മധ്യകാല ഇന്ത്യ

മധ്യകാല ഇന്ത്യ

ഉത്തര, പൂര്‍വ്വ, പശ്ചിമ ഇന്ത്യ

1. എ.ഡി 750-ല്‍ പാലാ സാമ്രാജ്യം സ്ഥാപിച്ചത്‌ ആര്‌? - ഗോപാലന്‍

2. ബംഗാളിലെ പാലാക്കാരുടെ പ്രധാനപ്പെട്ട സംഭാവന എന്തായിരുന്നു? - പണ്ഡിതന്‍മാരായ ശാന്തരകിതനും, ദീപാങ്കരനും ടിബറ്റില്‍ ബുദ്ധമതം പ്രചരിപ്പിച്ചു

3. രാഷ്ട്രകൂട സാമ്രാജ്യം സ്ഥാപിച്ചത്‌ ആര്‌? - ദന്തിദുര്‍ഗ്ഗന്‍

4. രാഷ്ട്രകൂട സാമ്രാജ്യത്തിന്റെ തലസ്ഥാനം എവിടെ ആയിരുന്നു? - മല്‍ഖഡില്‍ (മഹാരാഷ്ട്ര)

5. വിക്രമശില സര്‍വ്വകലാശാല സ്ഥാപിച്ചത്‌ ആര്‌? - ധര്‍മ്മപാലന്‍ പാലാ രാജാവ്

6. കൃഷ്ണന്‍ മൂന്നാമന്റെ ശത്രുവായിരുന്ന തൈലന്‍ രണ്ടാമന്‍ രാഷ്ടകൂടന്മാരെ കീഴടക്കി സ്ഥാപിച്ച രാജവംശം എത്‌? - കല്യാണിയിലെ പടിഞ്ഞാറന്‍ ചാലൂകൃര്‍

7. കനൗജിൽ ഗഹഡവാല രാജവംശം സ്ഥാപിച്ചത്‌ ആര്? - ചന്ദ്രദേവൻ

8. എ.ഡി 9-ാം നൂറ്റാണ്ടില്‍ പാറ തുരന്ന്‌ പ്രശസ്തമായ ശിവക്ഷേത്രം എല്ലോറയില്‍ നിര്‍മ്മിച്ചത്‌ ഏത്‌ രാഷ്ട്രകൂട രാജാവാണ്‌ - കൃഷ്ണന്‍ ഒന്നാമന്‍

9. ബംഗാള്‍ ഭരിച്ച പ്രഗത്ഭനായ പാലാ രാജാവ്‌ ആര്‌? - ധര്‍മ്മപാലന്‍

10. പ്രതിഹാര രാജവംശത്തിലെ പ്രഗത്ഭനായ രാജാവ്‌ ആരായിരുന്നു? - മിഹിര്‍ ഭോജന്‍

11. പാലാ സാമ്രാജ്യത്തിന്റെ തലസ്ഥാനം എവിടെ ആയിരുന്നു? - മോണ്‍ഘിറില്‍

12. പ്രശസ്തനായ കവി സാമദേവന്‍ ഏത്‌ രാജാവിന്റെ കൊട്ടാരത്തില്‍ ആയിരുന്നു? - ചൗഹാന്‍ രാജാവിന്റെ (വിഗ്രഹരാജന്‍)

13. ആരുടെ ഭരണകാലത്താണ്‌ മുഹമ്മദ്‌ ഗസ്നി ഗുജറാത്ത്‌ ആക്രമിച്ച്‌ കൈവശപ്പെടുത്തിയതും സോമനാഥ ക്ഷേത്രം കൊള്ളയടിച്ചതും? - ഭീമന്‍ ഒന്നാമന്റെ

14. ദിഡ്ഡ, കാശ്മീരിലെ ഏത്‌ രാജവംശത്തില്‍പ്പെട്ട വനിതാഭരണാധികാരി ആയിരുന്നു? - ഉത്പലയിലെ

15. എ.ഡി 800-നും 1200-നും ഇടയില്‍ കാശ്മീര്‍ ഭരിച്ച മൂന്ന്‌ രാജവംശങ്ങള്‍ ഏതെല്ലാം? - കാര്‍കൊട, ഉത്പല, ലൊഹറ

16. മുഹമ്മദ്‌ ഗസ്‌നിക്ക്‌ എതിരായി ഹിന്ദു രാജാക്കന്മാരുടെ കൂട്ടുകെട്ട്‌ രൂപീകരിച്ച ഹിന്ദുഷാഹി രാജാക്കന്മാര്‍ ആരെല്ലാം? - ജയപാലന്‍, അനന്ദപാലന്‍

17. അല്‍ബറുനി പറയുന്നതനുസരിച്ച്‌ 10-ാം നൂറ്റാണ്ടിലും 11-ാം നൂറ്റാണ്ടിലും വടക്കേ ഇന്ത്യ ഭരിച്ചിരുന്ന കുശാനന്മാരുടെ പിന്‍ഗാമികള്‍ ആരായിരുന്നു? - ഹിന്ദുഷാഹിയന്മാർ

