാഫ്‌ വയറില്‍ വന്നിരിക്കുന്നു. കമ്പിയില്‍ അധികമായുണ്ടാകുന്ന ടെന്‍ഷന്‍ എന്താണ്‌? - പക്ഷിയുടെ ഭാരത്തേക്കാളും കൂടുതല്‍


9. ഒരു വസ്തുവിന്റെ പിണ്ഡവും ത്വരണവും ഇരട്ടിച്ചാൽ അതില്‍ പ്രയോഗിച്ച ബലത്തിന്‌ എന്തു മാറ്റമുണ്ടാകുന്നു? - നാലുമടങ്ങ്‌ വര്‍ദ്ധിക്കുന്നു


10. 4kg-യും 5kg-യും പിണ്ഡമുള്ള രണ്ടു വസ്തുക്കളില്‍ ഒരേ ബലം പ്രയോഗിക്കുന്നു. ആദ്യത്തേതിന്റെ ത്വരണം 2m/s2 ആണെങ്കില്‍ മറ്റേതിന്റെ ത്വരണം എത്ര? - 1.6m/s2


11. "L” നീളമുള്ള ഒരു കയര്‍ ഒരു നിശ്ചിത ബലം ഉപയോഗിച്ചു വലിക്കുന്നു. ബലം പ്രയോഗിക്കുന്നിടത്തുനിന്നും 'x' അകലത്തില്‍ ഉള്ള ടെന്‍ഷന്‍ എത്ര? - [F(L-X)/L]


12. 2kg പിണ്ഡമുള്ള ഒരു വസ്തുവില്‍ 1 ന്യൂട്ടണുതുല്യമായ രണ്ടു ബലങ്ങള്‍ 60% കോണില്‍ പ്രയോഗിക്കുന്നു. ആകെ വസ്തുവിന്‌ എന്തു ത്വരണമുണ്ടാകുന്നു? - √(3⁄2)


13. ന്യൂട്ടന്റെ രണ്ടാം ചലനനിയമത്തില്‍ നിന്നും എന്തളക്കാന്‍ സാധിക്കുന്നു? - ബലം


14. 25N സെക്കന്റ്‌ ആക്കത്തോടെ 0.05 സെക്കന്റ്‌ സമയത്തില്‍ ചൂറ്റിക അടിക്കുന്നു. ചുറ്റിക നിര്‍ത്താനാവശ്യമായ ശരാശരി ബലം എത്ര? - 500 ന്യൂട്ടണ്‍


15. ഒരു വസ്തുവില്‍ 10N ബലം പ്രയോഗിച്ചപ്പോള്‍ 1 m/s2 ത്വരണം ഉണ്ടായി. വസ്തുവിന്റെ പിണ്ഡം എത്ര? - 10 കി.ഗ്രാം


16. ഒരു ഗ്രഹത്തില്‍ ഒരാള്‍ 500 ഗ്രാം പിണ്ഡമുള്ള ഒരു വസ്തു 20m/s വേഗതയോടെ എറിയുന്നു. 20 സെക്കന്റുകള്‍ കഴിഞ്ഞ്‌ അതു താഴെ വന്നപ്പോള്‍ പിടിക്കുന്നു. വസ്തുവിന്റെ ഭാരം എത്ര? - 1 ന്യൂട്ടണ്‍


17. 25 ഗ്രാം മാസ്സുള്ള ഒരു ബുള്ളറ്റ്‌ 200 cm/s പ്രവേഗത്തോടെ സഞ്ചരിക്കുമ്പോള്‍ ടാര്‍ജറ്റില്‍ നിന്ന്‌ 5 cm അകലെ നിശ്ചലമാകുന്നു. ടാര്‍ജറ്റ്‌ നല്‍കിയ ശരാശരി പ്രതിരോധം എത്ര? - 1 N


18. ഒരാള്‍ ഒഴുകുന്ന നദിക്കെതിരെ നീന്തുമ്പോള്‍ ചെലവഴിക്കുന്ന പരമാവധി ഊര്‍ജ്ജം എത്ര? - ദൂരത്തിന്റെ ആദ്യ പകുതി

0 Comments