കുലശേഖര സാമ്രാജ്യം

കുലശേഖര സാമ്രാജ്യം

ആവർത്തിക്കുന്ന ചോദ്യങ്ങൾ 


1. കുലശേഖരന്മാരുടെ തലസ്ഥാനം എത്‌? - മഹോദയപുരം


2. കുലശേഖരന്മാരെന്ന പേരില്‍ പ്രശസ്തരായ എത്ര ചേരചക്രവർത്തിമാര്‍ ഉണ്ടായിരുന്നു? - 13


3. കുലശേഖരന്മാരുടെ കാലത്ത്‌ നാടുവാഴികളെ നിയന്ത്രിക്കുന്നതിന് മേല്‍നോട്ടം വഹിച്ചിരുന്ന രാജകീയ പ്രതിനിധി ആര്‌? - കോയിലധികാരികള്‍


4. നാടുവാഴികളെ നിയന്ത്രിക്കുന്നതിനുണ്ടായിരുന്ന പ്രാദേശിക സമിതികള്‍ ഏതെല്ലാം? - മുന്നൂറ്റുവര്‍, അറുന്നൂറ്റുവര്‍


5. ഭരണസൗകര്യത്തിനായി നാടുകളെ എന്തായി വിഭജിച്ചിരുന്നു - ദേശങ്ങളായി


6. ദേശത്തിന്റെ ഭരണാധികാരി ആര്‌? - ദേശവാഴി (വാഴ്കൈവാഴി)


7. ദേശവാഴികളെ ഭരണകാര്യത്തില്‍ നിയന്ത്രിച്ചിരുന്നതാര്‌? - കൂട്ടങ്ങള്‍


8. രാജ്യത്തിന്റെ ഏറ്റവും ചെറിയ ദേശഘടകം ഏതായിരുന്നു? - കര


9. കരയുടെ ഭരണം നടത്തിയിരുന്നതാര്‌? - പഞ്ചായത്ത്‌


10. ഭൂനികുതിയ്ക്ക്‌ പറഞ്ഞിരുന്ന പേര് - പതവാരം


11. രാജാവിന്‌ ചെല്ലേണ്ട നികുതിഭാഗത്തിന്‌ പറഞ്ഞിരുന്ന പേര്‌ - കോപ്പതവാരം


12. ദേശവാഴിയ്ക്ക്‌ നല്‍കേണ്ടിയിരുന്ന നികൂതിയ്ക്ക്‌ പറഞ്ഞിരുന്ന പേര് - പ്രതിപ്പതവാരം


13. കള്ളുചെത്തുന്നവരില്‍ നിന്നും ഈടാക്കിയിരുന്ന നികുതി - തള്ളൈക്കാണം


14. ഏണി ഉപയോഗിച്ച് ജോലി ചെയ്തിരുന്നവര്‍ കൊടുത്തിരുന്ന നികുതി - ഏണിക്കാണം


15. വില്പന നികുതിയായി ചുമത്തിയിരുന്നത്‌ - പൊലിപ്പൊന്ന്‌


16. ആഭരണമണിയുന്നതിനുള്ള അവകാശത്തിനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന നികുതി - മേനിപ്പൊന്ന്‌


17. സ്ത്രീത്തൊഴിലാളികളില്‍ നിന്നും ഈടാക്കിയിരുന്ന നികുതി ഏത്? - മുലൈവില


18. കുലശേഖരകാലത്തുണ്ടായിരുന്ന മരണനികുതി - പുരുഷാന്തരം


19. അടിമകളെ സൂക്ഷിക്കുന്നവര്‍ നല്‍കേണ്ടിയിരുന്ന നികുതി - ആഴക്കാശ്‌ (ആള്‍ക്കാശ്)


20. ഒരുകുടം കള്ളിന്‌, നാഴിക്കള്ള്‌ എന്ന കണക്കിന്‌ കൊടുക്കേണ്ടിയിരുന്ന നികുതി - കുടനാഴി


21. വിജ്ഞാനത്തിന്റെയും സംസ്‌ക്കാരത്തിന്റെയും പ്രമുഖ കേന്ദ്രമെന്ന നിലയില്‍ തെക്കെ ഇന്ത്യയിലെങ്ങും വിഖ്യാതമായിരുന്ന പട്ടണം ഏത്‌? - മഹോദയപുരം


22. മഹോദയപുരത്ത്‌ എല്ലാ സജ്ജീകരണങ്ങളോടെയും പ്രവര്‍ത്തിച്ചിരുന്ന വാനനിരീക്ഷണശാല ആരുടെ കാലത്താണ്‌ സ്ഥാപിച്ചിട്ടുളളത്‌? - സ്ഥാണുരവിയുടെ


