ഇന്ത്യ ചരിത്രം

ഇന്ത്യ ചരിത്രം - പ്രധാന സംഭവങ്ങൾ 

BC 7500 - ഗര്‍ഫ്‌ ഓഫ്‌ കാമ്പട്ട്‌ സംസ്കാരം


BC 3500 - 1500 - സിന്ധുനദീതട സംസ്‌കാരം


BC 2000 - 1500 - ആര്യന്മാരുടെ കുടിയേറ്റം 


BC 1000 - 300 - പില്‍ക്കാല വേദകാലം


BC 563 - 483 - ഗൗതമബുദ്ധന്റെ കാലഘട്ടം


BC 540 - 468 - മഹാവീരന്റെ കാലഘട്ടം


BC 326 - അലക്സാണ്ടറുടെ ആക്രമണം (ഹൈഡാസ്പസ്‌ യുദ്ധം)


BC 273 - 232 - അശോകന്റെ ഭരണകാലം


BC 261 - കലിംഗയുദ്ധം


BC 58 - വിക്രമസംവത്സരത്തിന്റെ ആരംഭം


AD 100 - 300 - സംഘകാലം


320 - 540 - ഗുപ്തകാലം


606 - 647 - ഹര്‍ഷവര്‍ധനന്റെ കാലഘട്ടം


630 - ഹര്‍ഷനും പുലികേശി രണ്ടാമനും തമ്മിലുള്ള യുദ്ധം


788 - 820 - ശങ്കരാചാര്യരുടെ ജീവിതകാലം (Philosophy of Adwaitha)


1191 - ഒന്നാം തറൈന്‍ യുദ്ധം


1192 - രണ്ടാം തറൈന്‍ യുദ്ധം


1206 - 1526 - ഡല്‍ഹി സുല്‍ത്താന്‍ ഭരണകാലം


1325 - 1351 - മുഹമദ്‌ ബിന്‍ തുഗ്ലക്കിന്റെ കാലം


1333 - ഇബന്‍ബത്തുത്തയുടെ ആഗമനം


1420 - നിക്കോളോ കോണ്ടിയുടെ സന്ദര്‍ശനം


1498 - വാസ്‌ക്കോഡ ഗാമയുടെ ആഗമനം


1526 - ഒന്നാം പാനിപ്പട്ട്‌ യുദ്ധം


1526 -1857 - മുഗൾ ഭരണകാലം


1527 - കാന്‍വാ യുദ്ധം


1540 - കനൗജില്‍ ഹുമയൂണിന്റെ പരാജയം


1542 - അക്ബറിന്റെ ജനനം


1545 - ഷെര്‍ഷായുടെ മരണം .


1556 - 1605 - അക്ബറിന്റെ ഭരണകാലം


1564 - ജസീയ നീക്കം ചെയ്തു


1565 - തളിക്കോട്ട യുദ്ധം


1571 - ഫത്തേപ്പൂര്‍ സിക്രി സ്ഥാപിച്ചു


1576 - ഹാര്‍ഡി ഘട്ടി യുദ്ധം


1581 - ദിന്‍ ഇലാഹി - അക്ബറുടെ പുതിയ മതം


1600 - ബ്രീട്ടിഷ്‌ ഈസ്റ്റ്‌ ഇന്ത്യാകമ്പനിയുടെ ചാര്‍ട്ടര്‍, സൂറത്തില്‍ ആദ്യ ഫാക്ടറി


