നെപ്പോളിയൻ ബോണപ്പാർട്ട്

നെപ്പോളിയൻ ബോണപ്പാർട്ട് ജീവചരിത്രം

ജനനം : 1769 ഓഗസ്റ്റ് 15

മരണം : 1821 മെയ് 5 


ഫ്രാൻസിലെ കാർസിക്കാ ദ്വീപിലെ ഒരു സാധാരണ കുടുംബത്തിലാണ് നെപ്പോളിയൻ ജനിച്ചത്. അസാമാന്യമായ ധീരത പ്രകടിപ്പിച്ചിരുന്ന നെപ്പോളിയനെ ഫ്രാൻസിലെ ജനങ്ങൾ ആരാധിച്ചിരുന്നു. കൃശഗാത്രനായതിനാൽ  അദ്ദേഹത്തെ 'ലിറ്റിൽ കോർപ്പറൽ' എന്നു വിളിച്ചിരുന്നു. യുദ്ധം ഇഷ്ടപ്പെട്ടിരുന്ന നെപ്പോളിയൻ സൈന്യത്തിൽ ചേർന്ന് വിപ്ലവങ്ങൾ അമർച്ച ചെയ്യാൻ നേതൃത്വം കൊടുക്കുകയും പിന്നീട് ചക്രവർത്തിയായി അവരോധിക്കപ്പെടുകയും ചെയ്തു. 1805-ലെ യുദ്ധത്തിൽ ആസ്ട്രിയായും റഷ്യയും 1807-ൽ പ്രഷ്യയും നെപ്പോളിയന്‌ കീഴടങ്ങി. ബ്രിട്ടനൊഴികെയുള്ള യൂറോപ്യൻ രാജ്യങ്ങൾ നെപ്പോളിയന്‌ കീഴടങ്ങി. ബ്രിട്ടനെ തന്റെ വരുതിയിലാക്കാൻ അവരുടെ കടൽ മാർഗ്ഗമുള്ള കച്ചവടം നിരോധിച്ചു. ഇതിനെ റഷ്യ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ എതിർത്തു. തുടർന്ന് 1813-ൽ ലെയ്‌പ്സിഗിൽ വച്ച് നടന്ന രാജ്യങ്ങളുടെ യുദ്ധത്തിൽ (Battle of the nations) സംയുക്തസേന നെപ്പോളിയനെ പരാജയപ്പെടുത്തി. 1814-ൽ പാരീസിൽ വെച്ച് പിടികൂടപ്പെട്ട നെപ്പോളിയനെ എൽബാ ദ്വീപിലേയ്ക്ക് നാടുകടത്തി. അവിടെ നിന്ന് രക്ഷപ്പെട്ട് വന്ന നെപ്പോളിയൻ 1815 ജൂൺ 18-ന് ബെൽജിയത്തിലെ വാട്ടർലൂവിൽ വച്ച് സംയുക്തസേനയുമായി ഏറ്റുമുട്ടി. യുദ്ധത്തിൽ നെപ്പോളിയനെ വെല്ലിങ്ടൺ പ്രഭുവിന്റെ നേതൃത്വത്തിലുള്ള സൈന്യം അന്തിമമായി തോല്പിച്ചു. തുടർന്ന് സെന്റ് ഹെലേന ദ്വീപിലേക്കു നാടുകടത്തപ്പെട്ട നെപ്പോളിയൻ 1821 മെയ് 5-ന്  ദ്വീപിൽ വച്ച് മരണത്തിനു കീഴടങ്ങി. വിധിയുടെ മനുഷ്യൻ (Man of Destiny), ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു എന്നീ അപരനാമങ്ങളും നെപ്പോളിയനുണ്ടായിരുന്നു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. ഏത് വിപ്ലവത്തെത്തുടർന്നാണ് നെപ്പോളിയൻ, ഫ്രാൻസിന്റെ പ്രഥമ കോൺസുൽ ആയത് - ഫ്രഞ്ചുവിപ്ലവം


2. ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു എന്നറിയപ്പെട്ടത് - നെപ്പോളിയൻ ബോണപ്പാർട്ട്


3. വിപ്ലവാനന്തര ഫ്രാൻസിന്റെ ആദ്യ കോൺസുൽ ആയി അധികാരമേറ്റത് - നെപ്പോളിയൻ


4. നെപ്പോളിയൻ ഫ്രഞ്ചചകവർത്തിയായി സ്ഥാനമേറ്റ സ്ഥലം - നോത്രഡാം കത്തീഡ്രൽ


5. ഓസ്‌ട്രേലിയയുടെയും റഷ്യയുടെയും മേൽ നേടിയ ഐതിഹാസിക വിജയങ്ങൾ കാരണം ഒരു ഫ്രഞ്ച് ചക്രവർത്തിയെ "യൂറോപ്പിന്റെ അധിപൻ" എന്ന് വിശേഷിപ്പിക്കുന്നു. ആരാണിത് ? - നെപ്പോളിയൻ ബോണപ്പാർട്ട്


6. ഫ്രഞ്ച് വിപ്ലവത്തിനുശേഷം ആര് ഫ്രാൻസിലെ ചക്രവർത്തിയായി? - നെപ്പോളിയൻ ബോണപ്പാർട്ട്


