മൗര്യ സാമ്രാജ്യം

മൗര്യ സാമ്രാജ്യം

ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. ഈജിപ്റ്റിലെ അക്‌നറ്റോണിന്റെ ഭരണനയത്തോട്‌ സാദൃശ്യമുണ്ടായിരുന്നത്‌ മൗര്യ സാമ്രാജ്യത്തിലെ ഏത്‌ ചക്രവര്‍ത്തിയുടെ ഭരണനയത്തിനാണ്‌? - അശോകന്റെ


2. മൗര്യകാലഘട്ടത്തില്‍ പാടലീപുത്രത്തോട്‌ കൂട്ടിച്ചേര്‍ത്തത്‌ ഏത്‌ സ്ഥലമാണ്‌? - സസരം


3. അശോകന്റെ രാജകീയമായ ആജ്ഞയുടെ ശ്രേഷ്ഠത ഏതിലെല്ലാം പ്രതിഫലിച്ചിരുന്നു? - ശിലാലിഖിതത്തിലും അര്‍ത്ഥശാസ്ത്രത്തിലും


4. മൗര്യ സാമ്രാജ്യത്തിന്റെ തലസ്ഥാനത്തെ ആന്ധ്രായുമായും കര്‍ണ്ണാടകമായും യോജിപ്പിച്ചത്‌ ഏത്‌ വഴിയാണ്‌? - കലിംഗവഴിയും മദ്ധ്യ പ്രദേശ്‌ വഴിയും


5. ജൈന മതത്തിന്റെ അനുയായി ആയിരുന്ന, മൗര്യ സാമ്രാജ്യത്തിലെ രാജാവ്? - സംപ്രതി


6. റുമ്മിന്‍ഡെയ്‌ സ്തംഭത്തിലെ ശിലാലിഖിതം എന്ത്‌ വിശദീകരിക്കുന്നു? - ലുംബിനിയിലേയ്ക്കുള്ള അശോകന്റെ തീര്‍ത്ഥയാത്ര


7. സംപ്രതിയ്ക്കു ശേഷം സലിസുക എന്ന ദുഷ്ടനായ രാജാവ്‌ സാമ്രാജ്യം ഭരിച്ചിരുന്നതായി ഏതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌? - ഗാര്‍ഗി സംഹിതയില്‍


8. ബുദ്ധനെ വിശേഷിപ്പിയ്ക്കാന്‍ അശോകന്‍ ഉപയോഗിച്ചിരുന്ന വിശേഷണ പദം എന്ത്‌? - ഭാഗവതി


9. ആന്റിഓഷന്‍സ്‌ മൂന്നാമന്‍ പാടലീപുത്രത്തിലും എത്തിച്ചേര്‍ന്നതായി ഏതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌? - ഗാര്‍ഗി സംഹിതയില്‍


10. അഞ്ചുകൊല്ലത്തിലൊരിക്കല്‍ ഉണ്ടാകുന്നതും മൂന്നു കൊല്ലത്തിലൊരിക്കല്‍ ഉണ്ടാകുന്നതും ആയ “അനുസമ്യന" തുടങ്ങിയത്‌ മൗര്യ സാമ്രാജ്യത്തിലെ ഏത്‌ രാജാവാണ്‌? - അശോകന്‍


11. ഗ്രീസിലെ എഴുത്തുകാര്‍ സൂചിപ്പിച്ചിട്ടുള്ള 'അഗ്രൌണമൊയ്‌' ആരായിരുന്നു? - സിറ്റി കമ്മീഷണര്‍


12. മൗര്യകാലഘട്ടത്തിലെ “പരമ്പരാഗതമായ” ഉദ്യോഗസ്ഥ സമ്പ്രദായം എവിടെ പ്രാവര്‍ത്തികമായില്ല? - കത്തിയവാറില്‍


13. പുഷ്യമിത്ര സുന്‍ഗനെ “അനാര്യ'നായി വിശദീകരിച്ചത്‌ ഏത്‌ എഴുത്തുകാരനാണ്‌? - ബാണന്‍


