കാളിദാസൻ

കാളിദാസൻ (Kalidasa)

ചന്ദ്രഗുപ്ത വിക്രമാദിത്യന്റെ രാജധാനിയിലെ നവരത്നങ്ങളിലൊരാളായ കാളിദാസൻ സംസ്കൃതത്തിലെ പ്രഗത്ഭനായ നാടകകൃത്തും, കവിയുമായിരുന്നു. പ്രേമവും, പ്രേമബന്ധത്തിലെ വേദനയും ലളിതമായ ശൈലിയിൽ മനോഹരമായി വിവരിക്കുന്ന മേഘസന്ദേശം, ഋതുക്കൾ മാറുന്നതിനനുസരിച്ച് പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ വരച്ചുകാട്ടുന്ന ഋതുസംഹാരം, അഭിജ്ഞാന ശാകുന്തളം, കുമാരസംഭവം, മാളാവികാഗ്നിമിത്രം, രഘുവംശം, വിക്രമോർവ്വശീയം എന്നിവയാണ് കാളിദാസന്റെ പ്രധാന കൃതികൾ. ഇതിൽ അഭിജ്ഞാന ശാകുന്തളം അനേകം ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഭൂമിയും, സ്വർഗ്ഗവും ഒന്നിക്കുന്ന മഹാകാവ്യമായിട്ടാണ് ശകുന്തളത്തെ ജർമ്മൻ നിരൂപകനായ ഗോയ്‌ഥേ വിശേഷിപ്പിച്ചത്.

കാളിദാസൻ ജീവചരിത്രം

കാളിദാസന്റെ ജീവിതകാലത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് നിലവിലുള്ളത്. നാലും അഞ്ചും നൂറ്റാണ്ടുകൾക്കിടയിലാണ് അദ്ദേഹം ജീവിച്ചിരുന്നതെന്നും, വിക്രമാദിത്യചക്രവർത്തിയുടെ സമകാലിയാനായിരുന്നു എന്നുമാണ് പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നത്. കഥയനുസരിച്ച് മഹേന്ദ്രരാജാവിന് സുന്ദരിയും പണ്ഡിതയുമായ ഒരു മകളുണ്ടായിരുന്നു. തന്നെ വാദത്തിൽ തോല്പിക്കുന്നയാളെ മാത്രമേ വിവാഹം കഴിക്കൂ എന്ന് പ്രതിജ്ഞ ചെയ്തിരുന്ന രാജകുമാരിയോട് പരാജയപ്പെട്ടവർ, അവരെ ഒരു പാഠം പഠിപ്പിക്കുന്നതിനായി ഒരു ആട്ടിടയനെ കൊണ്ടുവന്നു. പണ്ഡിതന്മാരുടെ ബുദ്ധിപരമായ ഇടപെടലുകൾമൂലം മണ്ടനായ ആ ഇടയനോട് രാജകുമാരി പരാജയപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്തു. രാജകുമാരിയുടെ ഉപദേശപ്രകാരം കാളീക്ഷേത്രത്തിൽ പോയ ഇടയൻ ദേവിയിൽനിന്നും വിദ്യ നേടുന്നു. അങ്ങനെ കവിയും പണ്ഡിതനുമായി മാറിയ കാളിദാസൻ രാജകുമാരിയുമായുള്ള ദാമ്പത്യത്തിന് തയ്യാറായില്ല. വിദ്യ നേടുവാൻ ഉപദേശം നല്കിയവളെ ഗുരുവായി കാണാൻ മാത്രമേ കഴിയുകയുള്ളു എന്ന് പറഞ്ഞ് കൊട്ടാരം വിട്ടുപോയി. വിക്രമാദിത്യന്റെ രാജധാനിയിൽ എത്തിയ അദ്ദേഹം അവിടെ ആസ്ഥാനകവികളിൽ മുഖ്യനായി.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഷേക്‌സ്‌പിയറുമായി സാദൃശ്യപ്പെടുത്തുന്ന ഇന്ത്യൻ കവിയാര്? - കാളിദാസൻ

2. അഭിജ്ഞാന ശാകുന്തളം, കുമാരസംഭവം, രഘുവംശം എന്നീ കൃതികളുടെ കർത്താവായ ഇന്ത്യയിലെ പ്രമുഖകവിയും നാടകകൃത്തും ആരാണ്? - മഹാകവി കാളിദാസൻ