7. നെപ്പോളിയൻ ജനിച്ച ദ്വീപ് - കോർസിക


8. 1793-ൽ നെപ്പോളിയൻ ഇംഗ്ലീഷുകാരെ പരാജയപ്പെടുത്തിയ യുദ്ധം - റ്റ്യൂലോനിൽ


9. നെപ്പോളിയൻ ഏത് വർഷം ഭരണകൂടത്തെ കീഴടക്കി? - 1799-ൽ


10. ഓസ്റ്റെർലിസിലെ യുദ്ധത്തിൽ ഫ്രാൻസ് ആരെ പരാജയപ്പെടുത്തി? - ഓസ്‌ട്രോ-റഷ്യൻ സൈന്യങ്ങളെ - 1805


11. നെപ്പോളിയൻ ബ്രിട്ടന്റെ സാമ്പത്തിക ഭദ്രതയ്ക്ക് വിഘ്നം വരുത്തുവാൻ ശ്രമിച്ചു. ആ നീക്കത്തെ എന്ത് വിളിച്ചു? - ബെർലിൻ ഡിക്രീ അഥവാ ബെർലിന്റെ ആജ്ഞാപത്രം


12. ഏത് സമാധാന ഉടമ്പടിയിൽ ഫ്രാൻസും റഷ്യയും യൂറോപ്പ് പരസ്പരം വീതിച്ചെടുത്തു? - റ്റിൽസിറ്റിലെ ഉടമ്പടിയാൽ - 1807 ജൂലൈ 8


13. 1815-ൽ നെപ്പോളിയൻ പരാജയപ്പെട്ട യുദ്ധമേത്? - ട്രഫൽഗാർ യുദ്ധം


14. നെപ്പോളിയൻ ബോണപ്പാർട്ടിനെ പരാജയപ്പെടുത്തിയ, ബ്രിട്ടനിലെ നാവികസേനാപതി - അഡ്മിറൽ നെൽസൺ


15. നെപ്പോളിയൻ പരാജയപ്പെട്ട സ്ഥലമായ വാട്ടർലൂ എവിടെയാണ്? - 'ബെൽജിയ'ത്തിൽ ബ്രസ്സൽസിന്‌ സമീപം


16. നെപ്പോളിയനെ നാടുകടത്തിയത് ഏത് ദ്വീപിലേയ്ക്ക്? - സെന്റ് ഹെലെന


17. നെപ്പോളിയൻ മരിച്ച വർഷം - എ.ഡി.1821 ൽ


18. 1814-ൽ എൽബാ ദ്വീപിലും 1815-ൽ സെന്റ് ഹെലെന ദ്വീപിലും പൊതുവായി എന്ത് സംഭവിച്ചു? - നെപ്പോളിയൻ ആ ദ്വീപുകളിൽ ആ വർഷങ്ങളിൽ തടങ്കലിലായിരുന്നു


19. ഇംഗ്ലീഷ് സൈന്യാധിപൻ വെല്ലിങ്ടൺ നെപ്പോളിയനെ പരിപൂർണ്ണമായി പരാജയപ്പെടുത്തിയ യുദ്ധം - വാട്ടർലൂ


20. ട്രഫൽഗാറിലെ പ്രശസ്തമായ യുദ്ധത്തിൽ ബ്രിട്ടന്റെ നാവികസേനയെ നയിച്ചത് ആര്? - ഹൊറേഷ്യോ നെൽസൺ


21. 1812-ൽ നെപ്പോളിയന്റെ മോസ്‌ക്കോയിലേയ്ക്കുള്ള യുദ്ധയാത്രയിൽ 6 ലക്ഷം സൈനികരിൽ 1 ലക്ഷം പേർ ബാക്കിയുണ്ടായി. ആ യുദ്ധം ഏത് പേരിൽ അറിയപ്പെട്ടു? - ബൊറോഡിനോയിലെ യുദ്ധം


22. 'കേരള നെപ്പോളിയൻ' എന്നറിയപ്പെടുന്നത്? - പൊയ്കയിൽ യോഹന്നാൻ


23. 'ഇന്ത്യന്‍ നെപ്പോളിയന്‍' എന്ന് വിളിക്കപ്പെടുന്ന ചക്രവർത്തി ആര്? - സമുദ്രഗുപ്തന്‍


24. 'അസാധ്യമെന്നത് വിഡ്ഢികൾക്ക് മാത്രമുള്ളതാണെന്ന്" അഭിപ്രായപ്പെട്ടത് ആര്? - നെപ്പോളിയൻ


25. "എ നേഷൻ ഓഫ് ഷോപ്-കീപ്പേഴ്‌സ്' എന്ന് ഇംഗ്ലണ്ടിനെ വിളിച്ചതാര്? - നെപ്പോളിയൻ


26. പാരീസിലെ 'ഹോട്ടൽ ഡെസ് ഇൻവാലിഡ്സിൽ' ഒളിച്ചുവയ്ക്കപ്പെട്ടത് ആരുടെ ശവശരീരമായിരുന്നു? - നെപ്പോളിയന്റെ


27. ചൈന ഉറങ്ങുന്ന രാക്ഷസനാണ്, ഉണർത്തരുത് എന്ന് പറഞ്ഞത് - നെപ്പോളിയൻ ബോണപ്പാർട്ട്

0 Comments