14. അശോകന്റെ ശിലാലിഖിതത്തില്‍ 'ധര്‍മ്മം' കൊണ്ട്‌ ഉദ്ദേശിച്ചതെന്ത്‌? - ധാര്‍മ്മികരോഷം


15. അര്‍ത്ഥശാസ്ത്രത്തിലെ വിശദീകരണം അനുസരിച്ച്‌ സൈന്യത്തെ രൂപീകരിച്ചത്‌ എങ്ങനെ? - ജനറല്‍ പ്രധാനിയും അതിന്‌ താഴെ സൂപ്രണ്ടുമാരും


16. സ്ഥാനത്യാഗം ചെയ്ത്‌, മതപരമായ ആത്മഹത്യ ചെയ്ത, മൗര്യ സാമ്രാജ്യത്തിലെ രാജാവാര്‌? - അശോകന്‍


17. മൗര്യസാമ്രാജ്യത്തിലെ രാജാക്കന്മാരെ ഏത്‌ വിധത്തിലാണ്‌ കണ്ടിരുന്നു? - ഉത്കൃഷ്ടരായി


18. അശോകന്റെ ഭരണകാലത്ത്‌ ഭൂനികുതിയുടെ അനുപാതം എത്രയായിരുന്നു? - 1/4


19. മൗര്യസാമ്രാജ്യകാലത്ത്‌ ഉപയോഗിച്ചിരുന്ന “പാന” എന്ന നാണയം എന്തുകൊണ്ട്‌ ഉണ്ടാക്കിയതായിരുന്നു? - വെള്ളി കൊണ്ട്‌


20. പാടലീപുത്രത്തിലെ മൗര്യ സാമ്രാജ്യ കൊട്ടാരത്തിന്റെ പകിട്ട്‌ മെഗസ്തനീസ്‌ എന്തിനോട്‌ സാദൃശ്യപ്പെടുത്തിയിരുന്നു? - ഇറാനിനോട്


21. മൗര്യകാലഘട്ടത്തില്‍ നടന്ന പീഡനത്തിന്‌ എതിരായി എത്‌ പ്രവിശ്യയിലെ പൗരന്മാര്‍ രണ്ടു തവണ പരാതി സമര്‍പ്പിച്ചു? - തക്ഷശിലയിലെ


22. ഏത്‌ വിഷയത്തിനാണ്‌ മൗര്യ സാമ്രാജ്യത്തിലെ അധികാരികള്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തത്‌? - ആദായ നിര്‍ണ്ണയം


23. കൗടില്യന്‍ എവിടെയുള്ള ബ്രാഹ്മണന്‍ ആയിരുന്നു? - തക്ഷശിലയിലെ


24. ചന്ദ്രഗുപ്തന്റെ സൗരാഷ്ട്രയിലെ ഗവര്‍ണ്ണര്‍ ആരായിരുന്നു? - പുഷ്യഗുപ്തന്‍


25. 'മുദ്രാരാക്ഷസം' എന്ന നാടകത്തില്‍ ചന്ദ്രഗുപ്തന്റെ ഇരട്ടപ്പേര്‌ എന്തായിരുന്നു? - വൃഷളന്‍


26. മൗര്യ ചക്രവര്‍ത്തിമാര്‍ക്ക്‌ വേട്ടയാടുന്നതിലുള്ള സന്തോഷം ഏത്‌ ശിലാലിഖിതത്തിലാണ്‌ രേഖപ്പെടുത്തിയിരുന്നത്‌ - 8-ാമത്തെ


27. മൗര്യന്മാര്‍ ഉപയോഗിച്ചിരുന്ന വില്ല്‌ എന്തുകൊണ്ട്‌ നിര്‍മ്മിച്ചതായിരുന്നു? - അഞ്ചോ ആറോ അടി നീളമുള്ള മുള കൊണ്ട്‌


28, “ദുഷ്ടനായ മകന്‍, ഒന്നേ ഉള്ളുവെങ്കില്‍പ്പോലും, ഒരിക്കലും രാജാവാക്കരുത്‌' എന്ന്‌ ഏതില്‍ പറയുന്നു? - അര്‍ത്ഥശാസ്ത്രത്തില്‍