1615 - തോമസ്‌ റോ ജഹാംഗീറിന്റെ സദസ്സില്‍ എത്തി


1627 -1680 - ശിവജിയുടെ ഭരണകാലം


1627 - ജഹാംഗീറിന്റെ മരണം


1665 - പുരന്തര്‍ സന്ധി


1740-1761 - ബാലാജി ബാജിറാവുവിന്റെ ഭരണകാലം


1746-1748 - ഒന്നാം കര്‍ണ്ണാട്ടിക്‌ യുദ്ധം


1748-1754 - രണ്ടാം കര്‍ണ്ണാട്ടിക്‌ യുദ്ധം


1756- 1763 - മൂന്നാം കര്‍ണ്ണാട്ടിക്‌ യുദ്ധം


1757 - പ്ലാസിയുദ്ധം


1760 - വാണ്ടിവാഷ്‌ യുദ്ധം


1761 - മൂന്നാം പാനിപ്പട്ട് യുദ്ധം


1764 - ബക്‌സാര്‍ യുദ്ധം


1765 - റോബര്‍ട്ട്‌ ക്ലൈവ്‌ ഈസ്റ്‌ ഇന്‍ഡ്യാ കമ്പനിയുടെ ബംഗാളിലെ ഗവര്‍ണര്‍


1765-72 - ബംഗാളിലെ ദ്വന്ദ സര്‍ക്കാര്‍


1770 - ബംഗാള്‍ ക്ഷാമം


1772-73 - വാറന്‍ ഹേസ്റ്റിംഗ്‌സ് ബംഗാളിലെ ഗവര്‍ണര്‍ ജനറല്‍


1773 - റഗുലേറ്റിംഗ്‌ ആക്ട്‌


1775-84 - ഒന്നാം ആംഗ്ലോ-മറാത്തായുദ്ധം 


1780-84 - രണ്ടാം മൈസൂര്‍ യുദ്ധം


1784 - ഇംഗ്ലീഷുകാരും ടിപ്പുവും തമില്‍ മംഗലാപുരം സന്ധി, 


1784 - പിറ്റസ്ഇന്ത്യാ ആക്ട്‌


1784 - ഏഷ്യാറ്റിക്‌ സൊസൈറ്റി ഓഫ്‌ ബംഗാള്‍ സര്‍. വില്യം ജോണ്‍സ്‌ സ്ഥാപിച്ചു.


1786-93 - കോണ്‍വാലീസ്‌ പ്രഭു ഗവര്‍ണര്‍ ജനറല്‍


1780-84 - രണ്ടം മൈസൂര്‍ യുദ്ധം


1799 - നാലാം മൈസൂര്‍ യുദ്ധം, ടിപ്പുവിന്റെ മരണം


1803-05 - രണ്ടാം ആഗ്ലോ മറാത്തായുദ്ധം


1807-13 - മിന്റോ പ്രഭുവിന്റെ ഭരണകാലം


1817-18 - പിണ്ടാരി യുദ്ധം


1818-19 - അവസാന ആംഗ്ലോ മറാത്ത യുദ്ധം


1824-25 - ഒന്നാം ബര്‍മ്മായുദ്ധം


1828 - വില്യം ബന്റിക്‌ ഗവര്‍ണര്‍ ജനറല്‍


1829 - സതി നിര്‍ത്തലാക്കി


1845-46 - ഒന്നാം സിഖ് യുദ്ധം


1848 - രണ്ടാം സിക്ക്‌ യുദ്ധം


1848-56 - ഡല്‍ഹൗസി പ്രഭു ഗവര്‍ണര്‍ ജനറല്‍


1853 - ഇന്ത്യയില്‍ റെയില്‍ ഗതാഗതത്തിന്‌ തുടക്കം


1857 - ഒന്നാം സ്വാതന്ത്യസമരം


1856 -1862 - കാനിംഗ്‌ പ്രഭു വൈസ്രോയി


1869 - ഗാന്ധിജിയുടെ ജനനം


1883 - ഇല്‍ബെര്‍ട്ട്‌ ബില്‍


1885 - ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ രൂപീകൃതമായി


1889 - ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജനനം


1899 - കഴ്‌സണ്‍ പ്രഭു വൈസ്രോയി


1905 - ബംഗാള്‍ വിഭജനം


1906 - മുസ്ലീംലീഗിന്റെ രൂപികരണം


1909 - മിന്റോ മോര്‍ലി പരിഷ്കാരങ്ങള്‍


1911 - ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കട്ടയില്‍ നിന്ന്‌ ഡല്‍ഹിയിലേക്ക്‌ മാറ്റി


1914-18 - ഒന്നാം ലോകമഹായുദ്ധം


1919 - മൊണ്ടേഗു ചെംസ്‌ ഫോര്‍ഡ്‌ ഭരണപരിഷ്കാരങ്ങള്‍, ജാലിയന്‍ വാലബാഗ്‌ കൂട്ടക്കൊല, റൗലറ്റ്‌ ആക്ട്‌


1920 - നിസ്സഹകരണപ്രസ്ഥാനത്തിന്റെ തുടക്കം, ഖിലാഫത്ത്‌ പ്രസ്ഥാനം ആരംഭിച്ചു.