18. മുഹമ്മദ്‌ ഗസ്നി ഇന്ത്യയില്‍ ആക്രമണം നടത്തിയതിന്റെ പ്രധാന ഉദ്ദേശം എന്തായിരുന്നു? - ഇന്ത്യയുടെ ധനം സ്വന്തമാക്കുക

19. മുഹമ്മദ്‌ ഗസ്നി ആക്രമിക്കുമ്പോള്‍ ഷാഹിയ സാമാജ്യത്തിന്റെ തലസ്ഥാനം എവിടെ ആയിരുന്നു? - ഉദഭന്ദപുരത്തില്‍ (ഓഹിന്ത്‌)

20. ഉയര്‍ന്ന ജാതി പുരുഷനും താഴ്‌ന്ന ജാതി സ്ത്രീയും തമ്മിലുള്ള വിവാഹം ഏതു പേരില്‍ അറിയപ്പെട്ടിരുന്നു? - അനുലോമം

21. ഹിന്ദു ബ്രാഹ്മണ ഷാഹിയന്മാര്‍ എന്ന പേരില്‍ രാജവംശം സ്ഥാപിച്ചത്‌ ആര്‌? - കല്ലാര്‍

22. മൂന്നു ഭാഗക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ട ആദ്യത്തെ പാലാ ഭരണാധികാരി ആര്‌? - ധര്‍മ്മപാലന്‍

23. രാഷ്ട്രകൂടന്മാരുടെ പ്രധാന എതിരാളികള്‍ ആരായിരുന്നു? - കനൗജിലെ പ്രതിഹരന്മാര്‍

24. രാഷ്ട്രകൂട കാലഘട്ടത്തിലെ പ്രശസ്തമായ സര്‍വ്വകലാശാല ഏതായിരുന്നു? - നളന്ദ സര്‍വകലാശാല

25. അഗ്നികുലത്തിലെ രജപുത്ര ഗോത്രങ്ങള്‍ ഏതൊക്കെ ആയിരുന്നു? - പ്രതിഹരന്മാര്‍, ചൗഹന്മാര്‍, ചാലൂകൃന്മാര്‍, പവറന്മാര്‍

26. പ്രതിഹരരാജാവ്‌ നാഗഭട്ടനെ തോല്പിച്ച രാഷ്ട്രകൂട രാജാവ് ആര്‌? - ഗോവിന്ദന്‍ മൂന്നാമന്‍

27, ബംഗാളിലെ പാലാ രാജാക്കന്മാരുടെ ആധിപത്യം നശിപ്പിച്ചത്‌ ആര്‌ - വിജയസേനന്‍ (സേന രാജാവ്)

28. ചൗഹാന്മാരുടെ പ്രധാന ശത്രുക്കൾ ആരായിരുന്നു? - കനൗജിലെ ഗഹദവലന്മാര്‍

29. പൃഥ്വിരാജ്‌ ചൗഹാന്റെ എതിരാളി ആയിരുന്ന ജൈചന്ദ് ഏത്‌ ഗോത്രത്തില്‍പ്പെട്ട ആളായിരുന്നു? - പരസ്മരരുടെ

30. ജന്മിമാര്‍ ഏതെല്ലാം പേരുകളില്‍ അറിയപ്പെട്ടിരുന്നു? - മഹാസാമന്തന്‍, മഹാമണ്ഡലേശ്വരന്‍, മണ്ഡലികന്‍

31. ജന്മികുടിയാന്‍ ബന്ധത്തിന്‌ ക്രമേണ നേട്ടങ്ങള്‍ ഉണ്ടാക്കിയത്‌ എന്ത്? - സൈനിക സേവനം

32. ഗുജറാത്തിലെ ചാലുക്യന്മാരെ കീഴടക്കിയത്‌ ആര്‌? - സോളങ്കികള്‍

33. ചണ്‍ഡെല്ല രാജവംശത്തിന്റെ സ്ഥാപകന്‍ ആര്‌? - യശോവര്‍മ്മന്‍

34. തന്ത്രം, ഭക്തി, ലിങ്കയത്ത്‌ എന്നിവയില്‍ പൊതുവായി ഉണ്ടായിരുന്നതെന്ത്‌? - ജാതിവ്യത്യാസം ഇല്ലായ്മ