29. റോഡ്‌ നിര്‍മ്മിക്കുകയും മൈല്‍ക്കുറ്റികള്‍ സ്ഥാപിക്കുകയും ചെയ്ത ആദ്യത്തെ മൗര്യ രാജാവ്‌ ആര്‌? - ചന്ദ്രഗുപ്തന്‍


30. സെലൂക്കസ്‌, ചന്ദ്രഗുപ്ത മൗര്യന് കൊടുത്ത പ്രദേശങ്ങള്‍ ഏതെല്ലാം? - കിഴക്കന്‍ അഫ്ഘാനിസ്ഥാന്‍, ബലൂചിസ്ഥാന്‍, സിന്ധു നദിയുടെ പടിഞ്ഞാറന്‍ പ്രദേശം


31. അര്‍ത്ഥശാസ്ത്രം ഉറപ്പിച്ചു പറയുന്നതെന്ത്‌? - രാജകീയമായ ചട്ടം മറ്റുള്ളവയെ മറികടക്കുന്നു


32. ദേവതകളുടെ മാതാവ്‌, ടെറൊകോട്ടയുടേതെന്ന്‌ കരുതപ്പെടുന്ന ചരിത്രാതീത കാലം മൗര്യന്മാരുടേതായി എവിടെ കാണുന്നു? അഹിചത്രയില്‍


33, 225 രഥങ്ങള്‍, 125 കുതിരകള്‍, 225 ആനകള്‍, 3375 പടയാളികള്‍ എന്നിവയടങ്ങിയ പട ഏത്‌ പേരില്‍ അറിയപ്പെട്ടിരുന്നു? - സാമവ്യൂഹം


34. അശോകന്റെ സഹോദരസ്നേഹം ഏതില്‍ പ്രകടമാണ്‌? - 5-ാമത്തെ ശിലാലിഖിതത്തിൽ


35. ബോഗ്രയില്‍ കണ്ട മഹാസ്ഥാനാ ശിലാലിഖിതത്തെപ്പറ്റി ഏതില്‍ പ്രതിപാദിക്കുന്നു? - പുന്‍ഡ്രനഗരത്തില്‍


36. അര്‍ത്ഥശാസ്ത്രപ്രകാരം കൃഷി, കന്നുകാലി വളര്‍ത്തല്‍, വാണിജ്യം എന്നിവ ആരുടെ തൊഴില്‍ ആയിരുന്നു? - വൈശ്യരുടേയും ശൂദ്രരുടേയും


37. സ്ത്രീകളെ വില്‍ക്കുന്നതും വാങ്ങുന്നതും മൗര്യ കാലഘട്ടത്തില്‍ സര്‍വ്വസാധാരണമായിരുന്നു എന്ന്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ ആര്‌? - സ്ട്രാബോ


38. അര്‍ത്ഥശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ള 'ദുകുല' എന്ന സംജ്ഞയുടെ അര്‍ത്ഥമെന്ത്‌ - വെളുത്തതും നേര്‍ത്തതും ആയ തുണി


39. അടിമത്തം ഇന്‍ഡ്യയില്‍ ഇല്ലായിരുന്നു എന്ന്‌ രേഖപ്പെടുത്തിയത്‌ ആര്‌? - അരിയന്‍


40. മൗര്യ കാലഘട്ടത്തില്‍ ചികിത്സകര്‍ ആരായി ആവീര്‍ഭവിച്ചു? - തത്വജ്ഞാനികളായി


41. ഒരു പ്രവിശ്യയുടെ ചുമതല ഒരു യവന ഉദ്യോഗസ്ഥനെ ഏല്ലിച്ചത്‌ ഏത്‌ മൗര്യ രാജാവാണ് - അശോകന്‍