1921 - മലബാര്‍ ലഹള, വാഗണ്‍ട്രാജഡി, വെയില്‍സ്‌ രാജകുമാരന്റെ ഇന്ത്യാസനദര്‍ശനം


1922 - ചൗരിചൗരാ സംഭവം


1928 - സൈമണ്‍ കമ്മീഷന്റെ ഇന്ത്യാസന്ദര്‍ശനം


1929 - ലാഹോര്‍ കോണ്‍ഗ്രസ്സ്‌ പൂര്‍ണ്ണസ്വരാജ്‌ പ്രമേയം പാസ്സാക്കി


1930 - ഉപ്പു സത്യാഗ്രഹം, നിയമലംഘന പ്രസ്ഥാനം, ഒന്നാം വട്ട മേശ സമ്മേളനം


1935 - ഗവണ്‍മെന്റ്‌ ഓഫ്‌ ഇന്‍ഡ്യാ ആക്ട്‌


1939-45 - രണ്ടം ലോകമഹായുദ്ധം


1942 - ക്വിറ്റ്‌ ഇന്ത്യ പ്രക്ഷോഭണം, ക്രിപ്സ്‌ മിഷന്‍


1943 - സുഭാഷ്‌ ചന്ദ്രബോസ്‌ ഐ.എന്‍.എ. യുടെ നേതൃത്വം ഏറ്റെടുത്തു


1945 - ഐ.എന്‍.എ ഭടന്മാരുടെ വിചാരണ


1946 - ക്യാബിനറ്റ്‌ മിഷന്റെ ഇന്ത്യാ സന്ദർശനം


1947 - ഇന്ത്യ സ്വാതന്ത്യം പ്രാപിച്ചു. ജവഹര്‍ ലാല്‍ നെഹ്റു ആദ്യ പ്രധാനമന്ത്രി.


1948 - ഗാന്ധിജി വധിക്കപ്പെട്ടു.


1948 - സി. രാജഗോപാലാചാരി ഇന്ത്യയുടെ ഒന്നാമത്തെ ഇന്ത്യക്കാരനായ ഗവര്‍ണ്ണര്‍ ജനറൽ.


1949 - ഭരണഘടന അംഗീകരിക്കപ്പെട്ടു ജനറൽ കെ.എം.കരിയപ്പ ഇന്ത്യയുടെ ഒന്നാമത്തെ കരസേനാ മേധാവി.


1950 - ഒന്നാം റിപ്പബ്ലിക്ക്‌ ദിനാഘോഷം. ഭരണഘടന പ്രാബല്യത്തില്‍ വന്നു, പ്ലാനിംഗ്‌ കമ്മീഷന്‍ നിലവില്‍ വന്നു, ഡോ. രാജേന്ദ്രപ്രസാദ്‌ ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി.


1951 - ഒന്നാമത്തെ സെന്‍സസ്‌, ഒന്നാം എഷ്യന്‍ ഗെയിംസ്‌ ന്യൂഡെല്‍ഹിയില്‍, ഒന്നാം പഞ്ചവല്‍സരപദ്ധതി.


1951-52 - ഒന്നാമത്തെ പൊതു തിരഞ്ഞെടുപ്പ്


1952 - ദേശീയ വികസന കൗണ്‍സില്‍ രൂപീകൃതമായി 


1953 - ടെന്‍സിങും ഹിലാരിയും എവറസ്റ്റ്‌ കീഴടക്കി


1954 - ഇന്ത്യയും ചൈനയും തമില്‍ പഞ്ചശീല കരാര്‍


1956 - ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെ പുനഃസംഘടന


1958 - മെട്രിക്‌ സമ്പ്രദായത്തിലുള്ള അളവുകളും തൂക്കങ്ങളും നിലവില്‍ വന്നു.


1959 - കേരളത്തില്‍ വിമോചനസമരം.


1959 - ഗോവ, ഡാമന്‍, ഡിയു എന്നീ പോര്‍ച്ചുഗീസ്‌ അധീനപ്രദേശങ്ങള്‍ സൈനിക പ്രവര്‍ത്തനത്തിലൂടെ മോചിപ്പിച്ചു.


