ഹൈഡ്രജൻ

ഹൈഡ്രജൻ (Hydrogen)

ആവർത്തനപ്പട്ടികയിലെ ഒന്നാമത്തെ മൂലകമാണു ഹൈഡ്രജൻ. നിറവും മണവുമില്ലാത്ത വാതകമാണിത്. ന്യൂക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത ആറ്റമാണ് ഹൈഡ്രജൻ. ഹൈഡ്രജന് ഒന്നാം ഗ്രൂപ്പ് മൂലകങ്ങളായ ക്ഷാരലോഹങ്ങളുടെയും (ആൽക്കലി ലോഹങ്ങൾ) പതിനേഴാം ഗ്രൂപ്പ് മൂലകങ്ങളായ ഹാലൊജനുകളുടെയും സ്വഭാവമുണ്ട്. അതുകൊണ്ടുതന്നെ ആവർത്തനപ്പട്ടികയിലെ ഹൈഡ്രജന്റെ സ്ഥാനം ഇന്നുമൊരു ചർച്ചാവിഷയമാണ്. ജലം ഉണ്ടാക്കുന്നത് എന്നർഥമുള്ള ഹൈഡ്രോജനേസ് എന്ന ഗ്രീക്ക് വാക്കിൽനിന്നാണു ഹൈഡ്രജൻ എന്ന പേരു വന്നത്. പ്രപഞ്ചത്തിലെ വസ്തുക്കളിലെല്ലാം അടങ്ങിയിട്ടുള്ള ആറ്റങ്ങളുടെ എണ്ണമെടുത്താൽ അവയിൽ 88 ശതമാനവും ഹൈഡ്രജനാണ്. വളരെ എളുപ്പത്തിൽ തീ പിടിക്കുന്ന ഹൈഡ്രജൻ ബഹിരാകാശവാഹനങ്ങളിലും റോക്കറ്റുകളിലുമൊക്കെ ഇന്ധനമായി ഉപയോഗിക്കുന്നു. 

PSC ചോദ്യങ്ങൾ 

1. ഓർത്തോഹൈഡ്രജൻ എന്നാലെന്ത്? - ഒരേ ന്യൂക്ലിയർ ഭ്രമണമുള്ള ഹൈഡ്രജൻ തന്മാത്ര

2. ഘനജലം എന്നാലെന്ത്? - D2O (ഡ്യൂട്ടീരിയം ഓക്‌സൈഡ്)

3. ഓസോണിന്റെ രാസവാക്യമെന്ത്? - O3

4. ജലം വൈദ്യുത വിശ്ലേഷണം നടത്തുമ്പോൾ ഇലക്ട്രോഡിനുപയോഗിക്കുന്ന പദാർത്ഥമേത്? - കാർബൺ

5. ഹൈഡ്രജൻ പെറോക്സൈഡിന്റെ തന്മാത്രാവാക്യമെഴുതുക? - H2O2

6. കാല്‍ഗോണ്‍ എന്താണ്‌? - സോഡിയം ഹെക്സാ മീറ്റഫോസ്‌ഫേറ്റ്‌

7. H2O ദ്രാവകമാണ്‌, H2S വാതകമാണ്‌. കാരണമെന്ത്‌? - ജലത്തില്‍ ശക്തി കൂടിയ ഹൈഡ്രജൻ ബന്ധനമുണ്ട്‌

8. ഹൈഡ്രോണിയം അയോണിന്റെ രാസവാക്യമെന്ത്‌? - H3O+

9. പാരാഹൈഡ്രജന്‍ എന്നാലെന്ത്‌? - എതിര്‍ ന്യൂക്ലിയര്‍ ഭ്രമണമുള്ള ഹൈഡ്രജന്‍ തന്മാത്ര

10. ഹെവി ഹൈഡ്രജന്‍ ഏതു പേരിലറിയപ്പെടുന്നു? - ഡ്യൂട്ടീരിയം

11. പെര്‍മ്യൂട്ടിറ്റ്‌ എന്താണ്‌? - കൃത്രിമ സിയോലൈറ്റ്‌

12. ഹൈഡ്രജന്റെ മൂന്ന്‌ ഐസോട്ടോപ്പുകള്‍ ഏതെല്ലാം? - പ്രോട്ടിയം H1, ഡ്യൂട്ടീരിയം H2, ട്രിഷിയം H3

13. ജലത്തിന്‌ ഏറ്റവും കൂടുതല്‍ സാന്ദ്രത ഏത്‌ ഊഷ്മാവിലാണ്‌? - 4°C

14. ജലത്തിന്റെ ഏറ്റവും കൂടിയ സാന്ദ്രത എത്ര? - 1 gm/c.c

15. നേസന്റ്‌ ഹൈഡ്രജന്‍ എന്നാലെന്ത്‌? - ഒരു രാസപ്രവര്‍ത്തനത്തിലുണ്ടാകുന്ന അറ്റോമിക അവസ്ഥയിലുള്ള ഹൈഡ്രജന്‍

16. കഠിന ജലമെന്നാലെന്ത്‌? - ജലത്തില്‍ ലയിക്കുന്ന കാല്‍സ്യം, മഗ്നീഷ്യം എന്നിവയുടെ ലവണങ്ങള്‍ ലയിച്ചുചേര്‍ന്ന ജലം

17. ഹൈഡ്രജന്റെ അറ്റോമിക നമ്പര്‍ എത്ര? - 1

18. ഹൈഡ്രജന്റെ പ്രതീകമെന്ത്‌? - H

19. ഹൈഡ്രജന്റെ ആപേക്ഷിക അറ്റോമിക പിണ്ഡം എത്ര? - 1.09

20. ഹ്രൈഡജന്റെ സംയോജകത എത്ര? - ഒന്ന്

21. നേര്‍പ്പിച്ച നൈട്രിക്‌ ആസിഡ്‌ മഗ്നീഷ്യം, മാംഗനീസ്‌ എന്നിവയുമായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന വാതകമേത്‌? - ഹൈഡ്രജന്‍