42. ബിന്ദുസാരന്‍ സൗമനസ്യം കാട്ടിയത്‌ ആരോടാണ്‌? - അജിവികാസിനോട്


43. ചന്ദ്രഗുപ്തന്‍ ജൈന മതത്തിലേയ്ക്ക്‌ മതപരിവര്‍ത്തനം നടത്തിയതിനെപ്പറ്റി ഏതില്‍ പ്രതിപാദിക്കുന്നു? - പരിശിഷ്ടപര്‍വ്വനില്‍


44. “രണ്ട്‌ കടലുകള്‍ക്കിടയിലുള്ള പ്രദേശം ബിന്ദുസാരന്‍ കീഴടക്കി” എന്ന് വെളിപ്പെടുത്തിയത്‌ ആര്‌” - താരാനാഥ്


45. 1837-ല്‍ ജയിംസ്‌ പ്രിന്‍സപ്‌ ദേവനാംപിയ പിയദശി എന്ന രാജാവിനെക്കുറിച്ചെഴുതിയിരുന്ന ഗുഡലിപി വായിച്ചിരുന്നു. അത് ആലേഖനം ചെയ്തിരുന്നത്‌ ഏതിലാണ്‌? - ബ്രഹ്മി ലിപിയില്‍


46. ചന്ദ്രഗുപ്ത മൗര്യന്‍ പട്ടിണി കിടന്ന്‌ മരിക്കുന്നതിനു വേണ്ടി ശ്രാവണ ബെല്‍ഗോളയിലേയ്ക്ക്‌ പോയപ്പോള്‍ പിന്തുടര്‍ന്ന ജൈന സന്യാസി ആര്‌? - ഭദ്രബാഹു


47. മൂന്നാമത്തെ ബുദ്ധമത സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചത്‌ ആര്? - മൊഗലിപുട്ട ടിസ്സ


48. വീണ്ടെടുത്ത ഭൂമിയില്‍ കൃഷിയിറക്കുവാന്‍ ശൂദ്രരെ ആദ്യമായി സഹായിച്ച രാജവംശം ഏത്‌?  മൗര്യന്മാര്‍


49. ക്ഷേത്രത്തിലെ നിധികള്‍ അടിയന്തിരമായി കണ്ടുകെട്ടാന്‍ രാജാവിനോട്‌ അപേക്ഷിച്ചത്‌ ആര്‌? - കൗടില്യന്‍


50. “മൗര്യന്മാര്‍ ആരാധന ഏര്‍പ്പെടുത്തിയത്‌ ധനസമ്പാദനത്തിനാണ്‌" എന്ന്‌ പറഞ്ഞതാര്‌? - പതഞ്ജലി


51. പുതിയതായി ഉണ്ടായ 15 ജാതികള്‍ക്ക്‌ കൗടില്യന്‍ കൊടുത്ത പേരെന്ത്‌? - അന്ത്യാവസായിന്‍


52. പ്രത്യേക ചുറ്റുപാടുകളില്‍ ഉയര്‍ന്ന വര്‍ണ്ണങ്ങളില്‍ ഉള്ളവരും പണയം വച്ചിരുന്നത്‌ എന്ത്‌? - അഹിതകങ്ങള്‍


53. മെഗസ്തനീസ്‌ ശിവനേയും ഷംകര്‍ഷണനേയും വിളിച്ചിരുന്നതെന്ത്‌? - ഡീയോനിസസ്‌


54. അശോകന്‍ അജിവികാസിന്‌ ഭൂഗര്‍ഭം കൊടുത്തതെന്ന്‌? - അശോകന്റെ ഭരണകാലത്ത്‌, 13-ാം വര്‍ഷം


55, സാമ്രാജ്യത്തിന്റെ പടിഞ്ഞാറ്‌ ഭാഗത്ത്‌ അശോകന്റെ പിന്‍ഗാമിയായി വന്നത്‌ ആര്‌? - കുനളന്‍


56. തക്ഷശിലയിലെ വിപ്ലവം അടിച്ചമര്‍ത്തുന്നതിന്‌ അശോകന്റെ ഭരണകാലത്ത്‌ ആരെയാണ്‌ അയച്ചത്‌? - കുനളനെ