1962 - ഇന്ത്യ- ചൈന യുദ്ധം


1963 - തുമ്പയില്‍ നിന്ന്‌ ആദ്യ റോക്കറ്റ്‌ വിക്ഷേപണം


1964 - ജവഹര്‍ലാല്‍ നെഹ്റുവിന്റെ മരണം


1965 - ഇന്ത്യാ പാക്‌ യുദ്ധം


1966 - താഷ്ക്കന്റ്‌ കരാര്‍


1969 - ബാങ്കുകളുടെ ദേശസാല്‍ക്കരണം


1971 - ഇന്ത്യാ-പാക്‌ യുദ്ധം, ബംഗ്ലാദേശ്‌ രൂപികരണം


1972 - സിംലാകരാര്‍


1973 - മനേക്ഷാ ഇന്ത്യയുടെ ആദ്യ ഫീല്‍ഡ്‌ മാര്‍ഷല്‍


1974 - ഇന്ത്യയുടെ ആദ്യ അണുപരീക്ഷണം പൊഖ്റാനില്‍


1975 - ഇന്ത്യയുടെ ആദ്യകൃത്രിമോപഗ്രഹം ആര്യഭട്ട വിക്ഷേപിച്ചു.


1976 - 42-ാം ഭരണഘടനാ ഭേദഗതി ബില്‍


1977 - ഇന്ത്യയിലെ ആദ്യ കോണ്‍ഗ്രസ്സിതര മന്ത്രിസഭ


1979 - ഭാസ്ക്കര റഷ്യയില്‍ നിന്ന്‌ വിക്ഷേപിച്ചു.


1979 - മദർ തെരസേയ്ക്ക്‌ നൊബേല്‍സമാനം


1981 - ഇന്ത്യായുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ആപ്പിൾ ഫ്രഞ്ച്‌ ഗയാനയിലെ കൗറുവില്‍ നിന്ന്‌ വിക്ഷേപിക്കപ്പെട്ടു.


1984 - അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിൽ പട്ടാള നടപടി, ഇന്ദിരാഗാന്ധി വധിക്കപ്പെട്ടു. 


1984 - ഇന്ത്യയുടെ ആദ്യബഹിരാകാശ സഞ്ചാരി രാകേഷ് ശർമ്മ ബഹിരാകാശത്ത് എത്തി.


1985 - ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 100-ാം വാര്‍ഷികം.


1990 - എറണാകുളം ഇന്ത്യയിലെ സമ്പൂര്‍ണ്ണ സാക്ഷതാ ജില്ല.


1991 - രാജീവ്‌ ഗാന്ധി വധിക്കപ്പെടുന്നു.


1992 - സത്യജിത്റോയ്ക്ക്‌ ഭാരതരത്നം. 


1992 - നേപ്പാളി, മണിപ്പൂരി, കൊങ്കണി എന്നീ ഭാഷകള്‍ 71-ാം ഭരണഘടന ഭേദഗതിയിലൂടെ ഇന്ത്യന്‍ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി.


1994 - ഇന്ത്യയ്ക്ക്‌ ലോകവ്യാപാര സംഘടനയില്‍ അംഗത്വം


1997 - കെ.ആര്‍. നാരായണന്‍ ഇന്ത്യയുടെ പത്താം രാഷ്ട്രപതി, അരുന്ധതി റോയിക്ക്‌ ബുക്കര്‍ സമ്മാനം.


1998 - അമർത്യസെന്നിന്‌ നൊബേല്‍ സമാനം, പൊഖ്റാനില്‍ ഇന്ത്യയുടെ രണ്ടം ആണവ പരിക്ഷണം.


2000 - ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, ഉത്താരാഞ്ചല്‍ എന്നി പുതിയ സംസ്ഥാനങ്ങള്‍ നിലവില്‍ വന്നു. ഫെറക്ക്‌ പകരം ഫെമ നിലവല്‍ വന്നു.


2002 - തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഏറ്റവും വലിയ ഉപഗ്രഹമായ INSAT 3-D പ്രധാനമന്ത്രി എ. ബി വാജ്‌ പേയി രാജ്യത്തിന്‌ സമർപ്പിച്ചു.


2002 - ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ, ഉപഗ്രഹമായ METSAT ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിച്ചു.