35. പരമറ രാജവംശത്തിന്റെ സ്ഥാപകന്‍ ആര്‌? - ഉപേന്ദ്രന്‍

36. നാട്-ഗവുണ്‍ദാസ്‌ ആരായിരുന്നു? - ഡക്കാണിലെ പരമ്പരാഗതരായ റവന്യൂ ഉദ്യോഗസ്ഥര്‍

37. ധര്‍മ്മശാസ്ത്രത്തിന്റെ ശ്രദ്ധേയനായ വ്യാഖ്യാതാവ്‌ ആര്‌? - മേധാതിഥി

38. കാശ്മീരിലെ കര്‍കൊട്ട രാജവംശത്തിന്റെ സ്ഥാപകന്‍ ആര്‌? - ദൂര്‍ലഭവര്‍ധനന്‍

39. കാശ്മീരിലെ ലൊഹറ രാജവംശത്തിന്റെ സ്ഥാപകന്‍ ആര്‌? - സംഗ്രംരാജന്‍

40. കാശ്മീരിലെ ഉത്പല രാജവംശത്തിന്റെ സ്ഥാപകന്‍ ആര്‌? - അവന്തിവര്‍മ്മന്‍

41. അറബികളുടെ ആക്രമണത്തെ കീഴടക്കിയ പ്രഥിഹാര രാജാവ്‌ ആര്? - വിജയപാലന്‍

42. ഗംഗേയപാലന്‍ ഏത്‌ രാജവംശത്തില്‍പ്പെട്ട ആളായിരുന്നു? - കൊലചുരി രാജവംശത്തില്‍

43. ബംഗാളിലെ പാലാരാജാവ്‌ ധര്‍മ്മപാലനെ മോണ്‍ഗൈര്‍ യുദ്ധത്തിൽ തോല്പിച്ച പ്രഥിഹാര രാജാവിന്റെ പേരെന്ത്‌? - നാഗഭട്ടൺ രണ്ടാമന്‍

44. കാശ്മീരിലെ മാർത്താണ്ഡ ക്ഷേത്രം നിര്‍മ്മിച്ചതാര്‌? - ലളിതാദിത്യൻ

45. എ.ഡി 12-ാം  നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ബംഗാളിന്റെ ഏകദേശം എല്ലാ ഭാഗത്തും വേരുന്നിയ ശക്തി ഏത്‌? - സേനന്‍മാര്‍

46. ഗുജറാ-പ്രതിഹാര പ്രദേശത്ത്‌ രാജകുമാരന്റെ ശാസനം നിലവിലിരുന്നത്‌ എവിടെയെല്ലാം? - പഞ്ചാബ്‌, മാര്‍വാര്‍, ബ്രോച്ച്‌

47. വത്സരാജന്റെ കുടുംബത്തിന്റെ സ്ഥാപകന്‍ ആര്‌? - നാഗഭട്ടന്‍ ഒന്നാമന്‍

48. ദേവഗിരിയിലെ സ്വതന്ത്രമായ യാദവ സാമ്രാജ്യത്തിന്റെ സ്ഥാപകന്‍ ആര്‌? - ഭില്ലാമന്‍

49. പവനദൂതത്തിന്റെ രചയിതാവ്‌ ആര്‌? - ധോയി

50. പൃഥ്വിരാജ്‌ ചൗഹാന്റെ ആസ്ഥാന കവി ആരായിരുന്നു? - ചന്ദബര്‍ദായി

51. രാഷ്ട്രകൂട രാജവംശത്തിലെ ധ്രുവന്‍ രണ്ടാമന്‍ പരാജയപ്പെടുത്തിയ പ്രതിഹാര രാജാവാര്‌? - മഹിപാലന്‍

52. സുബുക്ത്ത്ബീനും അതിനുശേഷം മുഹമ്മദ്‌ ഗസ്നിയും പരാജയപ്പെടുത്തിയ ഹിന്ദുഷാഹി രാജാവാര്‌? - ജയപാലന്‍

53. പ്രതിഹാര സാമ്രാജ്യത്തിന്റെ യഥാര്‍ത്ഥ സ്ഥാപകന്‍ ആരായിരുന്നു? - മിഹിര്‍ ഭോജന്‍

54. ധര്‍മ്മശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ളതനുസരിച്ച്‌ കര്‍ഷകരോട്‌ ആവശ്യപ്പെട്ടിരുന്ന റവന്യു നിരക്ക്‌ എന്തായിരുന്നു? - ഉൽപാദനത്തിന്റെ 1/6

55. ഷാ നമായുടെ രചയിതാവ്‌ ആര്‌? - ഫിര്‍ദൗസി

56. 1008-1009-ല്‍ നടന്ന വൈഹിന്ദ്‌ യുദ്ധത്തില്‍ പോരാടിയത്‌ ആരെല്ലാം? - മുഹമ്മദ്‌ ഗസ്നിയും അനന്ദപാലനും

57. തഹ്ക്വിക്ക്‌-ഐ-ഹിന്ദിന്റെ രചയിതാവ്‌ ആര്‌? - അല്‍ബറൂനി

58. ബീഹാറും ബംഗാളും കീഴടക്കിയ ടര്‍ക്കിയിലെ സൈന്യാധിപന്‍ ആരായിരുന്നു? - ബഖ്തിയാര്‍ ഖില്‍ജി

59. ബില്‍ഹണന്റെ വിക്രമാങ്കദേവചരിതം എന്താണ്‌? - ചാലൂക്യ രാജാവ്‌ വിക്രമാദിത്യന്‍ ആറാമന്റെ ജീവചരിത്രം