57. ഡക്കാണ്‍ പ്രദേശം ആദ്യമായി കീഴടക്കിയത്‌ ആര്‌?” - ബിന്ദുസാരന്‍


58. മൗര്യ കാലഘട്ടത്തില്‍ ഏത്‌ ശില്പികള്‍ക്കാണ്‌ മറ്റുള്ളവരേക്കാള്‍ ഉയര്‍ന്ന പദവി കൊടുത്തത്‌? - ലോഹ ശില്പികള്‍ക്ക്‌


59. മൗര്യ കാലഘട്ടത്തില്‍ ഉല്പാദിപ്പിക്കപ്പെട്ട വസ്തുക്കള്‍ക്ക്‌ ഈടാക്കിയിരുന്ന രണ്ടുതരം നികുതികള്‍ ഏതെല്ലാം? - വിലയുടെ 1/5 കടത്തുകൂലി, കടത്തുകൂലിയുടെ 1/5 വാണിജ്യ നികുതി


60. അശോകന്റെ അഭിപ്രായം അനുസരിച്ച്‌ രണ്ടുതരം സഹിഷ്ണുതകള്‍ - ആളുകള്‍ക്ക്‌ സ്വയം ഉണ്ടായിരുന്ന സഹിഷ്ണുത, അവരുടെ ആശയങ്ങളുടേയും വിശ്വാസങ്ങളുടേയും സഹിഷ്ണുത


61. മൗര്യന്മാരുടെ ഭരണനയവും സമ്പദ് വിനിയോഗസ്ഥിതിയും അര്‍ത്ഥശാസ്ത്രത്തില്‍ എത്ര ഇനങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു? - അധികര്‍ണ്ണങ്ങളായി


62. മൗര്യകാലഘട്ടത്തില്‍ ഏതെല്ലാം അയിരുകള്‍ ഖനനം ചെയ്തിരുന്നു - ഇരുമ്പ്‌, വെള്ളി, ചെമ്പ്‌, വെള്ളീയം, സ്വര്‍ണ്ണം


63. യുക്തന്മാർ രാജാക്കന്മാരെ സഹായിച്ചിരുന്നതായി ഏതിലെല്ലാം പ്രസ്താവിച്ചിട്ടുണ്ട്‌? - കൗടില്യന്റെ ശാസനാപത്രത്തിലും അശോകന്റെ ശാസനപത്രത്തിലും


64. ചന്ദ്രഗുപ്തന്റെ ഭരണാധികാരി പുഷൃഗുപ്തന്‍, സുദര്‍ശന്‍ തടാകം നിര്‍മ്മിച്ചതായി ഏതില്‍ സൂചിപ്പിച്ചിട്ടുണ്ട്? - രുദ്രദാമൻ ഒന്നാമന്റെ ജുനഗര്‍ അല്ലെങ്കില്‍ ഗിര്‍നര്‍ ശിലാലിഖിതത്തില്‍


65. സാഞ്ചി-സ്തൂപം വലുതാക്കിയത്‌ ആരുടെ ഭരണകാലത്ത്‌ - പുഷ്യമിത്രന്റെ


66. മൗര്യകാലഘട്ടത്തിലെ കൊത്തുപണിയില്‍ ഉള്‍പ്പെട്ടത്‌ ഏത്‌? - ദിദര്‍ഗന്‍ജിലെ ചൗരി-സന്ദേശവാഹകൻ


67. രണ്ട്‌ പ്രശസ്തങ്ങളായ മരബാർ ഗുഹകള്‍ എതെല്ലാം? - സുദമൻ  ഋഷി ഗുഹകള്‍, ലോമസ്‌ ഋഷി ഗുഹകള്‍


68. പാറ തുരന്ന്‌ നിര്‍മ്മിച്ച ഗുഹകൾ ഏവ? - മരബാർ ഗുഹകൾ 


69. മൗര്യ സാമ്രാജ്യത്തിലെ വീടുകളുടെ രീതി എന്തായിരുന്നു? - മധ്യഭാഗത്ത്‌ മുറ്റവും അതിനു ചുറ്റും മുറികളും

0 Comments