ജോർജ്ജ് ബർണാർഡ് ഷാ

ജോർജ്ജ് ബർണാർഡ് ഷാ ജീവചരിത്രം (George Bernard Shaw)

ജനനം : 1856 ജൂലൈ 26

മരണം : 1950 നവംബർ 2


അയർലണ്ടിലെ ഡബ്ലിനിലാണ് ഷാ ജനിച്ചത്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ഷാ ഒരു ഓഫീസിൽ ക്ലാർക്ക് കം കാഷ്യറായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ജാതി രഹിത സമൂഹത്തിൽ ജനിച്ച ഷാ തന്റെ നാടകങ്ങളിലൂടെ അന്നത്തെ സാമൂഹിക രാഷ്ട്രീയ മതപരമായ പ്രശ്നങ്ങളെ വിശകലനം ചെയ്തു. ലണ്ടനിലെ സാധാരണക്കാരുടെ ജീവിതം വിലയിരുത്തുന്ന "വിഡോവേഴ്സ് ഹൗസ്" ആയിരുന്നു ഷായുടെ ആദ്യനാടകം. നോവലിസ്റ്റ്, സാഹിത്യവിമർശകൻ എന്നീ നിലകളിലും പ്രശസ്തനായ അദ്ദേഹം മദ്യപാനത്തിൽ നിന്നും പുകവലിയിൽ നിന്നും വിട്ടുനിന്നു. അമ്പതിലേറെ നാടകങ്ങൾ രചിച്ച ഷായുടെ അവസാനത്തെ നാടകമായിരുന്നു 1929-ൽ പുറത്തിറങ്ങിയ "ആപ്പിൾ കാർട്ട്".


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. 1932-ൽ എഴുതിയ "ഔർ തിയേറ്റേഴ്സ് ഇൻ ദി നയന്റീസ്" - ന്റെ രചയിതാവാര്? - ജോർജ് ബർണാഡ് ഷാ


2. 1923-ൽ രചിച്ച "സെന്റ്‌ ജോൺ" എന്ന പ്രസിദ്ധ നാടകത്തിന്റെ രചയിതാവാര്? - ബർണാഡ് ഷാ


3. നാടകത്തെ സാമൂഹികവും രാഷ്ട്രീയവും സദാചാരപരവുമായ വിമർശനം നടത്തുന്നതിനുള്ള ചർച്ചാ വേദിയായി ഉപയോഗിക്കുകയും ഹാസ്യനാടകങ്ങളിലെ ആശയങ്ങൾക്കുദാഹരണങ്ങളായ നാടകങ്ങൾ എഴുതുകയും ചെയ്യുന്ന ഇംഗ്ലണ്ടിലെ പ്രശസ്ത വിമർശകനും നാടകകൃത്തും ആരാണ്? - ജോർജ്ജ് ബർണാർഡ് ഷാ


4. ഇബ്സന്റെ നേട്ടങ്ങളുടെ സജീവസങ്കലനമായ "ക്വിന്റെസ്സെൻസ് ഓഫ് ഇബ്‌സെനിസം" (1891) എഴുതിയതാര്? - ബർണാർഡ് ഷാ


5. ഏത് പ്രശസ്ത ആംഗ്ലോ-ഐറിഷ് നാടകകൃത്തിന്റെയും വിമർശകന്റെയും "പൈഗ്മാലിയോൺ" എന്ന നാടകമാണ് പിന്നീട് "മൈ ഫെയർ ലേഡി" എന്ന സംഗീത നാടകമായത്? - ജോർജ്ജ് ബർണാർഡ് ഷാ


6. "ഒരു സ്ത്രീയുടെ ലക്ഷ്യം, കഴിയുന്നതും വേഗം വിവാഹം ചെയ്യുകയെന്നതും, പുരുഷന്റേത് കഴിയുന്നതും വിവാഹം നീട്ടിവെയ്ക്കുകയെന്നതുമാണെന്ന് അഭിപ്രായപ്പെട്ട എഴുത്തുകാരനാര്? ഏതു നാടകത്തിലാണ് ഇത് പറയുന്നത്? - ബർണാർഡ് ഷാ (മാൻ ആന്റ് സൂപ്പർമാൻ എന്ന നാടകത്തിൽ)


7. “വിവാഹത്തിന്‌ പ്രചാരമുള്ളതിന്റെ കാരണം അത്‌ പ്രലോഭനത്തിനെയും അനുകുലാവസരത്തിനെയും അങ്ങേയറ്റം സമന്വയിച്ചിരിക്കുന്നുവെന്നതാണ്‌ ' ഇങ്ങനെ പറഞ്ഞതാര്‌?” - ജോർജ് ബര്‍ണാഡ്‌ ഷാ


8. "ഡോക്‌ടേഴ്‌സ് ഡിലമ" എഴുതിയതാര്? - ബര്‍ണാഡ്‌ ഷാ


9. സീസർ ആന്റ് ക്ലിയോപാട്രയുടെ കർത്താവ് - ജോർജ് ബർണാഡ് ഷാ 


10. ജോർജ് ബർണാഡ് ഷായ്ക്ക് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം - 1925


11. ജോർജ് ബർണാഡ് ഷാ ഏതു രാജ്യക്കാരനാണ് - അയർലൻഡ്

0 Comments