60. ദേവനാഗരി ലിപിയിലെ സ്മാരകവാക്യങ്ങളില്‍ ഹിന്ദി ഉപയോഗിച്ച മദ്ധ്യകാലഘട്ടത്തിലെ ആദ്യത്തെ രാജവംശം ഏത്‌? - ചണ്ടേല

61. പരിശിഷ്ടപര്‍വ്വത്തിന്റെ രചയിതാവ്‌ ആര്‌? - ഹേമചന്ദ്രന്‍

62. വാഗ്ദേവിയുടെ പ്രശസ്തമായ ബിംബം ഏത്‌ രാജാവിനോട്‌ ബന്ധപ്പെട്ടതാണ്‌? - ഭോജയിലെ പരമരന്‍ രാജാവിനോട്‌

63. ജനപ്രീതി നേടിയ ബംഗാളിന്റെ പാരമ്പര്യമായ നാടന്‍പാട്ടിലും, വീരഗാഥയിലും അനശ്വരകീര്‍ത്തി സമ്പാദിച്ച പാലാ രാജാവാര്‌? - ഗോപാലന്‍

64. പ്രയാഗയിലെ സംഘത്തില്‍ ജീവിതം ബലിയര്‍പ്പിച്ച ചണ്ഡേല രാജാവാര്‌? - ധംഗ

65. പ്രചി പ്രദീപ്‌ അഥവാ പൂര്‍വ്വദേശത്തെ പ്രകാശം എന്നറിയപ്പെട്ടിരുന്ന ആസ്സാമിലെ ഭരണാധികാരി ആര്‌? - ഇന്ദ്രപാലന്‍

66. ആ കാലഘട്ടത്തില്‍ മിക്ക വലിയ ഗ്രാമങ്ങളിലും ഉണ്ടായിരുന്ന സ്‌കൂളുകള്‍ എന്തിനോട്  ചേര്‍ന്നിരുന്നു? - ക്ഷേത്രങ്ങളോട്

67. ആ കാലഘട്ടത്തിലെ പ്രധാനപ്പെട്ട മിശ്ര ജാതി ഏതായിരുന്നു? - കയസ്തം

68. അനഹിലപതാകയത്തിലെ ചാലൂക്യ രാജവംശം സ്ഥാപിച്ചത്‌ ആര്‌? - മുള്‍രാജന്‍

69. രജപുത്ര അഗ്നികുലത്തിന്റെ ഉല്‍പ്പത്തിയുടെ പ്രമാണം ഏതില്‍ പ്രതിപാദിച്ചിരിക്കുന്നു? - പൃഥ്വിരാജ്‌ റാസൊയില്‍

70. വിക്രമാദിത്യന്‍ രണ്ടാമന്‍ ഏത്‌ രാജവംശത്തിലെ ആളായിരുന്നു? - പാലാ രാജവംശത്തിലെ

71. ഹിന്ദു നിയമങ്ങളുടെ നിരൂപണമായ മിതാക്ഷരങ്ങള്‍ എഴുതിയത്‌ ആര്‌? - വിജ്ഞാനേശ്വരന്‍

72. മുഹമ്മദ്‌ ഗസ്നി ഇന്ത്യയില്‍ നടത്തിയ ആക്രമണങ്ങളെ ജിഹാദ്കള്‍ (പാവനമായ യുദ്ധങ്ങള്‍) എന്ന്‌ വിശേഷിപ്പിച്ചത്‌ ഏത്‌ പണ്ഡിതനാണ്‌? - ഉത്ബി

73. രജപുത്രകാലഘട്ടത്തില്‍ ആരാധനയ്ക്ക്‌ ഉപയോഗിച്ചിരുന്ന പ്രധാനപ്പെട്ട വിഗ്രഹങ്ങള്‍ ഏതെല്ലാം ആയിരുന്നു? - മഹാവിഷ്ണുവിന്റേയും ശിവന്റേയും

74. പൂര്‍വ്വദേശത്തെ ചാലൂക്യന്‍ രാജവംശത്തിന്റെ സ്ഥാപകന്‍ ആര്‌? - വിഷ്ണുവര്‍ധനന്‍

75. എ.ഡി 1175-ല്‍ മുഹമ്മദ്  ഗോറി ആദ്യമായി ആക്രമിച്ചത്‌ ഏത്‌ സ്ഥലത്തെയാണ്‌? - മുള്‍ട്ടാനെ

76. കാശ്മീരിലെ പ്രശസ്തമായ മാര്‍ത്താണ്ഡ ക്ഷേത്രം ഏത്‌ ദൈവത്തിന്‌ സമര്‍പ്പിച്ചിട്ടുള്ളതാണ്‌? - സൂര്യദേവന്

77. പതഞ്‌ജലിയുടെ മഹാഭാസ്യത്തിന്റെ വ്യാഖ്യാനം എഴുതിയതാര്? - ഭർത്രിഹരി

78. ഉജ്ജയിനിൽ ഹിരണ്യഗർഭം എന്ന ചടങ്ങ് നടത്തിയതാര്? - ദന്തിദുർഗ്ഗൻ

79. 'സമയ മാത്രകൾ' അഥവാ 'ഒരു വേശ്യയുടെ ജീവചരിത്രം' എന്ന ഗ്രന്ഥം എഴുതിയതാര്? - ക്ഷേമേന്ദ്രൻ