23. സ്ഥാണുരവിയുടെ ആസ്ഥാനപണ്ഡിതന്‍ ആര്‌? - ശങ്കരനാരായണന്‍


24. സാംസ്‌ക്കാരികോല്‍ക്കര്‍ഷത്തിന്റെ സുവര്‍ണ്ണയുഗം എന്നുവിശേഷിപ്പിക്കുന്നത്‌ ഏത്‌ ചേരസാമ്രാജ്യ കാലഘട്ടത്തെയാണ്‌? - രണ്ടാം ചേരസാമ്രാജ്യം


25. കുലശേഖരകാലത്തെ പ്രധാന തുറമുഖങ്ങള്‍ ഏതെല്ലാം? - കൊല്ലം, വിഴിഞ്ഞം, കൊടുങ്ങല്ലൂര്‍


26. 9, 10 ശതകങ്ങളില്‍ വിദ്യാഭ്യാസത്തിനുപയോഗിച്ചിരുന്ന ഭാഷകള്‍ ഏവ? - തമിഴ്‌, സംസ്കൃതം


27. കുലശേഖരന്മാരില്‍ സാഹിത്യകാരനെന്നനിലയില്‍ പ്രത്യേകം സ്മരണീയനാര്‌? - കുലശേഖര ആഴ്വാര്‍


28. കുലശേഖര ആഴ്വാരുടെ പ്രധാന സംസ്കൃതനാടകങ്ങൾ ഏവ? - തപതീസംവരണം, വിച്‌ഛിന്നാഭിഷേകം, സുഭദ്രാധനഞ്ജയം


29. കുലശേഖര ആഴ്വാര്‍ രചിച്ച ഗദൃകൃതി എത്‌? - അശ്ചര്യ മഞ്ജരി


30. ചേരരാജവംശം അവസാനിച്ചത്‌ ഏതു നൂറ്റാണ്ടില്‍? പതിനൊന്നാം നൂറ്റാണ്ടിൽ


31. ആശ്ചരൃചൂഡാമണി എന്ന നാടകത്തിന്റെ കര്‍ത്താവ്‌ - ശക്തിഭദ്രൻ


32. കുലശേഖരകാലത്ത്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ പറഞ്ഞിരുന്ന പേര്‌ - ശാല


33. “തിരുവടി” എന്ന സ്ഥാനപ്പേര്‌ ഉപയോഗിക്കുന്നതാര്‌? - വേണാട്ടു രാജാക്കന്മാര്‍


34. കടവല്ലൂര്‍ ശ്രീരാമക്ഷേത്രത്തില്‍ നടപ്പിലാക്കിയിരുന്ന ഋഗ്വേദ പരീക്ഷകള്‍ ഏതു പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌? - കടവല്ലൂര്‍ അന്യോന്യം


35. കടവല്ലൂര്‍ അന്യോന്യത്തില്‍ ഏറ്റവും വലിയ പരീക്ഷ ഏതായിരുന്നു? - കടന്നിരിക്കലിനുവേണ്ടിയുള്ളത്‌


36. കല്ലും മരവും ഉപയോഗിച്ചുള്ള ക്ഷേത്ര നിര്‍മ്മാണം കേരളത്തില്‍ ആരംഭിച്ചത്‌ ആരുടെ കാലത്ത്‌? - കുലശേഖര ഭരണകാലത്ത്‌


37. കണ്ടിയൂര്‍ ക്ഷേത്രം ആരുടെ ഭരണകാലത്താണ്‌ സ്ഥാപിതമായത്‌? രാജുശേഖരവര്‍മ്മയുടെ


38. ക്ഷ്രേതഭരണകാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്ന ഭരണസ്മിതി എത്‌? - സഭ


39. ക്ഷേത്രത്തിന്റെ ദൈനംദിനകാര്യങ്ങള്‍ നോക്കിയിരുന്നത്‌ - പൊതുവാള്‍ (കാര്യദര്‍ശി)


40. ചില ക്ഷേത്രങ്ങളുടെ ഭരണം രണ്ടോ മൂന്നോ അംഗങ്ങളുള്ള നിര്‍വ്വാഹകസമിതിയാണ്‌ നടത്തിയിരുന്നത്‌. ആ സമിതിയ്ക്ക്‌ പറയുന്ന പേര്‌ - വാരിയം


41. ക്ഷേത്രഭരണം സംബന്ധിച്ച പരമാധികാരം ആര്‍ക്കായിരുന്നു? - കോയിലധികാരികള്‍ക്ക്‌


42. ക്ഷേത്രകാര്യങ്ങളുടെ നിര്‍വ്വഹണത്തെയും ക്ഷേത്രംവക സ്വത്തിന്റെ ഭരണത്തെയും സംബന്ധിച്ച കര്‍ശനമായ നിയമങ്ങളും മറ്റും രേഖ പ്പെടുത്തിയിട്ടുള്ളത്‌ ഏതില്‍? - മൂഴിക്കുളം കച്ചം