3. ആദ്യത്തെ സന്ദേശകാവ്യമേത്? - മേഘസന്ദേശം

4. മേഘസന്ദേശത്തിന്റെ കർത്താവാര് - കാളിദാസൻ

5. സന്ദേശകാവ്യങ്ങളിലെ മുഖ്യപ്രമേയം എന്ത്? - വിരഹിയായ നായകൻ നായികയ്ക്ക് സന്ദേശഹരൻ വഴി കൊടുത്തയയ്ക്കുന്ന സന്ദേശം

6. ദുഷ്യന്തൻ എന്ന കഥാപാത്രം കാളിദാസന്റെ ഏതു നാടകത്തിൽ - അഭിജ്ഞാന ശാകുന്തളം

7. കേരളം കാളിദാസൻ എന്നറിയപ്പെടുന്നത് - കേരളവർമ്മ വലിയകോയിത്തമ്പുരാൻ

8. ക്രൈസ്തവ കാളിദാസൻ എന്നറിയപ്പെടുന്നത് - കട്ടക്കയം ചെറിയാൻ മാപ്പിള

9. കാളിദാസ സമ്മാനം നൽകുന്നത് ഏത് സംസ്ഥാന സർക്കാരാണ് - മധ്യപ്രദേശ്

10. കാളിദാസന്റെ പുരസ്‌കർത്താവ് - ചന്ദ്രഗുപ്‌ത വിക്രമാദിത്യൻ

11. കാളിദാസന്റെ മാസ്റ്റർപീസ് - അഭിജ്ഞാന ശാകുന്തളം

12. കാളിദാസന്റെ ആദ്യകൃതി - ഋതുസംഹാരം

13. മാളാവികാഗ്നിമിത്രം രചിച്ചത് - കാളിദാസൻ

14. പ്രാചീന ഇന്ത്യയിലെ ഏത് സാഹിത്യകാരന്റെ സ്മരണാർത്ഥമാണ് മധ്യപ്രദേശ് സർക്കാർ ഉജ്ജയിനിയിൽ അക്കാദമി സ്ഥാപിച്ചിട്ടുള്ളത്? - കാളിദാസൻ

15. ഏത് വി‌ശ്രുത സംസ്കൃത സാഹിത്യകാരന്റെ പേരിലാണ് മധ്യപ്രദേശ് സർക്കാർ പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത് - കാളിദാസൻ

16. ഏറ്റവും മഹാനായ ഇന്ത്യൻ നാടകകൃത്തെന്നു വിശേഷിപ്പിക്കപ്പെടുന്നത് - കാളിദാസൻ

17. ഉപമാലങ്കാര പ്രയോഗത്തിൽ ഏറ്റവും പ്രഗല്ഭനെന്നു വിലയിരുത്തപ്പെടുന്നത് - കാളിദാസനെ

18. വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങളിൽ ഏറ്റവും പ്രഗല്ഭനാര് - കാളിദാസൻ

19. കാളിദാസ അക്കാദമി എവിടെയാണ് - ഉജ്ജയിനി

20. കാളിദാസന്റെ അഭിജ്ഞാന ശകുന്തളത്തിന്റെ മൂലകഥ സ്വീകരിച്ചിരിക്കുന്നത് ഏതിൽനിന്നാണ് - മഹാഭാരതം

21. കാളിദാസ ഫെസ്റ്റിവൽ നടക്കുന്നത് എവിടെയാണ് - ഉജ്ജയിനി

22. കാളിദാസന്റെ മേഘദൂതത്തിൽ പരാമർശിതമായ നഗരം - ഉജ്ജയിനി

23. കവികുലഗുരു എന്നറിയപ്പെടുന്നതാര് - കാളിദാസൻ

24. കവികളിൽ രാജകുമാരൻ എന്നറിയപ്പെടുന്നതാര് - കാളിദാസൻ

25. കാളിദാസൻ രചന നടത്തിയിരുന്ന ഭാഷ - സംസ്കൃതം

26. ഇന്ത്യൻ ഷേക്‌സ്‌പിയർ എന്ന് അപരനാമത്തിൽ അറിയപ്പെടുന്നത് - കാളിദാസൻ

27. കാളിദാസന്റെ മേഘദൂതം "മേഘച്ഛായ" എന്ന പേരിൽ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയതാര് - ജി ശങ്കരക്കുറുപ്പ്

Post a Comment

Previous Post Next Post