80. മുഹമ്മദ് ഗസ്നിയുടെ ആക്രമണം നടക്കുമ്പോൾ ഇന്ത്യയിൽ വന്നതാര്? - ആൽബറുനി

81. 'കഥാസരിത്സാഗരം' എന്ന ഗ്രന്ഥം എഴുതിയതാര്? - സോമദേവൻ

82. 'ആദിവരാഹം' എന്ന പേര് നേടിയതാര്? - മിഹിർ ഭോജൻ

ദക്ഷിണേന്ത്യ

1. ചോള സാമ്രാജ്യത്തില്‍ സ്വയംഭരണം നടത്തിയിരുന്ന വലിയ ഗ്രാമം ഏതു പേരില്‍ അറിയപ്പെട്ടിരുന്നു? - തനിയൂര്‍

2. ശൈവ മതത്തിന്റെ രക്ഷാധികാരികള്‍ ഏത്‌ രാജാക്കന്മാര്‍ ആയിരുന്നു? - ചോള രാജാക്കന്മാര്‍

3. ഏതു രാജവംശത്തിന്റെ നാശത്തിനു ശേഷമാണ്‌ ചോള സാമ്രാജ്യം ഉണ്ടായത്‌? - കാഞ്ചിയിലെ പല്ലവന്മാരുടെ

4. ചോള ഗ്രാമത്തില്‍ ജനറല്‍ അസംബ്ലി എന്ന്‌ വിളിച്ചിരുന്നത്‌ എന്തിനെ? - 'ഉറി'നെ

5. നായനാര്‍മാര്‍ ആരായിരുന്നു - ശിവന്റെ ആരാധകര്‍

6. ആള്‍വാര്‍മാര്‍ ആരായിരുന്നു? - മഹാവിഷ്ണുവിന്റെ ആരാധകര്‍

7. തെക്കന്‍ ഏഷ്യയിലെ ശ്രീ വിജയന്റെ സാമ്രാജ്യം ആക്രമിച്ച ചോള രാജാവ്‌ ആര്‌? - രാജേന്ദ്രൻ ഒന്നാമന്‍

8. എ.ഡി 949-ല്‍ നടന്ന തക്കല യുദ്ധത്തില്‍ രാഷ്ട്രകൂട രാജാവ് കൃഷ്ണൻ മൂന്നാമന്‍ ഏത്‌ ചോള രാജാവിനെ പരാജയപ്പെടുത്തി? - പറന്തകന്‍ ഒന്നാമനെ

9. ദേവദാസി സമ്പ്രദായം പ്രചാരത്തിലായത്‌ ഏത് കാലഘട്ടത്തിലാണ്‌? - ചോളന്മാരുടെ

10. പറന്തുകന്‍ ഒന്നാമന്‍ ചോള ശക്തി സ്ഥാപിച്ചത്‌ എന്നാണ്‌? - എ. ഡി 907-ൽ

11. ചോള സാമ്രാജ്യം എത്ര പ്രവിശ്യകളായി വിഭജിക്കപ്പെട്ടു? - 9

12. ചോള രാജാക്കമാര്‍ ചൈനയിലേയക്ക്‌ അംബാസഡര്‍മാരെ അയച്ചതെന്തിന്‌? - വാണിജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിന്‌

13. ചോള കാലഘട്ടത്തില്‍ വളനാട്‌ എന്തായിരുന്നു? - പ്രവിശ്യയുടെ ഒരു ഭാഗം

14. ചോള കാലഘട്ടത്തില്‍ വേട്ടി എന്ന സംജ്ഞകൊണ്ട്‌ ഉദ്ദേശിച്ചിരുന്നതെന്ത്‌? - ഉണ്ടാക്കിത്തീര്‍ത്ത തൊഴില്‍

15. വകടകന്മാരുടെ പിന്‍ഗാമികള്‍ ആരായുന്നു? - രാഷ്ട്രകൂടന്മാര്‍

16. വിപ്ലവകാരികളാല്‍ കൊലചെയ്യപ്പെട്ട ചോള രാജാവ് ആര്‌? - അധി രാജേന്ദ്രന്‍

17. ഋഗ്വേദ കാലഘട്ടത്തില്‍ അടിമകളെക്കൊണ്ട്‌ തൊഴില്‍ ചെയ്യിച്ചിരുന്നത്‌ ഏതാവശ്യത്തിനായിരുന്നു? - കുടുംബസംബന്ധിയായ ആവശ്യത്തിന് 