22. ഹൈഡ്രജന്റെ ഗുണങ്ങളേവ? - നിറമില്ല, മണമില്ല, നിഷ്പക്ഷം

23. നേര്‍പ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡില്‍ നിന്ന്‌ ഹൈഡ്രജനെ ആദേശം ചെയ്യാന്‍ കഴിവുള്ള ലോഹം ഏത്‌? - മഗ്നീഷ്യം

24. 1 ഗ്രാം ഹൈഡ്രജനിലുള്ള ആറ്റങ്ങളുടെ എണ്ണമ്രെത? - 6.0235x1023

25. ആദ്യ ഘട്ടങ്ങളില്‍ ഹൈഡ്രജനെ ഓക്സീകരിക്കുന്ന പദാര്‍ത്ഥമേത്‌? - നൈട്രിക് ആസിഡ്‌

26. എസ്.‌ടി.പി-യില്‍ ഒരു ലിറ്റര്‍ ഹ്രൈഡജന്റെ പിണ്ഡം എത്ര? - 0.09 ഗ്രാം

27. ഹ്രൈഡജന്‍ പെറോക്സൈഡ്‌ വിയോജിക്കുമ്പോള്‍ ലഭിക്കുന്ന മൂലകമേത്‌? - ഓക്സിജൻ 

28. ഉല്‍പ്രേരകമായ പ്ലാറ്റിനത്തിന്റെ സാന്നിദ്ധ്യത്തിൽ അപൂരിത ഹൈഡ്രോ കാർബണായ എഥിലിന്‍ (ഇഥീന്‍) ഹൈഡ്രജനുമായി യോജിക്കുമ്പോള്‍ ലഭിക്കുന്ന പദാര്‍ത്ഥമേത്‌? - എഥെയ്ൻ

29. ഹൈഡ്രജൻ അറ്റത്തിന്റെ 12 ഇരട്ടി മാസ്സുള്ള ആറ്റമേത്‌? - കാർബൺ

30. ഹൈഡ്രജൻ പ്രധാന ഘടകമായുള്ള രണ്ട് വാതക ഇന്ധനങ്ങളുടെ പേരെഴുതുക? - കോൾ ഗ്യാസ്, വാട്ടർ ഗ്യാസ്

31. ഏറ്റവും ലഘുവായ ആറ്റം - ഹൈഡ്രജൻ

32. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം - ഹൈഡ്രജൻ

33. ഏറ്റവും കൂടുതൽ സംയുക്തങ്ങളുണ്ടാക്കുന്ന മൂലകങ്ങൾ - കാർബൺ, ഹൈഡ്രജൻ 

34. എല്ലാ ആസിഡുകളും അടങ്ങിയിരിക്കുന്ന മൂലകം - ഹൈഡ്രജൻ

35. ഹൈഡ്രജൻ കണ്ടുപിടിച്ചതാര് - ഹെൻ‌റി കാവൻഡിഷ്

36. ഹൈഡ്രജൻ ബോംബിന്റെ പിതാവ് - എഡ്വേർഡ് ടെല്ലർ

37. ഏറ്റവും ഭാരം കുറഞ്ഞ വാതകം - ഹൈഡ്രജൻ

38. ആൾക്കഹോളിലെ ഘടകങ്ങൾ - കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ

39. പഞ്ചസാരയിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ - കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ

40. വാട്ടർ ഗ്യാസ് എന്തിന്റെയൊക്കെ മിശ്രിതമാണ് - ഹൈഡ്രജൻ, കാർബൺ മോണോക്‌സൈഡ്

41. ന്യൂട്രോൺ ഇല്ലാത്ത മൂലകം - ഹൈഡ്രജൻ

42. ഗ്ലാസ് ലയിക്കുന്നത് എന്തിലാണ് - ഹൈഡ്രജൻ ഫ്‌ളൂറൈഡ്

43. ഹൈഡ്രജൻ ബോംബിന്റെ അടിസ്ഥാന തത്ത്വം - ന്യൂക്ലിയർ ഫ്യൂഷൻ

44. ഏത് വാതകം സസ്യഎണ്ണയിലൂടെ കടത്തിവിട്ടാണ് വനസ്പതി നിർമ്മിക്കുന്നത് - ഹൈഡ്രജൻ

45. ജലത്തിന്റെ രാസനാമം - ഡൈഹൈഡ്രജൻ ഓക്‌സൈഡ്

46. ജലത്തിൽ ഹൈഡ്രജന്റെയും ഓക്സിജന്റെയും അനുപാതം ഭാരത്തിന്റെ അടിസ്ഥാനത്തിൽ - 2:16

47. ആദ്യമായി ഹൈഡ്രജൻ ബോംബ് പരീക്ഷിച്ച രാജ്യം - യു.എസ്.എ

48. സൂര്യനിലെ ഊർജ സ്രോതസ്സ് - ഹൈഡ്രജൻ

49. ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകം - ഹൈഡ്രജൻ സൾഫൈഡ്

50. പിൽക്കാലത്ത് അമേരിക്കയിലേക്ക് കുടിയേറിയ, ഹൈഡ്രജൻ ബോംബിന്റെ ഉപജ്ഞാതാവായ എഡ്വേർഡ് ടെല്ലർ (1908-2003) ഏത് രാജ്യത്താണ് ജനിച്ചത് - ഹംഗറി

Post a Comment

Previous Post Next Post