2003 - ഫ്രഞ്ച്‌ ഗയാനയിലെ കൗറുവില്‍ നിന്നും ഇന്‍സാറ്റ്‌-3 എ വിക്ഷേപിച്ചു.


2004 - 14-ാം ലോക്സഭാ ഇലക്ഷന്‍, ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ യു.പി.എ ഗവണ്‍മെന്റ്‌.


2004 - ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യുസാറ്റ്‌ ശ്രീഹരിക്കോട്ടയില്‍ നിന്നും സെപ്തംബര്‍ 20ന്‌ വിക്ഷേപിച്ചു.


2005 - ദാദസാഹിബ്‌ ഫാല്‍ക്കെ അവാര്‍ഡ്‌ അടൂര്‍ ഗോപാലകൃഷ്ണന്‌ ലഭിച്ചു.


2005 - കാര്‍ട്ടോസാറ്റ്‌, ഹാംസാറ്റ്‌ എന്നീ ഉപഗ്രഹങ്ങള്‍ ഇന്ത്യ വിക്ഷേപിച്ചു. 


2005 - ജോണ്‍പോൾ രണ്ടാമന്‍ മാര്‍പാപ്പ കാലം ചെയ്തു. “Rise Up and let's go" എന്നത്‌ മാര്‍പാപ്പയുടെ ആത്മകഥയാണ്‌. പുതിയ മാര്‍പാപ്പയായി ബനഡിക്ട്‌ പതിനാറാമന്‍ സ്ഥാനമേറ്റു.


2005 - ഉപ്പു സത്യാഗ്രഹത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിച്ചു. 2005-ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ ഇന്ത്യന്‍ എന്ന പേര്‌ സ്വീകരിച്ചു.


2005 - സേതുസമുദ്രം പദ്ധതിയുടെ നിര്‍മാണത്തിന്‌ പ്രധാനമന്ത്രി തറക്കല്ലിട്ടു.


2005 - പുനീത അറോറ (Punita Arora) ഇന്ത്യന്‍ നാവിക സേനയുടെ ആദ്യത്തെ വനിത വൈസ് അഡ്മിറൽ.


2006 - ഉത്തരാഞ്ചലിന്റെ പേര്‌ ഉത്തരാഖണ്ഡ്‌ എന്നു മാറി, പോണ്ടിച്ചേരി പുതുച്ചേരി ആയി.


2007 - ഭ്രമണ പഥത്തില്‍ നിന്ന്‌ വീണ്ടെടുക്കാൻ കഴിയുന്ന എസ്‌. ആര്‍.ഇ -1 എന്ന പുനരുപയോഗപേടകം ഇന്ത്യ വിജയകരമായി ഭൂമിയിലെത്തിച്ചു. 


2007 - ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ ഇന്ത്യയുടെ മലയാളിയായ ആദ്യ ചീഫ്‌ ജസ്സിസ്‌.


2007 - പ്രഥമ ട്വന്റി - 20 ക്രിക്കറ്റ്‌ ലോക കപ്പ് പാക്കിസ്ഥാനെ തോല്‍പ്പിച്ച്‌ ഇന്ത്യ നേടി.


2008 - ബീജിങ്‌ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക്‌ മൂന്നു മെഡലുകൾ, അഭിനവ്‌ ബിന്ദ്രയ്ക്കു ഇന്ത്യയുടെ പ്രഥമ വൃക്തിഗത സ്വര്‍ണം. 


2008 - പത്ത്‌ ഉപഗ്രഹങ്ങള്‍ ഒരുമിച്ച്‌ വിക്ഷേപിച്ച്‌ ഇന്ത്യന്‍ ബഹിരാകാര ഗവേഷണ സംഘടന ചരിത്രം കുറിച്ചു. 


2008 - ഇന്ത്യയും അമേരിക്കയും ആണവകരാര്‍ വാഷിങ്ടണില്‍ ഒപ്പുവച്ചു. 


2008 - ഇന്ത്യയ്ക്കു നേരെയുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം മുംബൈയില്‍.


2009 - രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഇന്ത്യക്കാരനായ വെങ്കിട്ടരാമന്‍ രാമകൃഷ്ണനു ലഭിച്ചു.


2009 - ഇന്ത്യയുടെ ആദ്യ ആണവ മുങ്ങിക്കപ്പല്‍ INS അരിഹന്ത്‌ നീറ്റിലിറക്കി.