18. ഋഗ്വേദ കാലഘട്ടത്തിലെ ആളുകളെ തിരിച്ചറിഞ്ഞിരുന്നത്‌ എങ്ങനെയാണ്‌? - ഗോത്രം വഴി

19. ഋഗ്വേദ കാലഘട്ടത്തില്‍ ജനം എന്ന സംജ്ഞകൊണ്ട്‌ ഉദ്ദേശിച്ചിരുന്നതെന്ത്‌? - ഒരു ഗോത്രത്തിന്റെ പേര്

20. വേദകാലഘട്ടത്തില്‍ എന്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പുരോഹിതന്മാര്‍ക്ക്‌ ഭൂമി അനുവദിച്ചിരുന്നത്‌? - സമുദായത്തിന്റെ അടിസ്ഥാനത്തിൽ

21. ഋഗ്വേദസമുദായം രൂപീകരിച്ചത്‌ ഏത്‌ മാര്‍ഗ്ഗത്തിലൂടെയാണ്‌? - ഗോത്രസംബന്ധിയായ മാര്‍ഗത്തില്‍

22. നാല്‌ സാമൂഹികമായ ആജ്ഞകള്‍ ദൈവീകമായി രൂപീകരിച്ച്‌ പ്രാബല്യത്തില്‍ കൊണ്ടുവന്നതാര്‌? - പ്രജാപതി

23. വേദകാലത്തിന്റെ അവസാനകാലത്ത്‌ വര്‍ണ്ണങ്ങള്‍ എന്തായിരുന്നു? - പ്രകൃതിദത്തമായ തൊഴില്‍

24. വേദകാലത്തിന്റെ അവസാന ഘട്ടത്തിലെ ഗ്രന്ഥങ്ങളില്‍ വൈശ്യന്മാരേയും ക്ഷത്രിയന്മാരേയും ഏത്‌ പേരില്‍ അറിയപ്പെട്ടിരുന്നു? - ബാര്‍ലി, കലമാന്‍

25. ബ്രാഹ്മണന്മാരെ 16 തരം പുരോഹിതന്മാരില്‍ ഒരുതരമായി കണക്കാക്കിയിരുന്നത്‌ എന്ന്‌ - വേദകാലഘട്ടത്തിന്റെ അവസാന ഘട്ടത്തില്‍ ആരംഭത്തില്‍

26. രാജത്വം എന്തായിരുന്നു? - സിദ്ധാന്ത പ്രകാരം ക്ഷത്രിയരുടെ പ്രത്യേക അവകാശം

27. പൗരന്മാരായി പരിഗണിച്ചിരുന്നത്‌ ആരെയെല്ലാമായിരുന്നു? - ക്ഷത്രിയന്മാരേയും ബ്രാഹ്മണന്മാരേയും വൈശ്യന്മാരേയും

28. സംയോജിപ്പിക്കപ്പെട്ട ജാതികള്‍ ഏതെല്ലാം ആയിരുന്നു? - കയസ്തം, ഗോണ്ടം, നിഷാദം, അംബസ്തം

29. സതി സമ്പ്രദായം ഏത്‌ ജാതിയില്‍ നിലനിന്നിരുന്നു? - ക്ഷത്രിയരില്‍

30. വിധവകളുടെ പുനര്‍വിവാഹം ഏത്‌ ജാതിയില്‍ നിലനിന്നിരുന്നു? - ശൂദ്രരില്‍

31. വേദത്തിന്റെ സങ്കീര്‍ത്തനങ്ങള്‍ രചിച്ച വനിതകള്‍ ആരെല്ലാം? - ഘോസം, അപ്പലം, വിശ്വവരസം

32 “പരസ്കര ഗൃഹ്യ സൂത്രം" പറയുന്നതനുസരിച്ച്‌ സമവര്‍ത്തന ചടങ്ങിനുശേഷം കാണാന്‍ പാടില്ലാത്തത്‌ എന്തെല്ലാം? - സ്ത്രീ, ശൂദ്രന്‍, ശവശരീരം, കറുത്ത പക്ഷി, പട്ടി

33. “ബൗധയാന ധര്‍മ്മസൂത്രം" പറയുന്നതനുസരിച്ച്‌ വിജയത്തിനു വേണ്ടി മതപരമായ ചടങ്ങ്‌ നടത്തുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ആരോടെല്ലാം സംസാരിക്കാന്‍ പാടില്ല? - ശൂദ്രര്‍, സ്ത്രീ, ജാതിയില്‍ നിന്ന്‌ പുറത്താക്കപ്പെട്ട ആള്‍

34. ജാതിയില്‍ നിന്ന്‌ പുറത്താക്കപ്പെട്ട ആളുകള്‍ ഏതെല്ലാം പേരുകളില്‍ അറിയപ്പെട്ടിരുന്നു? - മ്ലേഛന്‍, അപസദന്‍, ഹീനജാതി, ഹീനസിപ്പന്‍

35. 'മനു' പറയുന്നതനുസരിച്ച്‌ ചന്ദ്രയാനത്തിന്റെ സമയത്ത്‌ ആരോടെല്ലാം സംസാരിക്കാന്‍ പാടില്ല? - സ്ത്രീ, ശൂദ്രന്‍, ജാതിയില്‍ നിന്ന്‌ പുറത്താക്കപ്പെട്ട ആള്‍