43. ക്ഷേത്ര കലാരൂപങ്ങളും സാഹിതൃരൂപങ്ങളും കേരളത്തില്‍ ഉടലെടുത്തത്‌ ആരുടെ കാലത്താണ്‌? - കുലശേഖരന്മാരുടെ


44. തിരുവഞ്ചിക്കുളത്തെ ചുവര്‍ചിത്രങ്ങള്‍ എഴുതപ്പെട്ടത്‌ ആരുടെ കാലത്ത്‌ - കുലശേഖരന്മാരുടെ


45. കുലശേഖര രാജ്യസ്ഥാപകന്‍ ആര്? - കുലശേഖര ആഴ്വാര്‍

   

46. കുലശേഖര ആഴ്‌വാർ ഹിന്ദുമതത്തിലെ ഏതു വിഭാഗത്തിലാണ് വിശ്വസിച്ചിരുന്നത് - വൈഷ്ണവമതം


47. കുലശേഖര ആഴ്വാരുടെ പിന്‍ഗാമിയായ രാജുശേഖരവര്‍മ്മ ഏതു മതത്തിലാണ് വിശ്വസിച്ചിരുന്നത് - ശൈവമതം


48. ബൗദ്ധര്‍, ജൈനര്‍, ക്രൈസ്തവര്‍, മുസ്ലീങ്ങള്‍ തുടങ്ങിയവരുടെ ദേവാലയങ്ങളെ ആദരപൂർവം വിളിച്ചിരുന്ന പേര് - പള്ളികൾ


49. കുലശേഖരന്മാരുടെ പ്രതാപം അസ്തമിച്ചത്‌ ആരുടെ മരണത്തോടുകൂടിയാണ്‌? - ഭാസ്‌ക്കരരവിവര്‍മ്മന്റെ


50. ജോസഫ്‌ റബ്ബാന്‌ അഞ്ചുവണ്ണത്തിന്റെ അവകാശങ്ങള്‍ അനുവദിച്ചുകൊടുത്തത്‌ ആര്‌? - ഭാസ്‌ക്കരരവിവര്‍മ്മ ഒന്നാമന്‍


51. ഹിന്ദുമത പ്രചാരണത്തിന്‌ വളരെയധികം സേവനം ചെയ്തിട്ടുള്ള രണ്ട്‌ ദാര്‍ശനികന്മാര്‍ ആരെല്ലാം? - ശങ്കരാചാര്യരും, പ്രഭാകരനും


52. പെരുമാള്‍ തിരുമൊഴി എന്ന തമിഴ്‌ കൃതിയുടെ കര്‍ത്താവാര്‌? - കുലശേഖര ആഴ്വാര്‍


53. കുലശേഖര ചക്രവര്‍ത്തിമാരില്‍ ആരുടെ കാലത്താണ്‌ ചേരചോള ബന്ധം ശിഥിലമാകാന്‍ തുടങ്ങുന്നത്‌? - ഗോദരവിവര്‍മ്മയുടെ


54. രാമവര്‍മ്മകുലശേഖരന്‍ തന്റെ ആസ്ഥാനം മാറ്റിയത്‌ എവിടേയ്ക്ക്‌ - കൊല്ലത്തേയ്ക്ക്‌


55. നൂറ്റാണ്ട്‌ യുദ്ധത്തിന്‌ തുടക്കംകുറിച്ച ചോളരാജാവ് - രാജരാജ ചോളന്‍


56. നൂറ്റാണ്ട്‌ യുദ്ധം ആരംഭിക്കുമ്പോള്‍ കേരളം ഭരിച്ചിരുന്ന കുലശേഖര ചക്രവര്‍ത്തി ആര്‌? - ഭാസ്‌ക്കരരവിവര്‍മ്മ ഒന്നാമന്‍


57. കുലശേഖര രാജ്യത്തെ ഛിന്നഭിന്നമാക്കിത്തീര്‍ത്ത യുദ്ധം ഏത്‌? - നൂറ്റാണ്ടുയുദ്ധം


58. അവസാനത്തെ കുലശേഖര ചക്രവര്‍ത്തി ആര്‌? - രാമവര്‍മ്മ കുലശേഖരന്‍


59. കുലോത്തുംഗ ചോളന്‍ കൊല്ലം നഗരം നശിപ്പിച്ച വര്‍ഷം: - 1090-ല്‍


60. ചോളസാമ്രാജ്യത്തിന്‌ ആദ്യമായി മാരക പ്രഹരം ഏൽപ്പിച്ച്‌ യുദ്ധത്തിന്റെ വേലിയേറ്റത്തില്‍ നിന്ന്‌ കേരളത്തെ രക്ഷിച്ച ഭരണാധികാരി ആര്‌? - രാമവര്‍മ്മകുലശേഖരന്‍

0 Comments