2009 - മോഹന്‍ലാലിന്‌ ലഫ്റ്റനന്റ്‌ കേണല്‍ പദവി ലഭിച്ചു. 


2009 - ഇന്ത്യയിലെ ആദ്യ കടല്‍പ്പാലം മുംബൈയില്‍ തുറന്നു. (ബാന്ദ്ര-വര്‍ളി)


2009 - മന്‍മോഹന്‍സിങ്‌ വിണ്ടും പ്രധാനമന്ത്രിയായി. 


2010 - എ.ആര്‍.റഹ്മാന്‌ രണ്ട് ഓസ്കാര്‍ ലഭിച്ചു, കൂടാതെ ഗുല്‍സാറിനും, റസൂല്‍ പൂക്കുട്ടിയ്ക്കും ഓസ്കാര്‍ ലഭിച്ചു.


2010 - പാര്‍വ്വതി ഓമനക്കുട്ടന്‍, മിസ്സ് വേള്‍ഡ്‌ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി.


2010 - എ.ആര്‍.റഹ്മാന്‌ രണ്ട് ഗ്രാമി പുരസ്‌കാരങ്ങള്‍ ലഭിച്ചു. 


2010 - 2009 ലെ ആസിയന്‍ ഉച്ചകോടി (ഹുവാഹിന്‍) എടുത്ത തീരുമാന പ്രകാരം ചരിത്ര പ്രസിദ്ധമായ നളന്ദ സര്‍വ്വകലാശാല പുനരുദ്ധരിക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ്‌ തീരുമാനിച്ചു. 


2010 - ഇന്ത്യയുടെ ദേശീയ പൈതുകമൃഗമായി ആനയെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. 


2010 - ഒ.എന്‍.ജി.സി. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്പാദന പര്യവേഷണ സ്ഥാപനമായി തിരഞ്ഞെടുക്കപ്പട്ടു. 


2010 - കേന്ദ്രസർക്കാർ രാജ്യത്തെ എല്ലാ പൗരന്മാർക്കും നൽകുന്ന തിരിച്ചറിയൽ രേഖയായ ആധാറിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 


2010 - ചൗനല്ല പാലസ്, ചൗമഹല്ല ലോക ഹെറിറ്റേജ് പുരസ്‌കാരം നേടി.


2011 - 28 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയ്ക്ക്‌ ലോകകപ്പ് ക്രിക്കറ്റ്‌ വിജയം. മഹേന്ദ്രസിങ്‌ ധോണി ആയിരുന്നു ക്യാപ്റ്റൻ.

 

2011 - ബംഗ്ലാദേശിന്റെ പരമോന്നത ബഹുമതിയായ "സ്വധീനതാ സമനോന” മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയ്ക്ക്‌ ലഭിച്ചു. 


2011 - ഫ്രാന്‍സിന്റെ 'നൈറ്റ്‌ ഓഫ്‌ ദ ഓര്‍ഡര്‍ ഓഫ്‌ ആര്‍ട്ട്സ്‌ ആന്റ്‌ ലെറ്റേഴ്‌സ്‌' പുരസ്‌കാരം കൽകിയ്ക്കു ലഭിച്ചു. 


2011 - സേവനങ്ങളുടെ കയറ്റുമതിയില്‍ WTO റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ഇന്ത്യയ്ക്ക്‌ 10-ാം സ്ഥാനം. 


2011 - പ്രതിഭാപട്ടില്‍ സ്വത്തുവിവരം പ്രഖ്യാപിച്ച ആദ്യത്തെ രാഷ്ട്രപതി. 


2011 - ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പ്രധാനമന്ത്രിയെയും ഉന്നത ജുഡീഷറിയേയും ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പൊതുപ്രവര്‍ത്തകനായ അണ്ണാഹസാരെയുടെ പ്രക്ഷോഭം. 


2012 - രാജ്യത്ത്‌ കടുവകളുടെ എണ്ണത്തില്‍ 20% വര്‍ദ്ധനവെന്ന്‌ റിപ്പോര്‍ട്ട്‌.


2012 - രാജ്യസഭ കല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന സൗമിത്രസെന്നിനെ ഇംപീച്ച് ചെയ്തു.