36. ജൈനമതത്തെ മൈസൂറില്‍ നിന്ന്‌ പുറത്താക്കിയത്‌ ആര്‌? - ലിംഗയതന്മാര്‍

37. ലിംഗയതന്മാര്‍ ഏത്‌ ദൈവത്തെ ആരാധിച്ചിരുന്നു? - ശിവനെ

ഉത്തരേന്ത്യ-ഡക്കാൺ രാജവംശങ്ങള്‍

1. മേവാര്‍ രാഷ്ട്രത്തിന്റെ സ്ഥാപകന്‍ ആര്‌? - ഹമീര്‍

2. ബെറാറിലെ ഇമദ്‌ ഷാഹി രാജവംശത്തിന്റെ സ്ഥാപകന്‍ ആര്‌? - ഫതുള്ള ഇമദ്‌ ഷാ

3. അഹോമുകള്‍ ആരായിരുന്നു? - ഷാന്‍ ഗോത്രത്തിന്റെ ഒരു വിഭാഗം

4. കാശ്മീരിലെ അക്ബര്‍ എന്ന്‌ വിശേഷിക്കപ്പെട്ടിരുന്ന ഭരണാധികാരി ആരായിരുന്നു? - സൈമുള്‍ അബിദിന്‍ (ഷാഹിഖാൻ)

5. “കിഴക്കന്‍ പ്രദേശത്തെ ഷിരാസ്സ്‌' എന്നറിയപ്പെട്ട നഗരം ഏത്‌? - ജൗന്‍പൂര്‍

6. ജൗന്‍പൂരിലെ ശാര്‍ഖി സാമ്രാജ്യം സ്ഥാപിച്ചതാര്‌? - മാലിക്‌ സര്‍വര്‍ (ഖ്വാജ ജഹാൻ)

7. ഭാമിനി ഭരണകൂടത്തിന്റെ അധ:പതനത്തിനുശേഷം ഡക്കാണില്‍ രൂപംകൊണ്ട ആദ്യത്തെ സുല്‍ത്താന്‍ ഭരണകൂടം ഏത്‌? - ബെറാറിലെ ഇമദ്‌ ഷാഹി രാജവംശം

8. ഏത്‌ ഭരണാധികാരിയാണ്‌ ഖന്ദേശ്‌ സാമ്രാജ്യത്തെ കൂട്ടിച്ചേര്‍ത്തത്‌? - അക്ബര്‍

9. ഒറീസ്സയിലെ ഗജപതി രാജവംശത്തിന്റെ സ്ഥാപകന്‍ ആര്‌? - കപിലേന്ദ്രൻ

10. ഗുജറാത്തിലെ മദ്ധ്യകാലഘട്ട സാമ്രാജ്യത്തിന്റെ ബദ്ധശത്രു ആരായിരുന്നു? - മാള്‍വ

11. ഖന്ദേശിലെ ഭരണാധികാരികളുടെ പ്രധാന ശത്രുക്കൾ ഏത്‌ പ്രവിശ്യകളുടെ ഭരണാധികാരികള്‍ ആയിരുന്നു? - ഗുജറാത്തിലെ പ്രവിശ്യകളുടെ

12. ജോധ്പൂര്‍ നഗരത്തിന്റെ സ്ഥാപകന്‍ ആര്‌? - റാവു ജോധൻ

13. ഏത്‌ കോട്ടയുടെ വിജയത്തിനു ശേഷമാണ്‌ മഹമ്മദ്‌ ബഗര്‍ഹാ, പുതിയ പട്ടണമായ മുസ്തഫാബാദ്‌ സ്ഥാപിച്ചത്‌? - ഗിര്‍നറിന്റെ

14. ഗുജറാത്ത്‌ സാമ്രാജ്യം പരമോന്നത സ്ഥാനത്തെത്തിയത്‌ ആരുടെ ഭരണകാലത്താണ്‌? - അബ്ദുള്‍ ഫത്‌ ഖാന്റെ (സാധാരണയായി അറിയുന്നത്‌ ബെഗര്‍ഹ)

15. ഒറീസ്സാ സാമാജ്യം ഗംഗ മുതല്‍ കാവേരി വരെ വ്യാപിപ്പിച്ചത്‌ ഏത്‌ രാജാവിന്റെ ഭരണകാലത്താണ്‌? - കപിലേന്ദ്രന്റെ

16. ബംഗാള്‍ പിടിച്ചടക്കിയ ഇല്യാസ്‌ ഖാന്‍ രാജവംശത്തിലെ ഭരണാധികാരി ആര്‌? - ഷെർ ഷാ സൂരി

17. ഹുസൈന്‍ ഷാഹി രാജവംശത്തിലെ ഏത്‌ രാജാവിന്റെ ഭരണകാലത്താണ്‌ സികന്ദര്‍ ലോദി ബംഗാള്‍ ആക്രമിച്ചത്‌? - അലാവുദിന്‍ ഹുസൈന്‍ ഷായുടെ

18. ധാരാളം കോട്ടകളും ക്ഷേത്രങ്ങളും നിര്‍മ്മിച്ച മേവാറിലെ ഭരണാധികാരി ആര്‌? - രാമ കുംഭന്‍

19. മാള്‍വ പിടിച്ചടക്കി ഖിൽജി രാജുവംശം സ്ഥാപിച്ച മഹമ്മദ്‌ ഖിൽജി ആരുടെ സ്ഥാനപതി ആയിരുന്നു? - ഗസ്നി ഖാന്റെ

20. രാമ കുംഭന്‍ ചിറ്റോറില്‍ വിജയ ഗോപുരം നിര്‍മ്മിച്ചതെപ്പോള്‍ - മഹമ്മദ്‌ ഖില്ജിയെ പരാജയപ്പെടുത്തിയപ്പോള്‍

21. ബാമന്‍ ഷാ, ഗുല്‍ബര്‍ഗ തലസ്ഥാനമായി തിരഞ്ഞെടുത്ത ശേഷം ആ സ്ഥലത്തിന്‌ കൊടുത്ത പുതിയ പേരെന്ത്‌? - അഹ്‌സനാബാദ്‌

22. ഹിന്ദി ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചത്‌ ഡക്കാണിലെ ഏത് മുസ്ലീം രാഷ്ട്രത്തിലാണ്‌? - ബീജപ്പൂറില്‍

23. ഔറംഗസേബ്‌, മുഗള്‍ സാമ്രാജ്യത്തോട്‌ കൂട്ടിച്ചേര്‍ത്ത ഡക്കാണിലെ അവസാനത്തെ രാഷ്ട്രം ഏത്‌? - ഗോള്‍ക്കൊണ്ട

24. ബെറാര്‍ സാമ്രാജ്യം ഏതിനോട്‌ കൂട്ടിച്ചേര്‍ക്കപ്പെട്ടു? - അഹ്മദ്‌നഗറിനോട്‌

25. ജൗന്‍പൂറിലെ ശാര്‍ഖി സാമ്രാജ്യം ഡല്‍ഹിയിലെ സുല്‍ത്താന്റെ രാജ്യത്തോട്‌ കൂട്ടിച്ചേര്‍ത്തത്‌ ആര്‌? - ബഹ്ലോല്‍ ലോദി

26. ഉദയരാജന്‍ ആരുടെ ന്യായാധിപന്‍ ആയിരുന്നു? - മഹമ്മദ്‌ ബെഗര്‍ഹയുടെ

27. “ജഗത്ഗുരു” എന്ന്‌ വിളിച്ചിരുന്നത്‌ ആരെ? - ഇബ്രാഹിം ആദില്‍ ഷാ രണ്ടാമനെ

28. ജൗന്‍പൂറിന്‌ 'ഇന്‍ഡ്യയുടെ ഷിറാസ്സ്' എന്ന പേര്‌ കിട്ടിയത്‌ ആരുടെ ഭരണകാലത്താണ്‌? - ഇബ്രാഹിം ഷായുടെ

29. “ഡക്കാണിന്റെ കുറുക്കല്‍” എന്ന്‌ വിളിച്ചിരുന്നതാരെ? - അമീര്‍ അലി ബരീദിനെ

30. മഹമ്മദ്‌ ബെഗര്‍ഹ മുഹമ്മദാബാദ്‌ സ്ഥാപിച്ചത്‌ എവിടുത്തെ കോട്ട പിടിച്ചടക്കിയ ശേഷമാണ്‌? - ചംപനെറിലെ

31. ശിവജിയുടെ പിതാവ്‌ ഷാജി ഭോണ്‍സ്‌ലെ എവിടുത്തെ സേവനത്തില്‍ ആയിരുന്നു? - അഹമ്മദ്നഗറിലെ

32. 1568-ല്‍ ഒറീസ്സ ബംഗാളിനോട്‌ കൂട്ടിച്ചേര്‍ത്തതാര്‌? - സുലൈമാന്‍ കരാനില്‍

33. ഗുജറാത്തിലെ മഹമ്മദ്‌ ഷാ ഒന്നാമനെ എന്തുകൊണ്ട്‌ മഹമ്മദ്‌ ബെഗര്‍ഹ എന്ന്‌ വിളിച്ചിരുന്നു? - ജുനാഗര്‍, ചംപനെര്‍ എന്നീ രണ്ട്‌ കോട്ടകള്‍ പിടിച്ചടക്കിയിട്ടുള്ളതിനാല്‍

34. ഭാമിനി സാമ്രാജ്യത്തിന്റെ പ്രവിശ്യകൾ ഏതു പേരിൽ അറിയപ്പെട്ടിരുന്നു? - അതാരാഫ്

You Might Also Like:

1. മൗര്യ സാമ്രാജ്യം

2. പ്രാചീന ഇന്ത്യയിലെ സാമ്രാജ്യങ്ങൾ

Post a Comment

Previous Post Next Post