2012 - പ്രണബ്‌ കുമാര്‍ മുഖര്‍ജി ഇന്ത്യയുടെ 13-ാമത്‌ രാഷ്ട്രപതിയായി. മുഹമദ്‌ ഹമീദ്‌ അന്‍സാരി രണ്ടാമതും ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി. 


2012 - 20 - മത്‌ BRICS ഉച്ചകോടി ന്യൂഡല്‍ഹിയില്‍ വച്ച്‌ നടന്നു.


2012 - പശ്ചിമഘട്ടം ലോകപൈതൃക പട്ടികയില്‍ ഇടംനേടി. 


2012 - സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റിനോട്‌ വിടപറഞ്ഞു.


2012 - 2012 കോസ്മിക്‌ കിരണങ്ങള്‍ കണ്ടെത്തിയതിന്റെ നൂറാം വാര്‍ഷികം.


2012 - ISRO നൂറാമത്‌ ഉപഗ്രഹവിക്ഷേപണം നടത്തി. PSLV റോക്കറ്റ്‌ ഉപയോഗിച്ച്‌ ഒരു ഫ്രഞ്ച്‌ ഉപഗ്രഹത്തേയും ജാപ്പനീസ്‌ ഉപഗ്രഹത്തേയും വിക്ഷേപിച്ചാണ്‌ ISRO സെഞ്ച്വറി അടിച്ചത്‌.


2012 - 2012 ചുട്ടുപൊള്ളിയ വര്‍ഷം. 132 വര്‍ഷത്തിനിടയ്ക്ക്‌ ഏറ്റവും കൂടുതല്‍ ചൂട്‌ അനുഭവപ്പെട്ട 10 വർഷങ്ങളുടെ പട്ടികയിൽ 2012 സ്ഥാനംപിടിച്ചു. 


2012 - 2012 ലെ ജ്ഞാനപീഠപുരസ്കാരം തെലുങ്കു സാഹിത്യകാരൻ റാവൂരി ഭരദ്വാജ് അർഹനായി. പകുടുരല്ലു എന്ന നോവലാണ് അദ്ദേഹത്തിന്റെ മാസ്റ്റർപീസ്.


2012 - 2012 ജൂൺ 27 മുതൽ ഓഗസ്റ്റ് 12 വരെ ലണ്ടനിൽ നടന്ന 30 - മത് ഒളിമ്പിക്സ് 2012 സുപ്രധാന ഏടുകളില്‍ ഒന്നായി. അമേരിക്ക, ചൈന, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. ഇന്ത്യ 55-ാം സ്ഥാനത്തായിരുന്നു. 


2012 - പ്രശസ്ത ഗസല്‍ ഗായകന്‍ മെഹദ്‌ ഹസന്‍ അന്തരിച്ചു.


2012 - ധവള വിപ്ലവത്തിന്റെ പിതാവ്‌ വർഗീസ് കുര്യന്‍ ഓര്‍മ്മയായി.


2013 - ഭക്ഷ്യ സുരക്ഷാ ബില്‍ പാര്‍ലമെന്റ്‌ പാസാക്കി. 


2013 - ടെലിഗ്രാം സര്‍വ്വീസ്‌ 2013 ജൂലൈ 15 ന്‌ ഇന്ത്യ ഗവണ്‍മെന്റ്‌ നിര്‍ത്തലാക്കി. 1850 ല്‍ കല്‍ക്കത്തയ്ക്കും ഡയണ്‍മഡ്‌ തുറമുഖത്തിനും ഇടയിലാണ്‌ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യ കമ്പി സന്ദേശം ഇന്ത്യയില്‍ പിറന്നത്‌.


2013 - മംഗൾയാന്‍ - ചൊവ്വയിലേക്ക്‌ : ചൊവ്വയുടെ നിഗൂഢതകൾ തേടിയുള്ള ഇന്ത്യയുടെ യാത്രാ ദൗത്യമാണ്‌ മംഗൾയാന്‍ (മാഴ്‌സ്‌ ഓര്‍ബിറ്റര്‍ മിഷ്യന്‍) എന്ന ഔദ്യോഗികമായി അറിയപ്പെടുന്ന ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്ര തുടങ്ങിയത്‌ 2013 നവംബര്‍ 5 നാണ്‌. ചൊവ്വയിലെ ജല സാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണുവികരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ച്‌ പഠിക്കുകയാണ്‌ മംഗള്‍യാനിന്റെ പ്രധാന ദൗത്യം.


2013 - കാലാവസ്ഥ പ്രവചനത്തിനുള്ള സരൾ (Satellite ARgos and ALtika) PSLV 20 ഭ്രമണപഥത്തിലെത്തിച്ചു.


2013 - ചൊവ്വയില്‍ വെള്ളമുണ്ടെന്ന്‌ ക്യൂരിയോസിറ്റി : നാസയുടെ ചൊവ്വ അന്വേഷണവാഹനമായ ക്യൂരിയോസിറ്റി നടത്തിയ ഗവേണഷണത്തിലാണ്‌ ഇത് കണ്ടെത്തിയത്‌.


2013 - സച്ചില്‍ ടെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റിനോട്‌ വിടപറഞ്ഞു: "സച്ചിനും പ്രൊഫ. സി എന്‍. റാവുവിനും രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത രത്ന സമ്മാനിച്ചു.


2014 - 16-ാം ലോകസഭ തിരഞ്ഞെടുകില്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം അധികാരത്തില്‍ വന്നു. നരേന്ദ്രമോഡി ഇന്ത്യയുടെ 15-മത്‌ പ്രധാനമന്ത്രിയായി 2014 മെയ്‌ 26ന്‌ സത്യപ്രതിജ്ഞ ചെയ്തു.


2014 - ആന്ധ്രാപ്രദേശിനെ വിഭജിച്ച്‌ ഇന്ത്യയുടെ 29-മത്‌ സംസ്ഥാനമായി തെലുങ്കാന നിലവില്‍വന്നു. 


2015 - മുന്‍ രാഷ്ട്രപതിയും മിസൈല്‍ മാന്‍ ഓഫ്‌ ഇന്ത്യ എന്നറിയപ്പെട്ടതുമായ എ.പി.ജെ അബ്ദുര്‍ കലാം 2015, ജൂലൈ 27 ന്‌, ഐ.ഐ.എം. ഷില്ലോംഗിൽ വച്ചു നടന്ന ഒരു പ്രസംഗത്തിനിടെ കുഴഞ്ഞുവീണ്‌ അന്തരിച്ചു.


2016 - പി.എസ്‌.എല്‍.വി സി-34 ജൂണ്‍ 22നു വിക്ഷേപണത്തില്‍ 20 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചു.


2017 - ജി.എസ്‌.എല്‍.വി .മാര്‍ക്ക്‌- 3 ഡി 1 ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ദിവാന്‍ സ്പെയ്സ്‌ സെന്ററില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. (ജൂണ്‍ - 5) ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനം ജി.സാറ്റ്‌ 19 ഭ്രമണപഥത്തില്‍. 4000 കിലോ വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തിലെത്തിക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കി. മനുഷ്യനെ വഹിച്ചുള്ള ബഹിരാകാശ പദ്ധതികളുടെ തുടക്കം. ഐ.എസ്‌.ആര്‍.ഒ വികസിപ്പിച്ച ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമാണ്‌ ജി.എസ്‌.എൽ.വി മാര്‍ക്ക്‌ 3 ഡി 1.


2018 - 2018-ലെ ജ്ഞാനപീഠ പുരസ്കാരം ഇംഗ്ലീഷ്‌ സാഹിത്യകാരനായ അമിതാവ്‌ ഘോഷിന്‌ ലഭിച്ചു. ഇംഗ്ലീഷ്‌ ഭാഷയില്‍ ജ്ഞാനപീഠം നേടുന്ന ആദ്യ വ്യക്തിയാണ്‌ അമിതാവ്‌ ഘോഷ്‌.


2018 - ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം (Rail cum road bridge)-ബോഗീബീല്‍ പാലം (4.94 കി) പ്രധാനമന്ത്രി നരേന്ദ്രമോദി 2018 ഡിസംബര്‍ 25ന്‌ ഉദ്ഘാടനം നിര്‍വ്വഹിച്ചു.


2019 - മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ രാഷ്ട്രം 70-ാമത്‌ റിപ്പബ്ലിക്‌ ദിനം ആഘോഷിച്ചു. മുഖ്യ അതിഥിയായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്‌ സിറില്‍ റാമഫോസ പങ്കെടുത്തു.

0 Comments